തകരാറുകൾ

പഠന വൈകല്യം

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

Q

എന്താണ് പഠന വൈകല്യം ?

A

 
 
വിവരങ്ങള്‍ സ്വീകരിക്കാനും സംസ്ക്കരിക്കാനും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് അയയ്ക്കാ    നുമുള്ള തലച്ചോറിന്‍റെ, ശേഷിയെ ബാധിക്കുന്ന ഒരു നാഡീസംബന്ധമായ അവസ്ഥയാണ് പഠന വൈകല്യം. പഠന വൈകല്യമുള്ള ഒരു കുട്ടിക്ക് വായിക്കാനും എഴുതാനും സംസാരിക്കാനും കേള്ക്കനും കണക്കിലെ സിദ്ധാന്തങ്ങളും മറ്റും മനസിലാക്കാനും  പൊതുവായ  ധാരണശേഷിക്കും ബുദ്ധിമുട്ടുണ്ടായേക്കാം. പഠന വൈകല്യങ്ങളില്‍ ഡിസ്ലെക്സിയ, ഡിസ്പ്രാക്സിയ, ഡിസ്കാല്ക്കുലിയ, ഡിസ്ഗ്രാഫിയ എന്നിങ്ങനെയുള്ള ഒരു കൂട്ടം തകരാറുകള്‍ ഉള്പ്പെടുന്നു. ഇക്കൂട്ടത്തിലെ ഒരോ തരം തകരാറും മറ്റേതിനെങ്കിലുമൊപ്പവും ഉണ്ടായേക്കാം.                                                       
ശ്രദ്ധിക്കുക : പഠന വൈകല്യം ശാരീരികമോ മാനസികമോ ആയ രോഗം, സാമ്പത്തിക സ്ഥിതി, സാംസ്ക്കാരിക പശ്ചാത്തലം മുതലായവ മൂലമൊന്നും ഉണ്ടാകില്ല. ഇത് കുട്ടി ദുര്ബലനോ മടിയനോ ആണെന്നതിന്‍റെ  സൂചനയും അല്ല. 
 
പഠന വൈകല്യത്തിന്‍റെ നിര്‍വ്വചനങ്ങള്‍
 
പഠന വൈകല്യം സംബന്ധിച്ച് യുഎസ് ഗവണ്മെന്‍റിന്‍റെ  പൊതുജന നിയമം 94-142 ല്‍ കൊടുത്തിരിക്കുന്ന നിര്‍വ്വചനമാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്: 
 
'പ്രത്യേകമായ പഠന വൈകല്യം എന്നാല്‍ പറയപ്പെട്ടതോ എഴുതപ്പെട്ടതോ ആയ ഭാഷ മനസിലാക്കുന്നതും, പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട അടിസ്ഥാന മനശാസ്ത്ര പ്രക്രിയകളില്‍ ഒന്നിനോ ഒന്നില്‍ കൂടുതലിനോ ഉണ്ടാകുന്നതുമായ തകരാറൊണ്. ഇത് ശ്രദ്ധിച്ചു കേള്ക്കല്‍, സംസാരിക്കല്‍, വായിക്കല്‍, അക്ഷരവിന്യാസം, കണക്ക് ചെയ്യല്‍ എന്നിവയ്ക്കുള്ള കഴിവ് കുറവായി പ്രത്യക്ഷപ്പെട്ടേക്കാം. 
ഈ സാങ്കേതികപദത്തില്‍ ധാരണാശേഷിയിലുള്ള വൈകല്യങ്ങള്‍ തലച്ചോറിന് പരിക്ക്, തലച്ചോറിന്‍റെ പ്രവര്ത്തനത്തിലെ ചെറിയ തകരാറ്, ഡിസ്ലെക്സിയ, കേന്ദ്രനാഡീവ്യൂഹത്തിന്‍റെ തകരാറ് മൂലം ഉണ്ടാകുന്ന ഭാഷാപരമായ പ്രശ്നം മുതലായവയും ഉള്പ്പെടുന്നു.
ഈ സാങ്കേതിക പദത്തില്‍ കാഴ്ചശക്തി, കേള്‍വി ശക്തി, ചലന ശേഷിയിലെ തകരാറുകള്‍, ബുദ്ധിമാന്ദ്യം, വൈകാരികമായ പ്രശ്നങ്ങള്‍ അല്ലെങ്കില്‍ പാരിസ്ഥിതികമോ സാംസ്ക്കാരികമോ സാമ്പത്തികമോ ആയ പ്രതികൂല സാഹചര്യങ്ങള്‍ എന്നിവകൊണ്ട്  പഠന പ്രശ്നങ്ങള്‍ ഉള്ള കുട്ടികള്‍ ഇതില്‍ ഉള്പ്പെമടുന്നില്ല.'
 
കടപ്പാട് : (ഫെഡറല്‍ രജിസ്റ്റര്‍, 1977, പുറം. 65083) (കാരന്ത്,2002)

Q

എന്തൊക്കെയാണ് പഠനവൈകല്യം അല്ലാത്തത് ?

A

 
 
ചില കുട്ടികള്‍ വളരെ സാവധാനത്തില്‍   പഠിക്കുന്നവരായിട്ടായിരിക്കാം അവരുടെ വിദ്യാഭ്യാസ കാലം ആരംഭിക്കുന്നത്. എന്നാല്‍ ഇവര്‍ ക്രമേണ സാധാരണ വേഗത്തില്‍ പഠിക്കാനും അവരുടെ         പാഠങ്ങളെയും മറ്റ് പ്രവര്ത്തനങ്ങളേയും വിജയകരമായി അഭിമുഖീകരിക്കാനുമുള്ള ശേഷി നേടുകയും ചെയ്യും. 
ചില കുട്ടികള്‍ ചില പ്രത്യേകതരം പഠനങ്ങളില്‍ താല്പളര്യമുള്ളവരായേക്കില്ല (പുതിയ ഭാഷ പഠിക്കല്‍, ചില പ്രത്യേക പ്രവര്ത്ത നങ്ങള്‍ അല്ലെങ്കില്‍ പാഠ്യവിഷയങ്ങള്‍), അല്ലെങ്കില്‍ കായികവി                നോദങ്ങളിലോ വീടിന് പുറത്തുള്ള പ്രവര്ത്തികളിലോ താല്പര്യമുള്ളവരായേക്കില്ല. ഈ സ്വഭാവങ്ങള്‍ കാണിക്കുന്നത് കുട്ടിയുടെ താല്പര്യങ്ങളെയാണ് അല്ലാതെ അവ പഠനവൈകല്യത്തിന്‍റെ സൂചനകളല്ല.
'അപമാനം, പ്രതീക്ഷയ്ക്കൊത്ത് ഉയരാനാകാതെപോകല്‍, പഠനവൈകല്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ മുതലായവ ഇപ്പോഴും മാതാപിതാക്കള്ക്കും  കുട്ടികള്ക്കും  മറികടക്കാനാകാത്ത കടുത്ത പ്രതിബന്ധമായി നില്ക്കുന്നു. പഠനവൈകല്യം പരിഗണിക്കപ്പെടാതെ, അല്ലെങ്കില്‍ അഭിസംബോധനചെയ്യപ്പെടാതെ പോകുകയാണെങ്കില്‍ ആത്മാഭിമാനക്കുറവ് മൂലം ഞെരുങ്ങുന്ന, പ്രതികൂല പ്രതീക്ഷയക്ക് വിധേയമാക്കപ്പെടുന്ന, സ്വന്തം സ്വപ്നങ്ങളെ പിന്തുടരുതിന് ശേഷികുറഞ്ഞ ദശലക്ഷക്കണക്കിന് ആളുകള്‍ ഈ പറഞ്ഞ അവസ്ഥയില്‍ പുറന്തള്ളപ്പെടാനുള്ള സാധ്യതയുണ്ട്.- ജയിംസ് എച്ച്. വെന്ഡോര്‍ഫ്, എക്സിക്യൂട്ടിവ് ഡയറക്റ്റര്‍, നാഷണല്‍ സെന്‍റര്‍ ഫോര്‍ ലേണിംഗ് ഡിസെബിലിറ്റി. 
 
 

Q

പഠനവൈകല്യങ്ങള്ക്ക് എന്താണ് കാരണം ?

A

 
 
വിദഗ്ധര്‍ പറയുന്നത് പഠന വൈകല്യങ്ങള്‍ക്ക് സവിശേഷമായ ഒരൊറ്റ കാരണം ഇല്ല എന്നാണ്. എന്നിരുന്നാലും പഠന വൈകല്യങ്ങള്ക്ക്  കാരണമാകുന്ന ചില ഘടകങ്ങള്‍ ഉണ്ട്. 
 •  പൈതൃകം : പഠനവൈകല്യം ഉണ്ടായിരുന്ന മാതാപിതാക്കളുടെ കുട്ടിക്കും അതേ തകരാറ് ഉണ്ടായേക്കാം എന്ന് കണ്ടുവരുന്നു. 
 •  ജനന സമയത്തോ അതിന് ശേഷമോ ഉണ്ടാകുന്ന അസുഖം: ജനന സമയത്തോ ജനിച്ചതിന് ശേഷമോ ഉണ്ടാകുന്ന ഒരു രോഗം അല്ലെങ്കില്‍ പരിക്ക് പഠന വൈകല്യത്തിന് കാരണമായേക്കാം. ഗര്ഭകാലത്ത് അമ്മ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിട്ടുണ്ടാകുക, ശാരീരികമായ ആഘാതം, ഗര്ഭപാത്രത്തിനുള്ളിലെ വളര്ച്ച്ക്കുറവ്,  ജനന സമയത്തെ തൂക്കക്കുറവ്, അകാലത്തിലുള്ള പ്രസവം അല്ലെങ്കില്‍ പ്രസവ സമയം നീണ്ടുപോകുന്നത് തുടങ്ങിയവയാണ് പഠന വൈകല്യം ഉണ്ടാകുന്നതിന് സാധ്യതയുള്ള മറ്റ് ഘടകങ്ങള്‍. 
 •  ശൈശവത്തിലെ ക്ലേശങ്ങള്‍ : ജനന ശേഷം ഉണ്ടായ  കഠിനമായ പനി, തലയ്ക്ക് പരുക്ക്,  പോഷകാഹാരക്കുറവ് പോലുള്ള ബുദ്ധിമുട്ടുകള്‍.
 • പരിസ്ഥിതി :  ഈയം (ലെഡ് പെയിന്‍റ, കളിപ്പാട്ടങ്ങള്‍, മണ്പാത്രങ്ങള്‍ തുടങ്ങിയവയില്‍ നിന്ന്)  പോലെയുള്ള അപകടകരമായ വിഷപദാര്ത്ഥളങ്ങളുമായി കൂടുതലായുള്ള സമ്പര്ക്കം. 
 •  ഒപ്പമുണ്ടാകുന്ന മറ്റ് തകരാറുകള്‍ : പഠന വൈകല്യമുള്ള കുട്ടികളില്‍ ശ്രദ്ധാസംബന്ധമായ പ്രശ്നങ്ങള്‍, സാഹചര്യങ്ങളെ അലങ്കോലപ്പെടുത്തുന്ന തരത്തിലുള്ള പെരുമാറ്റ തകരാറുകള്‍ മുതലായ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള  സാധ്യത ശരാശരിയിലും കൂടുതലാണ്. വായനാശേഷിക്ക് തകരാറുള്ള കുട്ടികളില്‍ 25 ശതമാനത്തോളം പേര്ക്ക്  എ ഡി എച്ച് ഡിയും കണ്ടുവരുന്നു. നേരേമറിച്ച്, എ ഡി എച്ച് ഡി കണ്ടെത്തപ്പെട്ടിട്ടുള്ള കുട്ടികളില്‍ 15- 30 ശതമാനം പേര്ക്കും  പഠന വൈകല്യം ഉള്ളതായും കാണുന്നു. 
 

Q

പഠനവൈകല്യങ്ങളുടെ സൂചനകള്‍ എന്തെല്ലാം ?

A

 
സാധാരണ ശാരീരിക വളര്ച്ചയില്‍ കുട്ടി ഒരു കൂട്ടം അടിസ്ഥാന ഗ്രഹണശേഷിയും ചലനശേഷിയും കൈവരിക്കുമെന്ന് പൊതുവില്‍ പ്രതീക്ഷിക്കപ്പെടുന്നു. ഈ ശേഷികള്‍ വികസിച്ചുവരുന്ന കാര്യത്തില്‍ ഏതെങ്കിലും തലത്തിലുള്ള ശ്രദ്ധേയമായ കാലതാമസമോ ഇടവേളയോ ഉണ്ടാകുന്നു എങ്കില്‍ അത് പഠനവൈകല്യത്തിന്‍റെ  സൂചനയായേക്കാം. അവസ്ഥ ഏതാണെന്ന് കണ്ടെത്തുന്നതിനായി ഗവേഷണം ചെയ്യപ്പെട്ടതും തെളിയിക്കപ്പെട്ടതുമായ ഒരു കൂട്ടം പരിശോധനകളും വിലയിരുത്തലുകളും 
നടത്തേണ്ടതുണ്ട്. 
ശ്രദ്ധിക്കുക : പൊതുവില്‍ സ്കൂളില്‍ പോകുന്ന പ്രായത്തിലുള്ള കുട്ടികളില്‍ അമ്പത് ശതമാനം പേരും 
പഠനവൈകല്യങ്ങളുള്ളവരാണെന്ന് കണ്ടുവരുന്നു.
പഠനവൈകല്യമുള്ള കുട്ടികളില്‍ എ ഡി എച്ച് ഡിയും ഉണ്ടായേക്കാം. 
പഠന വൈകല്യത്തിന്‍റ്െ സൂചനകളില്‍ ഓരോ ഘട്ടത്തിലും ചെറിയ വ്യത്യാസം കണ്ടേക്കാം. 
 
പ്രീ സ്കൂള്‍: കുട്ടിക്ക് പ്രീ സ്കൂള്‍ ഘട്ടത്തില്‍ താഴെ പറയുന്ന ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. 
 •  കുട്ടികളില്‍ സാധാരഗതിയില്‍ സംസാരശേഷി വികസിച്ചുവരുന്ന സ്വാഭാവികമായ ലളിതമായ വാക്കുകള്‍ ഉച്ചരിക്കുന്നതില്‍
 •  അക്ഷരങ്ങളും വാക്കുകളും തിരിച്ചറിയുതില്‍.
 •  അക്കങ്ങള്‍, പദ്യങ്ങള്‍, പാട്ടുകള്‍ മുതലായവ                   പഠിക്കുന്നതില്‍.
 •  ഏതെങ്കിലും പ്രവര്ത്തിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതില്‍.
 • നിയമങ്ങളും നിര്ദ്ദേരശങ്ങളും അനുസരിക്കുന്നതില്‍.
 •  ശരീരം കൊണ്ട് ചെയ്യേണ്ടുതായ  പ്രവര്ത്തികള്ക്ക് ചെറു പേശികളോ കൈകാലുകളോ ഉപയോഗിക്കുന്നതില്‍.
പ്രെെമറി സ്കൂള്‍ : ഈ ഘട്ടത്തില്‍ കുട്ടിക്ക് താഴെ പറയുന്ന കാര്യങ്ങളില്‍ ബുദ്ധിമുട്ട് ഉണ്ടായേക്കാം.
 •  അക്ഷരങ്ങളും ശബ്ദങ്ങളും തമ്മില്‍ ബന്ധപ്പെടുത്തല്‍.
 •  സമാന ശബ്ദമുള്ള വാക്കുകള്‍ തമ്മിലോ പ്രാസമൊപ്പിച്ചു വരുന്ന (റൈമിംഗ്) വാക്കുകള്‍ തമ്മിലോ ഉള്ള വ്യത്യാസം വേര്തിതരിച്ചറിയല്‍.
 • സ്പെല്ലിംഗ് ശരിയായി വായിക്കല്‍ അല്ലെങ്കില്‍  എഴുതല്‍.
 •  ഇടത്തുനിന്നും വലത്തോട്ട് എന്നുള്ളത് വേര്തിരിച്ചറിയല്‍. ഉദാഹരണത്തിന് 25 ഉം 52 ഉം തമ്മില്‍ മാറിപ്പോകുക.
 •  b യും  dയും, on ഉം no യും s ഉം 5 ഉം അക്ഷരമാലയിലെ അക്ഷരങ്ങള്‍ തിരിച്ചറിയല്‍.
 •  കണക്ക് ചെയ്യാന്‍ ശരിയായ ഗണിതശാസ്ത്ര ചിഹ്നങ്ങള്‍ ഉപയോഗിക്കല്‍.
 •  അക്കങ്ങളോ വസ്തുതകളോ ഓര്മ്മിക്കല്‍.
 • പുതിയ വൈദഗ്ധ്യങ്ങള്‍ പഠിക്കല്‍ ഇത് കുട്ടിയുടെ അതേ പ്രായത്തിലുള്ള മറ്റ് കുട്ടികളേക്കാള്‍ മന്ദഗതിയിലായിരിക്കും.
 • ​ സമയം സംബന്ധിച്ച കാര്യങ്ങള്‍ മനസിലാക്കല്‍.
 •  കൈയും കണ്ണും തമ്മിലുളള ബന്ധം ഏകോപിപ്പിക്കല്‍.കുട്ടിക്ക് ദൂരമോ വേഗതയോ അളക്കുന്നതിനുള്ള ശേഷി ഉണ്ടായേക്കില്ല, ഇത് അപകടങ്ങള്ക്ക്  കാരണമാകും.
 •  ചെറു പേശികളുടെ ചലനം ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യല്‍. പെന്സികല്‍ മുറുകെ പിടിക്കല്‍, ഷൂസിന്‍റെ ലേസ് കെട്ടല്‍, ഷര്ട്ടിതന്‍റെ ബട്ടണ്‍ ഇടല്‍ തുടങ്ങിയ കാര്യങ്ങള്‍ സ്വന്തം സാധനസാമഗ്രികള്‍ ഏതെന്ന് ഓര്ത്തു വെയ്ക്കല്‍.
മിഡില്‍ സ്കൂള്‍ : ഈ ഘട്ടത്തില്‍ കുട്ടിക്ക് താഴെപറയുന്ന കാര്യങ്ങളില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം.
 •  സമാന ഉച്ചാരണമുള്ള വാക്കുകളുടെ (sea/see, week/weak)  സ്പെല്ലിംഗ്, പൂര്‍വ്വ പ്രത്യയങ്ങളുടെയും (വാചകത്തിന്‍റെ, ആരംഭത്തില്‍ വെയ്ക്കുന്ന വാക്ക്) പരപ്രത്യയങ്ങളുടേയും (വാചകത്തിന്‍റൈ ഒടുവില്‍ വെയ്ക്കുന്ന വാക്ക്) പ്രയോഗം. 
 •  ഉറക്കെ വായിക്കല്‍, അസൈന്‍മെന്‍റുകള്‍ എഴുതല്‍, ? കണക്കിലെ വാക്കുകളുപയോഗിച്ചുള്ള ചോദ്യങ്ങള് നിര്ദ്ധാരണം ചെയ്യല്‍(ഈ കഴിവ് ആവശ്യമായ പ്രവര്ത്തികള്‍ കുട്ടി ഒഴിവാക്കിയേക്കാം).
 • ​ വസ്തുതകള്‍ മനപ്പാഠമാക്കലും ഓര്ത്തെടുക്കലും.
 •  ശരീരഭാഷയും മുഖഭാവങ്ങളും മനസിലാക്കല്‍.
 • പഠിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ശരിയായ വൈകാരിക പ്രതികരണം പ്രകടമാക്കല്‍ (കുട്ടി അക്രമാസക്തമായോ നിഷേധാത്മകമായോ പെരുമാറിയേക്കാം, അതുപോലെ തന്നെ അതിവൈകാരികതയോടെ പ്രതികരിക്കുകയും ചെയ്തേക്കാം).

ഹൈസ്ക്കൂള്‍ : ഈ ഘട്ടത്തില്‍ കുട്ടിക്ക് താഴെപറയുന്ന കാര്യങ്ങളില്‍ ബുദ്ധിമുട്ട് ഉണ്ടായേക്കാം.

 • വാക്കുകളുടെ സ്പെല്ലിംഗ് ശരിയായി എഴുതല്‍ (കുട്ടി ഒരു അസൈന്‍മെന്‍റില്‍ ഒരേവാക്കജഃനറ്വ വ്യത്യസ്തമായ സ്പെല്ലിംഗ് ഉപയോഗിച്ച് എഴുതിയേക്കാം).  
 •  വായിക്കാനും എഴുതാനും.
 •  സംഗ്രഹിക്കല്‍, സ്വന്തം വാക്കില്‍ എഴുതല്‍, പരീക്ഷകളില്‍ പ്രവര്ത്തനപരമായ ചോദ്യങ്ങള്ക്ക്  ഉത്തരം നല്‍കല്‍.
 • ​പുതിയ സാഹചര്യങ്ങളോട് ഇണങ്ങിച്ചേരല്‍.
 • അമൂര്ത്ത  ആശയങ്ങള്‍ മനസിലാക്കല്‍.
 •  മാറ്റമില്ലാതെ ശ്രദ്ധകേന്ദ്രീകരിക്കല്‍ : കുട്ടി ചില കാര്യങ്ങളില്‍ അധികമായി ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍ ചില പ്രവര്ത്തികളില്‍ ശ്രദ്ധക്കുറവുണ്ടായേക്കാം.

ശ്രദ്ധിക്കുക: പഠനവൈകല്യമുള്ള കുട്ടികള്ക്ക്  പഠനത്തിന്‍റെ ചില മേഖലകളില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്പോള്‍ തന്നെ അവര്ക്ക് താല്പര്യമുള്ള ചില മേഖലകളില്‍ വളരെ മികച്ച അഭിരുചിയും മിടുക്കും പ്രതിഭയും ഉണ്ടായേക്കും. മിക്കവാറും നമ്മള്‍ തകരാറുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും കുട്ടിയുടെ പ്രതിഭയും മിടുക്കും അവഗണിക്കുകയുമാണ് ചെയ്തുവരുന്നത്. കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന ഈ കഴിവുകളെ മാതാപിതാക്കളും അദ്ധ്യാപകരും തിരിച്ചറിയുകയും അതിനെ പിന്തുടരാന്‍ കുട്ടിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം എത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. 

Q

പഠനവൈകല്യം എങ്ങനെ കണ്ടെത്താം ?

A

പഠനവൈകല്യം കണ്ടെത്തുക എന്നത് സങ്കീര്ണമായ ഒരു പ്രക്രിയയാണ്. ഇതിന്‍റെ ഒന്നാം ഘട്ടം യഥാര്ത്ഥ  തകരാറായ  പഠനവൈകല്യത്തെ മറച്ച് പിടിച്ചേക്കാവുന്ന കാഴ്ച, കേള്‍വി, വളര്ച്ച തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉറപ്പാക്കുകയാണ്. ഒരിക്കല്‍ ഈ പരിശോധനകള്‍ 
പൂര്ത്തിയായിക്കഴിഞ്ഞാല്‍, മനഃശാസ്ത്ര വിദ്യാഭ്യാസ വിലയിരുത്തല്‍ ഉപയോഗിച്ച് പഠനവൈകല്യം കണ്ടെത്തും. ഇതില്‍ ബുദ്ധിപരമായ കഴിവും വിദ്യാഭ്യാസപരമായ നേട്ടങ്ങളും പരിശോധിക്കും.
 
 

Q

പഠനവൈകല്യങ്ങള്ക്ക് ചികിത്സനേടല്‍

A

 
 
പഠനവൈകല്യം ചികിത്സിക്കാവുന്ന ഒരവസ്ഥയാണ്. കുട്ടിക്ക് വായിക്കാന്‍, എഴുതാന്‍ അല്ലെങ്കില്‍ പഠിക്കാന്‍  ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എന്ന കാര്യം ആദ്യം മാതാപിതാക്കളുടേയും അദ്ധ്യാപകരുടേയും ശ്രദ്ധയിലാണ് പതിയുക. നിങ്ങളുടെ കുട്ടിക്ക് ഏതെങ്കിലുമൊരു പഠനവൈകല്യം ഉണ്ടെന്ന് നിങ്ങള്ക്ക് തോന്നിയാല്‍ ഉടന്‍ ആവശ്യമായ ഇടപെടല്‍ പരിപാടികള്ക്കായി (ഇന്‍റര്‍വെന്‍ഷന്‍ പ്രോഗ്രാം) അല്ലെങ്കില്‍  തെറാപ്പിക്കായി ഒരു മാനസികാരോഗ്യ വിദഗ്ധന്‍റേയോ അല്ലെങ്കില്‍ പരിശീലനം നേടിയിട്ടുള്ള സ്പെഷ്യലിസ്റ്റിന്‍റേയോ സഹായം തേടുക. 
ശ്രദ്ധിക്കുക : പഠനവൈകല്യം നേരത്തേ കണ്ടെത്തുന്നത് ചികിത്സയിലും തെറാപ്പിയിലും കുട്ടിക്ക് കൂടുതല്‍ ഗുണം ചെയ്യും. അതേ സമയം ഈ അവസ്ഥയെ അവഗണിക്കുന്നത് പഠനവൈകല്യത്തെ വിജയകരമായി അഭിമുഖീകരിക്കുന്നതിനുള്ള കുട്ടിയുടെ ശേഷിയെ ബാധിച്ചേക്കാം. 
നിങ്ങളുടെ കുട്ടിക്ക് പഠനവൈകല്യം ഉണ്ടെങ്കില്‍ കുട്ടിയുടെ ഡോക്ടര്‍, അല്ലെങ്കില്‍  സ്കൂള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശുപാര്‍ശ ചെയ്തേക്കാം:
 •  പ്രത്യേക സഹായം :  ഒരു വായനാ പരിശീലകന് അല്ലെങ്കില്‍ ഈ മേഖലയില്‍ വിഗദ്ഗ പരിശീലനം നേടിയിട്ടുള്ള ഒരു പ്രൊഫഷണലിന് നിങ്ങളുടെ കുട്ടിയെ അവന്‍റെ /അവളുടെ പഠന മികവ് മെച്ചപ്പെടുത്തുന്നതിനായി ചില 'ടെക്നിക്കുകള്‍' പഠിപ്പിക്കുവാന്‍ കഴിയും. അതുപോലെ തന്നെ കുട്ടിക്ക് സ്വകാര്യ ട്യൂഷന്‍ നല്കുന്ന ട്യൂട്ടര്മാര്ക്കും  അവനെ/അവളെ പഠന ശേഷി വര്ദ്ധി പ്പിക്കാനുള്ള കാര്യങ്ങള്‍ പഠിപ്പിക്കാനാകും. 
 •  വ്യക്തിഗത വിദ്യാഭ്യാസ പരിപാടി (ഐ ഇ പി) : നിങ്ങളുടെ കുട്ടിയുടെ സ്കൂളിന് അല്ലെങ്കില്‍ പ്രത്യേകാദ്ധ്യാപകന് കുട്ടിക്ക് സ്കൂളില്‍ എങ്ങനെ മികച്ച പഠനം സാധ്യമാക്കാം എന്ന് വിശദീകരിക്കുന്ന ഒരു ഐഇപി (വ്യക്തിഗത വിദ്യാഭ്യാസ പരിപാടി) വികസിപ്പിച്ചെടുക്കായേക്കും.
 •  തെറാപ്പി : പഠന വൈകല്യത്തിന്‍റെ സ്വഭാവം എന്ത് എന്നതിന്‍റെ അടിസ്ഥാനത്തില്‍ ചില കുട്ടികള്ക്ക്  തെറാപ്പിയില്‍ നിന്ന്  ഗുണമുണ്ടായേക്കാം. ഉദാഹരണത്തിന് സ്പീച്ച് തെറാപ്പി ഭാഷാപരമായ വൈകല്യങ്ങളുള്ള കുട്ടിക്ക് സഹായകരമാകും. അതുപോലെ തന്നെ 'ഒക്കുപേഷണല്‍ തെറാപ്പി'എഴുതാന്‍ ബുദ്ധിമുട്ട് നേരിടുന്ന കുട്ടിയുടെ പേശീചലന ശേഷി മെച്ചപ്പെടുത്താന്‍ സഹായകരമായേക്കും. 
 •  കോംപ്ലിമെന്‍ററി/ ആള്ട്ടര്നേറ്റീവ് തെറാപ്പി : പഠനവൈകല്യമുള്ള കുട്ടികള്ക്ക്  സംഗീതം, കല, നൃത്തം തുടങ്ങിയ ഉപയോഗിച്ചുള്ള ആള്ട്ടര്നേറ്റീവ് തെറാപ്പി ഗുണം ചെയ്യുന്നതായി ഗവേഷണങ്ങളില്‍ കാണുന്നു.  പഠന വൈകല്യമുള്ള കുട്ടികള്ക്ക്  ചികിത്സ നല്കുമ്പോള്‍ മാതാപിതാക്കളും വിദഗ്ധډാരും ലക്ഷ്യം കൃത്യമായി നിശ്ചയിക്കുകയും  തെരഞ്ഞെടുത്തിരിക്കുന്ന ആ ചികിത്സാ രീതികൊണ്ട് കുട്ടിക്കുണ്ടാകുന്ന പുരോഗതി തിട്ടപ്പെടുത്തുകയും വേണം. പുരോഗതി ഉണ്ടാകുന്നില്ലെങ്കില്‍ കുട്ടിയെ സഹായിക്കാനായി മേല്പ്പ്റഞ്ഞ മറ്റ്  ചികിത്സാരീതികള് (ആള്ട്ടര്നേറ്റീവ് തെറാപ്പി) തെരഞ്ഞെടുക്കുകയും വേണം. 

Q

പഠന വൈകല്യങ്ങള്‍ ചികിത്സിക്കുതിനുള്ള വിദഗ്ധര്‍

A

ഒരു സംഘം സ്പെഷ്യലിസ്റ്റുകള്‍ നടത്തു തുടര്ച്ചായ വിവിധ പരിശോധനകളിലൂടെയാണ് പഠനവൈകല്യം കണ്ടെത്തുത്. താഴെപറയുന്ന വിദഗ്ധര്ക്ക്  ഒരു കുട്ടിയിലെ പഠനവൈകല്യം കണ്ടെത്തുന്നതിനും അത് ചികിത്സിക്കുന്നതിനും ഒത്തൊരുമിച്ച് പ്രവര്ത്തിക്കാനാകും. 
 
ശിശുനാഡീരോഗ ചികിത്സകന്‍ (പീഡിയാട്രിക് ന്യൂറോളജിസ്റ്റ്) : കുട്ടിയുടെ മുന്കാല ചികിത്സക
ളുടെ ചരിത്രം വിശദമായി രേഖപ്പെടുത്തുകയും ഹൈപ്പോതൈറോഡിസം, അധികമായി ഈയം (ലെഡ്) ഉള്ളില്‍ ചെന്നതുമൂലംദീര്ഘകകാലമായി തുടരുന്ന വിഷബാധ, സെറിബ്രല്‍ പാള്സി, വില്സണ്സ് ഡിസീസ്, എഡിഎച്ച്ഡി തുടങ്ങിയ നാഡീസംബന്ധമായ തകരാറുകള്‍ ഇല്ലെന്ന് ഉറപ്പാക്കാന്‍സമഗ്രമായ ഒരു ശാരീരിക പരിശോധന നടത്തുകയും ചെയ്യും. സ്കൂളിലും വീട്ടിലുമുള്ള പെരുമാറ്റപരമായ പ്രശ്നങ്ങള്‍ പരിശോധിക്കും.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് : ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കുട്ടിയുടെ ബുദ്ധിശക്തി സംബന്ധിച്ച പ്രവര്ത്ത്നങ്ങള്‍ സാധാരണ നിലയിലാണോ എന്ന്      നിശ്ചയിക്കുന്നതിനായി (വെസ്ലര്‍ ഇന്‍റലിജന്സ്! സ്കെയില്‍ ഫോര്‍ ചില്ഡ്രന്‍ പോലുള്ള) സവിശേഷമായ ബുദ്ധിശക്തി പരിശോധനകള്‍  നടത്തും.ഇതുവഴി കുട്ടിയുടെ ബുദ്ധിയുടെ പ്രവര്ത്തനം സാധാരണ നിലയിലാണെന്ന ഉറപ്പാക്കാം. ഇതുവഴി അക്കാദമിക് പഠനത്തെ ബാധിക്കാവുന്ന ബുദ്ധിപരമായ വളര്‍ച്ചാക്കുറവ്, 
ബോര്ഡര്‍ ലൈന്‍ മെന്‍റല്‍ ഡിസബിലിറ്റി തുടങ്ങിയ കാര്യങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കാം. 
കൗണ്സിലര്‍ : കൗണ്സിലര്‍ കുട്ടിയുടെ പെരുമാറ്റം മനസിലാക്കാന്‍ സഹായിക്കുകയും എന്തെങ്കിലും പെരുമാറ്റപരമായ പ്രശ്നങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യും. അതുപോലെ തന്നെ സ്കൂളിലെ അല്ലെങ്കില്‍ വീട്ടിലെ മോശം സാഹചര്യം മൂലം ഉണ്ടായിട്ടുള്ള എന്തെങ്കിലും പ്രശ്നം നിലനില്ക്കുന്നുണ്ടോ, അല്ലെങ്കില്‍ എന്തെങ്കിലും വൈകാരിക പ്രശ്നങ്ങള്‍ ഉണ്ടോയെന്നും പരിശോധിക്കും.  ഇവയൊക്കെ കുട്ടിയുടെ സ്കൂളിലെ പഠനപരമായ പ്രകടനത്തെ ബാധിക്കുന്ന കാര്യങ്ങളായേക്കാം.
സ്പെഷ്യല്‍ എജ്യൂക്കേറ്റര്‍ : കണക്ക്, വായന, സ്പെല്ലിംഗ്, എഴുത്തുഭാഷ തുടങ്ങിയ മേഖലകളിലുള്ള കുട്ടിയുടെ പ്രകടനം അളക്കുന്നതിനായി സ്പെഷല്‍ എഡ്യൂക്കേറ്റര്‍ പൊതുവില്‍ സ്വീകാര്യമായിട്ടുള്ള വിവിധ സ്റ്റാന്ഡേ ര്ഡ് എഡ്യൂക്കേഷന്‍ ടെസ്റ്റുകള്‍ നടത്തി കുട്ടിയുടെ മൊത്തത്തിലുള്ള പഠനപരമായ നേട്ടങ്ങള്‍ വിലയിരുത്തും. പഠനപരമായ നേട്ടങ്ങള്‍ കുട്ടിയുടെ പ്രായത്തേക്കാള്‍ അല്ലെങ്കില്‍ യഥാര്ത്ഥ  സ്കൂള്‍ ഗ്രേഡിനേക്കാള്‍ രണ്ടുവര്ഷം താഴെയായുള്ളതാണെങ്കില്‍ അത് കുട്ടിക്ക് പ്രത്യേകമായ ഒരു പഠനവൈകല്യം ഉണ്ടെന്ന് സൂചിപ്പിക്കുന്നു.   
പീഡിയാട്രീഷ്യന്‍ :  പഠനവൈകല്യം വളരെ നേരത്തേ കണ്ടെത്താന്‍ പീഡിയാട്രീഷ്യന് കഴിയും. പീഡിയാട്രീഷ്യന്‍ കുട്ടിയുടെ സ്കൂളിലെ പ്രകടനം സംബന്ധിച്ച് ചോദിച്ചറിയുകയും കുട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള പഠന വൈകല്യം ഉണ്ടെന്ന് സംശയിക്കുന്നുണ്ടെങ്കില്‍ അവന്‍റെ/ അവളുടെ മാനസികവിദ്യാഭ്യാസപരമായ വിലയിരുത്തല്‍ നടത്താന്‍ മാര്ഗ നിര്ദ്ദേശം നല്കുകയും വേണം. 
പീഡിയാട്രീഷ്യന് മാതാപിതാക്കളേയും ക്ലാസ് ടീച്ചറേയും കുട്ടിയുടെ പ്രശ്നപരിഹാരത്തിനായുള്ള റെമഡിയല്‍ എഡ്യൂക്കേഷന്‍റെ പ്രയോജനത്തെക്കുറിച്ച് പറഞ്ഞു ബോധ്യപ്പെടുത്താനുമാകും. 
ശിശു മനോരോഗവിദഗ്ധന്‍ : ഇദ്ദേഹം കുട്ടിയില്‍ എഡിഎച്ച്ഡിയുടെ ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കും, കാരണം അത് ഏതുതരത്തിലുള്ള പഠനവൈകല്യത്തിനൊപ്പവും ഉണ്ടായേക്കാം. അതുപോലെ തന്നെ പഠനപ്രവര്ത്തനങ്ങള്‍ മോശമാകുന്നതിന് കാരണമായേക്കാവുന്ന മറ്റെന്തെങ്കിലും തകരാറുകള്‍ കുട്ടിക്ക് ഉണ്ടോയെന്നും ശിശു മനോരോഗവിദഗ്ധന്‍ (ചൈല്ഡ് സൈക്യാട്രിസ്റ്റ്) പരിശോധിക്കും. 
ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ് : കുട്ടിയുടെ നില്പ്പിലും ഇരിപ്പിലും മറ്റും കാണപ്പെടുന്ന ബുദ്ധിമുട്ട്, ചലനം, ചലനവും കാഴ്ചയും തമ്മിലുള്ള ബന്ധം, കൈയ്യക്ഷരം  എന്നിവ സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഇടപെടല്‍ നടത്തും. 
 
 

White Swan Foundation
malayalam.whiteswanfoundation.org