സ്ലീപ് അപ്നേയ (ഉറക്കത്തിലെ ശ്വാസ തടസം)

Q

എന്താണ് സ്ലീപ് അപ്നേയ ?

A

 
ഉറക്കത്തിനിടയില്‍ ഒരു വ്യക്തിയുടെ ശ്വാസോച്ഛാസം പലതവണ നിലയ്ക്കുകയും വീണ്ടും ആരംഭിക്കുകയും ചെയ്യുന്ന ഒരു ഉറക്കത്തകരാറാണ് സ്ലീപ് അപ്നേയ. രണ്ടു തരത്തിലുള്ള സ്ലീപ് അപ്നേയയുണ്ട്. 
  • ശ്വാസതടസം ഉണ്ടാക്കുന്ന സ്ലീപ് അപ്നേയ (ഒ എസ് എ) : ശ്വാസനാളത്തില്‍ തടസം ഉണ്ടാകുകയും നിങ്ങള്‍ കൂര്ക്കം  വലിക്കാന്‍ തുടങ്ങുകയും ചെയ്യുന്ന ഒരു അവസ്ഥയാണിത്. ഈ ഉറക്കത്തകരാറിന്‍റെ ഏറ്റവും സാധാരണമായ രൂപമാണിത്. 
  • സെന്ട്രല്‍ സ്ലീപ് അപ്നേയ (സി എസ് എ) : ശ്വാസഗതിയെ നിയന്ത്രിക്കുന്ന പേശികള്ക്ക്അ തലച്ചോറ് അതിനാവശ്യമായ സന്ദേശങ്ങള്‍/ നിര്ദ്ദേശങ്ങള്‍ കൊടുക്കാത്തതുമൂലം ഉറക്കത്തിനിടയില്‍ ശ്വാസോച്ഛാസം നിലച്ചുപോകുന്ന അവസ്ഥയാണിത്. 
ഒ എസ് എ ഉള്ള ആളുകളില്‍ മിക്കവാറും പേര്‍ അവരുടെ അവസ്ഥയെക്കുറിച്ച് അറിയുന്നില്ല, കാരണം കൂര്ക്കം വലിക്കുകയും ഉറക്കത്തിനിടയില്‍ തന്നെ അറിയാതെ കിടപ്പിന്‍റെ രീതിയില്‍ ചെറിയൊരു മാറ്റം വരുത്തുന്നതിലൂടെ അവര്‍ ശ്വാസോച്ഛാസം പുനരാരംഭിക്കുകയും ചെയ്യും. എന്നാല്‍ സി എസ് എ
യുള്ളവരുടെ സ്ഥിതി ഇതല്ല. അവര്‍ സാധാരണയായി ഉറക്കത്തിനിടയില്‍ ശ്വാസംമുട്ടലോടെ അല്ലെങ്കില്‍ ഒരു കിതപ്പോടെ എഴുന്നേല്‍ക്കുകയും ഈ സമയത്ത് അവര്ക്ക്  നല്ല ബോധം ഉണ്ടായിരിക്കുകയും ചെയ്യും. 
ശ്രദ്ധിക്കുക : കൂര്ക്കം  വലിക്കുന്ന എല്ലാവര്ക്കും  സ്ലീപ് അപ്നേയ ആയിരിക്കില്ല, അതുപോലെ തന്നെ സ്ലീപ് അപ്നേയയുള്ളവര്‍ എല്ലായ്പ്പോഴും കൂര്ക്കം വലിക്കണമെന്നും ഇല്ല. ഇത് വളരെ ഗുരുതരമായോക്കാവുന്ന ഒരവസ്ഥയാണ് എങ്കിലും ഇത് ചികിത്സിക്കാവുന്നതാണ്.

Q

സ്ലീപ് അപ്നേയയുടെ ലക്ഷണങ്ങള്‍ എന്തെല്ലാം ?

A

 
 
സ്ലീപ് അപ്നേയയുള്ളവര്ക്ക് അവരുടെ സ്വന്തം പ്രശ്നങ്ങള്‍ കണ്ടെത്താന്‍ പ്രസായമായേക്കും, കാരണം ഈ തകരാറിന്‍റെ മിക്കവാറും എല്ലാ ലക്ഷണങ്ങളും ഉണ്ടാകുന്നത് ഉറക്കത്തിലാണ്. എന്നിരുന്നാലും ഒരാള്ക്ക്  അറിയാന്‍ കഴിയുന്ന ചില പൊതുവായ ലക്ഷണങ്ങള്‍ താഴെ പറയുന്നു : 
  • പകല്‍ ഉറക്കംതൂങ്ങല്‍ : രാത്രിയില്‍ നന്നായി ഉറങ്ങാനുള്ള അവസരം ഉണ്ടെങ്കിലും കുറച്ചു നാളായി നിങ്ങള്‍ പകല്‍ സമയത്ത് വളരെയധികം ഉറക്കംതൂങ്ങുുണ്ടെങ്കില്‍ ഉറക്കത്തിനിടയില്‍ നിങ്ങള്ക്ക്ട ശ്വാസോച്ഛാസ തടസം അനുഭവപ്പെടുന്നുണ്ടാകാം, നിങ്ങള്ക്കത് അറിയാനാകുന്നില്ലെന്നുമാത്രം. 
  • ഉറക്കത്തില്‍ വീര്പ്പു മുട്ടലും കിതപ്പും : ഉറക്കത്തില്‍ വേണ്ടത്ര ശ്വാസം കിട്ടാതെ വരുന്നതിനാല്‍ ഇടയ്ക്കിടെ ഉണരുന്ന പ്രവണത ഉണ്ടായേക്കാം, അല്ലെങ്കില്‍ നിങ്ങള്‍ ഉറക്കത്തില്‍ ഇടയ്ക്കിടെ കിതപ്പോടെയും വീര്പ്പു മുട്ടലോടെയും മറ്റും ഉണരാറുണ്ടന്ന് ആളുകള്‍ നിങ്ങളോട് പറഞ്ഞേക്കാം.
  •  രാവിലെ തലവേദന, വായ വരള്ച്ച : നിങ്ങള്‍ പതിവായി രാവിലെ തലവേദനയോടെയാണോ ഉണരുത്,  ഉണരുമ്പോള്‍ വായില്‍ വരള്ച്ച അല്ലെങ്കില്‍ തൊണ്ടയില്‍ വേദന അനുഭവപ്പെടാറുണ്ടോ ?  ഇത് ഉറക്കത്തില്‍ നിങ്ങളുടെ ശ്വാസഗതി തടസപ്പെടുന്നുണ്ട് എന്നതിന്‍റെ സൂചനയായേക്കാം.  
  •  ഉച്ചത്തിലുള്ള കൂര്ക്കം വലി : നിങ്ങള്‍ പതിവായി ഉറക്കെ കൂര്ക്കം  വലിക്കുന്നതായി അളുകള്‍ നിങ്ങളോട് പറഞ്ഞേക്കാം.
  •  മുന്കോപവും മ്ലാനതയും : നിങ്ങളില്‍ ശ്രദ്ധേയമായ വിധത്തില്‍ മുന്കോപവും മ്ലാനതയും വളര്‍ന്നു വരുന്നുണ്ടെങ്കില്‍ അത് ഉറക്കം തടസ്സപ്പെടുന്നതുമൂലം ആയേക്കാം. 
ആരെങ്കിലും പതിവായി ഉറക്കെ കൂര്ക്കം  വലിക്കുന്നത് അല്ലെങ്കില്‍ കിതപ്പോടെയോ വീര്പ്പു മുട്ടലോടേയോ ഉറക്കത്തിനിടയില്‍ എഴുല്‍േക്കുന്നത് നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കില്‍ നിങ്ങളവരോട് സ്ലീപ് അപ്നേയയെക്കുറിച്ച് സംസാരിക്കുകയും ഒരു വിദഗ്ധന്‍റെ സഹായം തേടാന്‍ നിര്ദ്ദേ ശിക്കുകയും ചെയ്യുക.

Q

സ്ലീപ് അപ്നേയക്ക് എന്താണ് കാരണം?

A

ഏറ്റവും കുടുതലായി കാണപ്പെടുന്ന സ്ലീപ് അപ്നേയ ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നേയ (ഒ എസ് എ)യാണ്. ശ്വാസനാളത്തിന്‍റെഒ മേല്‍ ഭാഗത്തെ പേശികള്ക്ക് അയവ് സംഭവിക്കുകയും നാക്ക് 
പുറകിലേക്ക് വീണ് നിങ്ങള്ക്ക്  ശ്വസിക്കാനാകുന്ന വായുവിന്‍റ്െ അളവ് പരിമിതപ്പെടുത്തുകയും ചെയ്യുമ്പോഴാണ് ഒ എസ് എ സംഭവിക്കുന്നത്. മിക്കവാറും കേസുകളില്‍ നിങ്ങളുടെ തൊണ്ടയുടെ പിന്നിലെ ടിഷ്യൂ (സംയുക്ത കോശം) അതിയായ സമ്മര്ദ്ദം മൂലം വിറയ്ക്കാന്‍ തുടങ്ങുന്നതാണ് ഒരാളില്‍ കൂര്ക്കം  വലിക്ക് കാരണമാകുന്നത്. ഇത് ഒരാളെ ഉറക്കത്തിനിടയ്ക്ക് എഴുല്‍േപ്പിക്കുന്ന വിധത്തിലുള്ള വീര്പ്പു മുട്ടലോ കിതപ്പോ ഉണ്ടാകുന്നതിനും കാരണമായേക്കാം. കഴുത്തില്‍ അമിതമായി കൊഴുപ്പുള്ളവര്ക്ക് ഈ കൊഴുപ്പ് ശ്വാസനാളത്തില്‍ സമ്മര്ദ്ദം ചെലുത്തുന്നതുകൊണ്ട് ഒ എസ് എ ഉണ്ടായേക്കാം. പുകവലിക്കാര്ക്കും  ഒ എസ് എ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. 
ഒ എസ് എ ഉണ്ടാകുതിനുള്ള മറ്റ് കാരണങ്ങള്‍, അതിയായ രക്തസമ്മര്ദ്ദളവും , അമിതമായ ശരീര ഭാരവും വാര്ദ്ധ്ക്യവുമാണ്. 
സെന്ട്രവല്‍ സ്ലീപ് അപ്നേയ ഒ എസ് എയുടെ അത്ര സാധാരണമല്ല. വാര്ദ്ധക്യത്തില്‍ സെന്ട്രലല്‍ സ്ലീപ് അപ്നേയ അല്ലെങ്കില്‍ സി എസ് എ ഉണ്ടായേക്കാം. എന്നു വരികിലും സി എസ് എ ഉണ്ടാകുന്നതിനുള്ള ചില പ്രധാന കാരണങ്ങള്‍ ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ ഗുരുതരമായ അവസ്ഥകളും ചില നാഡീസംബന്ധമായ അസുഖങ്ങളുമാണ്. ശ്വാസം നിലയ്ക്കുമ്പോള്‍ വ്യക്തി പൂര്ണകമായി ഉറക്കത്തില്‍ നിന്നും ഉണരുന്നതിനാല്‍ സി എസ് എയുള്ള ആളുകള്‍ മിക്കവാറും അവരുടെ അവസ്ഥയെക്കുറിച്ച് തിരിച്ചറിവുള്ളവരായിരിക്കും. 

Q

സ്ലീപ് അപ്നേയക്ക് ചികിത്സ നേടല്‍

A

ലഘുവായ സ്ലീപ് അപ്നേയക്ക് ശരീരഭാരം കുറയ്ക്കല്‍, പുകവലിയും മദ്യപാനവും ഒഴിവാക്കല്‍ പോലുള്ള ജീവിതശൈലീ മാറ്റങ്ങള്‍ നിങ്ങളുടെ ഡോക്ടര്‍ നിര്ദ്ദേശിച്ചേക്കാം. പ്രധാനമായും മലര്‍ന്നു കിടക്കുമ്പോള്‍ ഈ പ്രശ്നം നേരിടേണ്ടി വരുവര്ക്ക്  അവരെ ചരിഞ്ഞ് കിടുറങ്ങാറാക്കുന്ന പൊസിഷണല്‍ തെറാപ്പി നിര്ദ്ദേ ശിക്കപ്പെട്ടേക്കാം.  
വളരെ ഗുരുതരമായ സ്ലീപ് അപ്നേയക്കുള്ള ചില ചികിത്സകള്‍ താഴെ പറയുന്നു
  •  ശ്വാസനാളത്തില്‍ തുടര്ച്ചയായി ഗുണകരമായ സമ്മര്ദ്ദം ചെലുത്തല്‍ (സി പി ഇ പി)  : ഈ ചികിത്സയില്‍ വായുനാളം  തുറക്കുന്നതിനായി തുടര്ച്ചയായ വായുപ്രവാഹം സാധ്യമാക്കുന്നതിനുള്ള ഒരു മുഖംമൂടി (മാസ്ക്) കൊടുക്കും.  ഈ മാസ്ക് ധരിക്കുന്നതിനോട് ഇണങ്ങിച്ചേരാന്‍ നിങ്ങള്‍ അല്പം സമയമെടുത്തേക്കാമെങ്കിലും ഇത് നിങ്ങള്ക്ക് രാത്രിമുഴുവന്‍ സുഖകരമായ ശ്വാസഗതിയുണ്ടാക്കും.
  •  വായില്‍ വെയ്ക്കുന്ന ഉപകരണം : ചിലപ്പോള്‍ നിങ്ങള്ക്ക് വായില്‍ വെയ്ക്കാന്‍ ദന്തസംരക്ഷണത്തിന് ഉപയോഗിക്കുന്നവയോട് സാദൃശ്യം തോന്നു ഒരു ഉപകരണം തന്നേക്കാം. താടിയെല്ലുകള്‍ മുന്നോട്ടാക്കി നിര്ത്തുമ്പോള്‍ തന്നെ നിങ്ങളുടെ നാക്കിനെ യഥാസ്ഥാനത്തന്നെ പിടിച്ചു നിര്‍ത്തുക എന്നതാണ് ഈ ഉപകരണത്തിന്‍റ്െ പ്രവര്ത്തനം. 
  • ശസ്ത്രക്രിയ : നിങ്ങളുടെ തൊണ്ടയ്ക്ക് പിന്നിലുള്ള ടിഷ്യു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയോ ചുരുക്കുകയോ ചെയ്താല്‍ ഉറക്കത്തില്‍ അത്          നിങ്ങളുടെ ശ്വാസനാളത്തില്‍ തടസം ഉണ്ടാക്കില്ലെന്ന് ഉറപ്പാക്കാം. ചില കേസുകളില്‍ അനായാസമായ ശ്വാസോച്ഛാസത്തിനായി നാക്കിന് പുറകില്‍ വേണ്ടത്ര ഇടം ഉണ്ടാക്കാന്‍ ശസ്ത്രക്രിയയിലൂടെ താടിയെല്ല് സ്ഥാനംമാറ്റിവെയ്ക്കുകയും ചെയ്തേക്കാം.
 

Q

സ്ലീപ് അപ്നേയയുള്ള ആളെ പരിചരിക്കല്‍

A

സ്ലീപ് അപ്നേയ അനുഭവിക്കുന്നവര്‍ പലപ്പോഴും തങ്ങള്ക്ക്  ഉറക്കത്തില്‍ ശ്വസന പ്രശ്നങ്ങള്‍ ഉണ്ടെന്നതിനെക്കുറിച്ച് അവബോധം ഉള്ളവരായിരിക്കില്ല. കുടുംബാംഗങ്ങളാണ് സാധാരണ ആ വ്യക്തിക്ക് ഉച്ചത്തിലുള്ള കൂര്ക്കം വലി അല്ലെങ്കില്‍ കിതപ്പും വീര്പ്പു മുട്ടലും മറ്റും ഉണ്ടെന്ന കാര്യം ശ്രദ്ധിക്കുന്നത്. ജോലിക്കിടയില്‍ ഉറങ്ങുന്നു എന്ന കാര്യം ശ്രദ്ധിക്കുന്നത് സഹപ്രവര്ത്ത്കരുമായേക്കും. ഈ വ്യക്തിയെ സംരക്ഷിക്കുന്നയാള്‍ എന്ന നിലയ്ക്ക് നിങ്ങള്‍ ഒരു വിദഗ്ധന്‍റെന സഹായം തേടണമെന്ന്  ഈ വ്യക്തിയോട് പറയാന്‍ ശ്രമിക്കുക.

Q

സ്ലീപ് അപ്നേയയെ വിജയകരമായി അഭിമുഖീകരിക്കല്‍

A

സ്ലീപ് അപ്നേയ ക്രമേണ വ്യക്തിയുടെ ക്രിയാത്മകതയേയും ഊര്ജ്ജതസ്വലതയേയും ബാധിക്കുന്ന തരത്തിലേക്ക് വളര്‍ന്നുവരാന്‍ സാധ്യതയുള്ള ഒരു ഗുരുതരമായ പ്രശ്നമാണ്.
നിങ്ങള്ക്ക് തന്നെ നിങ്ങളുടെ ജീവിതശൈലിയില്‍ മാനസിക സമ്മര്ദ്ദം  ഒഴിവാക്കാന്‍ സഹായിക്കുന്ന ചില മാറ്റങ്ങള്‍ വരുത്താനാകും. ആരോഗ്യകരമായ ഒരു വ്യായാമ ശീലം വളര്ത്തി യെടുക്കുന്നതും നിങ്ങള്ക്ക് അമിതശരീരഭാരം ഉണ്ടെങ്കില്‍ അത് കുറയ്ക്കുന്നതും ഒ എസ് എ  നിയന്ത്രിക്കാന്‍ സഹായിക്കും. അതുപോലെ തന്നെ പുകവലിയും മദ്യപാനവും ഒഴിവാക്കുന്നതും നല്ലതാണ്.
നിങ്ങളുടെ നാക്ക് പിന്നിലേക്ക് വലിഞ്ഞ്പോകാതിരിക്കാനും ശ്വാസനാളത്തിന്‍റെ  മേല്ഭാഗം തടസപ്പെടാതിരിക്കാനുമായി നിങ്ങള്‍ വശം ചരിഞ്ഞ് കിടക്കാന്‍ ശ്രമിക്കുക. 
ഈ മാറ്റങ്ങള്‍ എല്ലാംതന്നെ പ്രധാന്യത്തിന്‍റെ പട്ടികയില്‍ രണ്ടാംസ്ഥാനത്ത് വരുന്ന കാര്യങ്ങളാണ്, ഒന്നാം സ്ഥാനത്തു വരുന്ന, ഏറ്റവും പ്രധാനമായ കാര്യം നിങ്ങള്‍ ആദ്യം തന്നെ നിങ്ങളുടെ പ്രശ്നവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടറുടെ സേവനം തേടുക എന്നതാണ്. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org