തകരാറുകൾ

ഉറക്കത്തിലെ തകരാറുകള്‍

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

Q

എന്താണ് ഉറക്കത്തകരാറുകള്‍ ?

A

എല്ലാവര്‍ക്കും ചിലപ്പോളൊക്കെ ഉറക്കത്തിന് ചില പ്രശ്നങ്ങളൊക്കെ ഉണ്ടാകാറുണ്ട്. നമുക്കെല്ലാവര്‍ക്കും ചില രാത്രികളില്‍ ഉറക്കം വരാതിരിക്കുക, ചിലപ്പോള്‍ രാത്രികളില്‍ ഉണരുക അല്ലെങ്കില്‍ സ്വപ്നങ്ങള്‍ നമ്മുടെ ഉറക്കത്തെ ശല്യപ്പെടുത്തുക തുടങ്ങിയകാര്യങ്ങളൊക്കെ  അനുഭവപ്പെടാറുണ്ട്. ഇതൊക്കെ തികച്ചും സാധാരണമായ കാര്യങ്ങളാണ്. പലപ്പോഴും ഈ പ്രശ്നങ്ങള്‍ കുറച്ചു നാള്‍ക്കുശേഷം കുറയുകയോ ശമിക്കുകയോ ചെയ്യും.
 
ഏതാനും  ആഴ്ചകള്‍, മാസങ്ങള്‍ അല്ലെങ്കില്‍ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കു ഉറക്കപ്രശ്നങ്ങള്‍ നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കും. 
ദീര്‍ഘനാള്‍ തുടരു ഉറക്കം സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളെ ക്ഷീണം ഇടയ്ക്കിടെ മാനസികാവസ്ഥയില്‍ മാറ്റം വരുക, ഏകാഗ്രത കുറയുക തുടങ്ങിയ അവസ്ഥകളിലേക്ക് നയിച്ചേക്കാം.ഇവ നിങ്ങളുടെ പഠനം, ജോലിചെയ്യല്‍, ഡ്രൈവിംഗ്, വീട്ടിലെ നിത്യപ്രവര്‍ത്തികള്‍ നിര്‍വഹിക്കല്‍ തുടങ്ങിയ ദൈനംദിന കാര്യങ്ങള്‍ ചെയ്യുതിനുള്ള ശേഷിയെ ബാധിക്കാന്‍ തുടങ്ങിയേക്കും. ഇവയ്ക്ക് നിങ്ങളുടെ ബന്ധങ്ങളേയും സാമൂഹ്യ ജീവിതത്തേയും പ്രതികൂലമായി ബാധിക്കാനും കഴിയും.

Q

ഉറക്കത്തകരാറുകളുടെ ലക്ഷണങ്ങള്‍ എന്തെല്ലാം ?

A

ഉറക്കത്തകരാറിന്‍റെ ചില പൊതു ലക്ഷണങ്ങള്‍ താഴെ പറയുന്നു  : 
 • പകല്‍ സമയത്ത് ഉറക്കം തൂങ്ങലും അസ്വസ്ഥതയും അനുഭവപ്പെടുക . 
 •  ദൈനംദിന കര്‍ത്തവ്യങ്ങളില്‍ ശ്രദ്ധയൂാന്‍ കഴിയാതെ വരുക.
 • വാഹനമോടിക്കുമ്പോഴോ അല്ലെങ്കില്‍ ഇരിക്കുമ്പോഴോ ഉണര്‍ിരിക്കാന്‍ പ്രയാസം അനുഭവപ്പെടുക . 
 • പകല്‍ മുഴുവന്‍ ക്ഷീണവും ഉദാസീനതയും അനുഭവപ്പെടുക .
 • ദിവസം മുഴുവന്‍ ധാരാളം ഉത്തേജക പാനീയങ്ങള്‍ വേണമെന്ന് തോന്നുക .
നിങ്ങള്‍ക്ക് പരിചയമുള്ള ആരിലെങ്കിലും മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നു എങ്കില്‍ അവരോട് അവരുടെ ഉറക്കത്തിന്‍റെ രീതിയെക്കുറിച്ച് സംസാരിക്കുകയും ഒരു ഡോക്ടറെ കണ്ട് അവരുടെ പ്രശ്നങ്ങള്‍ അദ്ദേഹത്തോട് പറയാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുക.

Q

ഉറക്കത്തകരാറുകള്‍ക്ക് എന്താണ് കാരണം ?

A

പലതരത്തിലുള്ള ഉറക്കത്തകരാറുകളും അതുകൊണ്ട് അവയ്ക്ക് കാരണമാകുന്ന വ്യത്യസ്തമായ നിരവധി കാരണങ്ങളും ഉണ്ട്. ഏറ്റവും പൊതുവായിട്ടുള്ള ചില കാരണങ്ങള്‍ താഴെ പറയുന്നു : 
 • ദിനചര്യ : ദിനചര്യയ്ക്ക് ഒരു സമയവും ക്രമവും     പാലിക്കുതില്‍ നിങ്ങള്‍ വീഴ്ചവരുത്തുന്നുണ്ടങ്കിൽ അത് ഉറക്കത്തകരാറുകള്‍ക്ക് കാരണമായേക്കാം. വളരെ നേരത്തേ അല്ലെങ്കില്‍ വളരെ വൈകി ഉറങ്ങുന്നത് നിങ്ങളുടെ ഉറക്കത്തിന്‍റെ ഗതിക്ക് കുഴപ്പം ഉണ്ടാക്കിയേക്കാം. 
 • രോഗാവസ്ഥ : ആസ്തമ, ഹൃദയ സംബന്ധമായ രോഗങ്ങള്‍, ദീര്‍ഘകാലമായി തുടരുന്ന വേദനകള്‍, ശ്വാസകോശ അണുബാധ, എിവയും മറ്റ് പല രോഗാവസ്ഥകളും ഉറക്കത്തെ സാരമായി തടസ്സപ്പെടുത്തും. 
 • ഉത്കണ്ഠയും വിഷാദവും : വിഷാദവും ഉത്കണ്ഠയും പൊതുവില്‍ ഉറക്കത്തകരാറിന് കാരണമായി പറയപ്പെടുന്നു. മാനസിക സമ്മര്‍ദ്ദത്തിനും അതിയായ വേവലാതിക്കും നിങ്ങളുടെ ഉറക്കത്തിന് ബുദ്ധിമുട്ടുണ്ടാക്കാന്‍ കഴിയും. 
 • മദ്യത്തിന്‍റേയും മയക്കുമരുിന്‍റേയും ഉപയോഗവും ഉറക്കത്തിന് തടസം ഉണ്ടാക്കുന്ന കാര്യങ്ങളാണ്. 
 • സാഹചര്യങ്ങളില്‍ വരുന്ന  മാറ്റം : രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുക, മറ്റൊരു സമയ മേഖലയിലേക്ക് പ്രവേശിക്കുക തുടങ്ങിയ കാര്യങ്ങള്‍ നിങ്ങളുടെ ഉറക്കത്തിന്‍റെ ഗതിയെ ചിലപ്പോഴൊക്കെ സാരമായി താറുമാറാക്കിയേക്കാം.
 • സാധാരണ ഉറങ്ങുന്ന  പരിസരം : നിങ്ങള്‍ എവിടെയാണ് ഉറങ്ങുത് എന്നതും നിങ്ങളുടെ ഉറക്കത്തെ ബാധിക്കു കാര്യമാണ്. വളരെ ശബ്ദകോലാഹലം ഉള്ളയിടത്ത്, വൃത്തിയില്ലാത്ത മുറിയില്‍ അല്ലെങ്കില്‍ സുഖകരമല്ലാത്ത മെത്തയില്‍ ഉറങ്ങുന്നതും ഉറക്കത്തെ ബാധിക്കും.
 • കൂര്‍ക്കംവലിയും പല്ലിറുമ്മലും ഒരാളുടെ ഉറക്കം തടസ്സപ്പെടുത്തുന്ന കാര്യങ്ങളാണ്. 

Q

വിവിധ തരം ഉറക്കത്തകരാറുകള്‍?

A

ഉറക്കത്തകരാര്‍ പല തരത്തിലുണ്ട്, അതില്‍ പ്രധാനപ്പെട്ട തകരാറുകള്‍ താഴെ പറയുന്നു : 
 • നിദ്രാവിഹീനത(ഉറക്കമില്ലായ്മ)  : ഒരു വ്യക്തിക്ക് ഗാഢമായ ഉറക്കത്തിലാകാന്‍ അല്ലെങ്കില്‍ കുറേ നേരത്തേയ്ക്ക് ഉറക്കം നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുണ്ടാകുന്നു എങ്കില്‍ അത് നിദ്രാവിഹീനത (ഉറക്കമില്ലായ്മ ) എന്ന അവസ്ഥയായേക്കാം. ചിലപ്പോള്‍ ഈ ഉറക്കമില്ലായ്മ (നിദ്രാവിഹീനത) മനസിന്‍റെ അടിത്തട്ടില്‍ കിടക്കുന്ന ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ദം, വിഷാദം, അല്ലെങ്കില്‍ ഏതെങ്കിലും ശാരീരികമായ അസുഖങ്ങള്‍  എിവ മൂലം ഉണ്ടായി വരുന്നതായേക്കാം. ചില മരുന്നുകള്‍ കഴിക്കുന്നതുകൊണ്ടോ, കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കുടിക്കുന്നതുകൊണ്ടോ, ചില കേസുകളില്‍ വ്യായാമത്തിന്‍റെ കുറവുകൊണ്ടോ ഇത് ഉണ്ടായേക്കാം. 
 • ഉറക്കത്തില്‍ ശ്വാസം നിലയ്ക്കല്‍  :  മൂക്ക്, തൊണ്ട, ശ്വാസനാളം മുതലായവ ഉള്‍പ്പെട്ട  ശ്വസനേന്ദ്രിയ സംവിധാനത്തില്‍ ഉണ്ടാകുന്ന തടസമാണ് ഇതിന് കാരണമാകുന്നത്. ഈ അവസ്ഥമൂലം വ്യക്തിയുടെ ഉറക്കത്തിന് വിഘ്നം സംഭവിക്കുന്നു. കൂര്‍ക്കം വലിയും ചിലപ്പോഴൊക്കെ ഇത്തരത്തിലുള്ള വിഘ്നത്തിന് കാരണമാകാറുണ്ട്. എന്നാൽ വ്യക്തിക്ക് ഉറക്കത്തില്‍ ഈ തടസം       അനുഭവപ്പെടില്ല, പക്ഷെ അടുത്ത ദിവസം അവര്‍ക്ക് ക്ഷീണവും  മടിയും അനുഭവപ്പെടുകയും ചെയ്യും.
 • കാലിട്ടടിക്കുന്ന പ്രവണത (റെസ്റ്റ്ലെസ് ലെഗ്സ് സിന്‍ഡ്രം- ആര്‍ എല്‍ എസ്) : ആര്‍ എല്‍ എസ് ഉള്ള ആളുകള്‍ക്ക് കാലില്‍ സുഖകരമല്ലാത്ത ഒരു തരിപ്പ് അല്ലെങ്കില്‍ വേദന തോന്നും . കാല് നീട്ടിവലിക്കലോ തൊഴിക്കലോ, കുടയലോ  ആണ് ഈ സംവേദനം നിര്‍ത്താനുള്ള ഏക വഴി.
 • അമിതമായ ഉറക്കം (നാര്‍കോലെപ്സി): കടുത്ത പകലുറക്കമാണ് നാര്‍കോലെപ് സിയുടെ പ്രത്യേകത. ഉറക്കവും ഉറക്കമുണരലും നിയന്ത്രിക്കു തലച്ചോറിന്‍റെ പ്രവര്‍ത്തനസംവിധാനത്തകരാറാണ് ഈ തടസത്തിലേക്ക് നയിക്കുത്. ചിലപ്പോള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴോ, ജോലിചെയ്യുമ്പോഴോ വാഹനം ഓടിക്കുമ്പോഴോ പെട്ടന്ന് അപകടകരമായ വിധം ഉറക്കത്തിലേക്ക് വീണുപോകുന്ന 'അനിന്ത്രിതമായ ഉറക്കം' പോലും ഉണ്ടായേക്കാം. 
 • മറ്റ് ഉറക്ക തടസ്സങ്ങള്‍ : ഉറക്കത്തില്‍ നടക്കല്‍ (നിദ്രാടനം), രാത്രിയില്‍ പെട്ടന്ന് ഉറക്കമുണരുമ്പോള്‍ വല്ലാത്ത ഭയംതോന്നല്‍, ദുസ്വപ്നങ്ങള്‍, കിടക്കയില്‍ മൂത്രമൊഴിക്കല്‍ (കുട്ടികള്‍ക്ക്), വിമാന യാത്രമൂലം ശരീരത്തിന്‍റെ സമയ താളം തെറ്റുമ്പോള്‍ ഉണ്ടാകുന്ന ജറ്റ് ലാഗ് എന്നിങ്ങനെ വിവിധ തരത്തിലുള്ള ഉറക്ക തടസ്സങ്ങള്‍ വേറേയും ഉണ്ട്.

Q

ഉറക്കത്തകരാറിന് ചികിത്സ നേടല്‍

A

ഉറക്കത്തകരാറുകള്‍ ഒരാളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ദോഷം ചെയ്തേക്കാം, പ്രത്യേകിച്ച് വാഹനങ്ങള്‍ ഓടിക്കുകയോ അപകടകരമായ സംഗതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയോ ചെയ്യുവര്‍ക്ക്. ചിലപ്പോള്‍ ഉറക്ക തടസ്സങ്ങള്‍ അല്‍പ്പായുസുകളായിരിക്കുകയും ശരീരം ആരോഗ്യകരമായ ഉറക്ക ക്രമം കണ്ടെത്തുകയും ചെയ്തേക്കാം. എന്നിരുന്നാലും ഉറക്ക തടസ്സത്തിന്‍റെ ലക്ഷണങ്ങള്‍ ദീര്‍ഘകാലത്തേക്ക് നിലനിന്നാല്‍ നിങ്ങള്‍ ഒരു വിദഗ്ധന്‍റെ സഹായം തേടേണ്ടതാണ്. നിങ്ങളുടെ ഉറക്കത്തകരാറിന്‍റെ പ്രകൃതവും  ഗുരുതരാവസ്ഥയും പരിശോധിച്ചറിഞ്ഞതിനു ശേഷം ഡോക്ടര്‍ ഒരു ചികിത്സാ പദ്ധതി  
നിര്‍ദ്ദേശിക്കും, അത് ഒരു പക്ഷെ  മരുന്നും തെറാപ്പിയും സംയോജിപ്പിച്ചുകൊണ്ടുള്ള ചികിത്സയുമായേക്കാം. 
നിങ്ങള്‍ ഈ ചികിത്സാ പദ്ധതി ശരിയായി 
പിന്തുടരണം എന്നതും നിങ്ങളുടെ മരുന്നുകളുടെ അളവ് ശ്രദ്ധയോടെ   നിരീക്ഷിക്കണമെന്നതും വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. ചികിത്സയെ തുടർന്ന് എന്തെങ്കിലും മാറ്റങ്ങളോ പാര്‍ശ്വഫലമോ ഉണ്ടെങ്കില്‍ ഡോക്ടറെ അറിയിക്കണം എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. 

Q

ഉറക്ക തകരാറുള്ള ആളെ പരിചരിക്കല്‍

A

ഉറക്ക തകരാറുള്ള വ്യക്തികള്‍ മുന്‍കോപികളും അന്തര്‍മുഖരുമായിത്തീര്‍ന്നേക്കാം. നിങ്ങള്‍ക്ക് ഉറക്കത്തകരാറുമൂലം ദുരിതം 
അനുഭവിക്കുന്ന ആരെയെങ്കിലും അറിയാമെങ്കില്‍ അവരെ സഹായിക്കാനുള്ള ചില വഴികള്‍ താഴെ പറയുന്നു :  
 • ഉറക്കത്തകരാര്‍ അനുഭവിക്കു വ്യക്തി മുന്‍കോപിയാകുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ ക്ഷമിക്കുകയും ആ വ്യക്തിയുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി പെരുമാറുകയും വേണം. 
 • ഇത്തരക്കാര്‍ക്ക് ഉറങ്ങാനായി വളരെ സ്വസ്ഥമായ സാഹചര്യം സൃഷ്ടിക്കുക. വീട്ടിലെ സാഹചര്യം ശാന്തമാണെന്ന് ഉറപ്പുവരുത്താന്‍ ശ്രമിക്കുക. 
 • നിങ്ങളുടെ ഉറക്കം ഏതെങ്കിലും തരത്തില്‍-അതായത് നിങ്ങളുടെ കൂര്‍ക്കംവലി, വൈകിയുള്ള ഉറക്കം തുടങ്ങിയ കാര്യങ്ങള്‍- അവരുടെ ഉറക്കത്തെ തടസപ്പെടുത്തുന്നുണ്ടെങ്കില്‍, ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക. 
 • ഒരു നല്ല ഉറക്ക സമയക്രമം  ഉണ്ടാക്കിയെടുക്കാന്‍ അവരെ സാഹായിക്കുക. അതുപോലെ തെ ഉറങ്ങാന്‍ പോകുതിന് മുമ്പ് വ്യായാമം ചെയ്യുക, മാനസിക പിരിമുറുക്കം കുറയ്ക്കുതിനുള്ള കാര്യങ്ങള്‍ ചെയ്യുക തുടങ്ങിയ നല്ല മാറ്റങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. 
 • ഈ പ്രശ്നം വളരെ നാളായി നീണ്ടുനില്‍ക്കുതാണെങ്കില്‍ ഒരു വിദഗ്ധന്‍റെ സഹായം തേടാന്‍ അവരെ പ്രോത്സാഹിപ്പിക്കുക.
 

White Swan Foundation
malayalam.whiteswanfoundation.org