തകരാറുകൾ

സംസാര വൈകല്യം

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

Q

എന്താണ് സംസാര വൈകല്യം ?

A

 
കുട്ടികള്‍ അവരുടെ സ്വാഭാവികമായ വളര്ച്ചയുടെയും വികാസത്തിന്‍റേയും  ഘട്ടത്തില്‍ സംസാരശേഷിയും ഭാഷാപരമായ കഴിവുകളും കൈവരിക്കും. പക്ഷെ ചില കുട്ടികളില്‍ സംസാരശേഷി വികസിച്ചുവരുന്നതില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.
സംസാര വൈകല്യമെന്നാല്‍ കുട്ടികള്ക്ക്  ഉച്ചാരണത്തില്‍, ശബ്ദത്തില്‍, സംസാരത്തിന്‍റെ ഒഴുക്കില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരിക്കുകയും, അല്ലെങ്കില്‍ അവര്‍ വാക്കുകള്‍ നന്നായി മനസിലാക്കുകയും അവര്ക്ക്  മികച്ച ഭാഷാശേഷി ഉണ്ടായിരിക്കുകയും ചെയ്യുമ്പോഴും ആശയ വിനിമയത്തിന് ആവ
ശ്യമായ സംസാര ശബ്ദങ്ങള്‍ രൂപപ്പെടുത്താനോ സൃഷ്ടിക്കാനോ കഴിയാതെ വരികയും ചെയ്യുന്ന ഒരവസ്ഥയാണ.
ശ്രദ്ധിക്കുക : സംസാര വൈകല്യം ഭാഷാസംബന്ധമായ തകരാറില്‍ (ല്വാംഗേജ് ഡിസ്ഓര്ഡര്‍) നിന്നും വ്യത്യസ്തമാണ്. സംസാര വൈകല്യമുള്ള കുട്ടികള്ക്ക് വാക്കുകളുടെ ശബ്ദങ്ങള്‍ ഉച്ചരിക്കാന്‍ 
ബുദ്ധിമുട്ടായിരിക്കും. ല്വാംഗേജ് ഡിസ് ഓര്ഡര്‍ എന്നാല്‍ കുട്ടികള്ക്ക്  മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതില്‍(പ്രകടനപരമായ) ,അല്ലെങ്കില്‍ മറ്റുള്ളവര്‍ പറയുന്നത് അല്ലെങ്കില്‍ ആശയവിനിമയം നടത്തുന്നത് എന്താണെന്ന് മനസിലാക്കുന്നതില്‍ (സ്വീകരിക്കാന്‍ കഴിയുന്നത് സംബന്ധിച്ച) ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയാണ്. 

Q

വിവിധ തരം സംസാര വൈകല്യങ്ങള്‍

A

 
 
 
 •  അപ്രാക്സിയ : തലച്ചോറിലെ തകരാറ് മൂലം ഉണ്ടാകുന്ന ചലനസംബന്ധമായ സംസാര വൈകല്യം.  ഇതുള്ള കുട്ടികള്ക്ക്  സംസാര ശബ്ദം ഉണ്ടാക്കുന്നതിനായി അവരുടെ നാക്ക്, ചുണ്ടുകള്‍, താടിയെല്ല് എന്നിവ സ്വമേധയാ ചലിപ്പിക്കാന്‍ പ്രയാസം ഉണ്ടാകുന്നു. കുട്ടിക്ക് എന്താണ് സംസാരിക്കേണ്ടത് എന്ന് അറിയാമായിരിക്കും, പക്ഷെ തലച്ചോറ് വാക്കുകള്‍ രൂപപ്പെടുത്തുന്നതിനുള്ള പേശീചലനങ്ങള്‍ ഏകോപിപ്പിക്കുകയില്ല.
 •  ഡിസാര്ത്രിയ : വായിലെ മാംസപേശികളുടെ മരവിപ്പ്, തളര്ച്ച, അല്ലെങ്കില്‍ പൊതുവിലുള്ള മോശം ഏകോപനം. ഇത് സംസാരം സാവധാനത്തിലുള്ളതും കൃത്യതയില്ലാത്തതും അസ്പഷ്ടവും മൂക്കിലൂടെ വളരെയധികം സ്വരം വരുന്ന തരത്തിലുള്ളതും ആക്കും. 

Q

എന്താണ് സംസാര വൈകല്യം അല്ലാത്തത്?

A

കുട്ടികള്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ അവര്‍ പുതിയ വാക്കുകള്‍ പഠിക്കാനും അവരവര്ക്ക്  പറയാനുള്ളത് പ്രകടിപ്പിക്കാനും സമയമെടുക്കും. ഈ ഘട്ടത്തില്‍ അവര്‍ക്ക് മുറിഞ്ഞുമുറിഞ്ഞ് സംസാരിക്കുതിനുള്ള പ്രവണതയും ഉണ്ടായേക്കും. ഇത് തികച്ചും സ്വാഭാവികമാണ്, അല്ലാതെ സം
സാര വൈകല്യമല്ല. കുട്ടിയുടെ ഈ ഘട്ടത്തിലെ മുറിഞ്ഞുമുറിഞ്ഞുള്ള സംസാരത്തില്‍ അമിതമായി ശ്രദ്ധയൂന്നുന്നത് അവരെ വിക്കിവിക്കി പറയുതിലേക്ക്  അല്ലെങ്കില്‍ കൊഞ്ഞയിലേക്ക് നയിച്ചേക്കാം. 

Q

സംസാര വൈകല്യത്തിന്‍റെ സൂചനകള്‍ എന്തെല്ലാം ?

A

 
 
സംസാര വൈകല്യത്തിന്‍റെ ലക്ഷണങ്ങളുടെ എണ്ണവും അവയുടെ തീവ്രതയും ഒരോ കുട്ടിയിലും വ്യത്യസ്തമായേക്കാം. ചിലപ്പോള്‍ ഈ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ പ്രയാസമുള്ളവിധം  വളരെ 
നേര്ത്തതുമായേക്കാം. ഇത്തരത്തിലുള്ള നേര്ത്ത സംസാര പ്രശ്നങ്ങള്‍ സ്വയം അപ്രത്യക്ഷമാകുകയും ചെയ്തേക്കാം. 
ചില കുട്ടികള്ക്ക്  അവരുടെ സംസാര വൈകല്യത്തിന് ഒപ്പം മറ്റ് പ്രശ്നങ്ങളും ഉണ്ടായേക്കാം. ഇതില്‍ വായിക്കല്‍, എഴുതല്‍, സ്പെല്ലിംഗ്, കണക്ക്  എന്നിവയിലുള്ള ബുദ്ധിമുട്ട്, വളരെ കുറച്ചു വാക്കുകള്‍ മാത്രം അറിയാവുന്ന അവസ്ഥ, ചലനശേഷി അല്ലെങ്കില്‍ പേശികളുടെ ഏകോപനം സംബന്ധിച്ച പ്രശ്നങ്ങള്‍, ചവയ്ക്കുന്നതിനോ വിഴുങ്ങുന്നതിനോ ഉള്ള ബുദ്ധിമുട്ട് എന്നിവയും ഉള്പ്പെട്ടേക്കാം. 
 
തീരെ ചെറിയ കുട്ടി (05 വയസ്)
 
 • ഒരു സാധാരണ കൊച്ചു കുഞ്ഞിനെപ്പോലെ അതുമിതും ശബ്ദിച്ചുകൊണ്ടിരിക്കില്ല.
 •  അക്ഷരങ്ങളും ശബ്ദങ്ങളും ഒരുമിച്ച് ശരിയായ ക്രമത്തിലും ശരിയായ പിന്തുടര്ച്ചയിലും വെയ്ക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടും.
 •  ഒരു വാക്ക് ഉച്ചരിക്കുമ്പോള്‍ സ്വരങ്ങളും സ്വരാക്ഷരങ്ങളും വിട്ടുകളയുന്നു.
 •  സ്വരങ്ങള്‍ കൂട്ടിച്ചേര്ക്കുന്നതില്‍ പ്രശ്നം ഉണ്ടാകുന്നു, സ്വരങ്ങള്ക്കി ടയില്‍ ദീര്ഘമായ ഇടവേള (വിരാമം) ഉണ്ടായേക്കാം.
 •  ദുഷ്കരമായ സ്വരങ്ങള്ക്ക ്പകരം എളുപ്പമുള്ള സ്വരങ്ങള്‍ വെച്ചോ അല്ലെങ്കില്‍ ദുഷ്കരമായ സ്വരങ്ങള്‍ ഒഴിവാക്കിയോ വാക്കുകള്‍ ലളിതമാക്കുന്നു.  
 •  ഭക്ഷണം കഴിക്കുന്നതില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.
 
മുതിര്‍ന്ന കുട്ടി (5-10 വയസ്)
 • പക്വതയില്ലായ്മയുടെ ഫലമല്ലാത്തതരത്തിലുള്ള പൊരുത്തമില്ലാത്ത ശബ്ദ തെറ്റുകള്‍ വരുത്തുന്നു. 
 •  അവന് /അവള്ക്ക്  സംസാരിക്കാന്‍ കഴിയുന്നതിനേക്കാള്‍ വളരെ നന്നായി ഭാഷ മനസിലാക്കാന്‍ കഴിയും. 
 •  ദീര്ഘതമായ വാക്കുകളോ ഒരു കൂട്ടം വാക്കുകളോ പറയുമ്പോള്‍ ചെറിയ വാക്കുകള്‍ പറയാന്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകുന്നു. 
 •  ഒരു വാക്ക് ശരിയായി ഉച്ചരിക്കാന്‍ പ്രയാസപ്പെടുന്നു. ആ വാക്ക് ആവര്ത്തിക്കുമ്പോള്‍ തെറ്റു വരുത്തുകയും ചെയ്തേക്കാം.
 •  ശബ്ദം മുറിച്ചു മുറിച്ചു പറയുന്നതായോ ഏകതാനമായോ തോുന്നു.സംസാരിക്കുമ്പോള്‍ സ്വരത്തിലോ വാക്കിലോ ഊല്‍ കൊടുക്കുന്നതില്‍ തെറ്റ് വരുത്തുന്നു. 
 •  സംസാരിക്കുമ്പോള്‍ ഒരേപോലുള്ള തെറ്റുകള്‍ വരുത്തുന്നു.

Q

സംസാര വൈകല്യത്തിന് എന്താണ് കാരണം?

A

ഭൂരിപക്ഷം കുട്ടികളുടെ കാര്യത്തിലും സംസാര വൈകല്യത്തിനുള്ള കാരണം അജ്ഞാതമാണ്. ഗവേഷണങ്ങള്‍ പറയുന്നത് സംസാരിക്കാന്‍ ആവശ്യമായ പേശികളുടെ ചലനം ഏകോപിപ്പിക്കാനുള്ള തലച്ചോറിന്‍റെ  ശേഷിയില്ലായ്മയാകാം സംസാരവൈകല്യത്തിന് കാരണമാകുന്നത് എന്നാണ്. അണ്ണാക്കിലുണ്ടാകുന്ന പിളര്പ്പ്, ശ്രവണശക്തി നഷ്ടപ്പെടല്‍, സെറിബ്രല്‍ പാള്സി തുടങ്ങിയ മറ്റ് അവസ്ഥകളും സംസാര വൈകല്യത്തിന് കാരണമായേക്കാം.

Q

സംസാര വൈകല്യം എങ്ങനെ കണ്ടെത്താം?

A

 
 
ഒരു കുട്ടിയില്‍ ഈ തകരാറ് കണ്ടെത്തുന്നതിന് പ്രത്യേക  പ്രായമൊന്നും ഇല്ല. എന്നിരുന്നാലും മൂന്നുവയസില്‍ താഴെ പ്രായമുള്ള കുട്ടിയില്‍ ഈ തകരാറ് കണ്ടെത്താന്‍ വിദഗ്ധര്ക്ക്  കഴിഞ്ഞെന്നു വരില്ല, കാരണം കുട്ടി പരിശോധനകള്ക്കും  വിലയിരുത്തലുകള്ക്കുമുള്ള നിര്ദ്ദേശങ്ങള്‍ 
അനുസരിക്കുകയോ അവയോട് സഹകരിക്കുകയോ ചെയ്തേക്കില്ല. അതിനാല്‍ സംസാരവൈകല്യം കണ്ടെത്തുന്നത് കുട്ടി എങ്ങനെ പ്രതികരിക്കുന്നു, ഈ പരിശോധനകളില്‍ പൂര്ണമായും പങ്കാളിയാകുന്നുണ്ടോ എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. 
 
സംസാര വൈകല്യം കണ്ടെത്തുതിന് നടത്തപ്പെടുന്ന ചില പരിശോധനകള്‍ താഴെ പറയുന്നു. 
 
 • ഡെന്വലര്‍ ആര്ട്ടിക്കുലേഷന്‍ സ്ക്രീനിംഗ് എക്സാമിനേഷന്‍
 • ജനനം മുതല്‍ ഒരു നിശ്ചിത മാസം വരെയുള്ള സംസാരശേഷിയുടേയും ഭാഷാശേഷിയുടേയും വളര്ച്ച വിലയിരുത്തല്‍. 
 • പീബോഡി സചിത്ര പദസമ്പത്ത് പരിശോധന പുതിയ പതിപ്പ് 
 •  കേള്‍വിശക്തി പരിശോധന
 
സംസാര പരിശോധന : സംസാരഭാഷാ തകരാറുകള്‍ കണ്ടെത്തുന്നതില്‍ വിദഗ്ദ്ധനായ ഒരാള്‍ (പത്തോളജിസ്ററ്) വളര്ച്ചാ സംബന്ധമായ ചരിത്രം രേഖപ്പെടുത്തുകയും മറ്റെന്തെങ്കിലും രോഗങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ വിദഗ്ധന്‍ കുട്ടിയുടെ സംസാരം സാധാരണ രീതിയില്‍ തന്നെയാണോ വികസിക്കുന്നത് അതോ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ സാവധാനത്തിലാണോ ന്ന് അറിയുതിനുള്ള പരിശോധനകളും നടത്തും.
വിദഗ്ധന്‍ കുട്ടിയില്‍ സാധാരണ സംസാരഭാഷാ വളര്ച്ചയുമായി ഒത്തുചേരാത്ത പ്രത്യേകതകള്‍ കണ്ടെത്തിയാല്‍ കുട്ടിക്ക് സംസാര വൈകല്യം ഉണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി മറ്റൊരു കൂട്ടം പരിശോധനകളും വിലയിരുത്തലുകളും നടത്തും. 
അനുബന്ധ ബദല്‍ ആശയവിനിമയം: ഈ രീതിയില്‍ സംസാരശേഷി മെച്ചപ്പെടുത്താന്‍ കുട്ടിയെ സഹായിക്കാനായി  കംപ്യൂട്ടര്‍, ഐപാഡ്, ദൃശ്യശ്രവ്യ സാധ്യതകള്‍ എന്നവ ഉപയോഗപ്പെടുത്തുന്നു. 
ഓഡിയോമെട്രി ടെസ്റ്റ് : ബുദ്ധി മാന്ദ്യവും ശ്രവണശക്തി നഷ്ടപ്പെടലും സംസാര വൈകല്യത്തിന് കാരണമായേക്കാം. സംസാര വൈകല്യം  ഉണ്ടായിവരാന്‍ സാധ്യത കാണുന്ന കുട്ടികളെ ഒരു ഓഡിയോളജിസ്റ്റിന്‍റ് അടുക്കല്‍ കൊണ്ടുപോകുകയും ഒരു ഓഡിയോളജി പരിശോധന നടത്തുകയും ചെയ്യണം. അതിനുനുശേഷം ആവശ്യമെങ്കില്‍ ശ്രവണ, സംസാര ശേഷി മെച്ചപ്പെടുത്തുന്നതിനുള്ള  തെറാപ്പി തുടങ്ങാം. 
 

Q

സംസാര വൈകല്യത്തിന് ചികിത്സ നേടല്‍

A

സംസാര വൈകല്യം ചികിത്സിക്കുന്നതിനായി പ്രത്യേകമായ ഒരൊറ്റ ചികിത്സാരീതിയില്ല. കുട്ടിയെ അവന്‍റെ /അവളുടെ സംസാരശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കാനായി വിദഗ്ധര്‍ വിവിധ രീതികള്‍ സംയോജിപ്പിച്ചുള്ള ഒരു ചികിത്സാരീതിയും തെറാപ്പിയുമാണ് നടത്തുന്നത്. ഓരോ കുട്ടിയും വ്യത്യസ്തമായ തരത്തിലാണ് ചികിത്സയോട് പ്രതികരിക്കുന്നത്, കാരണം ചിലര്‍ മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍  കൂടുതല്‍ വേഗത്തില്‍ മെച്ചപ്പെടുന്നു. 
വിദഗ്ധര്‍ കുട്ടികള്ക്ക്  ശരിയായ പിന്തുണയും പരിചരണവും നല്കുന്നത് സംബന്ധിച്ച് മാതാപിതാക്കള്‍ക്ക് ഉപദേശം നല്കും. മാതാപിതാക്കള്ക്ക്  തെറാപ്പി സെക്ഷനുകളില്‍ പങ്കെടുക്കുകയുമാകാം. അങ്ങനെയായാല്‍ അവര്ക്കും  അത് പഠിക്കാനും തെറാപ്പി വീട്ടില്‍ തുടരാനുമാകും. തുടര്ച്ചയായ പരിശ്രമം കൂടുതല്‍ വേഗത്തിലുള്ള മെച്ചപ്പെടല്‍ സാധ്യമാക്കും. പിന്തുണ നല്കുന്നുതും വാത്സല്യമുള്ളതുമായ ഒരു ഗൃഹാന്തരീക്ഷം അവസ്ഥ മെച്ചപ്പെടുത്തുന്നതിന് വലിയതോതില്‍ സഹായകരമാകും. 
ആരോഗ്യവാനായ ഒരു കുട്ടിയില്‍ ചികിത്സയും തെറാപ്പിയും കൂടുതല്‍ ഫലിക്കും. ഏതെങ്കിലും തരത്തിലുള്ള ശാരീരികാസുഖം (ചെവിയിലോ സൈനസിലോ ഉള്ള അണുബാധ, ടോണ്സി്ല്സ്, അലര്ജി അല്ലെങ്കില്‍ ആസ്തമ മുതലായവ) ഉള്ള കുട്ടികള്‍ ചികിത്സയോട് നന്നായി പ്രതികരിച്ചേക്കില്ല, കാരണം ശാരീരികാസുഖത്തിനുള്ള ചികിത്സയും മരുന്നുകളും സ്പീച്ച് തെറാപ്പിക്ക് തടസം ഉണ്ടാക്കിയേക്കാം. അതിനാല്‍ മാതാപിതാക്കള്‍ കുട്ടിയുടെ ശാരീരികാരോഗ്യത്തിലും പ്രത്യേക ശ്രദ്ധവെയ്ക്കണം.

Q

സംസാര വൈകല്യം ചികിത്സിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും ?

A

കുട്ടിക്ക് പ്രാരംഭ ഘട്ടത്തില്‍ തന്നെ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ അവന് / അവള്ക്ക്  താഴെപറയുന്ന മറ്റ് പ്രശ്നങ്ങള്‍ ഉണ്ടായേക്കാം : 
 •  ഭാഷ വികസിക്കുന്നതില്‍ കാലതാമസം.
 •  വാക്കുകള്‍ ഓര്ത്ത്ടെുക്കുന്നതിലോ വാചകങ്ങളിലെ വാക്കുകളുടെ ക്രമത്തിലോ ആശയക്കുഴപ്പം ഉണ്ടാകും.
 •  ചെറുപേശീ ചലനത്തിന് / ഏകോപനത്തിന് ബുദ്ധിമുട്ടുണ്ടാകും.
 •  വായില്‍ അതിമൃദുലത (ഹൈപ്പര്സെചന്സി റ്റീവ്) അല്ലെങ്കില്‍ ഉത്തേജനം ഇല്ലാത്ത അവസ്ഥ (ഹൈപ്പോസെന്സി്റ്റീവ്) ഉണ്ടാകാം. (കുട്ടിക്ക് പല്ലുതേയ്ക്കാനോ കറുമുറയുള്ള ഭക്ഷണങ്ങള്‍ കഴിക്കാനോ ഇഷടമുണ്ടായേക്കില്ല).
 •  വായന, സ്പെല്ലിംഗ്, എഴുത്ത് എന്നിവയ്ക്ക് ബുദ്ധിമുട്ടുണ്ടായേക്കാം, ഇത് കുട്ടിയുടെ വിദ്യാഭ്യാസ പുരോഗതിയെ ബാധിക്കും. 

Q

സംസാര വൈകല്യമുള്ള കുട്ടിയെ പരിചരിക്കല്‍

A

 
 
സംസാരവൈകല്യത്തിന് നിര്ദ്ദേ ശിക്കപ്പെട്ടിട്ടുള്ള തെറാപ്പിയോടൊപ്പം  നിങ്ങളുടെ കുട്ടിയെ സഹായിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില മാര്ഗനിര്ദ്ദേശങ്ങള്‍ താഴെപറയുന്നു.
 •  തെറാപ്പി പ്രവര്ത്തനങ്ങളില്‍ ചിലത് വീട്ടിലും പരിശീലിക്കുക, അതിലൂടെ നിങ്ങളുടെ കുട്ടി വാക്കുകളുടെ ശരിയായ ശബ്ദവുമായി കൂടുതല്‍ പരിചയത്തിലാകും. 
 •  ലളിതമായ ചോദ്യങ്ങള്‍ ചോദിക്കുക, അതിലൂടെ നിങ്ങളുടെ കുട്ടി സംസാരിക്കാനും വാക്കുകള്‍ ഉപയോഗിക്കാനും പരിശീലിക്കും. 
 •  കുട്ടിയെ സാവധാനത്തില്‍ സംസാരിക്കാന്‍ പ്രോത്സാഹിപ്പിക്കുക. കുട്ടി പറയുന്നത് ക്ഷമയോടെ കേട്ടിരിക്കുകയും അവര്‍ വാക്കുകള്‍ ശരിയായി ഉച്ചരിക്കുമ്പോള്‍ അഭിനന്ദിക്കുകയും ചെയ്യുക. 
 • നിങ്ങളുടെ കുട്ടിയില്‍ അവന്‍ സുരക്ഷിതനാണെന്ന ബോധം ഉണ്ടാക്കുക. അവര്‍ പറയുന്നത് കേള്ക്കാനും അവരുടെ പ്രയാസങ്ങള്‍ മറികടക്കാനായി അവരെ സഹായിക്കാനും നിങ്ങള്‍ എപ്പോഴും ഉണ്ടായിരിക്കുമെന്നും അവരെ അറിയിക്കുക.
 
 

White Swan Foundation
malayalam.whiteswanfoundation.org