പുറത്തു  കടക്കണമോ  അതോ ചേര്‍ന്നു പോകണമോ?: മാനസികാരോഗ്യവും ഇന്ത്യയിലെ എൽജിബിറ്റി (LGBT) വ്യക്തിയും.
എൽജിബിറ്റിക്യുഐഎ+

പുറത്തു കടക്കണമോ അതോ ചേര്‍ന്നു പോകണമോ?: മാനസികാരോഗ്യവും ഇന്ത്യയിലെ എൽജിബിറ്റി (LGBT) വ്യക്തിയും.

ലിംഗം സംബന്ധിച്ചുള്ള ഒരാളുടെ ആന്തരികമായ യാഥാർത്ഥ്യവും ലോകത്തിന്‍റെ നിയത രീതികളും തമ്മിലുള്ള സംഘർഷം തീവ്രമായ മനഃക്ലേശത്തിനു കാരണമായി ഭവിക്കാം..

മഹേഷ് നടരാജൻ

മറ്റുള്ളവർക്ക് ഒരിക്കലും അഭിമുഖീകരിക്കേണ്ടതായി വന്നിട്ടില്ലാത്ത ചോദ്യങ്ങൾ  ലിംഗവ്യത്യാസങ്ങളും ലൈംഗിക വ്യത്യാസങ്ങളും കൊണ്ടുവരുന്നു: തന്നെ പറ്റി തന്നെ ഒരാൾ മറ്റുള്ളവരോട് വെളിപ്പെടുത്തേണ്ടത് എങ്ങനെയാണ്? എത്രത്തോളം വെളിപ്പെടുത്താം, അതും ആരോട്? ബന്ധങ്ങൾക്കു വേണ്ടി അന്വേഷിക്കേണ്ടത് എങ്ങനെയാണ്? തന്നെ പോലെ തന്നെയുള്ള ഒരാളെ എവിടെയാണ്  ഒരാൾക്ക് കണ്ടെത്താൻ കഴിയുക? എങ്ങനെയാണ് ഒരാൾക്ക് ആരോഗ്യം, വിദ്യാഭ്യാസം, ഉദ്യോഗം എന്നിവ ലഭിക്കുക? കടപ്പാടു തോന്നേണ്ട ആവശ്യമില്ലാത്ത തരം  പിന്തുണ തേടേണ്ടത് എങ്ങനെയാണ്?

ഒട്ടും സ്‌നേഹഭാവമില്ലാത്തതും, ചിലപ്പോൾ പച്ചയ്ക്ക് വിവേചനം നടപ്പാക്കുന്നതുമായ ലോകത്ത് ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്തുകൊണ്ട്, അങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കുക എന്നതിന്‍റെ അര്‍ത്ഥം, നിഴലില്‍ ജീവിച്ചു തീര്‍ക്കുന്ന ഒരു ജീവിതം എന്നായേക്കാം. ഇന്ത്യയിലെ എൽജിബിറ്റി ( LGBT (QIA+)  സമൂഹത്തിന് (#ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്, ക്വീർ, ഇന്‍റര്‍സെക്‌സ്ഡ്, അസെക്ഷ്വല്‍ തുടങ്ങിയവർ), പതിവുള്ള സാമൂഹ്യപരവും കുടുംബപരവുമായ മുൻവിധികൾ കൂടാതെ, ആളുകൾ തങ്ങള്‍ക്കായി സ്വയം  നിര്‍മ്മിക്കുന്ന സമൂഹങ്ങളെ മാറ്റി നിര്‍ത്തിയാല്‍, നമ്മുടെ നിയമഘടനയും വളരെ അടിച്ചമർത്തുന്ന തരമാണ്,  സുരക്ഷിതത്വവും സംരക്ഷണവും കണ്ടുപിടിക്കുന്നതിന് വേണ്ടി അത് തീരെ കുറച്ച് ഇടം മാത്രമേ അവര്‍ക്ക് നൽകുന്നും ഉള്ളു. 

ഒരാളുടെ ആന്തരികമായ യാഥാർത്ഥ്യവും ലോകത്തിന്‍റെ രീതിയും തമ്മിലുള്ള സംഘട്ടനങ്ങൾ ഒരു ഗുരുതരമായ മനഃക്ലേശത്തിന്‍റെ ഉറവിടമായി തീർന്നേക്കാം. ഒരാൾ വളരെ ചെറുപ്പവും, ഹീനരായ ആളുകളാൽ പലേ അവസരങ്ങളിലും പരുഷമായി വ്യത്യസ്തത അല്ലെങ്കിൽ വ്യത്യസ്തതകൾ ചൂണ്ടിക്കാണിക്കപ്പെടുന്നതു മൂലം വ്യത്യസ്തകള്‍ സ്വയം തോന്നുന്നതിന് ഇടയാകുന്നവരും ആകുമ്പോൾ തീർച്ചയായും പ്രശ്‌നങ്ങൾ ആരംഭിക്കുന്നു.

അങ്ങേയറ്റം വിഷാദത്തിലും സ്വയം പരിക്കേൽപ്പിക്കുന്ന അവസ്ഥയിലും ആയിരുന്ന 14 വയസ്സു പ്രായമുള്ള സത്യയെ ഞങ്ങൾ സന്ദർശിച്ചിരുന്നു. സത്യയോടു സംസാരിക്കുമ്പോൾ, മിയ്ക്കവാറും കൗമാരക്കാറില്‍ കാണാറുള്ളതു പോലെ, ലിംഗവ്യത്യാസവും ലൈംഗികതയും തിട്ടപ്പെടുത്തുന്നതിൽ ഉള്ള  ഒരു സ്ഫടികസുതാര്യത ആ കുട്ടിക്കു ഇക്കാര്യത്തില്‍ ഉണ്ടായിരുന്നില്ല എന്നത് വ്യക്തമായിരുന്നു. സംഭാഷണം ആരംഭിക്കുന്നതിന് തീരെ അനുയോജ്യമല്ലാത്തതും തികഞ്ഞ ആശയക്കുഴപ്പമുണ്ടാക്കുന്നതും ക്ലേശകരവും ആയിരുന്നു ആ സമയം, സത്യ തന്‍റെ അമ്മയോടു സംസാരിക്കുവാൻ തുടങ്ങിയപ്പോൾ പ്രതിരോധവും പച്ചയായ തിരസ്‌കരണവും ഞങ്ങള്‍ക്ക് ഒരു ഞെട്ടൽ ആയി ഭവിച്ചു. സത്യ അങ്ങേയറ്റത്തെ വിഷമാവസ്ഥയിൽ ആയിരുന്നു. ഒരു സുരക്ഷിത ഇടം പാലിക്കാൻ വേണ്ടി  സത്യയുടെ കുടുംബത്തിനൊപ്പവും, തന്‍റെ തന്നെ വളർന്നു വരുന്ന വ്യക്തിത്വം സൗമ്യമായി അന്വേഷിച്ചു കണ്ടുപിടിച്ച് സാധാരണത്വത്തിലേക്കു വരുന്നതിനു വേണ്ടി സത്യയ്‌ക്കൊപ്പവും ഞങ്ങൾ പ്രവർത്തിച്ചു, ഭാഗ്യത്തിന് സത്യയ്ക്കും കുടുംബത്തിനും ഒരു തിരിച്ചുവരവു നടത്തുവാൻ കഴിഞ്ഞു. പക്ഷേ എല്ലാ കഥകളും ശുഭപര്യവസാനി ആകാറില്ല - പലേ എൽജിബിറ്റി ചെറുപ്പക്കാരും തങ്ങളുടെ സ്വന്തം സുഖസൗകര്യങ്ങൾ ബലികഴിച്ചുകൊണ്ട്, തങ്ങളുടെ പരമാവധി പ്രയത്‌നിച്ചുകൊണ്ട്, എങ്ങനെയെങ്കിലും സമൂഹത്തിന്‍റെ അംഗീകൃത മാനദണ്ഡങ്ങൾക്ക് ഉള്ളിലാകും വിധം സ്വയം ഒരു കൂട്ടത്തിൽ ചേർന്നു നിൽക്കുന്നതിനും 'സ്വീകരിക്കപ്പെടുന്നതിനും ' അങ്ങേയറ്റം പരശ്രമിക്കുന്നു, ഇങ്ങനെയെല്ലാമാണെങ്കിൽ കൂടിയും എങ്ങനെയെങ്കിലും വെളിവാക്കപ്പെടുന്ന രീതി വ്യത്യസ്തകൾക്ക് തീര്‍ച്ചയായുമുണ്ട്, ഇത് മുഠാളത്തരത്തിലേക്കും ഭ്രഷ്ടിലേക്കും അതിലും മോശമായ മറ്റു കാര്യങ്ങളിലേക്കും നയിക്കുകയും ചെയ്യുന്നു.

ഉദാഹരണത്തിന് അരവിന്ദിന്‍റെ കാര്യം തന്നെ എടുക്കാം. ഇന്ത്യയിലെ ഒരു പ്രമുഖ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയായിരുന്നതിനാൽ തന്നോട് ബഹുമാനത്തോടും അന്തസ്സോടും കൂടി മറ്റുള്ളവര്‍ പെരുമാറുമെന്ന് അരവിന്ദ് കരുതിയിരുന്നു, പക്ഷേ അയാൾ പലപ്പോഴും മറ്റുള്ളവരുടെ ക്രൂരമായ ' തമാശകൾക്ക് ' ഇരയാക്കപ്പെട്ടു,  പുരുഷനും പുരുഷനുമായി ലൈംഗികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന തരം ചിത്രങ്ങൾ കോളേജ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുക, അയാളുടെ മുതുകിൽ തൂക്കുന്ന ബാഗിൽ അത്തരം വ്യക്തമായ സന്ദേശങ്ങൾ എഴുതി വയ്ക്കുക തുടങ്ങിയവ ഉൾപ്പെട്ടതായിരുന്നു അയാളുടെ സഹപാഠികളുടെ ആ ക്രൂരതമാശകൾ. ആ വിദ്വേഷം അയാൾ അതിജീവിച്ചു, പക്ഷേ വലിയ തോതിലുള്ള പരിശ്രമവും പിന്തുണയും കൊണ്ടല്ലാതെ തനിക്ക് തരണം ചെയ്യുവാൻ കഴിയാത്ത വിധം മുറിപ്പാടുകൾ അവ അയാളിൽ അവശേഷിപ്പിച്ചിരുന്നു.

ഒരാളുടെ ലിംഗം ഇരു കൂട്ടരിലും പെടാത്ത വിധം ഇട കലർന്ന ലിംഗം ആണെങ്കിൽ അല്ലെങ്കിൽ ഒരു സ്ഥിതിഭേദം സംഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിൽ ആണെങ്കിൽ, അത് കൂടുതൽ ശ്രമകരമാണ്. പുരുഷനായി മാറിക്കൊണ്ടിരിക്കുന്ന സുരേഷ്, ഒരു വലിയ എംഎൻസിയിൽ ചേർന്നതിനു ശേഷം, തന്‍റെ സ്ഥിതിഭേദാവസ്ഥയെ കുറിച്ച് ആളുകളെ അറിയിക്കുവാൻ തുടങ്ങി, വിവേചനരാഹിത്യത്തെ കുറിച്ചുള്ള ഔദ്യോഗിക രേഖകൾ വായിച്ച ശേഷം, അംഗീകാരം ലഭിക്കുക എന്ന പ്രതീക്ഷയിലായിരുന്നു അതു ചെയ്തത്. ഹൃദ്യമായ സ്വാഗതം ഒന്നും ഇല്ലായിരുന്നെങ്കിൽ കൂടി, ആദ്യം കാര്യങ്ങൾ അത്ര മോശമാണെന്നു തോന്നിയില്ല, ആരും കാര്യങ്ങൾ ബുദ്ധിമുട്ടുള്ളതാക്കി മാറ്റിയതുമില്ല, അല്ലെങ്കിൽ സുരേഷ് അങ്ങനെ കരുതി.....സുരേഷിന്‍റെ പിറന്നാളിന്‍റെ അന്ന് ഒരു പെട്ടി വളകളും സ്ത്രീകൾക്കുള്ള മറ്റ് ഉപസാധനങ്ങളും ജന്മദിനസമ്മാനമായി ലഭിക്കുന്നതു വരെ. ഈ ഒരേയൊരു പ്രവർത്തിയുടെ പ്രഭാവം അതിനിഷ്ഠൂരവും വൈകാരികമായ മുറിവിന്‍റെ വടു എന്നേക്കുമായി പതിപ്പിക്കുന്നതും ആയിരുന്നു.

ന്യൂനപക്ഷത്തിന്‍റെ മാനസിക പിരിമുറുക്കം അല്ലെങ്കിൽ മുൻവിധികളോടെയുള്ള സമീപനങ്ങളുടെ അനുഭവം, അടിച്ചമർത്തൽ, വേർതിരിവ് എന്നിവയെല്ലാം അങ്ങേയറ്റം ദാരുണമായ യാഥാർത്ഥ്യങ്ങളത്രേ. സമൂഹത്തിൽ ഒരു എൽജിബിറ്റി വ്യക്തി അഭിമുഖീകരിക്കേണ്ടി വരുന്ന, പരിമിതി നിർണ്ണയിക്കപ്പെട്ടിട്ടുള്ള അനുഭവങ്ങൾ വളരെയധികമുണ്ട്:

  • തിരസ്‌കരണം, അതിക്രമം നേരിടൽ, ഇവ പലപ്പോഴും വീട്ടിൽ നിന്നു തന്നെയോ സ്‌കൂളിൽ നിന്നോ ആരംഭിക്കുന്നു.
  • വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക ഇടങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനം പരിമിതമോ ഭയാവഹമോ ആകാം. 
  • തൊഴിലിടത്തിലുള്ള വിവേചനം, പലപ്പോഴും ദുർഗ്രഹവും പരോക്ഷവും ആയത്, തങ്ങളുടെ കഴിവുകൾ മുഴുവൻ അന്വേഷിച്ചു കണ്ടെത്തുന്നതിന് തടസ്സമായി ഭവിക്കാം.
  • അവകാശങ്ങൾ നിഷേധിക്കൽ, പലപ്പോഴും വൈദ്യ പരിരക്ഷ അടക്കം അടിസ്ഥാനപരമായവ, ജീവിതത്തിന്‍റെ ഗുണനിലവാരത്തിൽ പ്രത്യക്ഷ പ്രഭാവം സൃഷ്ടിക്കുന്നവ

ഇങ്ങനെയുള്ള അനുഭവങ്ങൾ ആത്മമൂല്യത്തിന്‍റെ നിരന്തരവും ബോധപൂർവ്വമല്ലാത്തതുമായ തേയ്മാനത്തിലേക്ക് ചിലരെ നയിച്ചേക്കാം, മറ്റു ചിലരെ ആകട്ടെ, അകറ്റി നിർത്തൽ, അനാരോഗ്യകരമായ സാഹസപ്രവർത്തികൾ എന്നിവയിലേക്ക് നയിക്കുന്ന മുറിവേൽപ്പിക്കുന്ന ക്ലേശകരമായ സംഭവങ്ങളിലേക്ക് നയിച്ചേക്കാം, ഇനിയും ചിലരെയാകട്ടെ അവ ആത്മഹത്യയിലേക്കുപോലും തള്ളിവിട്ടെന്നും വരാം.

ഗുരുതരമായ വിഷാദം, അല്ലെങ്കിൽ പൊതുവായ ഉത്കണ്ഠാ തകരാർ  തുടങ്ങിയ മാനസികാരോഗ്യാവസ്ഥ അനുഭവിക്കുന്നതിന് എൽജിബിറ്റി വ്യക്തികൾക്കുള്ള സാദ്ധ്യത മറ്റുള്ളവരെ അപേക്ഷിച്ച് മൂന്ന് ഇരട്ടി ആണെന്നാണ് പടിഞ്ഞാറൻ പശ്ചാത്തലങ്ങളിൽ നിന്നുള്ള പ്രസ്താവങ്ങൾ അഭിപ്രായപ്പെടുന്നത്. ആത്മഹത്യാപരമായ ചിന്തകൾക്കും ശ്രമങ്ങള്‍ക്കും  എൽജിബിറ്റി യുവത്വം മറ്റുള്ളവരെ അപേക്ഷിച്ച് നാലിരട്ടി കൂടുതൽ അപകടാവസ്ഥയിലാണ്. പദാർത്ഥ ദുരുപയോഗം, അതേ പോലെയുള്ള മറ്റു പ്രശ്‌നങ്ങൾ എന്നിവ മൂലമുള്ള അപകടങ്ങൾ സംബന്ധിച്ചും എൽജിബിറ്റി ആളുകളുടെ ഒരു സാരമായ ഉയർന്ന അനുപാതം നിലവിവലുണ്ട്. ഇന്ത്യൻ പശ്ചാത്തലത്തിൽ, എൽജിബിറ്റി ആളുകളുടെ മാനസികാരോഗ്യം സംബന്ധിച്ച് വളരെ കുറവ് വസ്തുതകൾ മാത്രമേ ലഭ്യമായിട്ടുള്ളു, രാഷ്ട്രീയ-നിയമ സംവിധാനങ്ങൾ ഏതു തരത്തിലുള്ള വെളിപ്പെടുത്തലിനും അനുരൂപമല്ലാത്ത അവസ്ഥകൾ സൃഷ്ടിച്ചിരിക്കുന്നതിനാൽ ഇത് അത്ര ആശ്ചര്യകരം എന്നു പറയുകയും വയ്യ. എന്നിരുന്നാലും ഇങ്ങനെയുള്ളവരുടെ എണ്ണം വളരെ കൂടുതലായിരിക്കും എന്ന് ഒരാൾക്ക് അനുമാനിക്കാവുന്നതാണ്. 

ആത്മഹത്യ എന്ന കടന്ന കൈയ്യിലേക്ക് എത്തിപ്പെടാത്തപ്പോൾ പോലും, ഇന്ത്യയിലെ എൽജിബിറ്റി ജനസമൂഹം അഭിമുഖീകരിക്കേണ്ടി വരുന്ന സാമൂഹ്യ- സാംസ്‌കാരിക ഘടകങ്ങൾ കണക്കാകുമ്പോൾ, ആ സമൂഹം അനേകം പ്രധാനപ്പെട്ട മാനസികാരോഗ്യ പ്രശ്നങ്ങൾ  അനുഭവിക്കുന്നുണ്ട്:

  • തങ്ങളുടെ തന്നെ വ്യക്തിത്വത്തെ കുറിച്ചു തോന്നുന്ന ഭയം, ഉത്കണ്ഠാനുബന്ധ പ്രശ്‌നങ്ങൾ, 'പുറത്താക്കപ്പെടുന്ന' ബന്ധങ്ങൾ, അംഗീകാരം സുരക്ഷ മുതലായവ
  • വിഷാദം അടക്കമുള്ള മനോഭാവ ബന്ധിത പ്രശ്‌നങ്ങൾ
  • ആത്മാഭിമാനം, ആത്മവിശ്വാസം, പ്രവൃത്തി നിർവ്വഹണം, നേട്ടങ്ങൾ, ജീവിത സംതൃപ്തി എന്നിവയെ ബാധിക്കും വിധത്തിൽ അവനവനെ കുറിച്ചു തന്നെയുള്ള താഴ്ന്ന അവബോധം.  
  • ഗുണകരമായ സഹായം, വിഭവങ്ങൾ, പിന്തുണ എന്നിവ ലഭ്യമാകുന്നതിനുള്ള സാദ്ധ്യതയില്ലായ്മ കൂടുതൽ സുരക്ഷിതമല്ലാത്ത സ്വഭാവവിശേഷങ്ങളിലേക്കു നയിച്ചേക്കാം.

ഓർമ്മിച്ചു വയ്‌ക്കേണ്ട പ്രധാന ഘടകം എന്തെന്നാൽ, എൽജിബിറ്റി സമൂഹത്തിലുള്ള വർദ്ധിച്ചു വരുന്ന മാനസികാരോഗ്യ ആകസ്മിതകൾ അവരുടെ ലിംഗത്തിന്‍റേയോ ലൈംഗികതയുടേതോ ഫലമായി ഉണ്ടാകുന്നതല്ല. ഒരാളുടെ ലിംഗം അല്ലെങ്കിൽ ലൈംഗികത മൂലം തീർച്ചയായും ഒരു മാനസികാരോഗ്യ പ്രശ്‌നം ഉണ്ടാകുന്നില്ല. ഇത്തരം വ്യത്യസ്തതകൾ നിഷേധിക്കുന്നതും, അധിക്ഷേപിക്കുന്നതും ചെയ്യുന്ന ഒരു ലോകം മൂലമാണ് മാനസികാരോഗ്യപ്രശ്‌നങ്ങൾ സംഭവിക്കുന്നത് എന്നതാണ് ഇക്കാര്യം ഏറ്റവും ബുദ്ധിമുട്ടേറിയത് ആക്കി തീർക്കുന്നത്.

എന്താണ് സഹായകമാകുന്നത്

സ്വീകാര്യദ്യോതകമായ ഉത്‌ബോധനവും (Affirmative counseling) സാമൂഹിക പുനർനിർമ്മാണവും ആണ് എൽജിബിറ്റി മുതലായ ആളുകളുടെ മെച്ചപ്പെട്ട മാനസികാരോഗ്യത്തിനുള്ള രണ്ടു പ്രധാന സ്രോതസ്സുകൾ. 

ഓരോ ജീവിതവും വളരെ പ്രധാനപ്പെട്ടതാണ് എന്ന് സ്വീകാര്യദ്യോതക ഉത്‌ബോധകർ (Affirmative counselors) എന്ന നിലയിൽ ഞങ്ങൾ ഖണ്ഡിതമായി പറയുന്നു, അവരവരെ സ്വയം കണ്ടുപിടിക്കുന്നതിനും അംഗീകരിക്കുന്നതിനും മറ്റുള്ള എല്ലാവരേയും പോലെ തന്നെ, അവനവനെ സ്വയം കാണുന്ന പശ്ചാത്തലത്തിൽ തന്നെ സ്വന്തം വ്യക്തിത്വം നിർമ്മിക്കുന്നതിനു പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കൂടുതൽ ആരോഗ്യകരമായ തെരഞ്ഞെടുപ്പുകൾ നടത്തുന്നതിനും, തങ്ങളുടെ പാരമ്പര്യസിദ്ധമായ ആത്മമൂല്യത്തിൽ തങ്ങളെ തന്നെ വേരുറപ്പിക്കുന്നതിനും, സാമൂഹ്യ പിന്തുണ നേടുന്നതിനു സഹായിക്കുന്നതിനും ഒരാളുടെ ജീവിതം സാർത്ഥകമാക്കുന്നതിനുള്ള അന്വേഷണത്തിൽ പങ്കാളിയാകുന്നതിനും കൂടി ഞങ്ങള്‍ അവരെ സഹായിക്കുന്നു. വ്യത്യസ്തത മാനസികമായും വൈകാരികമായും പ്രശ്‌നങ്ങൾക്കു കാരണമാകുന്നു എന്ന ആശയത്തെ ഞങ്ങൾ എതിർക്കുന്നു, അത്തരത്തിലുള്ള വ്യക്തികൾ അഭിമുഖീകരിക്കുന്ന പലേ വെല്ലുവിളികളും സാമൂഹികമായ പ്രവർത്തനക്ഷമതയില്ലായ്മയുടെ പരിണതഫലമാണ് എന്നും വിദ്വേഷജനകമായതും  പലപ്പോഴും തനിക്ക് പ്രവര്‍ത്തനക്ഷമമല്ലാത്ത ഒരു നിശ്ചിത ജീവിതരീതിക്കുള്ളിൽ ഇണങ്ങുംവിധം ജീവിക്കണമെന്ന സമ്മർദ്ദം വ്യക്തിയില്‍ ചെലുത്തുകയും ചെയ്യുന്നതുമായ ആധിപത്യ സ്വഭാവം പ്രദർശിപ്പിക്കുന്ന സംസ്‌കാരത്തിൽ ജീവിക്കേണ്ടി വരിക എന്നത് അവരെ സംബന്ധിച്ച് പരിതാപകരമത്രേ.

 സമൂഹത്തിലെ അംഗങ്ങൾ സ്വയവും സേവന ദാതാക്കളുമായി ഒത്തു ചേർന്നുകൊണ്ടും ഉള്ള സാമൂഹ്യ പുനർനിർമ്മാണം എൽജിബിറ്റി മുതലായ ആളുകളുടെ ആരോഗ്യം മെച്ചപ്പെടുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. അവർ പിന്തുണ നല്‍കുന്നവരായും, സുരക്ഷാപരവും വിദ്യാഭ്യാസപരവുമായ ഇടങ്ങളായും, ആരോഗ്യപരിപാലനത്തിനും ആരോഗ്യകരമായ ജീവിതത്തിനും സമീപിക്കാവുന്ന ഇടങ്ങളായും, ആവശ്യം വരുന്ന അവസരങ്ങളിൽ  ഉപദേശങ്ങൾ നൽകുന്നവരായും പ്രവർത്തിക്കുന്നു. ആളുകളെ തമ്മിൽ ബന്ധപ്പെടുത്തുന്നതിനും ആരോഗ്യത്തിനുള്ള അവരുടെ വിഘ്‌നങ്ങൾ നീക്കുന്നതിനും പൂർവ്വസ്ഥിതി പ്രാപിക്കുന്നതിനുള്ള അവരുടെ സ്വതസിദ്ധമായ കഴിവ് തിരിച്ചു പിടിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും അവർ സഹായിക്കുന്നു.

#ലെസ്ബിയന്‍- സ്വവര്‍ഗ്ഗാനുരാഗിയായ സ്ത്രീ

ഗേ-സ്വവര്‍ഗ്ഗാനുരാഗം പുലര്‍ത്തുന്ന വ്യക്തി, അധികവും പുരുഷന്‍

ബൈസെക്ഷ്വല്‍- പുരുഷന്മാരിലും സ്ത്രീകളിലും ഒരേ പോലെ ആകൃഷ്ടരാകുന്നവര്‍

ട്രാന്‍സ്- സ്ത്രീ/പുരുഷന്‍ എന്ന നിര്‍വ്വചനത്തില്‍ പെടാത്തവര്‍ 

ക്വിയര്‍- അസാധാരണ രീതികളുള്ളവര്‍, അധികവും ഗേ വിഭാഗം

ഇന്‍റര്‍സെക്സ്ഡ്-പുരുഷനോ സ്ത്രീയോ അല്ലാത്തവര്‍

അസെക്ഷ്വല്‍- ലൈംഗിക ചോദനകള്‍ ഇല്ലാത്തവര്‍

* സ്വകാര്യത സംരക്ഷിക്കുന്നതിനായി എല്ലാ പേരുകളും  മാറ്റിയിട്ടുണ്ട്

അവലംബങ്ങൾ:

ഇന്നർസൈറ്റ് കൗൺസിലിംഗ് ആൻഡ് ട്രെയിനിംഗ് സെന്‍റര്‍ എൽഎൽപി യിൽ [(InnerSight counselling and training center LLP (www.innersight.in)] ഒരു ഉപദേഷ്ടാവ് ആണ് മഹേഷ് നടരാജൻ.    

White Swan Foundation
malayalam.whiteswanfoundation.org