ഞാൻ ഒരു ക്വീർ വ്യക്തിയാണ്, എനിക്ക് വിശ്വാസയോഗ്യനായ ഒരു തെറപ്പിസ്റ്റിനെ നിർദ്ദേശിക്കുവാൻ നിങ്ങൾക്കു സാധിക്കുമോ?

ഞാൻ ഒരു ക്വീർ വ്യക്തിയാണ്, എനിക്ക് വിശ്വാസയോഗ്യനായ ഒരു തെറപ്പിസ്റ്റിനെ നിർദ്ദേശിക്കുവാൻ നിങ്ങൾക്കു സാധിക്കുമോ?

ഒരു ക്വീർ വ്യക്തിയെ സംബന്ധിച്ചിടത്തോളം ഒരു വിശ്വാസയോഗ്യനായ തെറപ്പിസ്റ്റിനേയോ കൗൺസിലറിനേയോ കണ്ടുപിടിക്കുക എന്നത് പലപ്പോഴും വലിയ വെല്ലുവിളിയാണ്. കൺസൽറ്റിംഗ് മുറികളുടെ ഉള്ളിൽ പോലും വിവേചനം നിലനിൽക്കുന്നുണ്ട്.
Published on

എന്‍റെ തെറപ്പിസ്റ്റ്, 'ജെ' യോട് ഞാൻ ദ്വിലിംഗക്കാരി (Bisexual)  ആണ്എന്നു തുറന്നു പറയുന്നതിനും ഒരു വർഷം മുമ്പു മുതലേ ഞാൻ തെറപ്പി ചെയ്തു തുടങ്ങിയിരുന്നു. വിഷാദവും അതു കൂടാതെ വേറേ ഒരു കൂട്ടം പ്രശ്‌നങ്ങളും ആകുലതകളും മൂലം തെറപ്പിക്കു പൊയ്‌ക്കൊണ്ടിരുന്നതിനാൽ, എനിക്കു പറയാൻ ധൈര്യമുണ്ടാകാതിരുന്ന വിഷയമാണ് എന്‍റെ ദ്വിലിംഗത്വം. അവർ എന്തായിരിക്കും പറയുക? എന്‍റെ ചായ്‌വു സംബന്ധിച്ചു അവർ തുറന്ന മനഃസ്ഥിതി ഉള്ള ആൾ ആയിരിക്കുമോ, അതോ അതും പരിഹരിക്കാനുള്ള ഒരു 'പ്രശ്‌നം' ആക്കി അവർ മാറ്റിക്കളയുമോ? തുറന്നു പറയുന്നതിനുള്ള എന്‍റെ ഭയത്തിൽ നിന്നു കരകയറാൻ അവർ എന്നെ സഹായിക്കുമോ? ഞാൻ 'ജെ' യെ വിശ്വസിച്ചു, ഈ നിമിഷം അവർ എന്നെ പരാജയപ്പെടുത്തിയാൽ അത് എന്നെ ഭീകരമായി ഉലച്ചുകളയും. അങ്ങനെയെങ്കിൽ, ഇപ്പോഴും എനിക്കു വളരെ അത്യാവശ്യമായ സഹായത്തിനായി ഞാൻ പുതിയ ആളിനെ കണ്ടുപിടിക്കേണ്ടി വരും.

എന്നെ ആദ്യം  വിട്ടത് 'ജെ 'യുടെ അടുത്തേക്ക് ആയിരുന്നില്ല. വളരെ പേരു കേട്ട ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്‍റെ അടുത്തേക്കായിരുന്നു ആദ്യം എന്നെ റഫർ ചെയ്തത്, എന്തോ ഒരു ക്ലെറിക്കൽ അല്ലെങ്കിൽ പദ്ധതി തയ്യാറാക്കലിലെ പിഴവ് സംഭവിച്ചതാണ് ഞാൻ 'ജെ 'യുടെ അടുത്ത് എത്താൻ ഇടയായത് എന്ന് ഇപ്പോൾ ഈ നിമിഷം വരെ ഞാൻ വിശ്വസിക്കുന്നു. ഈ മുതിർന്ന തെറപ്പിസ്റ്റ്, മറ്റു പ്രവർത്തനങ്ങൾ കൂടാതെ മാനസിക ആരോഗ്യ സമൂഹങ്ങൾക്ക് ഇടയിൽ LGBT ക്കാരുടെ അംഗീകാരത്തിനു പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു പ്രവർത്തക കൂടി ആയിരുന്നു. പക്ഷേ അവർ എല്ലായ്‌പ്പോഴും ഒരു LGBT പ്രവർത്തക ആയിരുന്നില്ല.  80 കളിലും 90 കളുടെ ആദ്യകാലങ്ങളിലും, അവർ അധികം കാര്യങ്ങൾ ഗ്രഹിക്കുന്നതിനു മുന്നേ, സ്വവർഗ്ഗാനുരാഗികളായ പുരുഷന്മാരുടേയും സ്ത്രീകളുടേയും സ്വവർഗ്ഗപ്രേമം 'സുഖപ്പെടുത്തുന്നതിന് ' ആയി അവരും തെറപ്പി ശുപാർശ ചെയ്തിരുന്നു. അവരുടെ ഇപ്പോഴത്തെ അതിശകരമായ പ്രവർത്തനത്തെ അപകീർത്തിപ്പെടുത്തുന്നതിനോ കണ്ടില്ലെന്നു നടിക്കുന്നതിനോ ഞാൻ ആഗ്രഹിക്കുന്നില്ല എന്നു മാത്രമല്ല, അവരെ കാണുവാൻ ഇടയായതിൽ ഞാൻ അതീവ സന്തുഷ്ടയും ആണ്. എന്നെ കുറിച്ചുള്ള, എന്‍റെ തന്നെ ഉറപ്പില്ലാത്ത ബോധത്തിന്, ഈ പ്രശ്‌നവൽകൃത ചരിത്രം കൈകാര്യം ചെയ്യുവാൻ കഴിയുമായിരുന്നോ എന്ന് എനിക്ക് ഉറപ്പില്ല.

' എൽജിബിറ്റി സൗഹാർദ്ദപരം ആയിരിക്കണം'

ഏഴു വർഷത്തിനു ശേഷം ഞാൻ 'പുറത്തു വന്നു', 'തുറന്ന മനസ്ഥിതിക്കാരിയും ' ആയി. എൽജിബിറ്റി കുടക്കീഴിലുള്ള ക്വീർ സുഹൃത്തുക്കൾ ഇപ്പോൾ എനിക്ക് ഉണ്ട്, ഉറ്റ സുഹൃത്തുക്കളും എനിക്കു ആശ്രയിക്കുവാൻ സാധിക്കുന്ന കുടുംബവും ഉണ്ട്. സ്വവർഗ്ഗാനുരാഗിയായ ഒരു സ്ത്രീക്കോ പുരുഷനോ ദ്വിലിംഗാഭിമുഖ്യം ഉള്ള ആളിനോ  എല്ലായ്‌പ്പോഴും ലഭിക്കാത്ത ഒരു ഭാഗ്യമാണ് ഇത്. ട്രാൻസ്‌ജെണ്ടർ വ്യക്തികളെ പോലും അംഗീകരിക്കാറില്ല- സമൂഹത്തിലോ സമൂഹ സ്ഥാപനങ്ങളിലോ പോലും. (നിങ്ങളുടെ പുതിയ ലിംഗ വ്യക്തിത്വം കാണിക്കാനായി ഒരു പാൻ കാർഡും ആധാർ കാർഡും ലഭിക്കാൻ ശ്രമിച്ചു നോക്കൂ - അത് ഒട്ടും തന്നെ എളുപ്പമല്ല.)

ഇന്ത്യയിലെ അടഞ്ഞ ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ ക്വീർ പുരുഷന്മാരും സ്ത്രീകളും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, ഒരു നല്ല സൈക്യാട്രിസ്റ്റ്/തെറപ്പിസ്റ്റ് /കൗൺസിലർ ആയ ആരെയെങ്കിലും ശുപാർശ ചെയ്യുവാൻ കഴിയുമോ എന്ന്. എൽജിബിറ്റി സൗഹൃദപരം ആയിരിക്കണം. നമ്മൾ 'എൽജിബിറ്റി സൗഹൃദപരം' എന്നതിനെ അത് അങ്ങനെ തന്നെ ആണ് എന്ന് അംഗീകരിക്കാറില്ല; സ്വവർഗ്ഗാനുരാഗികളായ പുരുഷന്മാരുടേയും സ്ത്രീകളുടേയും സ്വവർഗ്ഗപ്രേമം 'സുഖപ്പെടുത്തുന്നതിന്' ആയി ക്വീർ വ്യക്തികൾക്ക് ഇലക്ട്രോകൺവൾസീവ് തെറപ്പി നൽകിയിരുന്ന കാലത്തിൽ നിന്ന് അത്ര വിദൂരമൊന്നുമല്ല നമ്മൾ ഇപ്പോഴും. "സാധാരണമായി" പെരുമാറുന്നതിനായി കുടുംബം നിങ്ങളെ ആദ്ധ്യാത്മിക ഗുരുക്കന്മാരെ കൊണ്ട് മാർഗ്ഗനിർദ്ദേശം നൽകിക്കുന്നതിനും തുനിഞ്ഞെന്നു വരാം. വർഷങ്ങൾ കൊണ്ട് തങ്ങളെ പുച്ഛിക്കാത്ത എൽജിബിറ്റിക്കാരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും അറിയാവുന്ന,  വിശ്വാസയോഗ്യരായ ഒരു കൂട്ടം വിദഗ്ദ്ധരുടെ പട്ടിക ആൾക്കൂട്ടസ്രോതസ്സു വഴി ക്വീർ ഇന്ത്യാക്കാർ  ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഈ പട്ടികകളെല്ലാം ഒരു തെറപ്പിസ്റ്റിൽ നിന്ന് വേറൊരു തെറപ്പിസ്റ്റിലേക്ക്, അവസാനം യോജിച്ച ഒരാളെ കണ്ടെത്തും വരെ എന്ന മട്ടിൽ ആളുകൾ പരീക്ഷിച്ചു മനസ്സിലാക്കിയത് ഒന്നൊന്നായി പേരെടുത്തു പറഞ്ഞ് ഉണ്ടാക്കിയിരിക്കുന്ന പട്ടികയാണ്. 

ഇന്ത്യയിൽ ഇതര ലൈംഗിക ചായ്വോ ലിംഗാഭിമുഖ്യമോ ഉള്ള അനേകം ആളുകളെപ്പറ്റി നമുക്ക് വ്യക്തമായ കാഴ്ച്ചപ്പാട് ഒന്നുമില്ല. നമുക്ക് ആകെ അറിയാവുന്നത്, പുറത്ത് കാണാനാവുന്ന ആളുകളിൽ അമ്പരപ്പിക്കുന്ന ഒരു സംഖ്യ വിഷാദപ്രവണതയോ ആത്മഹത്യാപ്രവണത എന്ന അപകടസാദ്ധ്യതയോ പ്രകടിപ്പിക്കുന്നുണ്ട് എന്നതാണ്. ഇതിൽ ചില വസ്തുതകൾ, വസ്തുതകളല്ല, അനുഭവമാണ്. മരിച്ച ആളുകളെ പറ്റി നിങ്ങൾ കേൾക്കുന്നു, ഫേസ്ബുക്കിൽ സമാധാന വിശ്രാന്തി നേരൽ (ആർഐപി) നിങ്ങൾ കാണുന്നു. നമ്മൾ ഓരോരുത്തരും സോഷ്യൽ മീഡിയയിലൂടെ പരസ്പരം പിന്തുടരുന്നു, നമ്മൾ സങ്കടപ്പെടുന്നു. യഥാർത്ഥ ജീവിതത്തിൽ, ബംഗലരുവിൽ വച്ചു നടന്ന എന്‍റെ ആദ്യത്തെ ക്വീർ ഒത്തുകൂടൽ തങ്ങളുടെ സമൂഹം വളരെയധികം ഇഷ്ടപ്പെട്ടിരുന്ന ഒരു ട്രാൻസ്‌ജെണ്ടർ സ്ത്രീക്കു വേണ്ടിയുള്ള ഒരു സ്മാരകം ആയിരുന്നു. അവൾ സുന്ദരി ആയിരുന്നു, വളരെ സ്‌നേഹിക്കപ്പെട്ടവൾ, വളരെ അധികാരം ഉണ്ടായിരുന്നവൾ. നിങ്ങൾ സുന്ദരിയായിരിക്കാം, നിങ്ങൾ സ്‌നേഹിക്കപ്പെടാം, അധികാരവും ഉണ്ടാകാം, ഇതെല്ലാം ഉണ്ടെങ്കിലും നിങ്ങളുടെ ജീവിതം വളരെ കഠിനതരം ആകാം, ജീവിതം അവസാനിപ്പിക്കാൻ വരെ ആഗ്രഹിച്ചെന്നും വരാം.

ഞാൻ ഇതും കൊണ്ട് വളരെ അധികം നാൾ ജീവിച്ചു, അതുകൊണ്ട് ഇപ്പോൾ ഈ വസ്തുതകൾ അങ്ങനെയാണ് എന്ന് സ്വയം തീരുമാനിച്ചിട്ടുണ്ട്: ആളുകൾ അവരവരുടെ ലിംഗധർമ്മപ്രകാരം പെരുമാറണം എന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഇങ്ങനെ നിർദ്ദിഷ്ടരീതിയിൽ പെരുമാറാത്ത കുട്ടികൾ മറ്റുള്ളവരുടെ മുഠാളത്തരത്തിനു വിധേയരാകും. നിർദ്ദിഷ്ടരീതിയിൽ പെരുമാറാത്ത - ആൺ/പെൺ സുഹൃത്തുമായി പുറത്തു പോകുക, വിവാഹം കഴിക്കുക, കുട്ടികൾ ഉണ്ടാകുക - മുതിർന്നവരെ സുഹൃത്തുക്കളും കുടുംബവും സമൂഹവും സമ്മർദ്ദത്തിലാക്കും. ട്രാൻസ്‌ജെണ്ടർ ആയ ആളുകൾ ഈ ലിംഗ നിരീക്ഷണത്തിന്‍ ആഘാതം വളരെ നിഷ്ഠൂരമായി സഹിക്കുന്നു. 

നിങ്ങളുടെ ചായ്വ് വെളിപ്പെടുത്തപ്പെട്ടു കഴിയുമ്പോൾ എന്തു സംഭവിക്കും? ജോലിസ്ഥലത്ത് നിങ്ങൾ നിഗൂഢമായും സാമൂഹികമായും ശിക്ഷിക്കപ്പെടുമോ?നിങ്ങളുടെ വീട്ടുടമസ്ഥർ നിങ്ങളെ സമാധാനത്തോടെ ജീവിക്കുവാൻ അനുവദിക്കുമോ? നിങ്ങളുടെ സുഹൃത്തുക്കളും കുടുംബവും എങ്ങനെ ആയിരിക്കും പ്രതികരിക്കുക? അവർക്ക് ഇതരം ലൈംഗികത മനസ്സിലാകുമോ?ഒരു അശുഭകരമായ സാഹചര്യത്തിൽ നിങ്ങളുടെ കുടുംബം നിങ്ങളെ നിരാകരിക്കുന്നു, നിങ്ങളുടെ ജോലിസ്ഥലം നിങ്ങളെ തരം താഴ്ത്തപ്പെടുന്നതിനുള്ള വഴികൾ കണ്ടുപിടിക്കുകയോ നിങ്ങളുടെ സംഭാവനകൾ അവഗണിക്കുകയോ ചെയ്യുന്നു. ഏറ്റവും മോശപ്പെട്ട ഒരു സാഹചര്യത്തിൽ, നിങ്ങൾ ആക്രമിക്കപ്പെടുക എന്ന അപകടസാദ്ധ്യതയും ഉണ്ട്.

ഏറ്റവും ദുഃഖകരമായ കഥ, നമ്മുടെ ലിംഗ വ്യക്തിത്വത്തിനു വേണ്ടി നമ്മൾ വാർപ്പുമാതൃകകൾ വിശ്വസിക്കുമ്പോഴാണ്, നമ്മൾ തന്നെ നമ്മുടെ ചായ്വുകളെ വെറുക്കുമ്പോഴാണ് എന്നു ഞാൻ കരുതുന്നു. നമ്മുടെ സദാചാരസംഹിത, നമ്മുടെ നീതിശാസ്ത്രം, നമ്മുടെ പെരുമാറ്റച്ചട്ടങ്ങൾ - ഇവയെല്ലാം നമ്മൾ പഠിക്കുന്നത് നമ്മുടെ മാതാപിതാക്കൾ, ടെലിവിഷൻ, നമ്മുടെ മതാചാര്യന്മാർ എന്നിവരിൽ നിന്നാണ്. നമ്മുടെ മാതാപിതാക്കൾ, മതാചാര്യന്മാർ, പ്രിയപ്പെട്ട ടിവി കാഴ്ച്ചകൾ, ഇവ എല്ലാത്തിനും ലിംഗവൈചിത്ര്യത്തെ കുറിച്ച് അശുഭാത്മകത ആണ് ഉള്ളതെങ്കിൽ നമ്മളുടെ കാര്യങ്ങൾ തൃപ്തികരമാണ് എന്ന് നമ്മൾ എവിടെ നിന്നാണ് പഠിക്കക?

എനിക്ക് സഹായം വേണം എന്ന് പറയുവാൻ നമുക്ക് സാധിക്കുമ്പോൾ, ഒരു വിശ്വാസയോഗ്യതയുള്ള തെറപ്പിസ്റ്റിനെ കണ്ടുപിടിക്കുന്നതിനുള്ള സമയം ആയി എന്നു കരുതാം. യാത്രാപരമായ കാരണങ്ങളാൽ ഞാൻ ഇപ്പോൾ 'ജെ' യെ കാണാൻ പോകാറില്ല; എന്‍റെ പുതിയ തെറപ്പിസ്റ്റിനെ സന്ദർശിക്കുന്നതിന് എനിക്ക് ഒരിക്കലേ കഴിഞ്ഞിട്ടുമുള്ളു, അവർ കൊള്ളാം എന്നാണ് തോന്നുന്നത്, എൽജിബിറ്റിക്കാരോട് ശുഭാത്മക സമീപനം ഉള്ളവർ ആണെന്നും. പക്ഷേ ഞാൻ അത് അവരോടു പറയുന്നതു വരെ അതെ കുറിച്ച് എനിക്ക് അറിയില്ലായിരുന്നു; അവസാനം ഞാൻ ആ അപകടസാദ്ധ്യത സ്വീകരിക്കും വരെ. അത് വളരെ വലിയ ഒരു അപകടസാദ്ധ്യതയാണ്, ഇപ്പോൾ ഞാൻ കൂടുതൽ മെച്ചപ്പെട്ട, എന്‍റെ ആഗ്രഹങ്ങളേയും ആവശ്യങ്ങളേയും കുറിച്ച് എനിക്ക് മെച്ചപ്പെട്ട ബോധം ഉള്ള ഈ അവസരത്തിൽ പോലും. 

കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടുക തന്നെ ചെയ്യും.

എനിക്കു സുഖപ്പെട്ടേക്കാം, അതല്ലെങ്കിൽ എന്‍റെ ഇനിയുള്ള ജീവിതകാലത്ത് എനിക്ക് വിഷാദം ഉണ്ടാകാം. തെറപ്പിക്ക് പോകുക, മരുന്നുകൾ കഴിക്കുക, മാനസികാരോഗ്യം നേടുന്നതിനും നിലനിർത്തുന്നതിനും വേണ്ടി ഒരു നിരന്തര യത്‌നം നടത്തേണ്ടതുണ്ട് എന്ന ചിന്ത തന്നെ , അങ്ങേയറ്റം തളർത്തിക്കളയുന്ന ഒന്നാണ്. ജീവിക്കണം, കഴിയുമെങ്കിൽ ഒരു പങ്കാളിയുടെ ഒപ്പം, നിരന്തരം സൂഷ്മപരിശോധനയ്ക്കു വിധേയയാക്കപ്പെട്ടുകൊണ്ട്, ചുരുങ്ങിയ അവകാശങ്ങളോടെ,  വിവേചനത്തോടെ, താഴ്ന്ന സുരക്ഷയോടെ - വീട്ടുടമസ്ഥർ, തൊഴിൽദാതാക്കൾ, സ്റ്റോര്‍ മാനേജർമാർ എന്നിവരില്‍ നിന്ന് - അത് വളരെയധികം ക്ഷീണിപ്പിക്കുന്നതാണ്.

ഞാൻ ഭാഗ്യമുള്ളവരിൽ പെട്ട ഒരാളാണ്. എനിക്കു സാമ്പത്തിക ഭദ്രതയുണ്ട്. ഞാൻ വിദ്യാഭ്യാസം നേടിയിട്ടുണ്ട്, ഞാൻ മിയ്ക്കവാറും 'സാധാരണം ' ആയിട്ടാണ് പുറമേയക്കു കാണപ്പെടുന്നത്. വേണമെന്നു വച്ചാൽ എനിക്ക് എതിർലിംഗ ആഭിമുഖ്യം ഉള്ള വ്യക്തിയായി കടന്നു കൂടാൻ പറ്റും. എന്നിട്ടും ഞാൻ ക്ഷീണിച്ചു പോകുന്നുണ്ട്. എന്നെപ്പോലെ ഭാഗ്യം ഉള്ളവരായിരിക്കില്ല മറ്റു പലരും, എന്നിട്ടും എന്‍റെ തളർച്ചയ്ക്ക് താരതമ്യം പോലുമില്ല. 

ക്വീർ ആയിപ്പോയത് എന്‍റെ ജീവിതം നശിപ്പിച്ചു എന്ന തോന്നൽ സൃഷ്ടിക്കുന്നതിന് ഞാൻ ഇഷ്ടപ്പെടുന്നില്ല. കാര്യങ്ങൾ മെച്ചപ്പെട്ടു തന്നെ വരുന്നുണ്ട്. ഞാൻ ക്വീർ ആണ് എന്നത് ഒരു കൗമാരക്കാരി ആയിരുന്ന കാലത്തേതു പോലെയുള്ള നാശകാരിയായ ഏകാന്താനുഭവം  അല്ല ഇപ്പോൾ. ബംഗളുരുവിലെ ശക്തമായ എൽജിബിറ്റി സമൂഹം എനിക്ക സുഹൃത്തുക്കളേയും പ്രവർത്തനങ്ങളേയും നൽകുന്നുണ്ട്. അടുത്ത തലമുറയ്ക്ക് - എന്‍റെ അനന്തരവർ, എന്‍റെ മാനസപുത്രർ - സ്വവർഗ്ഗാനുരാഗി, ദ്വിലിംഗാഭിമുഖ്യം ഉള്ളവർ, ട്രാൻസ്‌ജെണ്ടർ, സ്ത്രീയോ പുരുഷനോ അല്ലാത്ത വ്യക്തി എന്നിവർക്ക് ഭീതിയോ വിധിക്കപ്പെടും എന്നുള്ള ഭയമോ കൂടാതെ ജീവിക്കുവാൻ കഴിയും എന്ന് ഞാൻ ആഗ്രഹിക്കുന്നു.

പക്ഷേ ഞങ്ങൾ വരുത്തുന്ന മാറ്റം - ഉപദേശങ്ങളിലൂടെ, ഞങ്ങളുടെ ജീവിതം കാണത്തക്ക വിധത്തിൽ ജീവിക്കുന്നതിലൂടെ തന്നെ - സാവധാനത്തിൽ സംഭവിച്ചു തുടങ്ങുന്നുണ്ട്. ഇപ്പോൾ, ഞങ്ങൾ വിവേചനം നേരിടുന്നുണ്ട്, യഥാർത്ഥത്തിലുള്ളതും സംഭവിക്കും എന്നു ഭയപ്പെടുന്നതും, ചിലപ്പോൾ ഞങ്ങൾ ഞങ്ങളോടു തന്നെ വിവേചനം പ്രകടിപ്പിക്കുന്നു. തുറന്നു പറയുന്നത്, ഉപദ്രവിക്കപ്പെടുന്നതിനോ സുരക്ഷിതമാണോ അപകീർത്തിപ്പെടുത്തുന്നതിനോ ഇടയാക്കുമോ എന്നു ഞങ്ങൾക്ക് തീർച്ചയില്ല. നമ്മൾ അറിയാതെ ഒന്നും വെളിപ്പെടുത്തി പോകാതിരിക്കുന്നതിനായി നമ്മൾ ഇനിയും ഒളിച്ചിരിക്കുയാണെങ്കിൽ, ഓരോ വാക്കും ഓരോ ഭാവവും നിരീക്ഷിക്കപ്പെടേണ്ടതായി വരും. വീട്ടിൽ നിന്നു പുറത്താക്കപ്പെട്ട ഞങ്ങളുടെ കൂട്ടത്തിൽ പെട്ടവർക്ക് ക്ലേശകാരകങ്ങൾ കൂടുതൽ ശുഷ്‌ക്കമാണ് - ജീവിക്കാനുള്ള ഒരു കൂലി നേടണം, ഒരു സുരക്ഷിതമായ പാർപ്പിടം ലഭിക്കണം. 

അതിനാൽ ഞങ്ങൾ മാനസിക പിരിമുറുക്കം അനുഭവിക്കുന്നുണ്ട്. ഞങ്ങളിൽ ചിലർ മറ്റുള്ളവരേക്കാൾ അധികവും! ഞങ്ങളിൽ പലരുടേയും സുഹൃത്തുക്കൾക്കു  ആക്രമണത്തിനു വിധേയരായി ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട് (പത്യേകിച്ചും ട്രാൻസ്‌ജെണ്ടർ സമൂഹങ്ങളിൽ, കാരണം അവർ പലപ്പോഴും കുടിയൊഴിപ്പിക്കപ്പെടുകയും ഹിംസാത്മക കുറ്റകൃത്യങ്ങളോടു കൂടുതൽ കരതലില്ലായ്മ ഉള്ളവരും ആയിരിക്കും). മരണപ്പെട്ടു പോയ ക്വീർ ആളുകളുടെ സ്ഥിതിവിരക്കണക്ക് ഇനിയും കൂട്ടാതിരിക്കുന്നതിനായി ഞങ്ങളിൽ പലരും അദ്ധ്വാനിക്കുന്നുണ്ട്. അതിനു പകരം, ജീവിക്കുന്നവരുടെ, ജീവിക്കുവാൻ അനുവദിക്കപ്പെടുന്നവരുടെ പുതിയ സ്ഥിതിവിരക്കണക്ക് ഉണ്ടാകണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. 

എന്‍റെ ക്വീർ അസ്ഥിത്വം വെളിപ്പെടുത്തിക്കൊണ്ട് ഓരോ ദിവസവും ഞാൻ പുറത്തു നടക്കുന്നു. ഞാൻ ഇവിടെയുണ്ട്, ഞാൻ തൃപ്തികരമായി ജീവിക്കുകയും  ചെയ്യുന്നു. നാളെയും ഞാൻ ഇവിടെ തന്നെ ഉണ്ടായിരിക്കും എന്നും സുഖമായിരിക്കും എന്നും ഞാൻ പ്രതീക്ഷിക്കുകയും ചെയ്യുന്നു. 

രോഹിണി മാലൂർ ബംഗളുരു അടിസ്ഥാനമാക്കിയ, ഒരു എൽജിബിറ്റിക്യൂഐഎ++  കവിയും രചയിതാവും ആണ്. 

*ക്വീർ-സാധാരണമല്ലാത്ത ലൈംഗികാകർഷണം തോന്നുന്ന വ്യക്തി

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org