വിവാഹം ഒരു സ്ത്രീയുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതിന് ഇടയുണ്ടോ?

ജീവിതത്തിലെ ആനന്ദകരവും പ്രധാനപ്പെട്ടതുമായ ഒരു അവസ്ഥ ആണെങ്കില്‍ കൂടി വിവാഹങ്ങള്‍ ചിലപ്പോള്‍ സ്ത്രീകളില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉത്തേജിപ്പിച്ചേക്കാം

സൈക്ക്യാട്രിസ്റ്റായ ഡോ.സബീന റാവുവിന്‍റെ ക്ലിനിക്കിലേക്ക് കടന്നു വരുന്ന എട്ടിൽ രണ്ടു ആളുകളും വിവാഹത്തിലെ സംഘർഷവും അധിക്ഷേപവും (വൈകാരികം, സാമ്പത്തികം, ശാരീരികം) ഉത്തേജിപ്പിച്ചു വിട്ട മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകളാണ്. "പലപ്പോഴും അവർ കടന്നു വരുന്നത് ഉത്കണ്ഠയുടേയും വിഷാദത്തിന്‍റേയും ലക്ഷണങ്ങളോടെ ആണ്, പക്ഷേ ചില സമയത്ത് വിവാഹം അതിന്‍റെ കൂടെ കൊണ്ടു വരുന്ന മാറ്റങ്ങളും ആഘാതങ്ങളും മൂലം അതില്‍ തികച്ചും ആമഗ്നരായി, നിസ്സഹായാവസ്ഥയില്‍  ആയിരിക്കും താനും അവർ," ബംഗളുരുവിലെ സക്ര വേൾഡ് ഹോസ്പിറ്റലിൽ ഉപദേഷ്ടാവായ ഡോ. സബീന റാവു പറയുന്നു.

അധിക്ഷേപം എന്തു തരത്തിലുള്ളത് ആയിരുന്നാലും, അതിന്‍റെ പരിണത ഫലമായി ഒരു നിര മാനസിക ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നു എന്ന് നമുക്ക് അറിയാം, എന്നാല്‍ അതു കൂടാതെ, വ്യക്തിപരമായതും പരിസ്ഥിതിപരമായതും ആയ ഘടകങ്ങളിൽ പൊടുന്നനെ സംഭവിക്കുന്ന  മാറ്റവും സ്ത്രീകളുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്നുതിന് സാദ്ധ്യതയുണ്ട് എന്നു കൂടി ഡോ.സബീന റാവു ചൂണ്ടിക്കാണിക്കുന്നു.  

ജീവിതത്തിൽ പ്രഭാവം ചെലുത്തുന്ന മറ്റ് അനേകം തീരുമാനങ്ങളെ പോലെ  തന്നെ, വിവാഹത്തിന്‍റേയോ അഥവാ പങ്കാളിത്തത്തിന്‍റേയോ ഭാഗമാകുന്നതിന് തീരുമാനിക്കുന്നതും, ആവേശം, വെല്ലുവിളി എന്നിവ രണ്ടും ഉയർത്തുന്നതാണ്. ഒരു വശത്ത് അത് അതിനൊപ്പം പങ്കാളിത്തത്തിന്‍റെ എല്ലാ സന്തോഷങ്ങളും കൊണ്ടുവരുന്നു, മറുവശത്ത്, ഒരു പുതിയ അന്തരീക്ഷവുമായി, ഒരു പുതിയ കുടുംബവുമായി, പല സന്ദർഭങ്ങളിലും ഒരു സ്ത്രീ, വിവാഹത്തിനു മുൻപ് ജീവിച്ചിരുന്ന സ്ഥലം വിട്ട് ഒരു പുതിയ നഗരം/ ചെറുനഗരം എന്നിങ്ങനെ പലതുമായും പൊരുത്തപ്പെടേണ്ട വെല്ലുവിളിയും അതിനൊപ്പം കൊണ്ടുവരുന്നു. 

"പൊരുത്തപ്പെടലിനായി സ്ത്രീയുടെ മേല്‍ പതിക്കുന്ന മാനസിക പിരിമുറുക്കങ്ങളും അവകാശപൂർവ്വമുള്ള ആവശ്യപ്പെടലുകളും തീർച്ചയായും വളരെ കൂടുതലാണ്. ഇൻഡ്യയിൽ ഒരു പുതിയ പങ്കാളിത്തം എന്നത് പലപ്പോഴും  അർത്ഥമാക്കുന്നത് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് മാത്രം അനുഭവമാകുന്ന തികച്ചും അപരിചിതമായ മറ്റു പലേ ഘടകങ്ങളും കൂടി ഉണ്ട് എന്നാണ്," ബംഗളുരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഉപദേഷ്ടാവായ സിമി മാത്യു പറയുന്നു. ഒരു പുതിയ വിവാഹബന്ധത്തിൽ പ്രവേശിക്കുമ്പോൾ സ്ത്രീകൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ കുറിച്ചും അവയിൽ നിന്ന് ഉയർന്നു വന്നേക്കുവാന്‍ ഇടയുള്ള മാനസിക ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചും  പഠനാർത്ഥം ഞങ്ങൾ വിശദമായി അന്വേഷിച്ചു.

പുതിയ പരിതസ്ഥിതികളുമായി ഉള്ള സമരസപ്പെടൽ

ഇൻഡ്യൻ സ്ത്രീകളെ സംബന്ധിച്ച് വിവാഹം പലപ്പോഴും  പുതിയ ഒരു ഇടത്തേക്ക്/ഭൂമിശാസ്ത്രത്തിലേക്ക് മാറുന്നതു കൂടി ഉൾപ്പെട്ടിട്ടുണ്ട്. ചിലർ പുതിയ, അപരിചിതമായ ഒരു കുടുംബത്തിലേക്ക് മാറുമ്പോൾ, മറ്റു ചിലർ തങ്ങളുടെ തന്നെ കുടുംബങ്ങളിൽ നിന്ന് അകന്ന് തങ്ങളുടെ പങ്കാളികളുമായി ഒത്തു ചേരുന്നതിനായി പുതിയ നഗരത്തിലേക്ക് ചേക്കേറുന്നു. "ഒരു സ്ത്രീ ഇങ്ങനെ താമസം മാറും എന്നതും ഈ മാറ്റം  അവര്‍ അംഗീകരിച്ചു കൊള്ളുകയും ചെയ്യും എന്നതും ഇപ്പോഴും ഒരു നിശ്ചിതരീതിയാണ്. നാട്ടിൻപുറങ്ങൾ, നഗരങ്ങൾ എന്നീ രണ്ട് ഇടങ്ങളിലും ഇത് സത്യവുമാണ്. പരാതി പറയുന്ന ഒരുവൾ അല്ലെങ്കിൽ അതിവൈകാരികമായി ഇടപെടുന്നവൾ എന്ന നിലയിൽ മറ്റുള്ളവര്‍ തന്നെ കണക്കാക്കുന്നത് ഒഴിവാക്കുന്നതിനായി, ഈ നീക്കത്തിന്‍റെ വൈകാരിക ബുദ്ധിമുട്ടിനെ പറ്റി സംസാരിക്കുന്നതിന് പലപ്പോഴും സ്ത്രി സ്വയം മടിക്കുന്നു,"  സിമി മാത്യു അഭിപ്രായപ്പെടുന്നു. അവളുടെ പുതിയ കുടുംബത്തിൽ നിന്നും ജീവിതപങ്കാളിയിൽ നിന്നും അവൾക്കു ലഭിക്കുന്ന പിന്തുണയ്ക്ക് അനുസൃതമായും വേണ്ടിവരുന്ന പൊരുത്തപ്പെടലിന്‍റെ വ്യാപ്തിയും അനുസരിച്ച്, പലേ സ്ത്രീകളും കാലം മുന്നോട്ടു നീങ്ങുമ്പോൾ നിശ്ചയമായും ഇതിനോട് സമരസപ്പെടുന്നു. പക്ഷേ മറ്റു ചിലർക്ക്, തികച്ചും നൂതനമായ ഒരു  വ്യത്യസ്തയുള്ള പുതിയ അവസ്ഥയിൽ എത്തിപ്പെട്ടതിൽ നിന്ന് ഉടലെടുക്കുന്ന മാനസിക പിരിമുറുക്കം, ദുഃഖം, നിസ്സഹായത എന്നിവ, സമരസപ്പെടുന്നതിനുള്ള തകരാർ (അഡ്ജസ്റ്റുമെന്‍റ് ഡിസോര്‍ഡര്‍), വിഷാദം (ഡിപ്രഷന്‍), ഉത്കണ്ഠ (ആംഗ്സൈറ്റി) എന്നിവയിലേക്ക് നയിച്ചേക്കാം.

അവനവനെ കുറിച്ചുള്ള ബോധം

"തങ്ങളുടെ ജീവിതത്തിന്‍റെ 25-30 വരെയുള്ള വർഷങ്ങളിൽ സ്വതന്ത്രമായി ചിന്തിക്കുന്നതിന് പ്രാേത്സാപ്പിക്കപ്പെട്ട് വളര്‍ന്നു വന്നിട്ട്, പലേ സ്ത്രീകളെ സംബന്ധിച്ചും വിവാഹം (വിശാലമായ ഇൻഡ്യൻ പരിതസ്ഥിതിയിൽ) ഒരു വലിയ ആഘാതം ആയി വന്നു ഭവിക്കാറുണ്ട്. അവർക്ക് ഔദ്യോഗിക ജീവിത  ങ്ങളുണ്ട്, സ്വന്തം അഭിപ്രായങ്ങളുണ്ട് എന്നിരിക്കെ, അതേ അളവിൽ വളർത്തപ്പെട്ടിട്ടില്ലാത്ത ഭർതൃകുടുംബത്തിലെ അംഗങ്ങളെ  വളരെ പെട്ടെന്ന്  അഭിമുഖീകരിക്കേണ്ടി വരുമ്പോൾ, അതല്ലെങ്കിൽ തുല്യപദവി അംഗീകരിക്കാത്ത അവരുടെ പങ്കാളി എന്ന അവസ്ഥ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ, അവർക്ക് തങ്ങളെ കുറിച്ചു തന്നെയുള്ള ബോധം നഷ്ടപ്പെടുവാൻ തുടങ്ങും," ഡോ. സബീന റാവു പറയുന്നു. നിരാശയുടേയും നിസ്സഹായതയുടേയും ഇത്തരം വികാരങ്ങൾ അടക്കിവയ്ക്കുന്നത് വിഷാദത്തിന്‍റേയും ഉത്കണ്ഠയുടേയും ലക്ഷണങ്ങൾ ഉടലെടുക്കുന്നതിന് കാരണമായേക്കാം എന്നു കൂടി അവർ കൂട്ടിച്ചേർത്തു. കൈകാര്യം ചെയ്യപ്പെടാത്ത ഏത് മാനസികക്ലേശവും, പെട്ടെന്ന് അനിയന്ത്രിതമായി വളർന്ന് വലുതാകുന്ന മഞ്ഞുഗോളം കണക്കെ, ഒരു മാനസിക ആരോഗ്യ പ്രശ്‌നമായി തീരുന്നതിനു സാദ്ധ്യതയുണ്ട്.

പ്രതീക്ഷയും യാഥാർത്ഥ്യവും ഏറ്റുമുട്ടുമ്പോൾ

എന്നാല്‍ വിവാഹത്തിലെ പൊരുത്തപ്പെടൽ സംബന്ധമായി ഉണ്ടാകുന്ന പലേ മാനസിക ആരോഗ്യപ്രശ്‌നങ്ങളും പുറമേ നിന്ന് വരുന്നത് ആകുമ്പോൾ, രണ്ടു പങ്കാളികളും സങ്കൽപ്പിച്ചു വച്ചിരുന്ന അയഥാർത്ഥമായ പ്രതീക്ഷകളും ഇതിനൊപ്പം തന്നെ ഒരു ഘടകമായി തീർന്നേക്കാം. "സങ്കടകരമെന്നു പറയട്ടെ, വളരെ അധികം ദമ്പതികളും വിവാഹം വളരെ അധികം പ്രശ്നങ്ങൾ പരിഹരിക്കും എന്ന് വൃഥാ പ്രതീക്ഷിച്ചു വയ്ക്കുന്നു," സിമി മാത്യു പറയുന്നു. പങ്കാളിത്തത്തിൽ നിന്ന് തങ്ങൾ പ്രതീക്ഷിക്കുന്നത് എന്താണ് എന്നു തുറന്നു പറയുന്നതിന് ദമ്പതികളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഏതു തരം ബന്ധങ്ങളും നിലനിർത്തുന്നതിനായി ജോലി ചെയ്യേണ്ടതുണ്ട് എന്നു മനസ്സിലാക്കുന്നത് ഒരു നല്ല അടിസ്ഥാനം ഇടുന്നതിന് വളരെ പ്രധാനമാണ്. മറ്റു പലേ ബന്ധങ്ങളിലേതു പോലെ അല്ലാതെ, രണ്ടു വ്യത്യസ്ത വൈകാരിക ശൈലികൾ, വ്യത്യസ്ത കുടുംബങ്ങൾ, പലപ്പോഴും വ്യത്യസ്ത മൂല്യ സംവിധാനങ്ങൾ എന്നിവയുള്ള രണ്ടു വ്യക്തികൾ അങ്ങേയറ്റം ദൃഢബന്ധം വേണ്ടുന്ന ഒരു സംവിധാനത്തിലേക്ക് ഒന്നിച്ചു പ്രവേശിക്കുകയാണ്. "ഇവിടെ ഇതിനുള്ള പരിഹാരം വെറും ലളിതമായ പരസ്പര ആശയവിനിമയം ആണ്," സിമി മാത്യു പറയുന്നു, "ആവശ്യമുള്ള പക്ഷം ഒരു ഉപദേഷ്ടാവിനെ സമീപിക്കുക. പക്ഷേ എന്തുകൊണ്ടാണ് നിങ്ങൾ വിവാഹിതരാകുന്നത് എന്നു മനസ്സിലാക്കുക," സിമി മാത്യു കൂട്ടിച്ചേര്‍ത്തു.

വിവാഹത്തിലെ മാനസിക പിരിമുറുക്കങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്? 

ഒരു വിവാഹബന്ധത്തിൽ ആയിരിക്കുമ്പോൾ മാനസിക ആരോഗ്യ പ്രശ്‌നങ്ങൾ മനസ്സിലാക്കുന്നതിന് പലപ്പോഴും ബുദ്ധിമുട്ടാണ്. പല ലക്ഷണങ്ങളും, അത് വളരെ ഗുരുതരമായത് അല്ലാത്തിടത്തോളം കാലം, അവയെല്ലാം വിവാഹത്തിലെ ഭിന്നതകൾ, വിയോജിപ്പുകൾ അതുമല്ലെങ്കിൽ നേടാത്ത വെറും പ്രതീക്ഷകൾ എന്നിവ ആയിട്ടാണ് കണക്കാക്കപ്പെടുക. അക്കാരണം കൊണ്ടാണ് തങ്ങളുടെ പങ്കാളികളുടെ സൗഖ്യം ലക്ഷ്യം വച്ച് രണ്ടു പങ്കാളികളും പ്രവർത്തിക്കേണ്ടത് പ്രധാനമാകുന്നത്.

1) വിവാഹം എന്നത് നിങ്ങളെ സംബന്ധിച്ച് എന്താണ് അർത്ഥമാക്കുന്നത് എന്നത് നിങ്ങളുടെ പങ്കാളിയോടു സംസാരിക്കുക. വിവാഹത്തെ കുറിച്ചുള്ള പ്രതീക്ഷ സംബന്ധമായി നിങ്ങൾ ഇരുവരും ഒരേ വിധത്തിലാണോ ചിന്തിക്കുന്നത് എന്ന് മനസ്സിലാക്കുക. ഈ സംഭാഷണത്തിൽ മദ്ധ്യസ്ഥത വഹിക്കുന്നതിനായി ആവശ്യമുള്ള പക്ഷം ഒരു മാർഗ്ഗദർശിയേയോ അതല്ലെങ്കിൽ ഒരു ഉപദേഷ്ടാവിനേയോ കൂടി ഉൾപ്പെടുത്തുക.

2)നിങ്ങളുടെ പങ്കാളിക്ക് ഒപ്പം ജീവിക്കുന്നത് നിങ്ങളുടെ ദിനചര്യകളേയും  ജീവിതത്തേയും എങ്ങനെയാണ് ബാധിക്കുക എന്ന് മനസ്സിലാക്കുക. ഇനി അഥവാ, നിങ്ങൾക്ക്  എന്തെങ്കിലും അസ്വസ്ഥതകൾ അനുഭവപ്പെടുന്നു എങ്കിൽ, അതെ കുറിച്ച് പങ്കാളിയുമായി സംവദിക്കുക. 

3)ഒരു കൂട്ടുകുടുംബ സംവിധാനത്തിലേക്ക് പെട്ടെന്ന് മാറേണ്ടി വരുന്ന സ്ത്രീകളുടെ ഭർത്താക്കന്മാർ, തങ്ങളുടെ പങ്കാളികള്‍ക്ക് പുതുതായി വേണ്ടിവരുന്ന പൊരുത്തപ്പെടലുകളെ പറ്റി തിരിച്ചറിയേണ്ടതുണ്ട്. സ്വതന്ത്രമായി വർത്തിക്കുന്നതിനുള്ള അവകാശവും സ്വന്തം അഭിപ്രായവുമുള്ള ഒരു വ്യക്തിയാണ് പങ്കാളി എന്നത് മനസ്സിലാക്കുക.

ഒരു സ്ത്രീയ്ക്ക് വിവാഹസമയത്തു തന്നെ മാനസിക ആരോഗ്യ പ്രശ്‌നം ഉള്ളപ്പോൾ

മാനസിക ആരോഗ്യ പ്രശ്‌നങ്ങൾ ഒരു വലിയ കൂട്ടം സാമൂഹിക അപമാനചിന്തകളുടെ (stigma) അകമ്പടിയോടെയാണ് വരിക, ഇത് വിവാഹം തീരുമാനിക്കപ്പെടുന്ന സമയങ്ങളിൽ, മാനസിക ആരോഗ്യ പ്രശ്‌നമുള്ള പുരുഷന്മാർ, സ്ത്രികൾ എന്നീ രണ്ടു കൂട്ടരുടേയും കുടുംബങ്ങൾ ഇക്കാര്യം വെളിപ്പെടുത്താതെ ഇരിക്കുന്നതിന് ഇടയാക്കുന്നു. "ഈ പതിവ് തികച്ചും അധാർമ്മികമാണ്, സ്ത്രീകളെ സംബന്ധിച്ച് രഹസ്യം സൂക്ഷിക്കുന്നതില്‍ നിന്നും, അവരുടെ പുതിയ കുടുംബങ്ങളൽ നിന്ന് ഉള്ള പിന്തുണയുടെ കുറവും മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങൾ വളരെ കൂടുതൽ ആയിരിക്കും," സൈക്യാട്രിസ്റ്റായ ഡോ. ആശ്ലേഷ ബഗാഡിയ പറയുന്നു. 

  • സ്വന്തം അവസ്ഥ  രഹസ്യമാക്കി വയ്ക്കുന്നതിനു വേണ്ടി, സ്ത്രീകൾ പലപ്പോഴും മരുന്നുകള്‍ കഴിക്കുന്നത് നിർത്തി വയ്ക്കുന്നു. ചുറ്റുപാടിന്‍റെ സംഘർഷവും കൂടി ചേരുമ്പോൾ, പലേ സ്ത്രീകളും മോശമായ അവസ്ഥയിലേക്കു വീണ്ടും വഴുതി വീഴുന്നതിന് ഇടയാകുന്നു. മാനസിക പിരിമുറുക്കം ഇല്ല എങ്കിൽ കൂടി, മരുന്നുകൾ നിർത്തുന്നത് മോശമായ പൂർവ്വസ്ഥിതിയിലേക്കു വീണ്ടും വഴുതി വീഴുന്നതിനുള്ള അവസ്ഥ സംജാതമാക്കി എന്നു വരാം.
  • നിലിവിൽ തന്നെ രോഗാവസ്ഥയ്ക്ക് എളുപ്പത്തിൽ വശംവദയാകുന്ന ഒരു സ്ത്രീയ്ക്ക് ഗർഭാവസ്ഥ ചില മാനസിക ആരോഗ്യ പ്രശ്‌നങ്ങൾക്കു തിരികൊളുത്തി എന്നു വരാം.

കുടുംബത്തിൽ നിന്നുള്ള പിന്തുണ തങ്ങളുടെ മാനസിക ആരോഗ്യ പ്രശ്‌നങ്ങൾ ഏറ്റവും നന്നായി കൈകാര്യം ചെയ്യുന്നതിന് സ്ത്രീകളെ സഹായിക്കും. " നിങ്ങൾ നിങ്ങളുടെ സ്വാഭാവികമായ താളത്തിൽ എത്തുന്നതു വരെ, ബന്ധം എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതു നിങ്ങൾ സ്വയം പാകപ്പെടുത്തി എടുക്കുന്നതു വരെ, ഒരു കാര്യവും അത് അങ്ങനെയാണ് എന്ന മുൻവിധിയോടെ കാണരുത്. അതിനു വേണ്ടി സാവകാശവും ക്ഷമയോടെയും ദൃഢമായി പരിശ്രമിക്കുക. വിവാഹം  മാനസിക ആരോഗ്യ പ്രശ്‌നങ്ങൾ ഒരിക്കലും പരിഹരിക്കുവാൻ പോകുന്നില്ല. നിങ്ങളുടെ രോഗം എങ്ങനെയാണ് എന്നു മനസ്സിലാക്കിക്കുന്നതിനായി നിങ്ങളുടെ പങ്കാളിയെ കൂടി നിങ്ങളുടെ വശത്തേക്ക്  കൊണ്ടുവരിക." സിമി പറഞ്ഞു. "ദമ്പതികൾ വിദഗ്ദ്ധരുടെ ഉപദേശം സ്വീകരിക്കട്ടെ," സിമി മാത്യു ശപാർശ ചെയ്യുന്നു. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org