മുഖാമുഖം: സ്ത്രീകളും മാനസികാരോഗ്യ പ്രശ്‌നങ്ങളോട് അവർക്കുള്ള ക്ഷിപ്രവശംവദത്വവും
വിവിധ ഘടകങ്ങളുടെ ഒരു സംയുക്തത്തിൽ നിന്നാണ് സ്ത്രീകളിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾ (Mental health issues) ഉടലെടുക്കുന്നത്, ഈ മുഖാമുഖത്തിൽ, വൈറ്റ് സ്വാൻ ഫൗണ്ടേഷൻ ചെയർമാൻ ആയ സുബ്രതോ ബാഗ്ചി, സ്ത്രീകളെ കുറിച്ച്, അവരെ മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് ക്ഷിപ്രവശംവദരാക്കുന്ന (എളുപ്പത്തില്‍ പരിക്കേല്‍പ്പിക്കാവുന്ന, എളുപ്പത്തില്‍ ആക്രമിക്കപ്പെടാവുന്ന) വിഷാദം, മറ്റു സാമൂഹിക ഘടകങ്ങൾ എന്നിവയെ കുറിച്ച്, ഡോ പ്രഭാ എസ് ചന്ദ്രയുമായി സംസാരിക്കുന്നു. മുഖാമുഖ വിഡിയോയുടെ ചിട്ടപ്പെടുത്തിയ പ്രധാന ഭാഗങ്ങൾ ഇവിടെ കാണാം.
സുബ്രതോ ബാഗ്ചി: 'എ ന്യൂ ഡയമെൻഷൻ' (ഒരു പുതിയ മാനം) എന്ന ഈ പരിപാടിയിലേക്ക് സ്വാഗതം. ഞാൻ സുബ്രതോ ബാഗ്ചി, ഇന്ന് എനിക്കൊപ്പം ഇവിടെ സ്റ്റുഡിയോയിൽ നമുക്ക് ഡോ പ്രഭാ ചന്ദ്രൻ ഉണ്ട്. സ്വാഗതം ഡോക്ടർ. നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് മെന്‍റൽ ഹെൽത്ത് ആൻഡ് ന്യറോ സയൻസസിലെ സൈക്യാട്രി വകുപ്പിന്‍റെ മേധാവി ആണ് ഡോ പ്രഭാ ചന്ദ്രൻ. സ്ത്രീകളുടെ മാനസികാരോഗ്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന അന്തർദ്ദേശീയ സംഘടനയുടെ (ഇന്‍റർനാഷണൽ അസോസിയേഷൻ ഫോർ വിമന്‍സ് ഹെൽത്ത്) സെക്രട്ടറിയും കൂടിയാണ് അവർ. എന്‍റെ അതിഥി ആയി 'എ ന്യൂ ഡയമെൻഷൻ' എന്ന ഈ പരിപാടിയിൽ പങ്കെടുക്കുവാന്‍ എത്തിയത്ന് വളരെ നന്ദി
ഡോ പ്രഭാ ചന്ദ്രൻ: അത് എന്‍റെ സന്തോഷമാണ്.
സുബ്രതോ ബാഗ്ചി: താങ്കൾ ഇന്ന് ഇവിടെ വന്നതും സ്ത്രീകളും മാനസികാരോഗ്യവും എന്ന വിഷയത്തിൽ സംസാരിക്കുന്നതും ഞങ്ങൾക്ക് ലഭിച്ച ഒരു വിശേഷാനുകൂല്യമാണ്. എങ്കിലും, ഇന്നത്തെ ദിവസം ഇതുവരെ എങ്ങനെ ഉണ്ടായിരുന്നു എന്ന് പറയാമോ?
പിസി: ദിവസം വളരെ തിരക്കേറിയതായിരുന്നു. ഇന്ന് എന്‍റെ ഔട്ട് പോഷ്യന്‍റ് ദിവസമായിരുന്നു, വ്യത്യസ്തമായ പ്രശ്‌നങ്ങൾ അനുഭവിക്കുന്ന നാലു സ്ത്രീകളെ ഞാൻ ഇന്ന് കാണുകയും ചെയ്തു. ബുദ്ധിപരമായ ബലഹീനത അനുഭവിക്കുന്ന ഒരു ചെറുപ്പക്കാരി ഉണ്ടായിരുന്നു, കുടുംബം അവളെ വിവാഹം കഴിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയാണ്; പിന്നെ ഒരു സോഫ്റ്റ് വേർ എഞ്ചിനീയറാണ്, ലൈംഗിക പ്രശ്‌നങ്ങളും ശാരീരികാരോഗ്യ പ്രശ്‌നങ്ങളും, മിയ്ക്കവാറും മനഃശാസ്ത്രപരമായ ഉത്ഭവം ഉള്ളവ; അതു കൂടാതെ മുമ്പ് വിഷാദം അനുഭവിച്ചിരുന്ന, ഇപ്പോൾ ഗർഭവതിയാകാൻ ആഗ്രഹിക്കുന്ന മറ്റൊരു യുവതി. അവളും അവളുടെ ഭർത്താവും എന്നോട് അതേ കുറിച്ച് ചർച്ച ചെയ്തു. അതു കൊണ്ട് ഇന്നത്തെ ദിവസം ശരിക്കും ഒരു പൂർണ്ണമായ ദിവസം തന്നെ ആയിരുന്നു.
സുബാ: നാലാമത്തെ സത്രീയുടെ കാര്യമോ?
പിസി: നാലാമത്തെ സത്രീയ്ക്ക് യഥാർത്ഥത്തിൽ ഭക്ഷണം കഴിക്കുന്നതു സംബന്ധിച്ചുള്ള തകരാർ (ഈറ്റിംഗ് ഡിസോഡർ) ആയിരുന്നു.
സുബാ: ശരി, ഈ നാലു പേരും ഏതു പ്രായ പരിധിയ്ക്ക് ഉള്ളില്‍ പെടുന്നവരാണ്?
പിസി: അത് എല്ലാ സ്ത്രീകളും യഥാർത്ഥത്തിൽ 35 വയസ്സിൽ താഴെ മാത്രം പ്രായമുള്ളവർ ആയിരുന്നു. ശരിക്കും യുവതികൾ.
സുബാ: ശരി, ഇത് അധികവും ഒരു നാഗരിക പ്രതിഭാസമാണോ, അതല്ല, ഇത് ഗ്രാമീണ മേഖലയുടേയും കൂടി പ്രശ്‌നമാണ് എന്ന് താങ്കൾക്കു തോന്നുന്നുവോ?
പിസി: ഒരിക്കലും അല്ല. ഉദാഹരണത്തിന് ബുദ്ധിപരമായ ബലഹീനത ഉള്ള സ്ത്രീ ദാവൺഗരെയുടെ ഉൾപ്രദേശത്തു നിന്നു വന്നതായിരുന്നു. മറ്റൊരു സ്ത്രീ വന്നത് നെല്ലൂരിൽ നിന്നാണ് - അതിനാൽ അതു തീർച്ചയായും ഒരു നാഗരിക പ്രതിഭാസമല്ല. ഇന്ത്യയുടെ ഓരോ മൂലയിലും അത്തരം പ്രശ്‌നങ്ങൾ നിലവിലുണ്ട്.
സുബാ: അപ്പോൾ അത് ഒരു നാഗരിക- ഗ്രാമീണ വിഷമപ്രശ്‌നം അല്ല, പണമുള്ളവർ-പാവപ്പെട്ടവർ എന്ന വിഷയവുമല്ല. (പിസി: ഒരിക്കലും അല്ല.). ഈ വിഷയത്തിൽ താങ്കളുടെ കാഴ്ച്ചപ്പാടുകൾ കേൾക്കാൻ എനിക്കു താൽപ്പര്യമുണ്ട്. ഇവിടെ 130 കോടി ജനങ്ങളുണ്ട്, നമുക്ക് 4000 സൈക്യാട്രിസ്റ്റുകളും മിയക്കവാറും 10000 പരിശീലനം സിദ്ധിച്ച വൈദ്യശാസ്ത്ര ഉദ്യോഗസ്ഥരും കാണും. അത് കടലിൽ വീണ വെറും ഒരു തുള്ളി വെള്ളം മാത്രമാണ്. അതിൽ തന്നെ 130 കോടിയിൽ 50 % പേർ സ്ത്രീകളാണ്. പക്ഷേ 50 % പ്രശ്‌നത്തിന്‍റെ 50 % പോലും ആകുന്നില്ല എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. ചിലർ പറയുന്നു, സ്ത്രീകളുടെ മാനസികാരോഗ്യം മിയ്ക്കവാറും അതിലും വളരെ വലിയ ഒരു വിഷമപ്രശ്‌നമാണ്, വ്യക്തിപരമായ സഹനം മാത്രമല്ല, പലപ്പോഴും നിശ്ശബ്ദമായി സഹിക്കുന്ന, പരിചരണം നൽകുന്നവരുടേതും കൂടിയാണ് എന്ന്. മാത്രവുമല്ല, ഒരു കുടുംബം എന്ന ആശയത്തിന്‍റെ മദ്ധ്യകേന്ദ്രം കൂടി ആയതിനാൽ, അതിനു വളരെ അധികം സങ്കീർണ്ണമായ അനന്തരഫലങ്ങളുണ്ട്. അതിനാൽ മാനസികാരോഗ്യ കാര്യത്തിൽ സ്ത്രീകളെ പറ്റി താങ്കൾ എന്തു കരുതുന്നു - നമ്മൾ മാനസികാരോഗ്യകാര്യത്തിൽ സവിശേഷ ശ്രദ്ധ ചെലുത്തേണ്ട ആവശ്യമുണ്ടോ?
പിസി: ഇത് തീർച്ചയായും ഒരു വളരെ നല്ല വിഷയമാണ്, ഞാൻ ഈ പ്രശ്‌നത്തെ കുറിച്ച് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് സ്ത്രീകളുടെ മാനസികാരോഗ്യത്തിന് പലപ്പോഴും പുരുഷന്മാരുടേതിനേക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നത് - സ്ത്രീകളുടെ മാനസികാരോഗ്യം സംബന്ധിച്ച് പുസ്തകങ്ങൾ ഉണ്ട്. ഉദാഹരണത്തിന് ഇന്ത്യൻ സൈക്യാട്രിക് അസോസിയേഷന്‍ സ്ത്രീകളുടെ മാനസികാരോഗ്യം സംബന്ധിച്ച് ഒരു നിയുക്ത സംഘം തന്നെയുണ്ട്. അതിനാൽ തീർച്ചയായും അങ്ങനെയൊരു വിഷയം ഉണ്ട്.
ലിംഗവ്യത്യാസങ്ങൾക്ക് പല വിധത്തിലും മാനസികാരോഗ്യ പ്രശ്‌നങ്ങളിൽ ഭേദഗതി വരുത്തുവാൻ കഴിയും. അതിനാൽ മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്ന പുരുഷന്മാരും ഉണ്ട് എന്നത് എനിക്കു തീർച്ചയാണ്, അവർക്ക് അവരുടേതു മാത്രമായ മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ട്. പക്ഷേ എന്തുകൊണ്ടാണ് സ്ത്രീകളുടെ മാനസികാരോഗ്യം അത്രത്തോളം പ്രധാനപ്പെട്ട ഒരു വിഷയമായത് എന്നതിന്‍റെ കാരണം - മാനസികാരോഗ്യപ്രശ്‌നങ്ങളുടെ കാര്യത്തിൽ ലോകത്തിൽ ഏറ്റവും സാധാരണമായ അവസ്ഥയായ വിഷാദരോഗം അനുഭവിക്കുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനേക്കാൾ കൂടുതൽ ആണ്, എന്ന വസ്തുതയാണ് എന്നു ഞാൻ കരുതുന്നു.
സുബാ: പ്രശ്‌നങ്ങളുടെ ചില വിഭാഗങ്ങൾ കൂടുതൽ ബാധിക്കുന്നതിന് സ്ത്രീകൾക്ക് സാദ്ധ്യത കൂടുതലാണ് എന്നാണോ താങ്കൾ പറയുന്നത്? അതിന് എന്തെങ്കിലും ജീവശാസ്ത്രപരമായ കാരണങ്ങൾ ഉണ്ടോ, അതോ ജീവശാസ്ത്രപരവും സാമൂഹികവും ആയ കാരണങ്ങൾ ഉണ്ടോ?
പിസി: അതു ശരിയാണ്. ഞാൻ യഥാർത്ഥത്തിൽ അതിനെ ഒരു ത്രികോണം ആയി വീക്ഷിക്കുന്നതിനാണ് ശ്രമിക്കുന്നത്. നിങ്ങൾക്ക് സാമൂഹികം ഉണ്ട്, സാംസ്‌കാരികം ഉണ്ട്, പിന്നെ മൂന്നാമതായി മനഃശാസ്ത്രപരവും ഉണ്ട്. അതിനാൽ സ്ത്രീകളെ നിർമ്മിച്ചിരിക്കുന്നത് പുരുഷന്മാരിൽ നിന്നും വ്യത്യസ്തരായാണ്. ഇത് വെറും ജീവശാസ്ത്രപരവും ലിംഗപരമായ സാമൂഹിക നിർമ്മിതികളും മാത്രമല്ല. സ്ത്രീകൾ തങ്ങളുടെ പ്രശ്‌നങ്ങളുമായി സമരസപ്പെടുന്നതിനുള്ള രീതികൾ ഉണ്ട് - അവർ ആശയവിനിമയം നടത്തുന്ന രീതി; തങ്ങളുടെ പ്രശ്‌നങ്ങൾ അവർ ഉള്ളിലേക്ക് ആവാഹിക്കുന്ന രീതി, അത് തികച്ചും സ്ത്രീകളുടേതു മാത്രമായ അനുപമമായ രീതിയാണ്. അതിനാൽ സ്ത്രീ മദ്ധ്യത്തിൽ നിൽക്കുന്ന ഒരു ത്രികോണം പോലെയാണ് എന്നും ഈ പറഞ്ഞ എല്ലാ ഘടകങ്ങളും അവളുടെ ശക്തിക്കും ക്ഷിപ്രവശംവദത്വങ്ങൾക്കും സംഭാവന നൽകുകയും ചെയ്യുന്നുണ്ട് എന്നും ആണ് ഞാൻ കരുതുന്നത്.
സുബാ: നമ്മൾ സ്ത്രീ എന്ന പദം ഉപയോഗിക്കുന്നു, പക്ഷേ യഥാർത്ഥത്തിൽ നമ്മൾ സംസാരിക്കുന്നത് അവരുടെ മുഴുവൻ ജീവിതകാലത്തെ കുറിച്ചാണ് - പെൺകുട്ടി ആയി ലോകത്തിലേക്കു വരുന്ന കാലം മുതൽ അവളുടെ കൗമാരപൂർവ്വകാലം, ആർത്തവം, കൗമാരം, പ്രായപൂർത്തിയായ ചെറുപ്പക്കാരി, പിന്നെ ചെറുപ്പക്കാരിയായ സ്ത്രീ വരെയുള്ള കാലം. തീർച്ചയായും, പിന്നീടുള്ള ജീവിതാവസ്ഥകളും. അതിനാൽ സ്ത്രീകളുടെ കാര്യം വരുമ്പോൾ ആരോഗ്യ വിഷയങ്ങൾ കാതലായി വ്യത്യസ്തമാകുന്നു, അല്ലേ?
പിസി: തീർച്ചയായും. സ്ത്രീകളുടെ മാനസികാരോഗ്യം വളരെ കൂടുതൽ അനുപമം ആയിരിക്കുന്നതിന്‍റെ ഒരു കാരണം മിയ്ക്കവാറും അതായിരിക്കണം എന്നു ഞാൻ കരുതുന്നു. കാരണം ജീവിതാവസ്ഥകൾ, അവളുടെ പ്രത്യുത്പാദനപരമായ ജീവിത ഘട്ടങ്ങൾ ഉൾപ്പടെയുള്ളത് ചില വിധത്തിൽ സ്ത്രീകളുടെ മാനസികാരോഗ്യത്തിന്‍റെ പാത തീരുമാനിക്കുന്നു. ശാരീരികാരോഗ്യം പോലും ഈ അവസ്ഥകളിൽ വളരെയധികം തീരുമാനിക്കപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, ഇളം പ്രായക്കാരായ പെൺകുട്ടികൾക്ക് ആർത്തവം ഒരു പ്രധാനപ്പെട്ട വഴിത്തിരിവ് ആണ്. ആർത്തവത്തിനു മുമ്പ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മിയ്ക്കവാറും തകരാറുകൾക്കും ഒരേ സ്വഭാവം ആണ് ഉള്ളത് - പ്രത്യേകിച്ചും വിഷാദത്തിനും ഉത്കണ്ഠയ്ക്കും. പെട്ടെന്ന് ആർത്തവകാലത്ത് ഇതിന് ഒരു ഉച്ചസ്ഥാനം കൈവരുന്നു, പെട്ടെന്ന് പെൺകുട്ടികൾക്ക് വിഷാദം ബാധിക്കുന്നതിനുള്ള സാദ്ധ്യത ആൺകുട്ടികളെ അപേക്ഷിച്ചു നാലു മടങ്ങ് ആയിത്തീരുകയും ചെയ്യുന്നു..
സുബാ: നമുക്ക് സ്ത്രീത്വത്തെ പറ്റി സംസാരിക്കാം - ഒരു പെൺകുഞ്ഞ് ജനിക്കുന്ന സമയം മുതൽ ആർത്തവം ആകും വരേയും പിന്നെ അവൾ പ്രത്യുത്പാദന ചക്രം വരെ വളർന്ന വരുന്ന ജീവിതാവസ്ഥകളും അതിനു ശേഷമുള്ള കാലവും. വ്യത്യസ്ത ദശകളെ ആസ്പദമാക്കി, സത്രീകളുടെ മാനസികാരോഗ്യം സംബന്ധിച്ച് താങ്കൾ വ്യത്യസ്ത വെല്ലുവിളികളും വിഷമപ്രശ്‌നങ്ങളും കാണുന്നുണ്ടോ?
പിസി: അതാണ് കാതലായ വിഷമപ്രശ്‌നം എന്നാണ് എനിക്കു തോന്നുന്നത്. അതുകൊണ്ട് നമുക്ക് ജനനം മുതൽ ആർത്തവം വരെയുള്ള കാലത്തെ കുറിച്ച് തുടങ്ങാം. ഏറ്റവും പ്രധാനപ്പെട്ട ഒരു ദശയാണ് അത് എന്നാണ് എനിക്കു തോന്നുന്നത്, പക്ഷേ അതിനു ലഭിക്കേണ്ടത്ര ശ്രദ്ധ അതിനു ലഭിക്കുന്നുമില്ല. അനേകം കുടുംബങ്ങളിൽ, ചില സവിശേഷ അവസ്ഥകളിൽ പ്രത്യേകിച്ചും, പെൺകുഞ്ഞ് ജനിക്കുമ്പോൾ വലിയ ജയഘോഷങ്ങളൊന്നും ഉണ്ടായി എന്നു വരില്ല. ഒരു പെൺകുട്ടിക്ക് അവൾ അർഹിക്കുന്ന പ്രാധാന്യമോ അവളിൽ നിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങളോ ഒരു ആൺകുട്ടിയുടേതുമായി താരതമ്യം ചെയ്യുമ്പോൾ വളരെ വ്യത്യസ്തമാണ്. അതുകൊണ്ട് വളരെയധികം പെൺകുട്ടികൾ, അവർ വളരെ ചെറുപ്പമായിരിക്കുമ്പോൾ തന്നെ, തങ്ങൾ കുടുംബത്തിൽ രണ്ടാം തരം പൗരന്മാരാണ് എന്ന ബോധത്തോടെയാണ് വളർന്നു വരുന്നത്. അവർക്കു നൽകി വരുന്ന ഭാഗങ്ങൾ അവർക്ക് ഒട്ടും തന്നെ മേൽക്കോയ്മ നൽകുന്നതും - അവർ നിശ്ശബ്ദരായിരിക്കണം, കാണപ്പെടുകയോ കേൾക്കപ്പെടുകയോ ചെയ്യാത്ത തരത്തിൽ ആയിരിക്കണം എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്, അത് പലേ കുടുംബങ്ങളെ സംബന്ധിച്ച് സത്യവുമാണ്. ക്ഷിപ്രവശംവദത്വം സൃഷ്ടിക്കുന്ന ഒരു മേഖല ആതാണ് എന്ന് എനിക്കു തോന്നുന്നു - ആയിരിക്കരുത്. അവൾ കുടുംബത്തിലേക്കു പ്രവേശിക്കുമ്പോൾ, താൻ എന്തു ചെയ്യണം എന്നതു സംബന്ധിച്ച് അവൾക്ക് നിശ്ചയം കുറവായിരിക്കും.
സുബാ: അതായത് മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് അപ്പുറം, നമ്മള്‍ അവരെ ഒരു തരം അനിശ്ചിതത്വം പേറുന്ന വ്യക്തിയാക്കി സജ്ജീകരിച്ചെടുക്കുന്നു എന്ന്.
പിസി: അതു ശരിയാണ്. അത് ഒരു തരം ക്ഷിപ്രവശംവദത്വം സൃഷ്ടിക്കുന്നു - കുടുംബ സംവിധാനത്തിൽ ഏതെങ്കിലും തരത്തിൽ വിലമതിക്കപ്പെടുകയോ സ്ഥിരീകരിക്കപ്പെടുകയോ ചെയ്യാത്ത വിധം. അതു കഴിഞ്ഞാലോ, അധിക്ഷേപത്തിനുള്ള സാദ്ധ്യതകൾ, ലൈംഗിക അധിക്ഷേപത്തിനുള്ളത്, ഇളം പ്രായക്കാരായ പെൺകുട്ടികൾക്ക് ഇളം പ്രായക്കാരായ ആൺകുട്ടികളേക്കാൾ വളരെ കൂടുതലും ആയിരിക്കും. അതു സംഭവിക്കുയാണെങ്കിൽ അതു തന്നെ ക്ഷിപ്രവശംവദത്വം സൃഷ്ടിക്കുന്നു - പ്രത്യേകിച്ചും അവൾ അതു വെളിപ്പെടുത്തന്നതിനു ശ്രമിക്കുകയോ അവൾക്ക് വേണ്ടുന്ന തരത്തിലുള്ള സുരക്ഷ അവൾക്ക് നൽകാതിരിക്കുകയോ ചെയ്യുമ്പോൾ; അല്ലെങ്കിൽ അവൾ ആരോടെങ്കിലും തുറന്നു പറയുകയും കേൾക്കുന്ന ആൾ അതു വിശ്വസിക്കാതിരിക്കുകയും ചെയ്യുമ്പോൾ - അത് വീണ്ടും മാനസികാഘാതം സൃഷ്ടിക്കുന്നു, അത് രണ്ടാമത്തെ ക്ഷിപ്രവശംവദത്വം ആയിത്തീരുന്നു. കുടുംബം അത്രത്തോളം സുസംഘടിതം അല്ലെങ്കിൽ, അതിന് അതിന്‍റേതായ പ്രശ്‌നങ്ങള്‍ ഏറെയുണ്ട്. കുട്ടികൾക്കു വേണ്ടി മാതാപിതാക്കൾ ഉണ്ടാവുകയില്ല - അപ്പോൾ അത് മൂന്നാമത്തെ ക്ഷിപ്രവശംവദത്വം ആകുന്നു, അത് പക്ഷേ തീർച്ചയായും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരു പോലെ തന്നെയാണ്. ഇത് പ്രശ്‌നത്തന്‍റെ ആക്കം കൂട്ടുന്നു. പിന്നെ വരുന്നതാണ് ആർത്തവം. ആർത്തവം പെൺകുട്ടിക്കു യഥാർത്ഥത്തിൽ വളരെ ശുഭോദർക്കമായ മാറ്റമാണ് - വേണ്ടുന്നതെല്ലാം വേണ്ടുന്ന കാലത്തു സംഭവിക്കുന്നു എന്നതിനാൽ അവൾ വളർച്ചയുടെ ശരിയായ പാതയിലാണ്. പക്ഷേ ആന്തരഗ്രന്ഥി സ്രവങ്ങൾ (ഹോര്‍മോണുകള്‍) സംബന്ധിച്ചും മസ്തിഷ്‌ക്കത്തിനും അത് ചില തരത്തിലുള്ള പ്രശ്‌നം സൃഷ്ടിക്കുന്നു, ചില സവിശേഷ പ്രശ്‌നങ്ങൾ - ആർത്തവം ഉള്ള പെൺകുട്ടികളിൽ വിഷാദം പ്രത്യേകിച്ചും നാലിരട്ടിയാണ് - ഉടലെടുക്കുന്നത് അവളുടെ ക്ഷിപ്രവശംവദത്വം വർദ്ധിപ്പിക്കുന്നു. അപ്പോൾ അതാണ് ഒരു സൂചന പോലയുള്ളത്.
സുബാ: ശരി, അതിൽ കടന്നു പോകാവുന്ന ഒരു ദശ ആകാൻ ഇടയുള്ളതു എത്രത്തോളമാണ്, അതല്ല, ഗൗരവതരമായ ശ്രദ്ധ വേണ്ടുന്നതായ ദശ ആകുന്നത് എത്രത്തോളമാണ്?
പിസി: അത് പറയാൻ കുറച്ചു ബുദ്ധിമുട്ടാണ്...
സുബാ: പക്ഷേ ചികിത്സിക്കുന്ന ഡോക്ടർ എന്ന നിലയിൽ 50 % അവസരങ്ങളിലും പൂർണ്ണമായി വികസിച്ച് വിഷാദം ആകുന്നു എന്നതു പോലെയാണോ അത്?
പിസി: അല്ല, അത് അത്തരത്തിൽ അല്ല. ആർത്തവം ഒരു പെൺകുട്ടിയിൽ വിഷാദം ഉണ്ടാക്കുന്നതിനു കാരണമാകും, ആർത്തവശേഷം അവൾ അതു തുടരുകയോ തുടരാതിരിക്കുകയോ ചെയ്യും എന്നല്ല. ഏതാണ്ട് 13-14 വയസ്സു മുതൽ അവൾ 80 വയസ്സാകുന്നതു വരെ, സ്ത്രീകൾക്ക് വിഷാദത്തിന്‍റെ തോത് നാലിരട്ടി കൂടുതലാണ് എന്നാണ് പറഞ്ഞത്. അതിനാൽ ചില തരത്തിൽ ആർത്തവം ആണ് ആ വ്യത്യസം ഉണ്ടാക്കുന്നത്. അതിനാൽ മിയ്ക്കവാറും ആന്തരഗ്രന്ധിസ്രവങ്ങൾ (ഹോർമോണുകള്‍) ആയിരിക്കാം മുമ്പേ തന്നെ കരുതലില്ലായ്മ ഉള്ള ഒരു വ്യക്തിയിൽ യഥാർത്ഥത്തിൽ കരുതലില്ലായ്മ അഥവാ ക്ഷിപ്രവശംവദത്വം വർദ്ധിപ്പിക്കുന്നത്.
സുബാ: അപ്പോൾ അവർക്ക് വീണ്ടും എല്ലാം ഒന്നിൽ നിന്നു തുടങ്ങേണ്ടിയിരിക്കുന്നു.
പിസി: അവർക്ക് വീണ്ടും എല്ലാം ഒന്നിൽ നിന്നു തുടങ്ങേണ്ടി വരും. അവർ അതുവരെ ഉണ്ടാക്കിയെടുത്ത ബന്ധങ്ങൾ പൊട്ടിപ്പോകുന്നു, അവൾ ഒറ്റ ദിവസം കൊണ്ട്, ഒരു ആഴ്ച്ച കൊണ്ട്, ഈ പുതിയ ചുറ്റുപാടുമായി പൂർണ്ണമായും ഇണങ്ങിച്ചേരേണ്ടതായി വരുന്നു.
സുബാ: ജീവിതത്തിൽ നിങ്ങൾ എപ്പോഴും ഒരു അപരിചിത ആയിരിക്കുവാൻ നിരന്തരം നിർബന്ധിക്കപ്പെടുന്നതു പോലെ, അല്ലേ.
പിസി: അതു ശരിയാണ്, അത് വീണ്ടും വലിയ തോതിൽ ക്ഷിപ്രവശംവദത്വം സൃഷ്ടിക്കുകയും ചെയ്യുന്നു. അതുകൊണ്ട് പല പെൺകുട്ടികളും - അത് തങ്ങളുടെ കാര്യമാണ്, സാംസ്‌കാരികമായി അംഗികരിക്കപ്പെടുന്നതാണ്, അതിനാൽ നിങ്ങൾ ഇതു ചെയ്യണം എന്നു പ്രതീക്ഷിക്കപ്പെടുന്നു - എങ്ങനെയെങ്കിലും അതെല്ലാം പാലിക്കുന്നു. മുമ്പേ തന്നെ ക്ഷിപ്രവശംവദത്വം സംഭവിച്ചു പോയ ആളാണെങ്കിൽ, ഈ പ്രത്യേക സ്ത്രീ അതു വളരെ ബുദ്ധിമുട്ടായി കാണുന്നു. ചിലപ്പോൾ നിങ്ങൾ വളരെ ദൂരേയ്ക്ക് അകന്നു പോകുന്നു. ഇന്ത്യയിൽ പ്രത്യേകിച്ചും നിങ്ങൾ നിങ്ങളുടെ ഭർത്താവിന്‍റെ സ്ഥലത്ത് ആയിരിക്കുമ്പോൾ ആ കുടുംബം നിങ്ങളുടെ പ്രഥമിക ചുമതലയായി തീരുന്നു, നിങ്ങൾ അത്രത്തോളം ഇനിമേല്‍ നിങ്ങളുടെ മാതാപിതാക്കളെ ആശ്രയിക്കുവാൻ പാടില്ല എന്നും കരുതപ്പെടുന്നു; നിങ്ങളുടെ മാതാപിതാക്കൾ തന്നെ പുതിയ കുടുംബവുമായി ഇണങ്ങിച്ചേരണം എന്നു നിങ്ങളോടു ആവശ്യപ്പെടുകയും ചെയ്യുന്നു. അപ്പോൾ ഈ വ്യക്തി എന്താണ് ചെയ്യുക? നിങ്ങൾക്കറിയാമോ, നിങ്ങൾക്കാണ് ഇങ്ങനെ ചെയ്യേണ്ടി വരുന്നതെങ്കിലോ എന്ന് - നിങ്ങൾക്കു പരിചിതമായിരുന്ന എല്ലാത്തിൽ നിന്നും നിങ്ങളെ തന്നെ സ്വയം പറിച്ചകറ്റി ഒരു പുതിയ ചുറ്റുപാടിലേക്ക് കൊണ്ടുപോകേണ്ടതായി വന്നാൽ, നിങ്ങൾ എങ്ങനെ പൊരുത്തപ്പെട്ടു പോകും എന്ന് ഞാൻ പലപ്പോഴും പുരുഷന്മാരോട് ചോദിക്കാറുണ്ട്.
സുബാ: ഇക്കാര്യത്തിൽ പടിഞ്ഞാറന്‍ സ്ത്രീകളുടെ കാര്യം ഭേദമാണോ?
പിസി: ഒരു പക്ഷേ ഇത്തരത്തിലുള്ള ക്ഷിപ്രവശംവദത്വം അവിടെ സംഭവിക്കാറില്ലായിരിക്കും എന്നു തോന്നുന്നു. ഈ സവിശേഷ ക്ഷിപ്രവശംവദത്വം നമ്മുടെ ഇന്ത്യൻ അവസ്ഥകളിൽ മാത്രം അനുപമമായി കാണപ്പെടുന്ന ഒന്നാണ്. പടിഞ്ഞാറ്, ഭർത്താവും ഭാര്യയും തുല്യ നിലയ്ക്ക് പരിചിതരാകുന്നവരാണ് എന്ന് ഞാൻ ഊഹിക്കുന്നു.
സുബാ: സമത്വത്തെ കുറിച്ചുള്ള ബോധം വളരെ കൂടുതലുണ്ട്.
പിസി: അത് അതിൽ തന്നെ വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. പക്ഷേ ഇത് - സ്ത്രീക്കു മുഴുവൻ തരത്തിലുള്ള ആളുകളുമായി പൊരുത്തപ്പെട്ടു പോകേണ്ടി വരുന്നു, ഭർത്താവും അപരിചിതനായിരിക്കും, പക്ഷേ അയാൾക്കൊപ്പവും ആയിരിക്കുകയും വേണം. അയാൾ അവളുടെ സഹായിയോ അങ്ങനെ എന്തെങ്കിലുമോ ആയിരിക്കുകയില്ല. അയാൾ തികച്ചും അപരിചിതനായിരിക്കും.
സുബാ: ഡോക്ടർ, നിംഹാൻസിൽ താങ്കളുടെ ദൈനംദിന പ്രവർത്തികള്‍ക്കിടയിൽ, ഈ വിവിധ ദശകളിൽ, എപ്പോഴാണ് ആളുകൾ മാനസികാരോഗ്യ സഹായത്തിനായി ഏറ്റവും കൂടുതലായി യഥാർത്ഥത്തിൽ താങ്കളെ സമീപിക്കുന്നത്? എനിക്കു അറിയുവാന്‍ താല്‍പ്പര്യമുണ്ട്.
പിസി: എനിക്കു തോന്നുന്നത് വിവാഹം കഴിഞ്ഞ ഉടനേയാണ് അതു സംഭവിക്കുന്നത് എന്നാണ്. വളരെ അധികം ചെറുപ്പക്കാരായ സ്ത്രീകൾ വരുന്നത് ആ കാലത്താണ്. അല്ലെങ്കിൽ, കൂടുതൽ കൃത്യമായി പറഞ്ഞാൽ, 20 വയസ്സു മുതൽ ഏതാണ്ട് 30 , 35 വയസ്സു വരെയുള്ള സ്ത്രീകൾ. അതാണ് കാലം എന്നു തോന്നുന്നു, വിവാഹം കഴിഞ്ഞ ഉടനേ തന്നെ. വിവാഹം കഴിഞ്ഞിട്ട് രണ്ടു മൂന്നു വർഷങ്ങൾ ആകുമ്പോഴായിരിക്കും അവൾക്ക് എന്തോ പ്രശ്‌നം ഉണ്ട് എന്ന് ഭർത്താവിന്‍റെ കുടുംബത്തിനു തോന്നിത്തുടങ്ങുക, അവൾക്ക് പൊരുത്തപ്പെടാൻ കഴിയുന്നില്ല, പിന്നെ 'അവൾ ഞങ്ങൾ പറയുന്നത് ശ്രദ്ധിക്കുന്നില്ല,' എന്ന സ്ഥിരം പ്രയോഗം. അവൾക്ക് ജോലി ചെയ്യുവാൻ കഴിയുന്നില്ല, അങ്ങനെയങ്ങനെ. ഇന്നലെ ഒരു പുരുഷൻ എന്നോടു പറഞ്ഞു, അവൾ എന്‍റെ ഷർട്ടിന്‍റെ കോളറുകൾ വേണ്ടുംവിധം കഴുകി വൃത്തിയാക്കുന്നില്ല എന്ന്. അതുകൊണ്ടാണ് അവൾക്ക് എന്തോ പ്രശ്‌നം ഉണ്ട് എന്ന് ആ വീട്ടുകാർ ചിന്തിച്ചത്. അതായാത് പ്രതീക്ഷകൾ അതിബൃഹത്താണ്.
സുബാ: ആ പുരുഷന് എന്തോ പ്രശ്‌നമുണ്ട് എന്നതു പോലെ തോന്നുന്നു.
പിസി: ചിലപ്പോൾ പ്രതീക്ഷകൾ വളരെ ബൃഹത്തായി പോകുന്നതിനാൽ ലേബൽ പതിപ്പിക്കൽ സംഭവിക്കുന്നു - അവൾ സാവധാനമേ ചെയ്യുകയുള്ളു, ദൈനംദിന പ്രവർത്തനങ്ങൾ ചെയ്തുതീർക്കുവാൻ കഴിയുന്നില്ല, അതായത് ഊന്നൽ കൊടുക്കുന്നത് അധികം അവളുടെ പ്രവൃത്തി നിർവ്വഹണത്തിനാണ്, അവളുടെ ചങ്ങാത്തത്തിനല്ല, അവളുടെ ശബദ്ത്തിനു ചെവി കൊടുക്കുന്നതിനല്ല, അവൾക്ക് എന്താണ് സംഭവിക്കുന്നത് എന്നതു മനസ്സിലാക്കുന്നതിനല്ല. അതിനാൽ ആ രീതിയിൽ നോക്കിയാൽ അത് തികച്ചും കരതലില്ലായ്മയുടെ അവസ്ഥയാണ്. അതു നിങ്ങൾ മനസ്സിലാക്കി വരുമ്പോഴേയ്ക്കും നിങ്ങൾ ഗർഭിണിയാകുകയും ചെയ്യുന്നു. അതിനാൽ എല്ലാത്തരം കരുതലില്ലായ്മകളോടെയാണ് അവൾ സമീപിക്കുന്നത്, അവളുടെ ഗർഭധാരണത്തിൽ അവൾക്ക് സ്ഥിരമായ നിയന്ത്രണം ഒന്നുമില്ല. വിവാഹം കഴിഞ്ഞ് മൂന്നു മാസം ആയി എന്ന് ഇന്നു കാണാൻ വന്ന സ്ത്രീ എന്നോടു പറഞ്ഞു. അവൾ ഒരു ഫാർമസിസ്റ്റാണ്. അവൾക്ക് ഒരു മാനസികാരോഗ്യ പ്രശ്‌നം ഉണ്ട്, ഞങ്ങൾ ഇന്നു വന്നിരിക്കുന്നത് ഒരു കുഞ്ഞ് വേണം എന്നുള്ളതു സംബന്ധിച്ച ഒരു ഉപദേശത്തിനാണ് എന്ന് പറഞ്ഞു. ഞാൻ ചോദിച്ചു, നിങ്ങൾ ഒരു അമ്മയാകുന്നതിന് തയ്യാറാണോ? അവൾ പറഞ്ഞു, അല്ല, ഒരു അമ്മയാകുന്നതിനായി ഞാൻ ഇനിയും തയ്യാറായിട്ടില്ല എന്ന്, പക്ഷേ എന്‍റെ ഭർത്താവിനും അമ്മായിയമ്മയ്ക്കും അതു വേണം എന്നും. അതുകൊണ്ട് ഞാൻ അവർ പറയുന്നത് അനുസരിക്കാൻ പോവുകയാണ് എന്ന് അവൾ പറഞ്ഞു. അങ്ങനെയുള്ള സാഹചര്യങ്ങളിൽ വ്യക്തമായും ക്ലേശിക്കാൻ പോവുകയാണ് ഈ സത്രീ. കാരണം, ഒരു അമ്മയാകാൻ അവൾ തയ്യാറായിട്ടില്ല, അവളുടെ മാനസികാരോഗ്യപ്രശ്‌നങ്ങൾ കൂടാതെ അവളുടെ മേൽ ചുമത്തപ്പെടുന്ന സമ്മർദ്ദവും കൂടി ആകുമ്പോൾ അവൾ നിശ്ചയമായും ക്ലേശിക്കും. അതുകൊണ്ട് ഇതെല്ലാമാണ് സംഭവിക്കാൻ ഇടയുള്ള പലതരം ക്ഷിപ്രവശംവദത്വങ്ങൾ.
സുബാ: ഞാൻ ഒരു കാര്യം താങ്കളോടു ചോദിക്കട്ടെ - എങ്ങനെയാണ് ഞാൻ അത് അവതരിപ്പിക്കേണ്ടത്- ഒരു കുറിക്കു കൊള്ളുന്ന ചോദ്യം. മാനസികാരോഗ്യ പ്രശ്‌നമുള്ള ഒരു സ്ത്രീ - ഇപ്പോൾ നമ്മൾ സംസാരിക്കുന്ന സ്ത്രീയെ പോലെ ഉള്ളവർ - ആ വ്യക്തിക്ക് ഒരു കുഞ്ഞ് വേണ്ടതുണ്ടോ, അതു അവർക്കു സാധിക്കുമോ അഥവാ അത് അഭിലഷണീയമാണോ? ആ കുഞ്ഞ് വളരെ കൂടിയ അപകട സാദ്ധ്യതയല്ലേ, പ്രത്യേകിച്ചും മാതാപിതാക്കളിൽ ഒരാൾക്കോ ചിലപ്പോൾ ഇരുവർക്കുമോ മാനസികാരോഗ്യ പ്രശ്‌നം ഉണ്ടായിരിക്കെ?
പിസി:ശരി, അപ്പോൾ ആദ്യത്തെ പ്രശ്‌നം വിവാഹമാണ്. രണ്ടാമത്തെ പ്രശ്ം കുഞ്ഞ് ഉണ്ടാകുന്നതാണ്; ഏതൊരു മനുഷ്യജീവിയുടേയും അവകാശമാണ് ഒരു പങ്കാളി ഉണ്ടാകുക എന്നത്; അതേ പോലെ ഏതൊരു മനുഷ്യജീവിയുടേയും അവകാശമാണ് ഒരു കുഞ്ഞ് ഉണ്ടായിരിക്കുക എന്നതും. അതുകൊണ്ട് അവകാശങ്ങൾ സംബന്ധിച്ചുള്ള സമീപനത്തിൽ ഓരോരുത്തർക്കും അവകാശമുണ്ട്. ഒരു കൂട്ടുകെട്ടിനു വേണ്ടി, തുല്യതയുള്ള ഒരു പങ്കാളിത്തത്തിനു വേണ്ടി, നിങ്ങളെ പരിപാലിക്കുന്നതിനു വേണ്ടി, നിങ്ങൾക്കു പരിപാലിക്കുന്നതിനു വേണ്ടി ആണ് ചിലർ വിവാഹം കഴിക്കുന്നത്. ഒരു തലത്തിൽ വിവാഹത്തിന്‍റെ കാരണം അതാണ്. മറ്റൊരു തലത്തിൽ, പക്ഷേ സാമൂഹിക തലത്തിൽ അത് മറ്റെന്തിനോ വേണ്ടിയാണ്. അത് സമൂഹത്തിൽ ഒരു ബഹുമാന്യമായ പേര് ലഭിക്കുന്നത് സംബന്ധിച്ചാണ് - നിങ്ങൾ വിവാഹം കഴിക്കുന്നത്. അതിനാൽ അനേകം മാതാപിതാക്കളും മാനസികാ രോഗ്യപ്രശ്നങ്ങള്‍ ഉള്ള സ്ത്രീകളെ സംബന്ധിച്ച് യഥാർത്ഥത്തിൽ പലതും ഒളിച്ചു വയ്ക്കും. അത് സ്ത്രീകളൈ സംബന്ധിച്ചാണ് പുരുഷന്മാരെ അപേക്ഷിച്ച് കൂടുതൽ കാണാറുള്ളത്. വിവാഹം അസുഖം മാറ്റും എന്ന് അവർ കരുതുന്നതു കൊണ്ടും കൂടിയാകാം.
സുബാ: ശരിയാക്കി എടുക്കൽ
പിസി: അതെ, കാര്യങ്ങൾ ശരിയാക്കിയെടുക്കൽ. പക്ഷേ അതു പൂർണ്ണമായും അയഥാർത്ഥമാണ്. രണ്ടാമത്തെ കാര്യം അവർ കരുതുന്നത്...
സുബാ: വാസ്തവത്തിൽ അതിന്‍റെ കടുപ്പം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
പിസി: അതെ, ആ സ്ത്രീ കടന്നു പോകുന്ന മാനസിക പിരിമുറുക്കത്തിന്‍റെ അവസ്ഥ മൂലം. ആ പ്രശ്‌നത്തെ കുറിച്ച് ഭർത്താവാകാൻ പോകുന്ന ആളിനോട് പറയാതിരിക്കുന്നത് ശരിയാണ് എന്ന് അവർ കരുതുകയും ചെയ്യുന്നു. കാരണം ആരും അവളെ വിവാഹം കഴിക്കുകയില്ല, വിഷാദം, മാനസിക പിരിമുറുക്കം തുടങ്ങിയ വാക്കുകൾ സ്ഥിരമായി ഉപയോഗിക്കുകയുമില്ല- പ്രശ്‌നത്തെ കുറിച്ച് യഥാർത്ഥത്തിൽ സംസാരിക്കുകയുമില്ല.
സുബാ: അതുകൊണ്ട് നമ്മൾ അടിസ്ഥാനപരമായി അവളെ അതിനു നിർബന്ധിതയാക്കുന്നു.
പിസി: ഞാൻ ഉദ്ദേശിച്ചത്, അവരുടെ മനസ്സിൽ, അവർ ആ പെൺകുട്ടിക്കു വേണ്ടി ശരിയായ കാര്യമാണ് ചെയ്യുന്നത്. അവർക്ക് ഉത്കണ്ഠയുണ്ട്, അവരുടെ കാലശേഷം ആര് ഈ വ്യക്തിയെ പരിപാലിക്കും എന്ന് അവർക്കു തോന്നുന്നു. അതുകൊണ്ട് അവരുടെ മനസ്സിൽ അവർ ചെയ്യുന്നത് ശരിയാണ്.
സുബാ: ഡോക്ടർ, നമുക്ക് ഇവിടെ ഒരു സമയ പരിമിതി ഉണ്ട് -അതുകൊണ്ട് മാനസികാരോഗ്യ പ്രശ്‌നങ്ങൾ സംബന്ധിച്ച്, മെച്ചപ്പെട്ട രീതിയിൽ ജീവിക്കുന്നതിനായി പെൺകുട്ടിക്കു വേണ്ടിയും പിന്നെ സ്ത്രീക്കു വേണ്ടിയും സമൂഹം നിർബന്ധമായും നൽകേണ്ടത് എന്താണ്? അതിനുള്ളിൽ നിന്നു കൊണ്ടു തന്നെ ഇപ്പോൾ നമ്മൾ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനേക്കാൾ വളരെ ഭേദപ്പെട്ട നിലയിൽ, വൈദ്യശാസ്ത്ര സമൂഹം ചെയ്യേണ്ടത് എന്താണ്?
പിസി: ശരി, ആദ്യമായി നൽകേണ്ടത് ജനിച്ച ഉടനേ മുതൽ തന്നെ വീട്ടിൽ പെൺകുഞ്ഞിന് ഒരു സുരക്ഷിതമായ ചുറ്റുപാട് ഏർപ്പാടാക്കുകയാണ്.
സുബാ: അതായത് പെൺകുഞ്ഞ് കൂടുതൽ അപകടസാദ്ധ്യത നേരിടുന്നു-പ്രത്യേകിച്ചും താങ്കൾ സംസാരിച്ച കാര്യം, ആർത്തവത്തിനു മുമ്പ്. അവളെ തന്നെ കൂടുതൽ നിഷേധിക്കപ്പെട്ടവൾ ആയി കാണുന്ന ആളുകൾക്ക് താൻ വെട്ടപ്പെടുന്നു എന്ന് അവൾക്ക് തോന്നുന്നു.
പിസി: എനിക്കു തോന്നുന്നു താൻ സുരക്ഷിതയാണ്, തനിക്ക് ഒരു പ്രശ്‌നം ഉണ്ടെങ്കിൽ അതിനെ കുറിച്ച് സംസാരിക്കാനുള്ള ഒരു ഇടം തനിക്കുണ്ട്, താൻ കേൾക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കുന്നതും അവൾക്ക് ആവശ്യമുള്ള വിദ്യാഭ്യാസപരമായ സ്രോതസ്സുകളും പശ്ചാത്തലവും ഒരുക്കുന്നത്, അവളെ വിലമതിക്കുന്നത്, അവളെ പ്രമാണീകരിക്കുന്നത്, അവൾ യഥാർത്ഥത്തിൽ പ്രഫുല്ലമാകുന്നതിന് ഇട വരുത്തും എന്നാണ്. അതാണ് ആദ്യത്തെ കാര്യം. രണ്ടാമത്തെ കാര്യം അവൾ കടന്നു പോകുന്നത് എന്തിലൂടെയാണ് എന്ന് അവളെ പിന്നീട് സജ്ജമാക്കുക എന്നതാണ്. ഹോർമോൺ വ്യതിയാനങ്ങളും അവളെ അവളുടെ കഴിവുകളിൽ സജ്ജമാക്കും. പെൺകുട്ടികൾ പലപ്പോഴും സംഘർഷ നിർണ്ണയം നടത്തുന്നതിനുള്ള കഴിവുകളിൽ സജ്ജമാക്കപ്പെട്ടിട്ടുണ്ടാകില്ല - ഞാൻ ഉദ്ദേശിക്കുന്നത്, ആൺകുട്ടികളും യഥാർത്ഥത്തിൽ ആയിരിക്കില്ല - പക്ഷേ പെൺകുട്ടികൾ ഇതു ചെയ്‌തേ മതിയാകൂ, കാരണം നിങ്ങൾ സൂചിപ്പിച്ചതു പോലെ അവരാണ് കുടുംബത്തിന്‍റെ കേന്ദ്രം, കുടുംബത്തിന്‍റെ പരമപ്രധാനമായ ഭാഗം. അതുകൊണ്ട് ചർച്ച ചെയ്യൽ, അവളുടെ വികാരങ്ങൾ മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യൽ, സ്വയം സമാധാനിക്കാൻ അവളെ പഠിപ്പിക്കൽ എന്നിവ ചെയ്യേണ്ടതുണ്ട്. കാരണം അവൾ അത്തരം അനേകം വെല്ലുവിളികളിൽ കൂടി കടന്നു പോകേണ്ടതുണ്ട്. അവളെ മാതൃത്വത്തിനു തയ്യാറാക്കേണ്ടതുണ്ട്: അതാണ് യഥാർത്ഥത്തിൽ കാതലായ കാര്യം എന്നാണ് എനിക്കു തോന്നുന്നത്. മാനസിക അസുഖമുള്ള ഒരു സ്ത്രീക്കു പോലും ഒരു അമ്മയാകുവാൻ കഴിയും. അങ്ങനെയുള്ള നിരവധി നല്ല അമ്മമാരുടെ കാര്യങ്ങൾ നമുക്ക് അറിയുകയും ചെയ്യാം. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അവരെ സജ്ജമാക്കുക, അവൾ ഒരു അമ്മയാകാൻ തയ്യാറാണ് എന്നത് ഉറപ്പിക്കുക എന്നതാണ് എന്ന് എനിക്കു തോന്നുന്നു. ഇങ്ങനെയുള്ള എല്ലാ ക്ഷിപ്രവശംവദത്വങ്ങളും ഉള്ളപ്പോൾ, അവൾ തയ്യാറല്ല എങ്കിൽ, അവൾ അതു സമൂഹത്തിനു, അല്ലെങ്കിൽ അവളുടെ ഭർത്താവിനു, അല്ലെങ്കിൽ ഭർത്തുവീട്ടുകാർക്കു വേണ്ടി മാത്രമാണ് ചെയ്യുന്നത് എങ്കിൽ, ആ കുട്ടി വീണ്ടും അപകടസാദ്ധ്യതയിൽ ആകുകയാണ്. അമ്മ എന്നത് ഒരു വലിയ സാദ്ധ്യത ആയി കാണുക എന്നത് വളരെ പ്രധാനമാണ് എന്നു എനിക്കു തോന്നുന്നു. അവൾക്ക് അവളുടെ ഗർഭപാത്രത്തിൽ ശിശു ഉള്ള അവസരത്തിൽ, ഭാവിയിൽ ഈ ശിശുവിന് ഒരു പ്രശ്‌നം ഉണ്ടാകുന്നതു തടയുക, മറ്റൊരു ഉത്തമ പൗരനെ വളരുവാൻ പ്രാപ്തമാക്കുക, എന്ന വളരെ മഹത്തരമായ സാദ്ധ്യത ഉണ്ട്. ഒരു സ്ത്രീയുടെ ജീവതത്തിന്‍റെ ഈ ദശ ആണ് ഏറ്റവും കാതാലായി ശ്രദ്ധ പതിപ്പിക്കപ്പെടേണ്ടത് എന്ന് ഞാൻ കരുതുന്നു. ഇവിടെ ഭർത്താവിനു വളരെ വലിയ ഒരു പങ്ക് നിർവ്വഹിക്കാനുണ്ട്. പങ്കാളിക്ക് ഒരു പ്രബലമായ പങ്ക് നിർവ്വഹിക്കാനുണ്ട്.
സുബാ:അപ്പോൾ ഡോക്ടർ, ഞങ്ങൾക്ക് ഇത്രയും അറിവു പകർന്നു നൽകിയതിന് ഏറെ നന്ദിയുണ്ട്- ഞാൻ അഭ്യർത്ഥിക്കുന്ന ഒരു കാര്യം - സ്ത്രീകളും അവരുടെ മാനമസികാരോഗ്യവും എന്ന വിഷയത്തിൽ, പുറത്തുള്ള കൂടുതൽ ആളുകളോടു പങ്കു വയക്കുന്നതിനായി താങ്കൾക്ക് എന്തെങ്കിലും സന്ദേശം നൽകാനുണ്ടോ? അല്ലെങ്കിൽ ആ വലിയ കൂട്ടം കാണികളുടെ ഇടയിൽ ഉള്ള, സഹായം നൽകാൻ കഴിയും എന്നു താങ്കൾ പ്രതീക്ഷിക്കുന്ന, ഏതെങ്കിലും പ്രത്യേക വിഭാഗം ഉണ്ടോ?
പിസി: ഒരു സത്രീക്ക് ശരിയായ മാനസികാരോഗ്യം ഉണ്ട് എന്നു ഉറപ്പാക്കുന്നത് എല്ലാവരുടേയും ചുമതല ആണ് എന്നു ഞാൻ കരുതുന്നു. പക്ഷേ ഞാൻ ഒരു പ്രത്യേക സംഘം തെരഞ്ഞെടുക്കേണ്ടതുണ്ട് എങ്കിൽ, അത് പുരുഷന്മാർ ആകണം എന്നു ഞാൻ പറയും. കാരണം സ്ത്രീകൾ നിരവധി തരത്തിൽ പുരുഷന്മാരുടെ ജീവിതങ്ങളുടെ ഭാഗമാണ്, അവരും അപകട സാദ്ധ്യതയുടെ ഭാഗം തന്നെയാണ് എന്നു ഞാൻ കരുതുന്നു. അതായത് പുരുഷന്മാർ മൂലമാണ് വളരെ അധികം ക്ഷിപ്രവശംവദത്വം സംഭവിക്കുന്നത്. സ്ത്രീകൾക്ക് ആശയവിനിമയം നടത്താനുള്ള പങ്കാളികളാണ് പുരുഷന്മാർ. പിതാക്കന്മാർ, സഹോദരന്മാർ, പങ്കാളികൾ, ആൺമക്കൾ എന്നിവരാണ് എന്‍റെ ഇപ്പോഴത്തെ ശ്രദ്ധ ആകർഷിക്കാനുള്ള പ്രത്യേക സംഘം. ഒരു സത്രീയുടെ ക്ഷിപ്രവശംവദത്വം അവർ മനസ്സിലാക്കുമെങ്കിൽ, കോപത്തിനും മനഃപീഡയയ്ക്കും ഉത്കണ്ഠയ്ക്കും കാര്യങ്ങൾ ചെയ്യേണ്ടുന്ന അനിവാര്യതയ്ക്കും അപ്പുറം അതിന്‍റെയെല്ലാം പിന്നാമ്പുറത്ത് സംഭവിക്കുന്നത് എന്താണ് എന്നു മനസ്സിലാക്കാൻ ശ്രമിക്കുമെങ്കിൽ, അതായത് ഈ സ്ത്രീ എവിടെ നിന്നാണു വരുന്നത്, അവൾ എന്തിനെല്ലാം വിധേയയായിട്ടുണ്ട്, അവരുടെ ശക്തിയും ഉള്ളിലുള്ള അവയുടെ സ്രോതസ്സുകളും എന്തെല്ലാമാണ് എന്നു മനസ്സിലാക്കുകയും അവളുടെ ദൗർബ്ബല്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതിനു പകരം അവളുടെ ശക്തിയെ ഉത്തേജിപ്പിക്കുന്നതിനും അവള്‍ക്കു സുരക്ഷിതത്വം നൽകുന്നതിനും അവളെ ശക്തിപ്പെടുത്തുന്നതിനും ശ്രമിക്കുക...ഒരു സ്ത്രീ വാസ്തവത്തിൽ വളരെ ശക്തയാണ്, പൂർവ്വസ്ഥിതി പ്രാപിക്കുവാൻ കഴിവുള്ളവളാണ്, അവൾക്കു മാനസിക രോഗമോ വിഷാദമോ മറ്റെന്തു തന്നെയോ ഉണ്ടെന്നാലും അവൾ പിടിച്ചു നിൽക്കുവാൻ ശ്രമിക്കുകയാണ് എന്നും പൂർവ്വസ്ഥിതി പ്രാപിക്കാനുള്ള കഴിവ് അവൾക്ക് ഉണ്ടാകുമെന്നും ഉറപ്പിക്കുക. വ്യവസ്ഥിതിയുമായി നിരന്തരം യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരുവളാണ് അവൾ. അതിനാൽ പുരുഷന്മാർക്ക് അതു ചെയ്യാൻ സാധിക്കുമെങ്കിൽ അത് വളരെ മഹത്തരമായിരിക്കും എന്നു ഞാൻ കരുതുന്നു.
സുബാ: അതായത്, അടിസ്ഥാനപരമായി 130 കോടിയുടെ പകുതി ആളുകളുടെ പിന്തുണ ഉറപ്പാക്കുക, അത് ഒരു തരത്തിൽ പ്രതീക്ഷകൾക്കു വിപരീത്മാണ്, കാരണം നമ്മൾ സ്ത്രീകളുടെ പ്രശ്‌നങ്ങളെ സ്തീകളുടേതു മാത്രമായിട്ടാണ് കരുതുന്നത്. പക്ഷേ താങ്കൾ പറയുന്നത് ചിത്രത്തിലേക്ക് പുരുഷന്മാരെ കൊണ്ടുവരിക എന്നതാണ്. അത് ന്യൂ ഡയമെൻഷൻ (പുതിയ മാനം) എന്ന ഈ പരിപാടിക്ക് ഒരു പുതിയ മാനം തീർച്ചയായും കൊണ്ടുവരുന്നുണ്ട്. വളരെ നന്ദി ഡോക്ടർ. താങ്കൾ ഇവിടെ വന്നത് ഏറെ സന്തോഷകരമാണ്.
പിസി: നന്ദി, എന്‍റേയും സന്തോഷമാണ് അത്.