കൗമാരകാലത്ത് മസ്തിഷ്‌കം എങ്ങനെയാണ് പ്രവർത്തിക്കുക?
"പുരുഷന്മാരെ വൈൻ എന്നതു പോലെ യുവതയെ പ്രകൃതി ആവേശം കൊള്ളിക്കുന്നു"
- അരിസ്റ്റോട്ടിൽ
വൈകാരികവും പെരുമാറ്റപരവും ആയ ഒട്ടു വളരെ മാറ്റങ്ങളോടയാണ് കൗമാരം കടന്നു വരിക. കൗമാരക്കാരുടെ മനസ്സുകളിലും അതേ പോലെ തന്നെ അവരുടെ ചുറ്റിലും ഉള്ള മുതിർന്നവരുടെ മനസ്സുകളിലും സൃഷ്ടിക്കപ്പെടുന്ന ആശയക്കുഴപ്പമാണ് അത് അടയാളപ്പെടുത്തുന്നത്. അവരെ എന്താണ് ഇത്രത്തോളം ആവേശഭരിതരും വിഷണ്ണരും സാഹസപ്രവർത്തനങ്ങൾക്കു അങ്ങേയറ്റം വശംവദരാക്കുകയും ചെയ്യുന്നത് എന്നു മനസ്സിലാക്കുന്നതിനുള്ള പരിശ്രമം നടത്തുമ്പോൾ മനസ്സിലാക്കേണ്ടുന്ന ഒരു കാര്യം കൗമാരക്കാരും തങ്ങളുടെ വികാരങ്ങളും പ്രതികരണങ്ങളും മനസ്സിലാക്കുന്നതിനായി പ്രയത്നി ക്കുന്നുണ്ട് എന്നതാണ്.
സ്‌കൂളിലെ ബയോളജി പാഠപുസ്തകങ്ങൾ കൗമാരകാലത്തെ ശാരീരിക വ്യതിയാനങ്ങളെ പറ്റി പറയുന്നു; പക്ഷേ മസ്തിഷ്‌ക വളർച്ച, അത് കൗമാരക്കാരുടേയും ചെറുപ്പക്കാരുടേയും പെരുമാറ്റത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ച് വളരെ വിരളമായേ ശ്രദ്ധ പതിപ്പിക്കുന്നുള്ളു.
നമ്മൾ ഇടപഴകിയിട്ടുള്ള ചില കൗമാരക്കാരുടെ സാഹചര്യങ്ങളിൽ പരിചിതം എന്നു തോന്നാവുന്ന ചില അവസ്ഥകൾ നമുക്ക് പരിഗണിക്കാം. ഒരു കൗമാരപ്രായക്കാരൻ ഒരു സിനിമ കാണുന്നതിനായി ഒരു മാൾ ൽ പോകുന്നു, ഏറെ കാലമായി അവൻ സ്വരുക്കൂട്ടിയിരുന്ന പണം മുഴുവനും ചെലവാക്കിക്കൊണ്ട്, അവൻ ഒരു പുതിയ ഫോണുമായി തിരികെ എത്തുന്നു. മറ്റൊരാൾ ഒരു പുതിയ സ്‌കേറ്റ്‌ബോഡ് വാങ്ങുന്നു, പുരപ്പുറത്ത് സ്‌കേറ്റ്‌ബോഡിംഗ് നടത്താൻ തുടങ്ങുന്നു, സ്വയം പരിക്കേൽപ്പിക്കുന്നതിൽ അവസാനിക്കുന്നു. ഇനിയും മറ്റൊരു കുട്ടിയാകട്ടെ, എന്തോ പുതിയ കാര്യം ചെയ്യുന്നു എന്ന നാട്യത്തിൽ ചങ്ങാതിമാർക്കൊപ്പം മയക്കുമരുന്നുസേവയും മദ്യസേവയും നടത്തുന്നു. സാദ്ധ്യതയുള്ള അപകടങ്ങൾ വിഗണിച്ച് അപകടകരമായ പെരുമാറ്റത്തിന് അടിപ്പെടുന്നതിലേക്ക് കൗമാരക്കാരെ നയിക്കുന്നത് മസ്തിഷകത്തിലുള്ള എന്തു കാര്യം ആയിരിക്കും?
ബാല്യത്തിന്‍റെ തുടക്ക വർഷങ്ങളിലാണ് മസ്തിഷ്‌ക വളർച്ചയുടെ പ്രധാന ഭാഗവും സംഭവിക്കുന്നത് എന്നാണ് വിശ്വസിച്ചു വരുന്നത്. ആറു വയസ്സാകുമ്പോഴേയ്ക്കും മസിത്ഷ്‌കം ഏതാണ്ട് 90 ശതമാനം പൂർണ്ണ വലിപ്പം പ്രാപിച്ചിരിക്കും, പക്ഷേ ഇരുപതുകളുടെ മദ്ധ്യം വരെ അതു പിന്നെയും വിപുലമായ തോതിൽ രൂപഭേദ നവീകരണങ്ങളും വ്യത്യാസങ്ങളും നടത്തിക്കൊണ്ടേയിരിക്കും. ഒരു നെറ്റ്വർക്ക് (പരസ്പരബന്ധിത സാങ്കേതിക ശൃംഖല) അല്ലെങ്കിൽ വയറിംഗ് സംവിധാനം നവീകരണം നടത്തുന്നതിനു സദൃശമായിരിക്കും ഇത് - പുതിയ 'ബന്ധങ്ങൾ' സ്ഥാപിക്കുന്നതിനും ഇപ്പോൾ ഉപയോഗത്തിൽ ഇല്ലാത്തതായ പഴയ 'ബന്ധങ്ങള്‍' ഒഴിവാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. മസ്തിഷ്‌കത്തിനുള്ള 'ബന്ധങ്ങൾ' എന്നു പരാമർശിക്കുന്നത് മസ്തിഷ്കത്തിന് ഉള്ളിൽ സംഭവിക്കുന്ന, ആശയവിനിമയത്തിനു വേണ്ടിയുള്ള, വ്യത്യസ്തമായ പരസ്പരബന്ധിത സാങ്കേതിക ശൃംഖലാ സംവിധാനങ്ങളത്രേ.
കൗമാരക്കാരുടെ പെരുമാറ്റം മനസ്സിലാക്കുന്നത് കൗമാരക്കാരുടെ പെരുമാറ്റം മനസ്സിലാക്കുന്നതിൽ പ്രധാനമായിട്ടുള്ളത് മസ്തിഷ്‌കത്തിലെ രണ്ടു ഭാഗങ്ങളാണ് -- പ്രിഫ്രോണ്ടൽ കോർടെക്‌സ്, ലിംബിക് സിസ്റ്റം. അനുമാനം, ചിന്താശക്തി, യുക്തി, സൃഷ്ടിപരത, പ്രവർത്തന നിയന്ത്രണം തുടങ്ങിയവയക്കു ഉത്തരവാദിത്വം ഉള്ള മസ്തിഷ്‌കത്തിലെ ഭാഗമാണ് പ്രിഫ്രോണ്ടൽ കോർടെക്‌സ്. കോപം, അപകടങ്ങളെ കുറിച്ചുള്ള അവബോധം തുടങ്ങിയവയുടെ പ്രവര്‍ത്തനക്രമീകരണം, ഫലാവബോധ പ്രക്രിയ (Reward processing) എന്നിവയുടെ ഉത്തരവാദിത്വം വഹിക്കുന്നത് ലിംബിക് സിസ്റ്റം ആണ്.
ലിംബിംക് സിസ്റ്റം വികസിക്കുന്നത് പ്രിഫ്രണ്ടൽ കോർട്ടെക്‌സ് വികസിച്ചതിനു ശേഷമാണ്. അനുമാനം, യുക്തി, അല്ലെങ്കിൽ ഉൾപ്രേരണ എന്നതിനു പകരം മിയ്ക്ക കൗമാരക്കാരേയും അവരുടെ വികാരങ്ങൾ അവരെ ഭരിക്കുന്നതിനു കാരണമാകുന്നതു ഇതുകൊണ്ടാണ്. റിവാഡ് പ്രോസസിംഗ് (ഫലാവബോധ പ്രക്രിയ) കേന്ദ്രത്തിനു ബാല്യകാലത്തിലേയോ മുതിർന്നതിനു ശേഷമോ ഉള്ളതിനേക്കാൾ പ്രതികരണശേഷി ഈ പ്രായത്തിൽ കൂടുതലായിരിക്കും. അതുകൊണ്ടാണ് അവർക്ക് അപകടകരമായ പെരുമാറ്റത്തിൽ ഏർപ്പെടുന്നതിനുള്ള പ്രവണത ഉണ്ടാകുന്നത്.
യഥാർത്ഥത്തിൽ പ്രീഫ്രണ്ടൽ കോർട്ടെക്‌സ് - നമ്മുടെ പ്രവർത്തനങ്ങളുടെ പരിണതഫലങ്ങളുടെ സാദ്ധ്യത ചിന്തിക്കുന്നതിനു നമ്മളെ സഹായിക്കുന്ന മസ്തിഷ്‌കഭാഗം - ഇരുപതുകളുടെ മദ്ധ്യം വരെ പൂർണ്ണമായി വളർച്ച പ്രാപിക്കുന്നില്ല. സംഭവിച്ചേക്കാവുന്ന പരിണതഫലങ്ങളെ പറ്റി എന്തുകൊണ്ടാണ് കൗമാരക്കാർക്ക് കുറവു പരിഗണന മാത്രം ഉള്ളത് എന്നതിന് ഇതു വിശദീകരണം നല്‍കുന്നു.
അവർക്കു എന്തെങ്കിലും സുഖം തോന്നിപ്പിക്കുന്നുവെങ്കിൽ, അത് ആ നൈമിഷിക സന്തോഷത്തിനു വേണ്ടി ചെയ്യുന്നതിനുള്ള പ്രവണത അവർക്ക് ഉണ്ടാകുന്നു.
എന്നിരുന്നാലും മസ്തിഷ്‌കത്തിന്‍റെ തുടർച്ചയായ വികാസവും മസ്തിഷ്‌കത്തിന്‍റെ വഴങ്ങുന്ന സ്വഭാവവും അനേകം സൃഷ്ടിപരമായ കഴിവുകൾ വികസിപ്പിക്കുന്നതിന് കൗമാരക്കാരെ നിർബന്ധിക്കുന്നതിന് ഉപയുക്തമായേക്കാം. നിലവിലുള്ള കഴിവുകൾ വികസിപ്പിക്കുന്നതിനും പുതിയ കഴിവുകൾ ആർജ്ജിച്ചെടുക്കുന്നതിനും കഴിയുന്ന വിധത്തിൽ നിങ്ങൾക്ക് ഒരു കൗമാരപ്രായത്തിലുള്ള കുട്ടിയുമായി ഇടപെടാം. ഈ പ്രായത്തിൽ കൂടെക്കൂടെ ഉപയോഗിക്കപ്പെടുന്ന ബന്ധങ്ങൾ ശക്തി പ്രാപിക്കുന്നു, അത്രയധികം ഉപയോഗിക്കപ്പെടാത്തവ പലപ്പോഴും ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നു, ബലമുള്ള ശിഖരങ്ങൾ കൂടുതൽ ശക്തിയോടെ വളരുന്നതിനു വേണ്ടി, തോട്ടക്കാരൻ, ബലം കുറഞ്ഞ ശിഖരങ്ങൾ വെട്ടിക്കളയുകയില്ലേ, ഏതാണ്ട് അതേ പോലെ.
മുതിർന്നവർക്ക് ചെയ്യുവാൻ സാധിക്കുന്നത് എന്താണ്?
മുതിർന്നവർ എന്ന നിലയ്ക്ക്, തങ്ങളെ ഭരിക്കുന്നു, നിയന്ത്രിക്കുന്നു എന്ന് അവർക്കു തോന്നാത്ത വിധം കൗമാരക്കാരുടെ മാർഗ്ഗദർശി ആകേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ പ്രായത്തിൽ മസ്തിഷ്‌കം വളരെ ഇണങ്ങിച്ചേരുന്ന വിധവും അടിച്ചു രൂപപ്പെടുത്തി എടുക്കാവുന്ന വിധത്തിലും ആയിരിക്കും, വേണ്ടവിധമുള്ള മാർഗ്ഗദർശിത്വവും പിന്തുണയും കൗമാരമസ്തിഷ്‌കങ്ങൾ വികാസം പ്രാപിക്കുന്നതിന് വളരെയേറെ സഹായകമാകും. ഈ പ്രായത്തിലുള്ള കുട്ടികൾക്ക് പെട്ടെന്നുണ്ടാകുന്ന ഉൾപ്രേരണ, സാഹസികമായി പ്രവർത്തിക്കുന്നതിനുള്ള ത്വര, ആത്മബോധം, എന്നിവയെ കുറിച്ച് മുദ്ര കുത്താതിരിക്കുന്നതിന് മുതിർന്നവർ വളരെ ജാഗരൂകരായിരിക്കണം. ഇത് അവരെ നിരാശരാക്കുന്നതിനും കൂടുതൽ നിഷേധാത്മാകമായി പെരുമാറുന്നതിനും മാത്രമേ കാരണമാകുകയുള്ളു.