കൗമാരക്കാരുടെ പല പെരുമാറ്റങ്ങളും അത്യാവേശം, മ്ലാനത, ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, പിഎംഎസ്, വ്യക്തിബന്ധങ്ങളിലെ പ്രശ്നങ്ങള്‍, സ്വയം മതിപ്പില്ലായ്മ എന്നിങ്ങനെ ഇന്‍റര്‍നെറ്റില്‍ നിന്നും കിട്ടുന്ന അനേക കാരണങ്ങളില്‍ ഏതെങ്കിലും ഒന്നാണെന്ന് തെറ്റായി മനസിലാക്കപ്പെടാറുണ്ട്. അല്ലെങ്കില്‍ ഞാന്‍ എപ്പോഴും കേള്‍ക്കാറുള്ളപോലെ " ഓ...അവള്‍ മദ്യപിച്ചിരുന്നു എന്നാണ് ഞങ്ങള്‍ കരുതുന്നത്." എന്ന് പറയും.