ബാല്യകാലം

വിഷാദം: നിങ്ങളുടെ കുട്ടികൾ പറയുകയില്ലാത്ത കാര്യം ശ്രദ്ധിക്കുക

ബാല്യകാലത്തെ വിഷാദം എന്നത് യഥാർത്ഥമാണ്, ഇത് മനസ്സിലാക്കുന്നതിനും കുട്ടി സ്വയം പരിപാലിക്കുന്നതിനും കുട്ടിയെ പ്രാപ്തിപ്പെടുത്തുന്നതിന് മാതാപിതാക്കൾക്ക് സാധിക്കും

ഡോ സുഹാസ് ചന്ദ്രൻ

മുതിർന്നവരുടെ ഇടയിൽ മാത്രമല്ല, കുട്ടികളുടേയും അതേ പോലെ തന്നെ കൗമാരപ്രായക്കാരുടേയും ഇടയിൽ ഏറ്റവും സാധാരണമായ  ഒരു മാനസിക ആരോഗ്യ പ്രശ്‌നമാണ് വിഷാദം.

ലോകാരോഗ്യസംഘടനയുടെ (WHO) , 'ലോകത്തിലുള്ള കൗമാരക്കാരുടെ ആരോഗ്യം' എന്ന റിപ്പോർട്ട് പ്രകാരം, 10 നും 19 നും ഇടയ്ക്കു പ്രായമുള്ള കുട്ടികളുടേയും കൗമാരപ്രായക്കാരുടേയും അസുഖാവസ്ഥയുടേയും അംഗപരിമിതിയുടേയും പ്രധാന കാരണമായി എടുത്തു കാണിച്ചിട്ടുള്ളത് വിഷാദമാണ്, ഗതാഗത പരിക്കുകള്‍ക്കും എച്ച്‌ഐവി/ എയ്ഡ്‌സ് സ്ഥിരീകരണത്തിനും ശേഷം ഉള്ള പ്രധാന മരണകാരണം ആത്മഹത്യയും. ഈ ഗവേഷണസാരാംശം ഇപ്പോള്‍ അംഗീകരിച്ചിട്ടുണ്ട്, പക്ഷേ രണ്ടു ദശകങ്ങള്‍ക്കു മുമ്പ്, കുട്ടികളിലെ വിഷാദവും മറ്റ് മാനസികാരോഗ്യ തകരാറുകളും മിയ്ക്കവാറും അറിയപ്പെടാത്തതായിരുന്നു.

കുട്ടികളിലെ വിഷാദം എന്നത് സമൂഹത്തിനും ആരോഗ്യ പരിപാലകർക്കും, ഇരുകൂട്ടർക്കും ഒരേപോലെ മനസ്സിലാക്കുവാൻ എപ്പോഴും ബുദ്ധിമുട്ടുള്ള വിഷയമാണ്.  വിഷാദത്തിന്‍റേത് എന്നു ഇപ്പോൾ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുള്ള ലക്ഷണങ്ങൾ പ്രദര്‍ശിപ്പിച്ചിരുന്ന കുട്ടികളുടേത് പെരുമാറ്റ പ്രശ്‌നങ്ങൾ എന്നായിരുന്നു പണ്ട് കണക്കാക്കിയിരുന്നത്, അവസാനം അവർ അതിൽ നിന്നു സ്വയം മുക്തരായിക്കൊള്ളുമെന്നും. ഇതേ ചുറ്റിപ്പറ്റി വേറേയും പലേ മിഥ്യാധാരണകളുമുണ്ട്: വിഷാദം ഉണ്ടാകില്ലാത്ത വിധം കുട്ടികൾ വളരെ ചെറുപ്പമാണ് എന്നത്; ശരിയായ വിഷാദം മുതിർന്നവരിൽ മാത്രമേ സംഭവിക്കുകയുള്ളു എന്നത്; ശോകം എന്നത് കുട്ടികൾ  സ്വയം മറികടക്കുന്ന ഒരു ഘട്ടം മാത്രമാണ് എന്നതും.  

കുട്ടിക്കാലത്തെ വിഷാദം എന്നത് യാഥാർത്ഥ്യമത്രേ

യഥാർത്ഥത്തിൽ, വിഷാദം എന്നത് ഒരു ഘട്ടം അല്ല, കുട്ടി മറികടക്കാൻ പോകുന്ന ഒന്നല്ല താനും അത്. ബാല്യകാലത്തെ വിഷാദം എന്നത് യഥാർത്ഥമാണ്, ഇത് മനസ്സിലാക്കുന്നതിനും തന്നെ സ്വയം പരിപാലിക്കുന്നതിനും കുട്ടിയെ പ്രാപ്തിപ്പെടുത്തുന്നതിന് ഒരു മാതാവ് / പിതാവ് എന്ന നിലയ്ക്ക് നിങ്ങൾക്ക് സാധിക്കും. 

എന്‍റെ സൈക്യാട്രി പഠനശേഷമുള്ള പരിശീലന കാലത്തിന്‍റെ ആദ്യവർഷം, പഠനത്തിൽ താൽപര്യം നശിച്ചു എന്ന കാരണത്താൽ ഒരു പത്തു വയസ്സുകാരനെ ഒരു ശിശുരോഗവിദഗ്ദ്ധൻ ഞങ്ങളുടെ അടുത്തേക്ക് പറഞ്ഞു വിട്ടിരുന്നു. മുഖാമുഖത്തിലെ മിയ്ക്കവാറും ഭാഗങ്ങൾക്ക് കുട്ടി നിശബ്ദമായിരിക്കുകയായിരുന്നു. അങ്ങനെയുള്ള അവസരങ്ങളിൽ, കുട്ടി സ്വയം എങ്ങനെ കാണുന്നു എന്നറിയുന്നതിന് ഞങ്ങൾ ചിലപ്പോൾ ഒരു പരോക്ഷ പരീക്ഷ നടത്താറുണ്ട്. തന്‍റെ മൂന്ന് ആഗ്രഹങ്ങൾ വെളിപ്പെടുത്തുന്നതിന് കുട്ടിയോട് ആവശ്യപ്പെടുന്നു, സാധാരണഗതിയിൽ ദുർഗ്രഹമായ കുട്ടിയുടെ കാഴ്ച്ചപ്പാടുകളിലേക്കും സഹവാസങ്ങളിലേക്കും അഭിഗമ്യത നേടുന്നതിന് ഇതു സഹായകമാകുന്നു. ഈ കുട്ടിയുടെ ആഗ്രഹം ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങി പോകുക, ബസ്സ് ഇടിക്കുക, അല്ലെങ്കിൽ അവന് എന്തെങ്കിലും ചീത്തയായതു സംഭവിക്കുക എന്നതായിരുന്നു, കാരണം അങ്ങനെ വരുമ്പോൾ അവന് വീട്ടിലോ സ്‌കൂളിലോ പോകേണ്ടി വരില്ല, ദൈനംദിന ജീവിതത്തിലെ കാര്യങ്ങൾ ഒട്ടു കൈകാര്യം ചെയ്യേണ്ടതായും വരില്ല. കാലത്ത് തന്‍റെ കിടക്കയിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്നതിന് അവൻ ആഗ്രഹിച്ചില്ല; താന്‍ ജീവിക്കുന്നതിന്‍റെ  ഉദ്ദേശം അവനു മനസ്സിലാക്കാനായില്ല, സ്വയം കൊല്ലുന്നത് എങ്ങനെ എന്നതിനെ കുറിച്ച് ധ്യാനിച്ചു കൊണ്ടിരിക്കുകയായിരുന്നു അവൻ. 

കുട്ടിയുടെ അവസ്ഥയുടെ തീവ്രതയെ പറ്റിയും അസുഖത്തിന്‍റെ രീതിയെ കുറിച്ചും മാതാപിതാക്കളോട് സംസാരിക്കുന്നതിന് ഞങ്ങൾ ശ്രമിച്ചു; തങ്ങളുടെ മകന് വിഷാദരോഗം ആണ് എന്ന് അംഗീകരിക്കുവാൻ മാതാപിതാക്കൾക്ക് സാധിച്ചില്ല. ഔഷധോപയോഗം ആവശ്യമില്ല എന്നും, ഇതുവരെ പല വർഷങ്ങളായി തങ്ങൾ മാറ്റി വച്ചുകൊണ്ടിരുന്ന, തങ്ങളുടെ സ്വദേശമായ ഗ്രാമത്തിലെ അമ്പലത്തിലെ ഒരു മതാനുഷ്ഠാനത്തിന് അവനെ കൊണ്ടു പോകുന്നതോടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്നും അവർ വിശ്വസിച്ചു. അവർ വാക്കുകൾ ഉപയോഗിച്ചില്ല, പക്ഷേ അവരുടെ സന്ദേശം വ്യക്തമായിരുന്നു: ഇത് വിധി നിശ്ചയിച്ചു വച്ചിരിക്കുന്ന എന്തോ ഒന്ന് ആണ്.

ജീവശാസ്ത്രപരമായ അടിസ്ഥാനം

വിഷാദത്തിന് ജീവശാസ്ത്രപരവും പാരമ്പര്യ വിഷയകവുമായ അടിസ്ഥാനമുണ്ട്. വിഷാദത്തിന്‍റെ കുടുംബ ചരിത്രമുള്ള കുട്ടികളിൽ അവർ  വിഷാദം അനുഭവിക്കുന്നതിനുള്ള അപകടസാദ്ധ്യത കൂടുതലാണ്. ഒരു കുട്ടിക്ക് ജീവശാസ്ത്രപരമായി അതു ബാധിക്കുന്നതിനുള്ള സാദ്ധ്യത ഉണ്ടാവുകയും കുടുംബപരമായോ സാമൂഹ്യപരമായോ മാനസിക പിരിമുറുക്കം അനുഭവിക്കേണ്ടി വരികയും കൂടി ചെയ്യുമ്പോൾ വിഷാദം ബാധിക്കുന്നതിന് സാദ്ധ്യതയുണ്ട്. പക്ഷേ കുട്ടികൾക്കിടയിൽ അത്  ശോകഭാവത്തിൽ നിന്നു വ്യത്യസ്തമായ ഒന്നായിട്ടായിരിക്കും  കാണപ്പെടുക: കുട്ടി പ്രകോപനപരമായ പെരുമാറ്റം പ്രദർശിപ്പിച്ചുവെന്നു വരാം, ശാരീരിക അസുഖങ്ങളെ കുറിച്ച് പരാതിപ്പെട്ടെന്നും വരാം. ഈ പെരുമാറ്റം വീട്ടിലും സ്‌കൂളിലും രണ്ടിടത്തും ശ്രദ്ധിക്കുവാൻ കഴിയും; വീട്ടിൽ കുട്ടി തന്‍റെ വിനോദവൃത്തികളിൽ യാതൊരുവിധ താൽപ്പര്യവും പ്രദർശിപ്പിച്ചുവെന്നു വരില്ല, തന്‍റെ കൂട്ടുകാരുമായോ വളർത്തു മൃഗങ്ങളുമായോ കളിക്കുന്നതിന് കുട്ടിക്ക് ഇഷ്ടമുണ്ടായിരിക്കുകയില്ല, മാതപിതാക്കളോടോ സഹോദരങ്ങളോടോ സംസാരിക്കുവാനും ആഗ്രഹിക്കില്ല. സ്‌കൂളിൽ കുട്ടിയുടെ ജോലി ക്ലേശകരമാകും, കുട്ടി കൂടക്കൂടെ സ്‌കൂൾ ഒഴിവാക്കും, അല്ലെങ്കിൽ അച്ചടക്കപരമായ പ്രശ്‌നങ്ങള്‍ പ്രദർശിപ്പിക്കും.

നിങ്ങൾക്ക് ഒരു പരിക്കോ വടുവോ ഉള്ളപ്പോൾ, അവസാനം അത് ഭേദപ്പെടുകയും മങ്ങിപ്പോവുകയും ചെയ്യും എന്ന് നിങ്ങള്‍ക്ക് അറിയാം. നേരേ മറിച്ച്, വിഷാദം അത്രത്തോളം വ്യക്തമോ കാണാനാവുന്നതോ അല്ല, നിങ്ങൾക്ക് എപ്പോഴായിരിക്കും ഭേദം തോന്നുക എന്നു പറയുവാൻ സാധിക്കുന്നതിന് നിങ്ങൾക്ക് ഒരു വഴിയും കാണുകയുമില്ല. ഒരു മുതിർന്ന വ്യക്തിയെ സംബന്ധിച്ച് ഇത് ഒരു ഭീതിദമായ ചിന്തയാണ്; ഒരു കുട്ടിക്ക് ഈ അനുഭവം ഉണ്ടാകുന്നത് ആ കുട്വടിയെ ളരെയധികം പരവശതയിൽ ആഴ്ത്തുന്നതു പോലെ ആയെന്നും വരാം.

എല്ലാ കുട്ടികൾക്കും ഔഷധോപയോഗം വേണ്ടി വരുമോ?

വിഷാദം ബാധിച്ചിട്ടുള്ള എല്ലാ കുട്ടികൾക്കും വിഷാദലഘുകരണത്തിനുള്ള മരുന്നുകൾ വേണമോ എന്നത് മിയക്കപ്പോഴും ഉയർന്നു വരാറുള്ള ചോദ്യമാണ്. ലളിതമായ ഉത്തരം ഇങ്ങനെയാണ്: വാസതവത്തിൽ വേണ്ട. രൂക്ഷമല്ലാത്ത ലക്ഷണങ്ങളും തിരിച്ചറിയാൻ കഴിയുന്ന മാനസിക പിരിമുറുക്ക കാരകങ്ങളും ഉള്ള, സമരസപ്പെടുന്നതിനുള്ള മെച്ചപ്പെട്ട നയങ്ങൾ സജ്ജമാക്കുന്ന തരം സൈക്കോതെറപ്പി കൂടിക്കകാഴ്ൾച്ചകള്‍ നടത്തുന്ന ഒരു കുട്ടി ഔഷധോപയോഗം ഇല്ലാതെ തന്നെ സുഖപ്പെട്ടുവെന്നു വരാം. മിതവും തീവ്രവുമായ വിഷാദാവസ്ഥകൾക്ക് ഔഷധോപയോഗം വേണ്ടി വന്നേക്കാം.

വിഷാദമുള്ള കുട്ടികളിൽ അഞ്ചിൽ ഒരാൾ മാത്രമേ സഹായം തേടുന്നുള്ളു,  ആ ഒരാള്‍ക്കു മാത്രമേ സഹായം ലഭിക്കുകയും  ചെയ്യുന്നുള്ളു. കുട്ടിക്കാലത്തെ ചികിത്സിക്കപ്പെടാത്ത വിഷാദം മുതിരുമ്പോഴത്തെ വിഷാദാവസ്ഥയിലേക്കു നയിച്ചെന്നും വരാം. 

2030 ആകുമ്പോഴേക്കും മറ്റേതൊരു ആരോഗ്യപ്രശ്‌നത്തേക്കാളും അധികം ആളുകളെ ബാധിക്കുന്നത് വിഷാദരോഗമായിരിക്കും എന്ന് ലോകാരോഗ്യസംഘടന (WHO) പ്രവചിക്കുന്നു. ഈ അലോസരപ്പെടുത്തുന്ന സ്ഥിതിവിരക്കണക്ക് കൈകാര്യം ചെയ്യുന്നതിനായി കുട്ടിക്കാലത്തെ വിഷാദത്തെ കുറിച്ചുള്ള മിഥ്യാധാരണകളും യാഥാർത്ഥ്യങ്ങളും സംബന്ധിച്ച് മാതപിതാക്കൾക്കു ശിക്ഷണം നൽകേണ്ടത് ഏറ്റവും അത്യാവശ്യമാണ്.

വിഷാദമുള്ള കുട്ടികളുമായി ആശയവിനിമയം നടത്തുന്നത് എല്ലായ്പ്പോഴും എളുപ്പമാകണമെന്നില്ല. പക്ഷേ തന്‍റെ കുട്ടിയുടെ പെരുമാറ്റത്തിൽ വിഷാദാവസ്ഥയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ മാതാവോ പിതാവോ ശ്രദ്ധിക്കുന്നുവെങ്കിൽ, സംഭാഷണം തുടങ്ങുന്നതിനുള്ള ഒരു നല്ല രീതി, നിങ്ങൾ വ്യത്യാസങ്ങൾ ശ്രദ്ധിച്ചുവെന്നും കുട്ടിക്ക് പറയാനുള്ളത് എന്തു തന്നെ ആയാലും അത് ശ്രദ്ധിക്കുന്നതിന് നിങ്ങൾ തയ്യാറാണെന്നും കുട്ടിയെ അറിയിക്കുന്നതാണ്. വിഷാദത്തെ കുറിച്ചു സംസാരിക്കുന്നതിൽ തന്നെ ഒരു സവിശേഷാ ചികിത്സാ ഗുണം ഉണ്ടാകുന്നു, പെട്ടെന്നു തുറന്നു പറയാൻ കുട്ടി തയ്യാറായെന്നു വരില്ല, അവസാനം കുട്ടി തുറന്നു പറയുന്ന അവസ്ഥയിലേക്ക് ക്രമേണ എത്തിപ്പടും.

മൈസൂറിലെ ജെഎസ്എസ് ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിലെ ബിരുദാനന്തരബിരുദ പരിശീലന വിദ്യാര്‍ത്ഥിയാണ് ഡോ സുഹാസ് ചന്ദ്രന്‍.

White Swan Foundation
malayalam.whiteswanfoundation.org