അഭിമുഖം: അന്തഃസംഘര്‍ഷത്തിന് ഒരു സ്ത്രീയുടെ മുലയൂട്ടൽ അനുഭവത്തെ ബാധിക്കുന്നതിനു കഴിയുമോ?

മുലയൂട്ടുന്നതിനുള്ള ഒരു അമ്മയുടെ കഴിവിനെ ബാധിക്കുന്നതിന് അന്തഃസംഘര്‍ഷത്തിനു കഴിയും, മുലയൂട്ടല്‍ നേരിടുന്ന വെല്ലുവിളികൾ അന്തഃസംഘര്‍ഷത്തിനു കാരണമാകും. സാഹചര്യം മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യുന്നതിനു ഒരു പുതിയ അമ്മയെ സഹായിക്കുവാൻ കുടുംബത്തിൽ നിന്നുള്ള പിന്തുണയ്ക്കു കഴിയും, ലാക്ടേഷൻ കൺസൽറ്റന്‍റ് ആയ തരു ജിണ്ടാൽ പറയുന്നു

അനേകം ജീവിതശൈലീ മാറ്റങ്ങളും പരിവർത്തനങ്ങളും സംഭവിക്കുന്ന സമയമാണ് പുതിയ മാതൃത്വകാലം. ഓരോ സ്ത്രീയ്ക്കും ഗർഭത്തിന്‍റേയും മാതൃത്വത്തിന്‍റേയും അനുഭവങ്ങൾ വ്യത്യസ്തമായിരിക്കും, മുലയൂട്ടൽ സംബന്ധിച്ചും ഇതു ശരിയാണു താനും. ഇന്ന്, പുതിയ അമ്മയ്ക്ക് മുലയൂട്ടൽ സംബന്ധിച്ച് ആവശ്യത്തിനുള്ള അവബോധമോ അറിവോ ഉണ്ടായെന്നു വരില്ല. തുടക്കത്തിലെ അനുഭവം അനുകൂലമല്ലാത്തത് ആകുമ്പോൾ, അത് അന്തഃസംഘർഷത്തിനും ചിലപ്പോൾ ക്ലേശകരമായ അവസ്ഥയ്ക്കു പോലും കാരണമായി ഭവിച്ചേക്കാം.

മുലയൂട്ടലും മാനസികാരോഗ്യവും സംബന്ധിച്ചുള്ള ബന്ധം മനസ്സിലാക്കുന്നതിനായി ഗൈനക്കോളജിസ്റ്റും ലാക്ടേഷൻ കൺസെൽറ്റന്‍റും കൂടിയായ ഡോ തരു സ്‌നേഹ് ജിണ്ടാലിനോട് വൈറ്റ് സ്വാൻ ഫൗണ്ടേഷനിലെ ശ്രീരഞ്ജിത ജ്യൂർക്കർ സംസാരിച്ചു. 

മിയ്ക്ക ആളുകളും കരുതുന്നത് മുലയൂട്ടൽ എന്നത് സ്വാഭാവികമായി സംഭവിക്കുന്നതും എല്ലാ അമ്മമാരും ആസ്വദിക്കുന്നതും ആയ ഒരു കാര്യമാണ് എന്നാണ്. ഇതു ശരിയാണോ?

ഏതെങ്കിലും ഒരു സമയത്ത് അത് സഹജവാസന ആയിരുന്നിരിക്കാം. മിയ്ക്ക അമ്മമാരും മുലയൂട്ടൽ ആസ്വദിക്കാറുണ്ട്, മുലയൂട്ടണം എന്ന് ആഗ്രഹിക്കാറുമുണ്ട്. പക്ഷേ ഇത്രയും പറഞ്ഞ സ്ഥിതിക്ക് പറയട്ടെ, അവരിൽ മിയ്ക്കപേരും പാലുൽപ്പാദനത്തിനു പക്ഷേ തയ്യാറായിട്ടുണ്ടാകില്ല. മുലയൂട്ടലിനുള്ള പിന്തുണയുടേയും വൈദ്യശാസ്ത്ര പിന്തുണയുടേയും ഉപദേശത്തിന്‍റേയും അഭാവം മൂലം ഇത് പലർക്കും ഒരു വേദനയായി പരിണമിക്കും ചെയ്യുന്നു. പലേ അമ്മമാരും രക്തസ്രാവവും നോവുണ്ടാക്കുന്ന മുലക്കണ്ണുകളും മൂലം കഷ്ടപ്പെടാറുണ്ട്, കാരണം ശിശുവിനെ കൊണ്ട് അത് എങ്ങനയാണ് കൊളുത്തി പിടിപ്പിക്കേണ്ടത് എന്ന് അവർക്ക് അറിയില്ല. അതുകൊണ്ട് അവർ ആ പ്രക്രിയ ആസ്വദിക്കുവാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ പോലും പലപ്പോഴും അതിലൂടെ കഷ്ടപ്പാട് സഹിക്കുന്നതിൽ ആണ് അവസാനിക്കാറുള്ളത്.

മുലയൂട്ടൽ അന്തഃസംഘര്‍ഷപരം ആകാൻ സാദ്ധ്യതയുണ്ടോ? ആദ്യമായി അമ്മമാരാകുന്നവരെ സംബന്ധിച്ച് മുലയൂട്ടല്‍ അങ്ങേയറ്റം അന്തഃസംഘര്‍ഷപരം ആകുന്നതിനു സാദ്ധ്യതയുണ്ട്, പ്രത്യേകിച്ചും അവർ അതിനു തയ്യാറായിട്ടില്ലെങ്കിൽ. ഇപ്പോൾ അവർക്ക് ആവശ്യമുള്ള പിന്തുണ അണുകുടുംബങ്ങളിൽ നിന്നു ലഭിക്കുന്നുമില്ല. ഭർത്താവ് ഈ പ്രക്രിയയിൽ നിന്നു പലപ്പോഴും വിട്ടു നിൽക്കുന്നു, അതിനാൽ തന്നെ  വളരെ പ്രധാനപ്പെട്ട ഒരു പിന്തുണ സ്രോതസ്സ് നഷ്ടപ്പെടുകയും ചെയ്യുന്നു.

നമ്മുടെ തൊഴിലിടങ്ങൾ മുലയൂട്ടൽ സൗഹൃദപരമല്ല. തൊഴിൽ തുടരുന്നതിനായി മുലയൂട്ടൽ  നിര്‍ത്തുകയോ മുലയൂട്ടല്‍ തുടരുന്നതിനായി  തൊഴിൽ നിർത്തുകയോ ചെയ്യേണ്ടി വരുന്നതു മൂലം മുലയൂട്ടുന്ന അമ്മമാർക്കെതിരെ വിവേചനം നിലനിൽക്കുന്നുണ്ട്. ഈ കാലത്ത് സ്ഥിരവരുമാനത്തിന്‍റെ അഭാവം അന്തഃസംഘർഷത്തിനു ആക്കം കൂട്ടുകയും ചെയ്യുന്നുണ്ട്.

മുലയൂട്ടലിന് (അല്ലെങ്കിൽ മുലയൂട്ടാതിരിക്കലിന്) ഒരു സ്ത്രീയുടെ മാനസികാരോഗ്യത്തിന്മേൽ എന്തു പ്രഭാവമാണ് ചെലുത്താൻ കഴിയുക?

മുലയൂട്ടലിനിടയ്ക്ക് പുറത്തു വിടുന്ന ഓക്‌സിറ്റോസിൻ അമ്മയ്ക്ക് സ്വാസ്ഥ്യം നൽകുന്നതിനു സഹായിക്കുന്നു. അത് അന്തഃസംഘർഷം അയച്ചു വിട്ടുകൊണ്ട്‌ സ്‌നേഹം അടുപ്പം ആനന്ദം തുടങ്ങിയ വികാരങ്ങൾ കൊണ്ടുവരികയും ചെയ്യുന്നു. മുലയൂട്ടൽ ചെയ്യാതിരുന്നാൽ അമ്മയ്ക്ക് ഇതെല്ലാം നഷ്ടമായേക്കാം. മാത്രവുമല്ല ഏതാനും മണിക്കൂറുകൾക്കിടയിൽ പാൽപ്പൊടി പാൽ ഉണ്ടാക്കിക്കൊണ്ടേയിരിക്കുക, അണുവിമുക്തമാക്കുക തുടങ്ങിയ ഭാരിച്ച ജോലികളുടെ ശാരീരിക സംഘർഷം കൂടി അത് അമ്മയുടെ മേൽ ചുമത്തുകയും ചെയ്യുന്നു. ഇതു മുലയൂട്ടലിനേക്കാൾ അദ്ധ്വാനകരമാണ് എന്നു ചില അമ്മമാർ കണക്കാക്കുന്നു. മുലയൂട്ടൽ ചെയ്യാതിരിക്കലിന് അതിന്‍റെ ഒപ്പം തങ്ങളുടെ ശിശുവിനെ മുലയൂട്ടുക എന്ന ഏറ്റവും സ്വാഭാവികമായ കാര്യം പോലും ചെയ്യാൻ സാധിക്കുന്നില്ല എന്ന കുറ്റബോധവും ആത്മാഭിമാനക്കുറവും കൂടി കൊണ്ടുവരുന്നതിനും കഴിയും. 

മുലയൂട്ടലിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകളുടെ കാര്യം എങ്ങനെയാണ്? ഇത് അവരെ വൈകാരികമായി എങ്ങനെയാണു ബാധിക്കുക?

തങ്ങളുടെ കുഞ്ഞുങ്ങൾക്ക് വേണ്ടവിധത്തിൽ ആഹാരം നൽകാൻ കഴിയുന്നില്ല എന്നതിൽ പല അമ്മമാരും വിഷാദത്തിന് അടിമകളാകുന്നത് ഞാൻ കണ്ടിട്ടുണ്ട്. ആ സമയത്ത് പിന്തുണ ലഭിക്കാതിരിക്കുകയും കൂടി ചെയ്യുമ്പോള്‍ അത് അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. 

മുലയൂട്ടണ്ട എന്നു തീരുമാനമെടുക്കുന്ന സ്ത്രീകൾക്ക്, തങ്ങൾക്കു ചുറ്റുമുള്ള ആളുകളുടെ പ്രതികരണങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നത് എങ്ങനെയാണ്?

മുലയൂട്ടാതിരിക്കുന്നതിനുള്ള കാരണങ്ങൾ പലതാവാം - പാൽപ്പൊടി പാലും കുപ്പിയും ഉപയോഗിക്കുന്നതിനുള്ള എളുപ്പം എന്ന കാഴ്ച്ചാട് മുതൽ തങ്ങളുടെ സ്വന്തമായ ഇടവും സമയവും ആഗ്രഹിക്കുന്നതു വരെ അവയിൽ പെടും. ഈ അമ്മമാർ പലപ്പോഴും സമൂഹത്തിൽ നിന്നുള്ള ദുഷ്‌കീർത്തി അനുഭവിക്കുന്നു, നേരിട്ടു മുലയൂട്ടുക എന്ന തീരുമാനം എടുക്കാത്തതിനാൽ തങ്ങൾ എന്തോ കുറവുകൾ ഉള്ള അമ്മമാരാണ് എന്നൊരു തോന്നൽ ഇത് അവരിൽ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് കുറ്റബോധം, ആത്മാഭിമാനക്കുറവ് എന്നിവ തോന്നിപ്പിക്കുന്നതിലേക്ക് അവരെ നയിച്ചെന്നു വരാം. പരിപോഷണം, പോഷകാഹാരം എന്ന ഉദ്ദേശത്തിന് പക്ഷേ ഇത് ഒരു തരത്തിലും സഹായകമാവില്ല, കാരണം, അന്തഃസംഘർഷം  അമ്മമാർക്ക് ഒരിക്കലും നല്ലതല്ല തന്നെ. തുടക്കമെന്ന നിലയ്ക്ക് അന്തഃസംഘർഷത്തിനു പാൽ ഉത്പാദനം കുറയ്ക്കാനും കഴിഞ്ഞെന്നു വരാം. മസ്തിഷ്‌കം ഓക്‌സിറ്റോസിൻ സ്രവിപ്പിക്കൽ പ്രക്രിയ നടത്തുന്നതിനു അന്തഃസംഘർഷം (stress) പ്രത്യക്ഷ്യമായും തടസ്സം സൃഷ്ടിക്കുന്നു. ഒരു പുതിയ അമ്മയ്ക്ക് തന്‍റെ തെരഞ്ഞെടുപ്പിന്‍റെ അനുകൂലവും പ്രതികൂലവും ആയ വാദമുഖങ്ങളെ കുറിച്ച് അവബോധം ഉണ്ടായിരിക്കണം എന്നുള്ളത് ഉറപ്പാക്കുന്നതിനും കുഞ്ഞിന് ആഹാരം നൽകുന്നതു സംബന്ധിച്ച് അവർ എന്തു തീരുമാനം കൈക്കൊണ്ടാലും അവരുടെ തീരുമാനത്തെ ബഹുമാനിക്കുന്നതിനും  നമ്മൾ വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ചില അമ്മമാർക്ക് കുഞ്ഞിന് ആവശ്യമുള്ള പാൽ ഉത്പാദനം ഉണ്ടാവില്ല - അപ്പോഴുള്ള പ്രശ്‌നങ്ങൾ എന്താണ്?

ഇക്കാലത്ത് ആശുപത്രി പെരുമാറ്റച്ചട്ടം പ്രകാരം, പ്രസവം കഴിഞ്ഞ ഉടനേ തന്നെ കുഞ്ഞിനെ അമ്മയുടെ അടുത്തു നിന്നു മാറ്റും. ചിലപ്പോൾ പ്രസവം കഴിഞ്ഞയുടനെ തങ്ങളുടെ കുഞ്ഞുങ്ങളെ സ്പർശിക്കുവാൻ അമ്മമാരെ അനുവദിക്കാറില്ല, തുടർകാര്യക്രമങ്ങൾക്കായി ശിശുവിനെ കൊണ്ടുപോകുകയും ചെയ്യുന്നു. ഇതു കാരണം, അമ്മയുടെ മാറിടം കണ്ടുപിടിക്കുന്നതിനും വലിച്ചു കുടിക്കുന്നതിനും  - ഞങ്ങൾ അതിനെ *ബ്രെസ്റ്റ് ക്രോൾ എന്നു വിളിക്കുന്നു - ഉള്ള ശിശുവിന്‍റെ സ്വാഭാവിക ചോദന സംഭവിക്കുന്നില്ല. ഒരു മണിക്കൂറിനകം സംഭവിക്കേണ്ടുന്ന ആദ്യത്തേത് പലപ്പോഴും വൈകി പോകുന്നു. സിസേറിയനുകളിലൂടെ കടന്നു പോയ അമ്മമാര്‍ക്ക് ആകട്ടെ, ഇത് അതിലും കൂടുതലാണ്. ജനനം എങ്ങിനെ ആയിരുന്നാലും, മുലയൂട്ടലിന്‍റെ തെറ്റായ കൈകാര്യം ചെയ്യൽ അമ്മയുടെ ശിശുജനനനാനുഭവങ്ങളെ താറുമാറാക്കുന്നു, ദുഃഖം,പ്രതീക്ഷയില്ലായ്മ എന്നീ വികാരങ്ങളോടെ അവൾ അത് ഓർമ്മിക്കുന്നതിൽ പര്യവസാനിക്കുകയും ചെയ്യുന്നു. 

ആശുപത്രി ചട്ടങ്ങൾ കുറച്ചു കൂടി മുലയൂട്ടൽ സൗഹൃദപരം ആകുകയാണെങ്കിൽ, നമുക്ക് ഈ അന്തഃസംഘർഷം ഒരു വലിയ പരിധി വരെ ലഘുകരിക്കുവാൻ കഴിയും.  അമ്മ- ശിശു അകൽച്ചാസമയം ഏറ്റവും കുറവ് ആയിരിക്കത്തക്കവിധവും അമ്മ-ശിശു ഇരുവർ സംഘത്തിന് ഒന്നിച്ച് കഴിയുന്നതിനും അങ്ങനെ സ്വതന്ത്രമായി മുലയൂട്ടുന്നത് പരമാവധി ആക്കുന്നതിനും തക്കവിധം ആശുപത്രികൾ തങ്ങളുടെ സംവിധാനങ്ങളിൽ ഒരു "മുലയൂട്ടൽ ശ്രദ്ധ കേന്ദ്രീകരിക്കൽ പദ്ധതി" വികസിപ്പിക്കേണ്ടതുണ്ട്.

മുലയൂട്ടുന്ന ഒരു അമ്മയെ പിന്തുണയ്ക്കുന്നതിന്, പ്രത്യേകിച്ച് അവളുടെ വൈകാരിക സൗഖ്യത്തിനു വേണ്ടി, കുടുംബത്തിനും ജീവിത പങ്കാളിക്കും എന്താണ് ചെയ്യുവാൻ കഴിയുക?

തുണി കഴുകൽ, പാചകം കുഞ്ഞിനെ ഉറങ്ങുന്നതിനായി ശാന്തമാക്കൽ തുടങ്ങിയ ലളിതമായ കാര്യങ്ങൾക്ക് ഒരു പുതിയ അമ്മയ്ക്ക് കുടംബത്തിൽ നിന്ന് ആവശ്യമുള്ളത്ര പിന്തുണ ലഭിക്കുന്നില്ലെങ്കിൽ ശിശു ജനന കാലത്ത് അമ്മ പൂർണ്ണമായും പരവശയായി പോകും. കുടുംബം അവളെ പിന്തുണയ്ക്കാത്ത പക്ഷം, ചെയ്യേണ്ടുന്ന ചുമതലകളിൽ പെട്ടെന്നുണ്ടാകുന്ന വർദ്ധനവും ഒപ്പം ഉറക്കക്കുറവും ഒരു പുതിയ അമ്മയ്ക്ക് ക്രമേണ ഹാനികരമായി തീരും. ഈ പിന്തുണ ഇല്ലാതെ, അമ്മയ്ക്ക് കാലമെത്തും മുമ്പേ മുലയൂട്ടൽ നിർത്തേണ്ടതായും കുഞ്ഞിനെ പാൽപ്പൊടി പാലിലേക്ക് മാറ്റേണ്ടതായും വന്നേക്കാം.

ജീവിതപങ്കാളിയുടെ ഭാഗം ഇതിലും കൂടുതൽ പ്രബലമാണ്. ആദ്യ കാലത്ത് മാതൃ-ശിശു പരിചരണങ്ങളിൽ നിന്ന് കുടുംബങ്ങൾ അച്ഛനെ ഒഴിവാക്കിയെന്നു വരാം, കാരണം അയാൾക്ക് ഒന്നും അറിഞ്ഞുകൂടാ അല്ലെങ്കിൽ അവർക്കു പിന്തുണയ്ക്കുവാൻ കഴിയില്ല എന്ന് അവർ തീരുമാനിക്കുന്നു. ഇത് അമ്മയ്ക്ക് തന്‍റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയത്ത്, തന്‍റെ നിർണ്ണായകമായ, ദൃഢബദ്ധമായ, പങ്കാളി പിന്തുണ നിഷേധിക്കുന്നു. അച്ഛന്മാരും സ്വയമേവ കാര്യജ്ഞാനം ഉണ്ടാക്കുകയും പരിപാലന പ്രക്രിയയിൽ പങ്കെടുക്കുകയും ചെയ്യുകയാണെങ്കിൽ, അമ്മമാർക്ക് മുലയൂട്ടൽ എളുപ്പവും സമ്പൂർണ്ണവും ആയി അനുഭവപ്പെടും. 

*ബ്രെസ്റ്റ് ക്രോൾ- നവജാത സസ്തനികൾക്ക് മുലക്കണ്ണുകളുടെ നേർക്ക് നീങ്ങാനും മുലകുടിക്കുന്നതിനായി സ്വയം അതിലേക്ക് ബന്ധിക്കുവാനും ഉള്ള സ്വാഭാവികമായ സഹജാവബോധം.

മുലയൂട്ടൽ സംബന്ധിച്ച് ലാക്ടേഷൻ മാറ്റേഴ്സ്, Lactation Matters എന്നൊരു ഫേസ് ബുക്ക് പേജ്  തരു ജിണ്ടാൽ നടത്തുന്നുണ്ട്.  മുലയൂട്ടുന്ന അമ്മമാർക്കായി അവർ വാട്ട്സാപ്പിലും ഒരു പിന്തുണ ഗ്രൂപ്പ് നടത്തുന്നുണ്ട്. tarujindal@yahoo.co.uk എന്ന വിലാസത്തിൽ അവരുമായി ബന്ധപ്പെടാവുന്നതാണ്. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org