അമ്മയുടെ സൗഖ്യത്തിന്‍റെ കാര്യത്തില്‍ കുടുംബത്തിനുള്ള പങ്ക്

കൂട്ടുകുടുംബമായാണ് താമസിക്കുന്നതെങ്കില്‍ ഗര്‍ഭിണിക്ക് കൂടുംബത്തില്‍ നിന്നുള്ള പിന്തുണ വളരെ അത്യാവശ്യമാണ്. ഇന്ത്യയിലെ സ്ത്രീകള്‍ ഗര്‍ഭകാലത്തിന്‍റെ സിംഹഭാഗവും ഭര്‍ത്താവിന്‍റെ മാതാപിതാക്കളുടെ കൂടെയാണ് കഴിയുന്നത്. പലപ്പോഴും ഇത് വലിയൊരു സഹായമാണെങ്കിലും, ചിലപ്പോഴൊക്കെ ഗര്‍ഭകാലപരിചരണത്തെയും, പ്രസവാനന്തരശുശ്രൂഷകളെപ്പറ്റിയുമുള്ള പരമ്പരാഗത രീതികളുടെ പേരില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്.
  • ഗര്‍ഭിണിക്ക് മതിയായ പോഷകാഹാരം ലഭിക്കുന്നുണ്ടെന്നുറപ്പ് വരുത്തുക.
  • സൗഹൃദപരമായ ഒരു കുടുംബാന്തരീക്ഷം അവര്‍ക്ക് നല്‍കുക.
  • ഇടയ്ക്ക് അവര്‍ ഉത്ക്കണ്ഠയും മനോനിലയില്‍ വ്യതിയാനങ്ങളും പ്രകടിപ്പിച്ചാല്‍ ശാന്തത കൈവെടിയാതെ അവരെ ശുശ്രൂഷിക്കുക.
  • ഗര്‍ഭാവസ്ഥയുടെ പുരോഗതിയെകുറിച്ച് ബോധവാന്മാരാവുക.
  • ഗര്‍ഭകാലത്ത് ഏതൊരു പ്രശ്നത്തിലും കൂടെയുണ്ടാകും എന്നുള്ള ഉറപ്പ് നല്‍കുക.
  • കുട്ടി ആണോ, പെണ്ണോയെന്ന കാര്യം തികച്ചും അപ്രധാനമാണെന്നും അതിന്‍റെ പേരില്‍ ഗര്‍ഭിണിയില്‍ ഒരു വിധത്തിലുമള്ള സമ്മര്‍ദ്ദവും ചെലുത്തരുത് എന്ന് സ്വയവും ചുറ്റുമുള്ളവരേയും മനസ്സിലാക്കിക്കുക.
  • വിപുലമായ കുടുംബവും പുതുതായി പിറവിയെടുക്കുന്ന കുടുംബവും തമ്മിലുള്ള സാംസ്കാരികമായ അന്തരങ്ങളെ അംഗീകരിക്കുകയും, മാനിക്കുകയും ചെയ്യുക. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org