നമുക്ക് നേരിടേണ്ടി വരുന്ന ചില വിശ്വാസങ്ങളും ആചാരങ്ങളും

Published on
ഗര്‍ഭകാലത്തും പ്രസവശേഷവും അനുഷ്ഠിച്ചുവരുന്ന അനവധി ചടങ്ങുകളുണ്ട്. അവയിലധികവും നിരുപദ്രവകരവും പരമ്പരാഗതവുമാണ്. അവയില്‍ നവജാതശിശുവിന് നല്‍കുന്ന ഉഴിച്ചിലും മാതാവിന് നിര്‍ബന്ധമായി നല്കുന്ന വിശ്രമവും അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യവികാസത്തിന് നല്ലതെന്ന് ശാസ്ത്രീയമായിതന്നെ തെളിഞ്ഞിട്ടുണ്ട്.
എന്നാല്‍ ഒരു പരിധിയ്ക്കപ്പുറം ചില അനുഷ്ഠാനങ്ങളും ചടങ്ങുകളും അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യത്തെ വിപരീതമായി ബാധിച്ചേക്കാം.
വിശ്വാസം: പ്രസവാനന്തരം ഒരുപാട് വെള്ളം കുടിക്കുന്നത് നല്ലതല്ല.
വാസ്തവം: മലബന്ധവും അര്‍ശസ്സും തടയുവാനായി പ്രസവാനന്തരകാലത്ത് ഒരുപാട് വെള്ളം കുടിക്കേണ്ടതാണ്. അത് നന്നായി മുലയൂട്ടാനും സഹായിക്കും. ശരീരത്തില്‍ വെള്ളത്തിന്‍റെ അംശം കുറയുന്നത് ചിലപ്പോള്‍ വല്ലാത്ത മാനസികാസ്വസ്ഥതകള്‍ ഉണ്ടാക്കാം. അത് പിന്നീട് മാനസിക വിഭ്രാന്തിയായി  മാറാനും സാദ്ധ്യതയുണ്ട്.
വിശ്വാസം: രണ്ട് പേര്‍ക്ക് ആവശ്യമായ ഭക്ഷണം സ്ത്രീ കഴിക്കണം.
വാസ്തവം: ആദ്യമായി ഗര്‍ഭം ധരിക്കുന്ന, കഠിനമായി വിശപ്പ് അനുഭവപ്പെടുന്ന സ്ത്രീകളാണ് ഇത് ചെയ്യേണ്ടതെന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാല്‍ സന്തുലിത ആഹാരവും ആവശ്യമായ വ്യായാമവും കൊണ്ട് ശരീരഭാരം കൂട്ടാതെ നോക്കണം എന്നാണ് വിദഗ്ദാഭിപ്രായം. അമിതഭാരം ചിലപ്പോള്‍ ഭാവിയില്‍ ആരോഗ്യത്തെ ബാധിച്ചേക്കാം.
വിശ്വാസം: എരിവും പുളിയും ചേര്‍ക്കാത്ത വെളുത്ത നിറമുള്ള ഭക്ഷണം മാത്രമാണ് ഗര്‍ഭിണികള്‍ കഴിക്കാന്‍ പാടുള്ളത്. കാരണം 'ഇരുണ്ട ഭക്ഷണം' കുട്ടിയുടെ നിറത്തെ ബാധിക്കും
വാസ്തവം: ഭക്ഷണത്തിന്‍റെ നിറവും കുട്ടിയുടെ നിറവുമായി ഒരു ബന്ധവുമില്ല. എന്നാല്‍ അധികമായി എരിവും പുളിയുമുള്ള ഭക്ഷണം വായുകോപം തുടങ്ങിയ അസ്വസ്ഥകള്‍ അമ്മമാര്‍ക്ക് ഉണ്ടാക്കാം.
വിശ്വാസം: ചിലയിടങ്ങളില്‍, പ്രസവാനന്തരം സ്ത്രീകള്‍ക്ക് വെറ്റിലയും ചുണ്ണാമ്പും നല്കാറുണ്ട്.
വാസ്തവം: ചുണ്ണാമ്പില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം അമ്മയുടെ ആരോഗ്യത്തിനു നല്ലതാണ്. മിതമായി നല്കിയാല്‍ ഇതു നല്ലതാണെന്നാണ് വിദഗ്ധാഭിപ്രായം.
വിശ്വാസം: വൈകുന്നേരം ആറു മണിക്ക് ശേഷം പുറത്തിറങ്ങിയാല്‍ ദുരാത്മാക്കള്‍ അമ്മയെയും കുഞ്ഞിനെയും ബാധിക്കും എന്നുള്ളതിനാല്‍ അത് ഒഴിവാക്കണം.
വാസ്തവം: ഈ വിശ്വാസത്തിന് ശാസ്ത്രീയമായി യാതൊരു തെളിവുവില്ല.
വിശ്വാസം: ഗര്‍ഭാധാരണത്തിന്‍റെ ഏഴാം മാസം കുഞ്ഞിന് 'സമ്മാനം കൊടുക്കല്‍' (സീമന്തം) ചടങ്ങ് കുഞ്ഞിന്റെ ശ്രവണശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
വിശ്വാസം: 'സമ്മാനം കൊടുക്കല്‍' ചടങ്ങില്‍ അമ്മയ്ക്ക് കുപ്പിവളകള്‍ നല്കുന്നത്  കുഞ്ഞിന് യാന്ത്രികപ്രതികരണങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്  (reflexes) സഹായകരമാകും.
വാസ്തവം: ഈ ചടങ്ങിന് കുഞ്ഞിന്‍റെ ആരോഗ്യവുമായി ബന്ധമുണ്ടെന്നതിന് ശാസ്ത്രീയമായി യാതൊരു വിശദീകരണവുമില്ല. ഇതില്‍ അമ്മയുടെ സന്തോഷവും അതിലൂടെയുള്ള നന്മയുമാണ് ഇതിന്‍റെ ഫലം.
വിശ്വാസം: അണുബാധ ഒഴിവാക്കാനായി തലയ്ക്കു ചുറ്റും തുണി കെട്ടേണ്ടതാണ്, കൂടാതെ വയറിനു ചുറ്റും തുണി കെട്ടുന്നതിലൂടെ അരക്കെട്ടിലെ പേശികള്‍ അയഞ്ഞ് പോകുന്നത് ഒഴിവാകും.
വാസ്തവം: തലയ്ക്കു ചുറ്റും തുണി മുറുക്കിക്കെട്ടുന്നത്  കഴുത്തിന്‍റെ ഭാഗത്തേക്കുള്ള രക്തചംക്രമണത്തെ ബാധിക്കും. ഇത് അപകടകരമാണ്. വയറിനു ചുറ്റും തുണി കെട്ടുന്നതുകൊണ്ടും ഫലമില്ല. അരക്കെട്ടിലെ പേശികള്‍ ഉറയ്ക്കണമെങ്കില്‍ പെല്‍വിക് ഫ്ളോര്‍ വ്യായാമങ്ങളും കെഗല്‍ വ്യായാമങ്ങളും (http:/www.mayoclinic.org/healthy-lifestyle/womens-health/in-depth/kegel-exercises/art-20045283)
ഏതായാലും ഗര്‍ഭം, പ്രസവം തുടങ്ങിയവയോട് അനുബന്ധിച്ച് പരമ്പരാഗത ആചാരവും വിശ്വാസവുമനുസരിച്ചുള്ള ഇത്തരം കാര്യങ്ങള്‍ ചെയ്യും മുമ്പ് ഗൈനക്കോളജിസ്റ്റിനോടു സംസാരിക്കുന്നത് അത്യാവശ്യമാണ്. പ്രത്യേകിച്ചും നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കില്‍.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org