മനസ്സും ചർമ്മവും തമ്മിലുള്ള പരസ്പരബന്ധം ആരായുമ്പോൾ

മനസ്സും ചർമ്മവും തമ്മിലുള്ള പരസ്പരബന്ധം ആരായുമ്പോൾ

നമ്മുടെ ചർമ്മത്തിന്‍റെ ആരോഗ്യത്തിന് നമ്മുടെ വൈകാരിക സൗഖ്യം ഒരു അവിഭാജ്യഘടകമത്രേ

നമ്മുടെ  ശാരീരികാരോഗ്യത്തിൽ മാനസിക പിരിമുറുക്കം സൃഷ്ടിക്കുന്ന സ്വാധീനത്തെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്, പക്ഷേ വിദഗ്ദ്ധര്‍ പറയുന്നത് അത് നമ്മുടെ ആന്തരിക അവയവങ്ങളെ മാത്രമല്ല ബാധിക്കുന്നത്, നമ്മുടെ ചർമ്മത്തേയും കൂടി ആണ് എന്നത്രേ. മനസ്സും ചർമ്മവും ആയിട്ടുള്ള പരസ്പരബന്ധം മനസ്സിലാക്കുന്നതിനായി, അമേരിക്കൻ അക്കാഡമി ഓഫ് ഡെർമറ്റോളജിയിൽ അന്തർദ്ദേശീയ ഫെലോ ആയ ഡോ അനഘ കുമാറുമായി ഞങ്ങൾ സംസാരിച്ചു.

മസ്തിഷ്ക്കവും ചർമ്മവും തമ്മിലുള്ള കൃത്യമായ ബന്ധം എന്താണ്?
മസ്തിഷ്ക്കവും ചർമ്മവും തമ്മിൽ പ്രകൃത്യാ തന്നെ വളരെ ശക്തമായ ബന്ധമുണ്ട്. ആ ബന്ധം നമ്മുടെ ജീവിതത്തിന്‍റെ ആദ്യ കുറച്ചു നാളുകൾ, ഭ്രൂണം വികസിച്ചു വരുന്ന സമയം വരെ, പിന്നോട്ടു അടയാളപ്പെടുത്തുവാന്‍ കഴിയും. തലച്ചോറും ചർമ്മവും പ്രധാനമായും ഒരേ സംഘം കോശങ്ങളിൽ - എക്ടോഡേം പാളി - നിന്നാണ് രൂപപ്പെടുന്നത്, അങ്ങനെ ചർമ്മത്തിനും തലച്ചോറിനും ഇടയ്ക്ക് അടിസ്ഥാനപരവും ശരീരശാസ്ത്രപരവുമായ ബന്ധം സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു.

മനസ്സിന് എന്താണ് തോന്നുന്നത് എന്നുള്ളത് ചർമ്മം പ്രതിഫലിപ്പിക്കുമോ?
നമ്മൾ അമ്പരന്നു പോകുമ്പോൾ നമ്മുടെ മുഖം വിവർണ്ണമാകുന്നു എന്നതു തന്നെ മനസ്സിൽ എന്തു തോന്നുന്നവോ അത് ചർമ്മം പ്രതിഫലിപ്പിക്കും എന്നതിന്‍റെ സൂചനയത്രേ. അതേ പോലെ തന്നെ, മാനസിക പിരിമുറുക്കത്തിനോടും ചർമ്മം പ്രതികരിക്കുന്നു. 

ശാസ്ത്രീയമായി പറയുമ്പോള്‍ മാനസിക പിരിമുറുക്കത്തിന് ചര്‍മ്മത്തിന്‍റെ മേലുള്ള സ്വാധീനം എന്താണ്?

വിട്ടുമാറാത്ത മാനസിക പിരിമിറുക്കത്തിന് നമ്മുടെ പ്രതിരോധ വ്യവസ്ഥയിൽ ഇടപെടാൻ കഴിയും, അങ്ങനെ അത് ചർമ്മത്തിന്‍റെ സുഖപ്പെടുത്തുന്നതിനുള്ള കഴിവിനെ ബാധിക്കുകയും ചെയ്യുന്നു. ഇതു കൂടാതെ റിസപ്റ്ററുകളും -വെളിച്ചം,ചൂട് മുതലായവയോടു പ്രതികരിച്ച് ഒരു ഇന്ദ്രിയ നാഡിയ്ക്ക് സൂചന കൊടുക്കുന്ന അവയവമോ കോശമോ - ന്യൂറോപെപ്‌ടൈഡ്‌സ് എന്ന് അറിയപ്പെടുന്ന രസതന്ത്ര സന്ദേശവാഹകരും വഴിയായി ചർമ്മത്തിന്‍റെ പ്രതിരോധ കോശങ്ങളെ തലച്ചോറും നാഡീവ്യൂഹവ്യവസ്ഥയും സ്വാധീനിക്കുന്നുണ്ട്. ഇവയെ കുറിച്ചും ചര്‍മ്മത്തിലുള്ള മറ്റു പദാർത്ഥങ്ങളെ കുറിച്ചും അവ മാനസിക പിരിമുറുക്കത്തോട് എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നും ശാസത്രജ്ഞർ പഠിച്ചു വരികയാണ്. ചിരസ്ഥായിയായ ഉത്കണ്ഠയക്ക് ചർമ്മത്തിന്‍റെ ചില അവസ്ഥകളെ അധികരിപ്പിക്കുന്നതിനു കഴിയും എന്നതിന് വർദ്ധിച്ചു വരുന്ന തെളിവുകൾ ഉണ്ട്.

അതിന്‍റെ അർത്ഥം മാനസികാരോഗ്യ പ്രശ്‌നങ്ങൾ ചർമ്മം പ്രതികരിക്കുന്നതിന് ഇടയാക്കിയേക്കാം എന്നല്ലേ?

ചർമ്മരോഗങ്ങൾക്ക് മനഃശാസ്ത്രപരമായ ലക്ഷണങ്ങൾ ഉണ്ടാകാം, ചില മനോരോഗാവസ്ഥകൾക്ക് ചർമ്മത്തിൽ പ്രകടമാകുന്ന ലക്ഷണങ്ങളും ഉണ്ടാകാം. അതേ സമയം തന്നെ, മുഖക്കുരുവും സോറിയാസിസും പോലെയുളള ചില ചര്‍മ്മാവസ്ഥകള്‍ മാനസിക പിരിമുറുക്കം മൂലം യഥാർത്ഥത്തിൽ അധികരിക്കപ്പെടുകയും ചെയ്‌തേക്കാം. അതിനാൽ, ആ അർത്ഥത്തിൽ നോക്കുമ്പോൾ ചർമ്മ - മനസ്സ് പാരസ്പര്യം വളരെയധികം ഉണ്ട്. ഇവയെ മനഃശാസ്ത്രപര ത്വക് രോഗ തകരാറുകൾ എന്നു വിളിക്കപ്പെടുന്നു. 

താങ്കൾക്ക് മനഃശാസ്ത്രപര ത്വക് രോഗ തകരാറുകളെ പറ്റി സംക്ഷിപ്തമായി ഒന്നു ഞങ്ങളോടു പറയുവാൻ കഴിയുമോ?

പറയാം, മനഃശാസ്ത്രപര ത്വക് രോഗ തകരാറുകൾ എന്നത് മനസ്സിന്‍റേയും ചർമ്മത്തിന്‍റേയും ഇടയ്ക്കുള്ള പാരസ്പര്യം ഉൾക്കൊള്ളുന്നതാണ്. അവയെ മൂന്നു തരം വിഭാഗങ്ങൾ ആയി വർഗ്ഗീകരിക്കാം. 

1. മനഃശാസ്ത്രപര-ശാരീരിക തകാരറുകൾ: ഇവ ശാരീരികാടിസ്ഥാനമുള്ള ചർമ്മ പ്രശ്‌നങ്ങളാണ്, പക്ഷേ മാനസിക പിരിമുറുക്കവും മറ്റു വൈകാരിക ഘടകങ്ങളും മൂലം ഇവ അധികരിക്കപ്പെട്ടെന്നു വരാം.

ഉദാഹരണം: എക്‌സിമ, സോറിയാസിസ് എന്നിവ

2.ത്വക്‌രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മനഃശാസ്ത്രപരമായ തകരാറുകൾ:

ഉദാഹരണം:
ട്രൈക്കോട്ടിലോമേനിയ: ചിരസ്ഥായിയായ മുടി വലിച്ചു പറിക്കല്‍ ശീലം
പാരസൈറ്റോസിസ് എന്ന അബദ്ധവിശ്വാസം:  ഒരു വ്യക്തിക്ക് പുഴുക്കളും പരാന്നഭോജികളും ആയ പ്രാണികളെ താൻ കാണുന്നുണ്ട് എന്ന തോന്നുന്നു, ശരിക്കും അങ്ങനെ ഇല്ലെങ്കിലും. 

ബോഡി ഡിസ്‌ഫോമിയ: ശരീരത്തിലെ ഒരു സാങ്കൽപികമായ കുറവിനെ കുറിച്ച് ഒരു വ്യക്തി അസ്വസ്ഥത പ്രകടിപ്പിക്കുക

3.മനോരോഗപരമായ ലക്ഷണങ്ങളോടു കൂടിയ ത്വക്‌സംബന്ധ തകരാറുകൾ:  ചില ചര്‍മ്മാവസ്ഥകൾ ഉള്ളപ്പോൾ, അതിന്‍റെ ഫലമായി വൈകാരിക പ്രശ്‌നങ്ങൾ കാണപ്പെടുന്ന അവസ്ഥ. പലപ്പോഴും ഇങ്ങനെയുള്ള അവസ്ഥകളിലെ മാനസിക പിരിമുറുക്കത്തിന്‍റെ കാരണം, സാമൂഹികമായ ദുഷ്‌കീർത്തിയെ കുറിച്ചുള്ള ഭയമാണ്.

ഉദാഹരണം: വിറ്റിലൈഗോ, സോറിയാസിസ്, അൽബിനിസം, എക്‌സിമ:
4.പലവക: മനോരോഗം, ത്വക് രോഗം ഇവ രണ്ടിനും കഴിക്കുന്ന മരുന്നുകളുടെ  ഉപയോഗം മൂലമുണ്ടാകുന്ന ദുർഫലങ്ങൾ ഈ വിഭാഗത്തിൽ പെടുന്നു.

സാധാരണമായ, നിരുപദ്രവകരമായ ചർമ്മാവസ്ഥകൾ സംബന്ധിച്ചു പോലും ആളുകൾ ചിലപ്പോൾ ആകാംക്ഷാഭരിതരായി തീരുന്നതിനു സാദ്ധ്യതയുണ്ട് എന്ന് താങ്കൾ കരുതുന്നുവോ?

ധാരാളം കൗമാരക്കാർ മുഖക്കുരു സംബന്ധിച്ച് മാനസിക പിരിമുറുക്കം അനുഭവിക്കുന്നുണ്ട്. എത്രയും വേഗം അത് ഒഴിവാക്കി കളയണം എന്ന് അവർ ആഗ്രഹിക്കുന്നു. മുഖത്ത് പാടു വീണു പോകുന്നതിനെ കുറിച്ചും എത്ര വേഗത്തിൽ അവർക്ക് മുഖക്കുരുവിൽ നിന്ന് മോചിതരാകാം എന്നതിനെ കുറിച്ചും അവർ ആശങ്കാകുലരാണ്. എന്താണ് സംഭവിക്കുന്നത് എന്നത് അറിയാത്തതു മൂലം, ഇത് അനാവശ്യമായ മാനസിക പിരിമുറുക്കവും ഉത്കണ്ഠയും സൃഷ്ടിക്കുന്നതിന് കാരണമായി തീരാം. യഥാർത്ഥത്തിൽ, മുഖക്കുരു എന്നു പറയുന്നത്, ശരീരത്തിൽ സംഭവിക്കുന്ന ഹോർമോൺ വ്യതിയാനങ്ങളുടെ പ്രത്യക്ഷമാകലത്രേ.  മിയക്കവാറും ആളുകളും ജീവിതത്തിൽ ഒരിക്കൽ ഇത് അനുഭവിക്കുകയും ചെയ്യും. 25-30 പ്രായമാകുമ്പോഴേയ്ക്കും അത് പിൻവാങ്ങും. അതിനെ പറ്റി വളരെ കൂടുതൽ ആകുലപ്പെടുന്നതും അവ കുത്തിപ്പൊട്ടിക്കുന്നതും അത് കൂടുതൽ വഷളാക്കി തീർക്കുകയേയുള്ളു.

ചില ചർമ്മാവസ്ഥകളെ കുറിച്ചുള്ള ആകുലതകളും ഉത്കണ്ഠകളും മാനസിക പിരിമുറുക്കം വർദ്ധിപ്പിക്കുകയും, അങ്ങനെ അത് ഒരു ദൂഷിതവലയം ആയിത്തരുകയും ചെയ്യുമോ? 

ചെയ്യും, തങ്ങളുടെ പുറമേയ്ക്കു കാണപ്പെടുന്ന രീതിയ്ക്ക് ഈ അവസ്ഥകൾ വരുത്തുന്ന വ്യതിയാനങ്ങൾ മൂലം, മുഖക്കുരു, നരച്ച മുടി, മുഖത്തെ പാടുകൾ, വിറ്റിലൈഗോ തുടങ്ങിയവയ്ക്കു വേണ്ടി എത്തുന്ന ധാരാളം ആളുകളിൽ, കുറഞ്ഞു പോകുന്ന ആത്മാഭിമാനം ഉണ്ടാകുന്നത് കണ്ടിട്ടുണ്ട്. ചില ചർമ്മാവസ്ഥകളെ കുറിച്ചുള്ള നിർണ്ണയം നടത്തുമ്പോൾ ചിലർ ദുഃഖിതരാകുന്നു, മറ്റു ചിലർ കോപാകുലരാകുന്നു. സമൂഹം അവരോട് എങ്ങിനെ പെരുമാറും എന്നതു സംബന്ധിച്ച് അവർ ഉത്കണ്ഠാകുലരാണ്. അങ്ങനെയുള്ള അവസരങ്ങളിൽ, അവർക്കൊപ്പം ലേശം സമയം ചെലവഴിക്കുന്നത് വളരെ പ്രധാനമാണ്.  ആ അവസ്ഥയെ കുറിച്ചും, ചികിത്സാ അവസരങ്ങളെ കുറിച്ചും രോഗത്തിന്‍റെ ക്രമത്തെ കുറിച്ചും അവർക്കു ശിക്ഷണം നൽകേണ്ടത് ചികിത്സിക്കുന്ന ഫിസീഷ്യന്‍റെ കടമയാണ്. കൂടുതൽ പ്രധാനമായത് ഡോക്ടർ അവര്‍ക്ക് ഉപദേശം നല്‍കേണ്ടതുണ്ട്, അവരെ പഠിപ്പിക്കേണ്ടതുണ്ട്, അവരെ പിന്തുണ സംഘങ്ങളിലേക്ക് നിർദ്ദേശിക്കേണ്ടതുമുണ്ട് എന്നതാണ്.

അനുചിതമായി ആകുലരാകുന്നവരോട് താങ്കൾ നൽകുന്ന ഉപദേശം എന്തായിരിക്കും?

ഈ അവസ്ഥയെ കുറിച്ച് മനസ്സിലാക്കുന്നതിന് ആളുകളെ സഹായിക്കുക എന്നത്, തങ്ങളെ തന്നെ മെച്ചപ്പെട്ട രീതിയില്‍ ശ്രദ്ധിക്കുന്നതിന് അവരെ സഹായിക്കും. രോഗത്തെ കുറിച്ചും അവരുടെ അവസ്ഥയെ കുറിച്ചും അവരോട് വിശദീകരിച്ചു കൊടുക്കുകയും അവർക്കു ശിക്ഷണം കൊടുക്കുകയും ചെയ്യണം എന്നതും പ്രധാനമാണ്. ഉദാഹരണത്തിന്, ലോകജനസംഖ്യയുടെ 90 ശതമാനം പേരും തങ്ങളുടെ ജീവിതങ്ങളിൽ ഒരിക്കലെങ്കിലും ഇത് അഭിമുഖീകരിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളെ കുറിച്ച അവബോധം ഉണ്ടായിരിക്കുക, അതിനെ കുറിച്ച് അനാവശ്യമായി ഉത്കണ്ഠാകുലരാകാതിരിക്കുക എന്നത് പ്രധാനമാണ്. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org