ലൈംഗികപരവും അല്ലാത്തതും ആയ എല്ലാവിധ അതിക്രമങ്ങളും അധികാരപ്രേരിതമത്രേ
യുഎസ് ആസ്ഥാനമാക്കിയ ഒരു ഇൻഡ്യൻ വിദ്യാർത്ഥിനിയുടെ നേതൃത്വത്തിൽ, ആൾക്കൂട്ട വിവര ശേഖരണം വഴി സമ്പാദിച്ച ലൈംഗിക പീഡകരുടെ (സർവ്വകലാശാലാ പഠന ഗവേഷണ വിഭാഗത്തിലുള്ള) ഒരു പട്ടികയിൽ നിന്നുള്ള പേരുകൾ അജ്ഞാത ശബ്ദത്തിൽ ഉറക്കെ വിളിച്ചു പറഞ്ഞതു കേട്ട് ലോകം മുഴുവനുമുള്ള സർവ്വകലാശാലാ സമൂഹം ഞെട്ടിത്തരിച്ചു പോയി. തങ്ങളുടെ സൽപ്പേര് കേടു തട്ടാതെ നിലകൊള്ളുമോ എന്നും സ്ത്രീ വിദ്യാർത്ഥികളും ജീവനക്കാരും ആയി ഇടപഴകുമ്പോൾ തങ്ങൾ ഇനി മേല്‍ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടോ എന്നും എന്‍റെ സമൂഹ വൃത്തത്തിലുള്ള പലേ പുരുഷന്മാരും - പ്രൊഫസർമാർ, നിയമജ്ഞർ, വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിൽ വിദഗ്ദ്ധർ, പിതാക്കന്മാർ - എന്നോടു ചോദിക്കുവാൻ തുടങ്ങി .
ഞാൻ സംസാരിച്ച പുരുഷന്മാർക്ക് തികച്ചും നൂതനമായിരുന്ന ഇത്തരത്തിലുള്ള അതീവ ശ്രദ്ധയുടെ പരിഗണന, വിശേഷാവകാശത്തിന്‍റെ (privilege) കാര്യത്തിലും അധികാരത്തിന്‍റെ (power) കാര്യത്തിലും ഞാൻ കൂടെക്കൂടെ നേരിടാറുള്ള അടിസ്ഥാനപരമായ ഒരു വ്യത്യാസത്തെ കുറിച്ച് എന്നെ ജാഗരൂകയാക്കി. വളരെ ചെറിയ പ്രായം മുതൽ തന്നെ ഏതാണ്ട് എല്ലാ ദിവസവും, സ്‌കൂളിൽ നിന്നു വീട്ടിലേക്കു മടങ്ങുമ്പോൾ ആകട്ടെ, എങ്ങനെ വസ്ത്രം ധരിക്കണം എന്ന കാര്യത്തിൽ ആകട്ടെ, അതല്ലെങ്കിൽ എതിർലിംഗത്തിൽ പെട്ട ആളുകളുമായി എങ്ങനെ ഇടപെടുന്നു എന്ന കാര്യത്തിൽ ആകട്ടെ, സ്ത്രീകൾ വളരെ ശ്രദ്ധയും ജാഗ്രതയും പുലർത്തേണ്ടതായി വരുന്നുണ്ട്. ഈ ജാഗ്രത, അല്ലെങ്കിൽ അങ്ങനെ ഒരു ആശയം തന്നെ, എന്‍റെ പുരുഷ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും തികച്ചും ഒരു പുതിയ അനുഭവം ആയിരുന്നു, പ്രത്യേകിച്ചും സ്ത്രീകളുമായി അവർ ഇടപെടലുകൾ നടത്തേണ്ടുന്ന അവസരങ്ങൾ വരുമ്പോൾ. എതിർലിംഗത്തിൽ പെട്ട ആളുകളുമായി ഇടപഴകുമ്പോൾ, സ്ത്രീകൾ പാരമ്പര്യമായി നിർബന്ധമായും ചെയ്തു വന്നിരുന്നതു പോലെ, തങ്ങളും അത്രയ്ക്കു മനഃപൂർവ്വമായോ അഥവാ ജാഗ്രതയോടെയോ തന്നെയോ എതിര്‍ലിംഗത്തില്‍ പെട്ടവരുമായി ഇടപെടേണ്ടതുണ്ട് എന്നൊരു ആവശ്യകത അവർക്കു തീരെ തോന്നിയിരുന്നില്ല. വളർന്നു വരുമ്പോഴാകട്ടെ, അക്കാര്യത്തില്‍ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട് എന്ന് അവരോട് അവരുടെ മാതാപിതാക്കൾ, അദ്ധ്യാപകർ അല്ലെങ്കിൽ മുതിർന്നവർ എന്നിവരിൽ ആരെങ്കിലും ഒരിക്കൽ പോലും ആവശ്യപ്പെട്ടിട്ടില്ല, അധികാരമുള്ള നേതൃത്വ പദവികള്‍, അല്ലെങ്കിൽ സമൂഹത്തിൽ കൂടുതൽ പ്രാതികൂല്യം അനുഭവിക്കുന്നവരോ കരുതൽ ഇല്ലാത്തവരോ ആയ ആളുകളുടെ മേൽ പ്രഭാവം ചെലുത്തിയേക്കാവുന്ന തരം ചുമതലകൾ, അവർ വഹിക്കുമ്പോൾ പ്രത്യേകിച്ചും. ഇത് വിശേഷാവാകാശം, അധികാരം എന്നീ ആശയങ്ങളുമായി ഒത്തു പോകുന്നതാണ്, ഇവ രണ്ടും കൈയ്യാളുന്നവരെ സംബന്ധിച്ച്, ഇതിൽ വിശേഷാവകാശം എന്നത് സ്വാഭാവികമായും അദൃശ്യവും അല്ലെങ്കിൽ തിരിച്ചറിയാൻ കഴിയാത്തതും ആയിരിക്കും. ചുരുക്കി പറഞ്ഞാൽ, ആളുകൾക്ക് വിശേഷാവകാശം നൽകുന്നത്, അവർ ഒരു ആധിപത്യമുള്ള കൂട്ടത്തിന്‍റെ അംഗമാണ് എന്നതു കൊണ്ടു മാത്രമാണ്, അവർ അത്തരം വിശേഷാവകാശം ഉപയോഗിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും.
അവനവന്‍റെ തന്നെ വിശേഷാവകാശം, അധികാരം എന്നിവയുടെ വ്യാപ്തി മനസ്സിലാക്കി തുടങ്ങുന്നതിനും, അതേ പോലെ തന്നെ വിശേഷാവകാശവും അധികാരവും കുറഞ്ഞ ആളുകളിൽ അവ എങ്ങനെയാണ് പ്രഭാവം ചെലുത്തുക എന്നതു മനസ്സിലാക്കി തുടങ്ങുന്നതിനും, സ്വമനസ്സാലെ ഉള്ള, പ്രതിരോധപരമല്ലാത്ത, സ്വന്തം സ്വഭാവത്തേയും പ്രവർത്തികളേയും കുറിച്ചുള്ള ഗൗരവതരമായ ആത്മവിചിന്തനം, മനഃപൂർവ്വമായുള്ള അവബോധം, സംഭാഷണാത്മക ചർച്ചകളിൽ മുഴുകൽ എന്നിവയെല്ലാം ആവശ്യമായി വരുന്നുണ്ട്. ലൈംഗിക അതിക്രമവും പീഡനവും ഈയിടയ്ക്ക് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്ന വിഷയം ആയത് തീർച്ചയായും ഈ ചിന്തയ്ക്ക് ഒരു ഇടം സൃഷ്ടിച്ചു നൽകിയിട്ടുണ്ട്, ഈ വിഷയത്തിലുള്ള സംഭാഷണങ്ങൾ വികസിക്കുന്നതിനും ഇട നൽകിയിട്ടുണ്ട്. സൈക്കോളജിസ്റ്റുകൾ, മാനസിക ആരോഗ്യ വിദഗ്ദ്ധർ, ഇരയ്ക്കു വേണ്ടി വാദിക്കുന്ന വക്കീലന്മാര്‍, വിദ്യാഭ്യാസ വിചക്ഷണർ തുടങ്ങിയവർക്കെല്ലാം ഒരു ലഘുവായ തട്ടു കൊടുത്തുകൊണ്ട് അക്രമം പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളെ കുറിച്ച് അവർ മനസ്സിലാക്കിയിട്ടുള്ള കാര്യങ്ങൾ ഒന്നു പുനർവിചിന്തനം ചെയ്യുന്നതിനും ഈ സോഷ്യൽ മീഡിയ ചർച്ചകൾ ഇടയാക്കിയിട്ടുണ്ട്. അതിക്രമം ഏതെല്ലാം സാഹചര്യങ്ങളിലാണ് ഉടലെടുക്കുന്നത് എന്നതു സംബന്ധിച്ചുള്ള ഗവേഷണങ്ങൾ മാനസിക ആരോഗ്യം എന്ന മേഖലയ്ക്ക് ഉള്ളിൽ തന്നെ കൂടുതൽ അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ട്, ഏതെങ്കിലും ഒരു വ്യവസ്ഥാപിത ബന്ധത്തിനുള്ളിൽ (ഭർത്താവ്-ഭാര്യ, മേലുദ്യോഗസ്ഥന്‍ -ജീവിനക്കാരി, പ്രൊഫസർ-വിദ്യാർത്ഥി, മുതിർന്ന വ്യക്തി-കുട്ടി) ബലപ്രയോഗമോ ബലപ്രയോഗ ഭീഷണിയോ കടന്നു വരുന്നു എന്നുള്ളപ്പോൾ, അധികാരാധിഷ്ഠിതമായ ബലതന്ത്രം എന്നതിന്‍റെ ആശയം എന്താണ് എന്നു മുഴുവൻ തോതിലും പകർന്നു നൽകും വിധം അധിക്ഷേപം (abuse), ബലപ്രയോഗം (violence) എന്നിവയുടെ വിവരണങ്ങൾ പുനർനിർവ്വചനം നടത്തുന്നതിന് സംഘടിതിമായ പരിശ്രമം നടന്നു വരുന്നുണ്ട്.
അധിക്ഷേപപരമായ പെരുമാറ്റങ്ങള്‍ക്ക് പലപ്പോഴും പ്രേരക ശക്തിയായി ഭവിക്കുന്നതും, അക്രമമോ അല്ലെങ്കിൽ പീഡനമോ ആവർത്തിച്ചു സംഭവിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും ഉള്ള പ്രഥമ പ്രേരകഘടകം ആയി ഭവിക്കുന്നതും അധികാരം ഉറപ്പിക്കൽ തന്നെ ആണ്. ഈ കണ്ണാടി ഉപയോഗിച്ച് ആണ്, അധികാരവും അതുപയോഗിച്ചുള്ള നിയന്ത്രണവും ആണ് അധിക്ഷേപം നടപ്പിലാക്കുന്നതിന്‍റെ സുപ്രധാന ഘടകങ്ങൾ എന്നുള്ളത് അംഗീകരിച്ചുകൊണ്ട്, വ്യക്തിയുടെ മേലുള്ള അധികാരാധിഷ്ഠിതമായ അതിക്രമം (power-based personal violence) എന്ന സംജ്ഞയ്ക്ക് ആക്കം ലഭിച്ചു തുടങ്ങിയത്. വ്യക്തിയുടെ മേലുള്ള അധികാരാധിഷ്ഠിതമായ അതിക്രമം എന്നുള്ളത്, ഗാർഹികമായ അതിക്രമം, ഉറ്റ പങ്കാളിയിൽ നിന്നുള്ള അതിക്രമം (intimate partner violence), പിന്നാലെ നടന്നു ശല്യം ചെയ്യല്‍, വൈകാരികമായ അധിക്ഷേപം, ലൈംഗിക പീഡനം, പ്രായത്തിൽ മുതിർന്ന വ്യക്തിയെ ഉപദ്രവിക്കുകയോ ദുരിതപ്പെടുത്തുകയോ ചെയ്യുക, ലൈംഗിക ജോലിക്കായി ഉള്ള മനുഷ്യക്കടത്ത്, ഇരയെ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അകറ്റി നിർത്തൽ, ഭീഷണിപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനും ഉദ്ദേശിച്ചുള്ള പെരുമാറ്റങ്ങൾ വളർത്തിയെടുക്കൽ ഉൾപ്പടെ, സർവ്വവും ഉൾക്കൊള്ളുന്ന ഒരു സംജ്ഞയാണ്. ഇത്തരം അതിക്രമങ്ങൾ ചെയ്യുന്നതിനായി സൗകര്യമൊരുക്കുന്ന മൂലശക്തിയായി അനുവർത്തിക്കുന്നത് മയക്കുമരുന്നുകളും മദ്യവും ആണ്. ബലാൽസംഗത്തിനുള്ള പ്രാഥമിക പ്രേരണ ലൈംഗിക ചോദനയല്ല, മറിച്ച് ഇരയുടെ മേൽ അപമാനവും വേദനയും അടിച്ചേൽപ്പിക്കുന്നതിനും അധികാരം ചെലുത്തുന്നതിനും, ഇരയെ നിയന്ത്രിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും ആയി ലൈംഗികത ഉപയോഗിക്കുകയാണ് ചെയ്യുന്നത് എന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നുണ്ട്.
അപകടസാദ്ധ്യതാസൂചകമായ ഘടകങ്ങൾ
സമൂഹങ്ങൾക്ക് ഉള്ളിൽ തന്നെ ഹിംസാപരമായ അക്രമം നടക്കുന്നതിനുള്ള കൂടുതൽ സാദ്ധ്യതയിലേക്ക് വിരൽ ചൂണ്ടുന്ന, അപകടസാദ്ധ്യതാസൂചകമായ ചില ഘടകങ്ങൾ, തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഒരു വ്യക്തിക്കു നേര്‍ക്കും സാമൂഹിക തലത്തിലും ഉള്ള വ്യാപകമായ ലിംഗ അസമത്വം, തുല്യതയില്ലാത്ത ലിംഗ സാമൂഹ്യവത്ക്കരണ പ്രക്രിയ, പുരുഷന്മാർക്കും സ്ത്രീകൾക്കും / ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്തമായ സാമൂഹ്യ മാനദണ്ഡങ്ങൾ, കുട്ടിയായിരിക്കുമ്പോൾ തന്നെ അക്രമത്തിനോടുള്ള വെളിപ്പെടലും അതിന്‍റെ തുടർച്ചമൂലം പിന്നീടുള്ള വളർച്ചയിൽ അതുകൊണ്ടു സംഭവിക്കുന്ന പ്രഭാവവും, ഉയർന്ന തോതിലുള്ള കുടുംബ സംഘർഷങ്ങൾ, തൃപ്തികരമായ വിധത്തില്‍ അക്രമരഹിതമായി മാനസിക പിരിമുറുക്കത്തെ നേരിടുന്നതിനുള്ള കഴിവില്ലായ്മ, സാമൂഹികവും സാമ്പത്തികവുമായി മനഃക്ലേശം ഉണ്ടാക്കുന്ന കാര്യങ്ങൾ എന്നിവയെല്ലാം ഈ ഘടകങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇനിയും കൂടുതൽ അതിക്രമം തടയുക എന്ന ലക്ഷ്യത്തോടു കൂടി ഈ പ്രശ്‌നങ്ങൾ മിയ്ക്കയവയും നേരത്തെ തന്നെ തിരിച്ചറിയാൻ കഴിയാവുന്നവയും ആണ്.
വ്യക്തിയുടെ മേലുള്ള അധികാരാധിഷ്ഠിതമായ അതിക്രമം എന്ന സംജ്ഞ, അതിക്രമം സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ മാത്രമാണ് സംഭവിക്കുന്നത് എന്ന അനുമാനത്തിന് അപ്പുറം നമ്മൾ പോകേണ്ടിയിരിക്കുന്നു എന്ന് കൂടി നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. അസാമ്പ്രാദായികമായതും, എതിർലിംഗപരമല്ലാത്ത ലൈംഗിക ബന്ധങ്ങൾ പുലര്‍ത്തുന്നവര്‍, അതേപോലെ തന്നെ ഇളം പ്രായക്കാരായ ആൺകുട്ടികൾ, പുരുഷന്മാർ, ഭിന്നലിംഗക്കാർ, ഇരുലിംഗങ്ങളിലും പെടാത്തവർ എന്നു തിരിച്ചറിഞ്ഞിട്ടുള്ളവർ എന്നിവർക്കിടയിലും സംഭവിക്കുന്ന അധിക്ഷേപത്തിന്‍റെ വ്യാപ്തിയെ കുറിച്ച് നമുക്കുള്ള ധാരണ സംബന്ധമായി നമ്മൾ കൂടുതൽ ഉൾക്കൊള്ളുന്ന തരം സമീപനം കൈക്കൊള്ളുന്നവർ ആകേണ്ടിയിരിക്കുന്നു. ഒരു ബന്ധത്തിന് അപ്പുറം സംഭവിക്കുന്ന അക്രമം, ഒരു അപരിചിതനിൽ നിന്നോ ഒരു പരിചിതനിൽ നിന്നോ സംഭവിക്കുന്നത് ആയാൽ കൂടിയും അത് നടപ്പിലാക്കുന്നത് ഒരു വ്യക്തിയുടെ മേൽ മറ്റൊരു വ്യക്തി നടപ്പിലാക്കുന്ന അധികാരത്തിലൂടെയാണ്, അതുകൊണ്ട് ഇത്തരം കാര്യങ്ങളിലേയ്ക്കു കൂടി വ്യക്തിയുടെ മേലുള്ള അധികാരാധിഷ്ഠിതമായ അതിക്രമം നീളുന്നുണ്ട്.
അധിക്ഷേപത്തിന്‍റെ പ്രഭാവം ഒരു വ്യക്തിയുടെ പിടിച്ചു നിൽക്കാനുള്ള സംവിധാനങ്ങൾ നശിപ്പിച്ചു കളയുന്നുണ്ട്, മാനസിക പിരിമുറുക്കത്തോടുള്ള അവരുടെ പ്രതികരണങ്ങൾ സങ്കീർണ്ണമാക്കി തീർക്കുന്നുണ്ട്, വൈകാരികവും മനഃശാസ്ത്രപരവും ശാരീരികാരോഗ്യപരവുമായ കാര്യങ്ങളിൽ ദൂരവ്യാപകമായ കുഴപ്പങ്ങളും (ഇന്‍റര്‍ നാഷണൽ സൊസൈറ്റി ഫോർ ട്രോമാറ്റിക് സ്റ്റ്രെസ്സ് സ്റ്റഡീസ്, ഐഎസ് റ്റിഎസ്എസ്, ISTSS) സൃഷ്ടിക്കുന്നുണ്ട്. ഇരയാക്കപ്പെടലിന്‍റെ മനഃശാസ്ത്രപരമായ പ്രഭാവം, ഒരു വ്യക്തിക്ക് തന്‍റെ സുരക്ഷയെ കുറിച്ചുള്ള അവബോധം, മറ്റുള്ളവരിലുള്ള വിശ്വാസം, സ്വന്തം കാര്യക്ഷമതയെ കുറിച്ചുള്ള ബോധം, അവനവനില്‍ ഉള്ള മൂല്യബോധം, ഉത്പാദനക്ഷമത എന്നിവയെല്ലാം നഷ്ടപ്പെടുന്നതിലേക്ക് നയിച്ചു എന്നു വരാം. പരസ്പരപൂരകങ്ങളായ നിരുപാധിക ബന്ധങ്ങൾ സൃഷ്ടിക്കുന്നതിലും നിലനിർത്തുന്നതിലും പലപ്പോഴും അവർ ബുദ്ധിമുട്ട് അനുഭവിക്കുന്നു, വിഷാദരോഗത്തിന്‍റെ ഗുരുതരമായ തലങ്ങൾ, ഉത്കണ്ഠ, പിറ്റിഎസ്ഡി (പോസ്റ്റ് ട്രൊമാറ്റിക് സ്‌റ്റ്രെസ്സ് ഡിസോർഡർ,PTSD, ക്ലേശകരമായ മാനസിക പിരിമുറുക്ക തകാരാർ), ലൈംഗികരോഗം മൂലം പകരുന്ന പകർച്ച വ്യാധികൾ, എന്നിവയെല്ലാം അവർക്കു വന്നുപെട്ടു എന്നു വരാം, ഇവയെല്ലാം വൈകാരികവും ആരോഗ്യ സംബന്ധമായും സാമ്പത്തികവുമായും ഉള്ള നഷ്ടങ്ങളും കൂടി അവയ്‌ക്കൊപ്പം കൊണ്ടുവരുന്നുണ്ട്. അതു കൂടാതെ, വ്യക്തിയുടെ മേലുള്ള അധികാരാധിഷ്ഠിതമായ അതിക്രമത്തിന്‍റെ അനന്തര ഫലങ്ങൾ കുടുംബത്തിന്‍റെ ഘടനയിലും, സംവിധാനങ്ങളിലും, ആ വ്യക്തി ഭാഗഭാക്ക് ആയിരിക്കുന്ന സമൂഹം ഏതാണോ ആ സമൂഹത്തിലും പ്രഭാവം സൃഷ്ടിക്കുന്നുണ്ട്.
വ്യക്തിയുടെ മേലുള്ള അധികാരാധിഷ്ഠിതമായ അതിക്രമ സംഭവങ്ങൾ ദിവസം പ്രതി സംഭവിക്കുക എന്നത് നമുക്ക് ആർക്കും ഒട്ടും അംഗീകരിക്കുവാൻ കഴിയാത്ത തലങ്ങളിൽ ഉള്ളതാണ്, ഫലപ്രദമായി ഇടപെടുക, അതിക്രമം കുറയ്ക്കുക എന്നുള്ള, നമ്മെ പരവശരാക്കി കളയുന്ന വെല്ലുവിളി, നമ്മൾ നിരന്തരം അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ് - നമ്മുടെ സമൂഹത്തിലെ എല്ലാ അംഗങ്ങളും ഈ പ്രശ്‌നത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്, അക്രമം നേരിടേണ്ടി വന്നിട്ടുള്ള ആളുകളോട് കൂടതൽ തന്മയീഭാവം വളർത്തി എടുക്കേണ്ടതായുണ്ട്, അധികാരാധിഷ്ഠിതമായ ആക്രമണം എന്ന സാംക്രമിക രോഗത്തെ കുറിച്ചും അതു തടയുന്നതിനെ കുറിച്ചും നമ്മെ സ്വയം പഠിപ്പിക്കേണ്ടതുണ്ട്, മറ്റുള്ളവരെ പഠിപ്പിക്കേണ്ടതുമുണ്ട്.
യുഎസ്എ യിലെ നാഷ്‌വിൽ (Nashville) എന്ന സ്ഥലത്തുള്ള വാൻഡെർബിൽറ്റ് (Vanderbilt) യൂണിവേഴ്‌സിറ്റിയിൽ, കഴിഞ്ഞ കുറേ വർഷങ്ങളായി, അlതിക്രമം അതിജീവിച്ച പ്രായപൂർത്തിയായ വ്യക്തികൾക്കു വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ദിവ്യാ കണ്ണൻ പിഎച്ച്ഡി, ഈ അടുത്തയിടയ്ക്ക് ബംഗളുരുവിലേക്ക് താമസം മാറ്റിയ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആണ്. അവർ ഇപ്പോൾ ബംഗളുരുവിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്.