ഗാര്‍ഹിക അതിക്രമങ്ങള്‍ സംബന്ധിച്ചുള്ള വിഭവസ്രോതസ്സുകള്‍

ഗാര്‍ഹിക അതിക്രമങ്ങള്‍ സംബന്ധിച്ചുള്ള വിഭവസ്രോതസ്സുകള്‍

ഗാർഹിക പീഡനം എന്നത് ഒരു ഗാർഹിക സജ്ജീകരണത്തിൽ താമസിക്കുന്ന ഒരു വ്യക്തി കാണിക്കുന്ന അധിക്ഷേപകരമായ പെരുമാറ്റരീതിയാണ്, അവിടെ അവർ വീട്ടിലെ ഒരു വ്യക്തിയെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നു (അല്ലെങ്കിൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു). ലോകമെമ്പാടുമുള്ള സ്ത്രീകൾ അനുഭവിക്കുന്ന ഏറ്റവും സാധാരണമായ അതിക്രമമാണ് ഇത്.

അതിജീവിച്ചവരുമായി വിഭവങ്ങൾ പങ്കിടുമ്പോൾ, അവരെ അവരുടെ സാഹചര്യങ്ങളിലൂടെ സഞ്ചരിക്കാന്‍ സഹായിക്കാൻ കഴിയും വിധം ഒന്നിലധികം വിദഗ്ദ്ധരുടെ വിഭവസ്രോസ്സുകള്‍ അവർക്കു നൽകുന്നത് ഉപയോഗപ്രദമാണ്. ഇതിൽ അഭിഭാഷകർ, എൻ‌ജി‌ഒകൾ, വനിതാ സംഘടനകൾ, മാനസികാരോഗ്യ വിദഗ്ധർ, ഹെൽപ്പ് ലൈനുകൾ എന്നിവ ഉൾപ്പെടുത്താവുന്നതാണ്.

അധിക്ഷേപപരമായ ബന്ധത്തിലുള്ള ഒരാൾക്ക് ഉപയോഗപ്രദമാകുന്ന ചില ഉറവിടങ്ങൾ ഇതാ:

Bengaluru

Mumbai

Delhi

Chennai

കൂടുതൽ മാനസികാരോഗ്യ ഹെല്‍പ്പ് ലൈനുകള്‍ക്കായി ഞങ്ങളുടെ വിഭവസ്രോതസ്സ് പേജ് സന്ദർശിക്കുക

ജെൻഡർ അറ്റ് വർക്ക്, ബ്രേക്ക്‌ത്രൂ എന്നിവ സമാഹരിച്ച അഖിലേന്ത്യാ മേഖലാ വനിതാ ഹെൽപ്പ് ലൈന്‍ നമ്പറുകൾ കാണാൻ ഇവിടെ ക്ലിക്കുചെയ്യുക

ശക്തി എന്ന സംഘടനയുമായി സഹകരിച്ച് വൈറ്റ് സ്വാൻ ഫൌണ്ടേഷന്‍ ചെയ്യുന്ന ഒരു പരമ്പരയാണ് തെറാപ്പിയിൽ അധിക്ഷേപവുമായി ബന്ധപ്പെട്ട ആഘാതം കൈകാര്യം ചെയ്യുന്ന വിധം. അധിക്ഷേപത്തില്‍ നിന്നു രക്ഷപ്പെടുന്നവരെ തെറാപ്പി ഉപയോഗിച്ച് സുഖപ്പെടുത്തുന്നതിനു സഹായിക്കുന്നതിനു വേണ്ടി മാനസികാരോഗ്യ പരിശീലകർക്കുള്ള ഒരു മാര്‍ഗ്ഗനിര്‍ദ്ദേശ പരമ്പരയാണ് ഇത് . ഈ പരമ്പര അതിജീവിച്ചവരെ സ്ത്രീകളായിട്ടാണ് പരാമർശിക്കുന്നത്, എന്നിരുന്നാലും, അതിജീവിക്കുന്നവർ ഏതെങ്കിലും വ്യക്തിത്വത്തിൽ ഉൾപ്പെട്ടവര്‍ ആകാമെന്ന് ഞങ്ങൾ അംഗീകരിക്കുന്നു. ഗാർഹിക പീഡനത്തെ അതിജീവിച്ചവരായി സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള നിയമങ്ങളും സ്ത്രീകളെ ലക്ഷ്യം വയ്ക്കുന്ന മറ്റ് മാർഗ്ഗനിർദ്ദേശങ്ങളും പ്രതിഫലിപ്പിക്കുന്നതിനു വേണ്ടിയാണ് "സ്ത്രീകൾ" എന്നു ഉപയോഗിച്ചിരിക്കുന്നത്.

പത്രപ്രവർത്തകയും പരിശീലനത്തിലൂടെ സാമൂഹ്യ പ്രവർത്തകയും ശക്തിയിലെ ഉപദേഷ്ടാവുമായ ഭൂമിക സഹാനി, നിംഹാൻസിലെ (NIMHANS) സൈക്യാട്രി വിഭാഗം റസിഡന്‍റ് ഡോക്ടറായ ഡോ പാറുൾ മാത്തൂർ എന്നിവര്‍ ചേര്‍ന്ന് എഴുതിയത്

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org