എന്താണ് ആസ്പെർജേഴ്സ് രോഗലക്ഷണം

ഓട്ടിസത്തിന്റെ ചെറിയ രൂപമോ അല്ലെങ്കിൽ വലിയ രൂപമോ ആണ് ആസ്പെർജേഴ്സ് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഈ ലക്ഷണം കണ്ടെത്താൻ പ്രയാസമാണ്.

എന്താണ് ആസ്പെർജേഴ്സ് രോഗലക്ഷണം
ഓട്ടിസം വിഭാഗത്തിൽ വരുന്ന ഒരു രോഗ ലക്ഷണമാണ് ഇത്. 1940 ൽ വിയന്നയിലെ കുട്ടികളുടെ ചികിത്സകനായ ഹാൻസ് ആസ്പെർജേർ ആണ് ഈ അവസ്ഥയെ കുറിച്ച് ആദ്യം വിശദമാക്കുന്നത്. തന്റെ കീഴിൽ ചികിത്സക്ക് വരുന്ന ആൺകുട്ടികളിലാണ് ഈ അവസ്ഥ അദ്ദേഹം ആദ്യം കാണുന്നത്. ഇവർക്ക് സാധാരണ നിലയിലുള്ള ബുദ്ധിയും ഭാഷ ജ്ഞാനവും ഉണ്ടെങ്കിലും അവയെ ക്രമീകരിക്കുന്നതിനും കഴിയുമായിരുന്നില്ല. അതിനു കാരണം അവരുടെ മോശമായ സാമൂഹിക, ആശയ വിനിമയത്തിലെ പ്രശ്നങ്ങളാണ്. ഹാൻസ് ഈ കുട്ടികളെ ചെറിയ അധ്യാപകർ എന്ന വിധത്തിൽ  ലിറ്റിൽ പ്രൊഫസ്സർ എന്നാണു വിളിച്ചത്. കാരണം തങ്ങൾക്കു പ്രിയമായ കാര്യം സംബന്ധിച്ച് അവർ വിശദമായും ആധികാരികമായും  സംസാരിക്കുന്നു എന്നതാണ്.

ഓട്ടിസത്തിന്റെ ചെറിയ രൂപമോ അല്ലെങ്കിൽ വലിയ രൂപമോ ആണ് ആസ്പെർജേഴ്സ് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.   ഈ ലക്ഷണം കണ്ടെത്താൻ പ്രയാസമാണ്. കാരണം ഈ കുട്ടികൾ മിക്കവരും ബുദ്ധിമാന്മാരും നന്നായി സംസാരിക്കുന്നവരും ദൈനം ദിന പ്രവർത്തനങ്ങൾ കൃത്യമായി പൂർത്തിയാക്കുന്നവരും ആണ്. അത് കൊണ്ട് സാമൂഹികമായ ഇടപെടലുകളിലെ  ചില പ്രശ്നങ്ങൾ മറ്റുള്ളവർ  ഗൗരവമായി എടുക്കാറില്ല.

2013  ൽ ഡയഗ്നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവൽ ഫോർ മെന്റൽ ഡിസ് ഓർഡേഴ്സ് (ഡി എസ് എം -  5) ഓട്ടിസം, ആസ്പെർജേഴ്സ് രോഗം തുടങ്ങി കുട്ടികളിൽ കാണുന്ന മറ്റു സമാന രോഗങ്ങൾ എന്നിവയെ ഓട്ടിസം സ്പെക്ട്രം ഡിസ് ഓർഡേഴ്സ് ഗണത്തിൽ ഉൾപ്പെടുത്തി.

ആസ്പെർജേഴ്സ് രോഗത്തിന്റെ സൂചനകളും ലക്ഷണങ്ങളും.

സാമൂഹിക ഇടപെടൽ: ആസ്പെർജേഴ്സ് രോഗ ലക്ഷണം ഉള്ള കുട്ടികൾ മികച്ച അവബോധം ഉള്ളവരും ഭാഷാ നൈപുണ്യം ഉള്ളവരുമാകും. അവർക്കു മറ്റുള്ളവരുമായി ഇടപെടാനും കഴിയും. എന്നാൽ പലപ്പോഴും സംഭാഷണത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും. സാമൂഹികമായി അവരുടെ ഇടപെടലുകൾ മറ്റുള്ളവരിൽ പരുങ്ങൽ ഉളവാക്കും . സാമൂഹിക ചിന്തകൾ പുലർത്താൻ കഴിയില്ല. അല്ലെങ്കിൽ ശാരീരിക ഭാഷ യെ കുറിച്ച് ബോധവാന്മാരാകും. അല്ലെങ്കിൽ സഹാനുഭൂതി പ്രകടിപ്പിക്കും.

നിയന്ത്രിതമായ താല്പര്യങ്ങളും ആവർത്തിക്കുന്ന സ്വഭാവങ്ങളും: ആസ്പെർജേഴ്സ് ഉള്ള കുട്ടികൾ ചില കാര്യങ്ങളിൽ ആധികാരികമായ അറിവ് ഉളവരാകും. ഉദാഹരണത്തിന് ട്രെയിൻ അല്ലെങ്കിൽ ദിനോസറുകൾ എന്നിവ.ചില കേസുകളിൽ തുടർച്ചയായി ഇവർ കൈകൾ ആട്ടുന്നതു കാണാം.

ഓട്ടിസത്തിലെ മറ്റു രോഗ ലക്ഷണം പോലെ തന്നെ ആസ്പെർജേഴ്‌സും ഇന്ദ്രിയ സംബന്ധിയാണ്‌. കാഴ്ച, ശബ്ദം, ഗന്ധം എന്നിവയിലൂടെ സംവേദന ക്ഷമത ഉണ്ടാകുകയും ചിലപ്പോൾ അവർ അസ്വസ്ഥരാകുകയും ചെയ്യും.ഉദാഹരണത്തിന്  ചില ശബ്ദം അല്ലെങ്കിൽ ഗന്ധം അറിയുമ്പോൾ ദുഃഖാകുലനോ അല്ലെങ്കിൽ സംഭ്രമിക്കപ്പെടുകയോ ചെയ്യും. ഇത് പലപ്പോഴും വികാരപരമായ തള്ളലിന് കാരണമാകും.

ആസ്പെർജേഴ്സ് രോഗ ലക്ഷണവും ഓട്ടിസവും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം ആസ്പെർജേഴ്സ് ലക്ഷണം ഉള്ളവരിൽ ഭാഷ സ്വായത്തമാക്കാനുള്ള കഴിവും അറിവും പ്രശ്നം സൃഷ്ടിക്കുകയെ ഇല്ല. യഥാർത്ഥത്തിൽ ആസ്പെർജേഴ്സ് ലക്ഷണം കാട്ടുന്ന പല കുട്ടികളും മികച്ച വായനക്കാരും ധാരണാ ശക്തി ഉള്ളവരുമാകും. സാധാരണയിൽ കവിഞ്ഞ ബുദ്ധി വൈഭവം ഉള്ളവരുമാകും. എന്നാൽ , ഓട്ടിസത്തിലെ പോലെ ഇവരിലെ സംസാര രീതി തുലോം വ്യത്യസ്തം ആയിരിക്കും. പലപ്പോഴും അവർ ഒരു കാര്യം തന്നെ പറയും,.അല്ലെങ്കിൽ വളരെ ഉച്ചത്തിലോ ശബ്ദം ഉയർത്തിയോ സംസാരിക്കും.
സംസാരം  പോലെ തന്നെ വികൃതമായ ചലനങ്ങളും ഇവരിൽ കാണാം. 

ആസ്പെർജേഴ്സ് രോഗ കാരണങ്ങൾ
ഇതിനുള്ള കാരണങ്ങൾ   ഇനിയും കണ്ടെത്തിയിട്ടില്ല. കുടുംബങ്ങളിൽ ഇത് കാണുന്നതിനാൽ പാരമ്പര്യ രോഗമായി പരിഗണിക്കുന്നു. എന്നാൽ ഇതിനു കാരണമാകുന്ന ജീൻ ഏതാണെന്നു കണ്ടെത്തിയിട്ടില്ല.
പെൺകുട്ടികളെക്കാളും ഈ രോഗം ആൺ കുട്ടികളിലാണ് കൂടുതൽ കണ്ടു വരുന്നത്.
ആസ്പെർജേഴ്സ് രോഗ നിർണയം.
മാതാപിതാക്കൾ, സംരക്ഷകർ, അധ്യാപകർ എന്നിവരുമായുള്ള ദീർഘ ചർച്ചകളിലൂടെയാണ് ഈ അവസ്ഥ മാനസികാരോഗ്യ വിദഗ്ധർ കണ്ടെത്തുന്നത്. കുട്ടിയുടെ വ്യത്യസ്ത വളർച്ച ഘട്ടങ്ങൾ,സാമൂഹിക ഇടപെടൽ, പെരുമാറ്റം എന്നിവ പരിഗണിക്കുമ്പോൾ തന്നെ വിദഗ്ധർക്ക് ഇത് സംബന്ധിച്ച് മനസിലാകും. മിക്ക കുട്ടികളിലും ഇത് കണ്ടെത്തുന്ന പ്രായം അഞ്ചിനും ഒമ്പതിനും ഇടയിലാകും.പലപ്പോഴും തെറ്റിധാരണ മൂലം ഈ അവസ്ഥ നേരാം വണ്ണം കണ്ടുപിടിക്കാൻ കഴിയാറില്ല. എ ഡി എച് ഡി, ഓ സിഡി അല്ലെങ്കിൽ ടൗറേട്സ്  എന്ന് കരുതും. 

ആസ്പെർജേഴ്സ് രോഗത്തിലെ ഇടപെടലുകൾ

ആസ്പെർജേഴ്സ്  രോഗം പൂർണ സൗഖ്യം ഇത് വരെ ലഭിച്ചതായി കേട്ടിട്ടില്ല. എന്നാൽ ഇവരിൽ ഫലപ്രദമായ വിധത്തിൽ ആരോഗ്യ വിദഗ്ധർക്ക് ഇടപെടാൻ കഴിയും. പ്രത്യേകിച്ച് അവരുടെ ഗുണകരമായ ജീവിതത്തെ സഹായിക്കുന്ന വിധം. ഇത് അവരുടെ സാമൂഹിക ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലായിരിക്കും.( സംസാരം, സാമൂഹിക പ്രവർത്തന  പരിചയം)സ്‌കൂളിൽ ഒറ്റപ്പെട്ടു പോകുകയോ അല്ലെങ്കിൽ കളിയാക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളെ എപ്രകാരം നേരിടാമെന്നു അവരെ ബോധ്യപ്പെടുത്തും.
(അവബോധ പെരുമാറ്റ ചികിത്സ ) അല്ലെങ്കിൽ അവയവങ്ങളുടെ പ്രവർത്തനം, നാഡീവ്യൂഹ പ്രശ്നങ്ങൾ .രക്ഷിതാക്കൾക്കും, പരിചരിക്കുന്നവർക്കും ഗുണകരമാകുന്ന  വിധത്തിൽ ഈ ഇടപെടലുകൾ മാറും.

    
 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org