ആത്മഹത്യാ ചിന്തകൾ പേറുന്ന ഒരാളെ എനിക്ക് എങ്ങനെയാണ് സഹായിക്കുവാന്‍ കഴിയുക?
ആത്മഹത്യ തടയൽ

ആത്മഹത്യാ ചിന്തകൾ പേറുന്ന ഒരാളെ എനിക്ക് എങ്ങനെയാണ് സഹായിക്കുവാന്‍ കഴിയുക?

നിങ്ങൾക്ക് അറിയാവുന്ന ആരെങ്കിലും ആത്മഹത്യാലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ട് എങ്കിൽ, അവരോട് ഒരു സംഭാഷണം നടത്തേണ്ടത് എങ്ങനെയാണ് എന്ന് ഇതാ ഇവിടെ വിവരിക്കുന്നു

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

നിങ്ങൾക്ക് അറിയാവുന്ന ആരെങ്കിലും ആത്മഹത്യാലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ട് എങ്കിൽ, തങ്ങൾ തനിച്ചല്ല എന്നു അവർ മനസ്സിലാക്കുന്നതിനും  സഹായം അഭ്യർത്ഥിക്കുവാൻ അവർക്കു പിന്തുണ നൽകുന്നതിനും നിങ്ങളുടെ ഇടപെടലിനു സാധിച്ചെന്നു വരും. 

നിങ്ങൾക്കു ചെയ്യുവാൻ സാധിക്കുന്നത്:

1. അവരോടു സ്വകാര്യമായി സംസാരിക്കുക, ആത്മഹത്യ എന്ന വിഷയം സൗമ്യമായി അവതരിപ്പിക്കുക. അങ്ങനെയുള്ള ചിന്തകൾ മനസ്സിലൂടെ കടന്നു പോയിട്ടുണ്ടോ എന്നു നിങ്ങൾക്കു ചോദിക്കാം.  

2. അവരുടെ ഉൽക്കട ക്ലേശം അംഗീകരിക്കുക, നിങ്ങളുമായി അവരുടെ ചിന്തകൾ പങ്കു വയ്ക്കുവാന്‍ തയ്യാറായതിന് അവരോട് നന്ദി രേഖപ്പെടുത്തുക.

3. നിങ്ങൾ അവർക്ക് ഒപ്പം ഉണ്ട് എന്ന് അവർ അറിയാനിട വരട്ടെ, നിങ്ങളുടെ പിന്തുണ അവർക്കു നൽകുകയും ചെയ്യുക

4. നിങ്ങൾക്ക് അവരെ എങ്ങനെയാണ് സഹായിക്കുവാൻ കഴിയുക എന്നും  നിങ്ങൾക്കു ചെയ്യുവാൻ കഴിയുന്ന എന്തെങ്കിലും കൃത്യമായ കാര്യം ഉണ്ടോ എന്നും അവരോടു തിരക്കുക.

5. അവരുമായി ഒരു ഒത്തുതീർപ്പു വ്യവസ്ഥ ഉണ്ടാക്കുക - അടുത്ത തവണ ആത്മഹത്യയെ കുറിച്ചുള്ള ചിന്ത വരുമ്പോൾ നിങ്ങളുമായി ബന്ധം വയ്ക്കുന്നതിന് അവർ സമ്മതിക്കുന്നുവോ എന്ന് അവരോടു ചോദിക്കുക.

6. ഒരു മാനസികാരോഗ്യ വിദഗ്ദ്ധനെ സമീപിക്കുന്നതിനു അവരെ പ്രോത്സാഹിപ്പിക്കുക, സഹായം തേടുന്ന പ്രക്രിയയിൽ അവർക്ക് പിന്തുണ നൽകുക.  

നിങ്ങൾ ഒരിക്കലും ചെയ്യുവാൻ പാടില്ലാത്തത്:

1."നിങ്ങൾ കരുതുന്നതു പോലെ അത് അത്ര മോശമൊന്നുമല്ല..." അല്ലെങ്കിൽ "നിങ്ങൾ കുറച്ചുകൂടി ബുദ്ധിമുട്ടി പരിശ്രമിച്ചാൽ നിങ്ങൾക്ക് ഇതു കൈകാര്യം ചെയ്യുവാൻ കഴിയും എന്ന് എനിക്ക് ഉറപ്പുണ്ട്,"  എന്നു തുടങ്ങിയവ പറഞ്ഞ് അത്തരം ചിന്തകൾ ലഘൂകരിക്കുവാൻ ശ്രമിക്കുന്നത്.

2.അവരുടെ അവസ്ഥ മനസ്സിലാക്കാതെ അവരെ വീണ്ടും സമാശ്വസിപ്പിക്കുന്നത്

3.അവർ സ്‌നേഹിക്കുന്നവർക്ക് അതു വരുത്തുവാന്‍ ഇടയുള്ള വേദന മൂലം അത് പുനഃപരിശോധിക്കണമെന്ന് അവരോട് ആവശ്യപ്പെടുന്നത്

4.ദുർബ്ബലരായവർക്കോ അല്ലെങ്കിൽ ഭീരുക്കൾക്കോ രക്ഷപ്പെടുന്നതിനുള്ള വഴി മാത്രമാണ് ആത്മഹത്യ എന്ന് അവരോടു പറയുന്നത്

5.ആത്മഹത്യാ ചിന്തകൾ ഉണ്ടാകുന്നു എന്നതിന് അവരെ കളിയാക്കുകയോ അവർക്കു കുറ്റബോധം തോന്നിപ്പിക്കുകയോ ചെയ്യുന്നത്

6. ആത്മഹത്യ ഒരു നല്ല ആശയം അല്ല എന്ന് അവരോടു പറയുന്നത്. 

White Swan Foundation
malayalam.whiteswanfoundation.org