ആത്മഹത്യ തടയൽ
ആത്മഹത്യയെക്കുറിച്ച് എങ്ങനെ സംസാരിക്കും
ആത്മഹത്യയെന്നത് വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട വിഷയമാണ്. സമൂഹത്തില്‍ ഇതിനൊരു ദുഷ്കീര്‍ത്തി കാലങ്ങളായി നിലനില്ക്കുകയും ചെയ്യുന്നു. ഒരു ആത്മഹത്യയുടെ ആഘാതത്തിന് ഇരയാകുന്ന വ്യക്തിക്കള്‍ക്ക് പലപ്പോഴും ഒറ്റപ്പെടലും നിസ്സഹായതയും അനുഭവപ്പെടാറുണ്ട്.അതുപോലെ തന്നെ സമൂഹത്താല്‍ വിധിക്കപ്പെടും എന്നൊരു ഭയവും അവരെ അലട്ടുന്നതായി കണ്ടുവരുന്നു. അതിനാല്‍ ആത്മഹത്യയെക്കുറിച്ച് സംസാരിക്കുന്നത് സംബന്ധിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന വിലക്ക് നീക്കം ചെയ്യുന്നതിനായി അതിനെക്കുറിച്ചുള്ള സംസാരം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട് എന്നിരിക്കെ തന്നെ, ആത്മഹത്യാ പ്രവണത എന്നത് ഒരു രോഗമാണ് എന്ന കാര്യം കൂടി ഓര്‍മ്മയില്‍ വെയ്ക്കുകയും അതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയും വേണം.
നാട്ടില്‍ ഇപ്പോള്‍ ആത്മഹത്യയുടെ എണ്ണം പെരുകിവരുന്നതുവച്ച് നോക്കുമ്പോള്‍ നമ്മുടെ ചുറ്റുവട്ടത്തില്‍ അല്ലെങ്കില്‍ നമ്മുടെ പരിചയ വൃത്തത്തില്‍ ഉള്ള ആര്‍ക്കും ഇത് സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഓരോ ആത്മഹത്യയും മരിക്കുന്നയാളുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ചുറ്റുമുള്ളവര്‍ക്കും മേല്‍ കനത്ത ആഘാതമാണ് ഏല്‍പ്പിക്കുന്നത്.
ആത്മഹത്യയെക്കുറിച്ച് സംസാരിക്കുമ്പോള്‍ മനസില്‍ വെയ്ക്കേണ്ട ചില കാര്യങ്ങള്‍ താഴെ പറയുന്നു:
- ആത്മഹത്യയ്ക്കുള്ള കാരണം ഊഹിച്ചുണ്ടാക്കരുത്: ഒരു വ്യക്തിയില്‍ കടുത്ത മാനസിക സമ്മര്‍ദ്ദവും തീവ്രവേദനയും മറ്റും സൃഷ്ടിക്കുന്ന വിവിധ ഘടങ്ങള്‍ കൂടിച്ചേരുന്നതിന്റെ ഫലമായാണ് ആത്മഹത്യ സംഭവിക്കുന്നത്. ആത്മഹത്യയുടെ കാരണത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ സൃഷ്ടിക്കുന്നത് നിര്‍വികാരപരമായ സമീപനവും നിസ്സാരവത്ക്കരിക്കലുമാണ്, അതിനാല്‍ നമ്മള് മരണമടഞ്ഞ വ്യക്തിയുടെ സ്വകാര്യതയെ മാനിക്കേണ്ടതുണ്ട്.
- ആത്മഹത്യചെയ്യാന്‍ സ്വീകരിച്ച മാര്‍ഗത്തെക്കുറിച്ച് ചര്‍ച്ച ചെയ്യരുത്: ആത്മഹത്യ ചെയ്ത രീതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതും ആ വ്യക്തിയുടെ സ്വകാര്യതയിലുള്ള കടന്നു കയറ്റമാണ്. അതിലുപരിയായി, ആത്മഹത്യ ചെയ്യാനുള്ള സാധ്യത കൂടുതലുള്ള വ്യക്തികളെ ഈ ചര്‍ച്ച സ്വാധീനിക്കുകയും എങ്ങനെ ജീവിതം അവസാനിപ്പിക്കണം എന്ന കാര്യത്തില്‍ അവര്‍ക്ക് ഒരു ആശയം/ വഴി തുറന്നു കൊടുക്കുകയും ചെയ്യും.
- കുറ്റപ്പെടുത്തരുത്;ആത്മഹത്യ ദൗര്‍ബല്യത്തിന്റെ സൂചനയല്ല: ഒരു വ്യക്തിയില്‍ ആഴത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന നിരവധി ഘടങ്ങളുടെ കൂടിച്ചേരലിന്റെ ഫലമായി സംഭവിക്കുന്ന സങ്കീര്‍ണമായ ഒരു പ്രതിഭാസമാണ് ആത്മഹത്യ. ഇതൊരു രോഗമാണ്, അല്ലാതെ ദൗര്‍ബല്യത്തിന്റെ സൂചനയല്ല.
- ആത്മഹത്യമൂലം നിരാശ്രയമാക്കപ്പെട്ടിരിക്കുന്ന ഒരു കുടുംബത്തിന് നിങ്ങളുടെ സഹായം ആവശ്യമുണ്ട്. അവര്‍ ആവശ്യപ്പെടാതെ അവരോട് ആത്മഹത്യയെക്കുറിച്ച് സംസാരിക്കരുത്: ആത്മഹത്യമൂലം നിരാശ്രയരാക്കപ്പെട്ടവര്ക്ക് തങ്ങള്‍ ഒറ്റപ്പെട്ടതായി അനുഭവപ്പെടുകയും ആത്മഹത്യയെചുറ്റിപ്പറ്റിയുള്ള അപമാനവും ദുഷ്കീര്‍ത്തിയും അവര്‍ക്ക് അസഹ്യമായിത്തീരുകയും ചെയ്യും. എന്താണ് പറയേണ്ടതെന്ന് നിങ്ങള്‍ക്ക് നിശ്ചയമില്ലെങ്കില്‍ ആത്മഹത്യയിലൂടെ ഒരു സുഹൃത്തിനേയോ കുടുംബാംഗത്തേയോ നഷ്ടപ്പെട്ടിരിക്കുന്ന ഒരാളെ സമീപിക്കുക എന്നത് വലിയ വെല്ലുവിളിയായേക്കാം. അത്യധികമായ ദുഃഖം അനുഭവിക്കുന്ന ആ സമയത്ത് അവരെല്ലാം നിങ്ങളുടെ സഹായത്തിനായി കാത്തിരിക്കുകയാണ് എന്ന കാര്യം പ്രത്യേകം ഓര്‍ക്കണം.
- "അവര്‍ അവരുടെ കുടുംബത്തെക്കുറിച്ച് ഓര്‍ത്തോ?" അല്ലെങ്കില്‍ "അവര്‍ക്ക് എങ്ങനെ ഇത് ചെയ്യാന്‍ പറ്റി?"- എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പറയരുത് : ഇത് മൂന്നാമത്തെ പോയന്റിന്റെ ഒരു കൂട്ടിച്ചേര്‍ക്കലാണ്- മരിച്ചയാളെ വിധിക്കുകയോ/വിമര്‍ശിക്കുകയോ അയാള്‍ എന്തിലൂടെയാണ് കടുന്നുപോയത് എന്ന് മനസിലാക്കുന്നതിനായി കാര്യങ്ങള്‍ ഊഹിച്ചെടുക്കുകയോ ചെയ്യരുത്.
ആത്മഹത്യ ഒരു കുറ്റകൃത്യമാണ് എന്ന രീതിയില്‍ സംസാരിക്കരുത്
ആത്മഹത്യയെക്കുറിച്ച് ആരോഗ്യകരമായ സംഭാഷണം സാധ്യമാക്കാന്‍ നമ്മള് 'ആത്മഹത്യ'യെ ക്കുറിച്ച് അപമാനകരമല്ലാത്ത വാക്കുകള്‍ ഉപയോഗിക്കണം. ആത്മഹത്യ ഒരു കുറ്റകൃത്യമായി പരിഗണിച്ചിരുന്ന കാലത്ത് ഉണ്ടായ പ്രയോഗങ്ങള്‍ ഒഴിവാക്കുക. അക്കാലത്തിന് ശേഷം, ആളുകള്‍ക്ക് എന്തുകൊണ്ടാണ് ആത്മഹത്യ ചെയ്യാനുള്ള തോന്നല്‍ ഉണ്ടാകുന്നത് എന്നതിനെക്കുറിച്ച് വളരെയധികം ഗവേഷണങ്ങള്‍ നടക്കുകയും ഈ പ്രതിഭാസത്തെക്കുറിച്ച് കൂടുതല്‍ മെച്ചപ്പെട്ട മനസിലാക്കലുകള്‍ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. ഈ പുരോഗതിയോടൊപ്പം, ആത്മഹത്യമൂലം ദുരിതം അനുഭവിക്കുന്നവരെ ദ്രോഹിക്കാനോ അപകീര്‍ത്തിപ്പെടുത്താനോ ശ്രമിക്കാതിരിക്കണം എന്നതുകൂടി പ്രധാനപ്പെട്ട കാര്യമാണ്. അതിനാല്‍ ആത്മഹത്യ ചെയ്തു (കമ്മിറ്റഡ് സൂയിസൈഡ്) എന്നതിന് പകരം 'അവരുടെ ജീവിതം അവസാനിപ്പിച്ചു' എന്നതുപോലുള്ള വാക്കുകള്‍ ഉപയോഗിക്കണം.