മാനസികാരോഗ്യത്തെ കുറിച്ചു മനസ്സിലാക്കൽ

മാനസിക അസുഖാവസ്ഥ അനുഭവിക്കുന്ന വ്യക്തികളുടെ തൊഴിൽ സാദ്ധ്യതകൾ

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

നമ്മൾ എല്ലാവരും ജോലിക്കും തൊഴിലിനും ഒരളവു വരെ പ്രാധാന്യം നൽകാറുണ്ട്. അത് ഒരു വരുമാനമാർഗ്ഗം മാത്രമല്ല, അതു നമുക്ക് ലക്ഷ്യബോധവും, സ്വയം പഠിക്കാനും  മറ്റുള്ളവർക്കൊപ്പം പണിയെടുക്കുന്നതിനും ഉള്ള അവസരവും കൂടി നൽകുന്നുണ്ട്. പക്ഷേ മാനസിക അസുഖാവസ്ഥ ഉള്ള വ്യക്തികളുടെ ഉദ്യോഗസാദ്ധ്യത എന്താണ്?

മിയ്ക്കവാറും മാനസിക രോഗങ്ങളും പ്രത്യക്ഷമാകുന്നത് 15-35 വയസ്സു പ്രായത്തിനടയ്ക്കാണ്. ചില മാനസിക രോഗങ്ങൾക്ക് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും ഉത്പാദകമായ വർഷങ്ങളെ ബാധിക്കത്തക്ക വിധത്തിലുള്ള, ദീർഘകാലം നിലനിൽക്കുന്ന പരിണതഫലങ്ങൾ ഉണ്ടായെന്നു വരാം. കടുത്ത വിഷാദരോഗ തകരാർ (ക്ലിനിക്കിൽ ഡിപ്രഷൻ ) ഉത്കണ്ഠജന്യ തകരാറുകൾ തുടങ്ങിയ മാനസിക അസുഖങ്ങൾ ബാധിച്ച വ്യക്തികൾക്ക് അൽപ്പകാലത്തെ ഇടവേളയക്കു ശേഷം ജോലിയിൽ മടങ്ങി വരാൻ സാധിച്ചേക്കാം. പക്ഷേ, സ്‌കിസോഫ്രീനിയ, അല്ലെങ്കിൽ ബൈപോളാർ ഡിസോഡർ തുടങ്ങിയ കടുത്ത മാനസികരോഗം ബാധിച്ചിട്ടുള്ള വ്യക്തികൾക്ക് അവരുടെ സാമൂഹിക കഴിവുകൾ, മരുന്നുകൾ പതിവായി കഴിക്കുന്നതിനുള്ള കഴിവ്, അവബോധ കഴിവുകൾ എന്നിവയെ ബാധിച്ചേക്കാം. പുതിയ കഴിവുകൾ പഠിച്ചെടുക്കന്നതിനുള്ള വ്യക്തിയുടെ കഴിവിനേയോ അസുഖത്തിനു മുമ്പ് ആ വ്യക്തി നേടിയിട്ടുള്ള കഴിവുകൾ ഉപയോഗിക്കത്തക്ക വിധമുള്ള തൊഴിൽ നേടുന്നതിലോ രോഗത്തിന് ഇടപെടാൻ കഴിയും. 

മാനസിക രോഗമുള്ള വ്യക്തികൾക്ക് എങ്ങനെയാണ് തൊഴിൽ തുടങ്ങുന്നതിനോ, തൊഴിൽ തിരികെ ലഭിക്കുന്നതിനോ സാധിക്കുന്നത്?

മാനസികരോഗം ബാധിച്ച വ്യക്തികൾക്ക് തൊഴിൽപരമായ പുനരധിവാസം എന്നത് ചികിത്സയ്ക്കു സമാന്തരമായി നടക്കുന്ന ഒരു പ്രക്രിയയാണ്. തൊഴിൽപര ഉപദേശം (കൗൺസിലിംഗ്), തൊഴിൽപര കഴിവുകളുടെ നിർണ്ണയിക്കൽ, തൊഴിൽ കഴിവുകളിലുള്ള പരിശീലനം, തൊഴിൽപരമായ മാർഗ്ഗനിർദ്ദേശം, ജോലിയിൽ പ്രവേശനം നേടൽ, ജോലി നിലനിർത്തലും പരിപാലനവും തുടങ്ങിയവ എല്ലാം ഉൾപ്പെട്ടിട്ടുള്ള ക്രമാനുഗതവും വ്യക്ത്യാധിഷ്ടതവുമായ ഒരു പരിപാടി ആണ് അത്. പുനരധിവാസത്തിന്റെ ഒരു ഭാഗമായി, വ്യക്തികളുടെ കഴിവുകൾ നിർണ്ണയിക്കുന്നു, പരിശീനം നൽകുന്നു, വ്യക്തിയുടേയും കുടുംബത്തിന്റേയും വരുമാന സ്രോതസ്സ, ആവശ്യങ്ങളും ആഗ്രഹങ്ങളും  അനുസരിച്ച് ജോലിയും നൽകുന്നു.

ആത്മാഭിമാനത്തിന്റെ ഒരു തോന്നൽ ആളുകളിൽ സൃഷ്ടിക്കുന്നതിന് ജോലി സഹായകമാകുന്നു, അത് ഒരു പ്രധാനപ്പെട്ട പ്രവർത്തന പ്രചോദനവും ആയിത്തീരുന്നു. അതിന് പ്രതീക്ഷയുടെ ഒരു തോന്നൽ സൃഷ്ടിക്കുവാൻ കഴിയും, തുടർന്ന് മാനസിക രോഗത്തിൽ നിന്നു മുക്തി നേടുന്നതിന് അതു സഹായകമാകുകയും ചെയ്യുന്നു. സാമാന്യമായി പറഞ്ഞാൽ, മാനസിക രോഗം ഉള്ള വ്യക്തികൾക്ക് തൊഴിലിൽ പരിശീലനം നൽകുന്നു:

 • അവരുടെ ശ്രദ്ധ രോഗലക്ഷണങ്ങളിൽ നിന്നു ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിലേക്ക് മാറുന്നു
 • സംഘങ്ങളിൽ പ്രവർത്തിക്കുന്നതിന് അവർ പഠിക്കുന്നു, അങ്ങനെ അവർ തന്നത്താൻ ഒറ്റയ്ക്കു മാറിപ്പോകുന്നതിനുള്ള സാദ്ധ്യത കുറയ്ക്കുന്നു
 • ഏൽപ്പിച്ച ഒരു ജോലി ചെയ്യുമ്പോൾ അവരുടെ അവബോധപരമായ പ്രവർത്തികളായ ശ്രദ്ധ,  ശ്രദ്ധ കേന്ദ്രീകരിക്കൽ, ഓർമ്മിക്കൽ എന്നിവ വർദ്ധിക്കുന്നു
 • ആവർത്തിച്ച് ഏൽപ്പിച്ച കാര്യം ചെയ്യുമ്പോൾ അവർ ഒരു ജോലിശീലം വളർത്തുന്നു
 • സാമ്പത്തിക പ്രതിഫലം നൽകുമ്പോൾ അവർക്ക് അത് പ്രോത്സാഹജനകമായി ഭവിക്കുന്നു
 • വ്യക്തിയുടെ ആത്മവിശ്വാസം വർദ്ധിക്കുന്നു; തങ്ങളെ കൊണ്ട് പ്രയോജനമുണ്ട്, തങ്ങൾക്ക് മൂല്യമുണ്ട് എന്ന് അവർക്കു തോന്നുന്നു
 • അവരുടെ പ്രവർത്തി നിർവ്വഹണ തോത് അഭിവൃദ്ധിപ്പെടുന്നു

ബംഗളുരു നിംഹാൻസ് (NIMHANS) കേന്ദത്തിൽ സൈക്യാട്രിക് സോഷ്ൽ വർക്ക് വകു്പപിലെ ഡോ ആരതി ജഗന്നാഥൻ പറയുന്നു, "ഇന്ത്യയിൽ ഈ അടുത്ത കാലം വരെ മാനസിക രോഗം ബാധിച്ചിട്ടുള്ള വ്യക്തികളുടെ തൊഴിലധിഷ്ഠിത പുനരധിവാസം എന്നാൽ അർത്ഥമാക്കിയിരുന്നത് അവരെ എപ്പോഴും പ്രവർത്തനങ്ങളിലോ ഏൽപ്പിച്ചു കൊടുക്കുന്ന ജോലികളിലോ വാപൃതരാക്കുകയോ പ്രവർത്തനനിരതരാക്കുകയോ ചെയ്യുക എന്നതായിരുന്നു. കഴിഞ്ഞ ഒരു വർഷം ആയി, മാനസിക രോഗം ബാധിച്ച വ്യക്തികളെ ജോലിക്കു വേണ്ടി പ്രത്യേക തരം കഴിവുകളിൽ പരിശീലനം നൽകുന്നതിന് മാനസികാരോഗ്യ ആശുപത്രികളും മനോരോഗ പുനരധിവാസ കേന്ദ്രങ്ങളും ശ്രദ്ധ പതിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഈ വിധത്തിൽ നിംഹാൻസ് ഉദ്യോഗ് (UDYOG- Unique database of Youth for Gainful Employment) എന്ന ഒരു തൊഴിൽ നിർണ്ണയ മാതൃകാരൂപം വികസിപ്പിച്ചിട്ടുണ്ട്, അത് ഇപ്പോൾ ക്രമീകരണ പ്രക്രിയയിൽ ആണ്."

"എന്നിരുന്നാലും ഏതു തൊഴിലിലും പരിശീലനം നൽകുന്നതിനു മുമ്പ്, ഒരു വ്യക്തിയുടെ താത്പര്യം, കഴിവ്, ജോലി ചെയ്യുന്നുതിനുള്ള സന്നദ്ധത എന്നിവയെല്ലാം മാനസികാരോഗ്യ വിദഗ്ദ്ധർ വിലയിരുത്തേണ്ടതായിട്ടുണ്ട് . അതേപോലെ രോഗത്തിന്റെ ചലന പ്രകൃതി പരിഗണിച്ച് വ്യക്തിക്ക് പരിസീലനവും ജോലിയും നൽകി കഴിഞ്ഞ ശേഷവും ഒരു നിരന്തര നിരീക്ഷണം നടത്തേണ്ടത് ആവശ്യമാണ്," അവർ കൂട്ടിച്ചേർക്കുന്നു. നിംഹാൻസിൽ ചികത്സിച്ചു വരുന്ന വ്യക്തികൾക്കായി ഇപ്പോൾ ഉദ്യോഗ് മാതൃകാ രൂപം നിർവ്വഹിച്ചു വരുന്നുണ്ട്. 

തൊഴിൽ സന്നദ്ധതാ നിർണ്ണയത്തിലൂടെ, മാനസികാരോഗ്യവിദഗ്ദ്ധർ താഴെ വിവരിച്ചിരിക്കുന്ന മൂന്നു  പരിണതഫലങ്ങളിൽ ഏതെങ്കിലും ഒന്നില്‍ തീരുമാനം കൈക്കൊള്ളുന്നു:

 • അവരോട് തുടർ നിരീക്ഷണങ്ങൾക്കു വേണ്ടി ആവശ്യപ്പെട്ടിട്ടുള്ള ലക്ഷണങ്ങൾ എന്തെല്ലാണോ ആ വ്യക്തി അതേ ലക്ഷണങ്ങൾ തുടർന്നും പ്രകടിപ്പിക്കുന്നുണ്ടോ?
 • തൊഴിലധിഷ്ഠിത പുനരധിവാസത്തിന് വ്യക്തി ഇപ്പോഴും സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ലെങ്കിൽ, സൈക്യാട്രിക് വൈകല്യങ്ങളുടെ ാവശ്യങ്ങൽ്കകായി നിലകൊള്ളുന്ന ഡേ കെയർ കേന്ദ്രത്തിൽ പോകുവാൻ അവരോട് ആവശ്യപ്പെടുന്നു 
 • തൊഴിലധിഷ്ഠിത പുനരധിവാസത്തിന് വ്യക്തി തയ്യാറായിട്ടുള്ള പക്ഷം, അവരെ തൊഴിലധിഷ്ഠിത കൗൺസിലിംഗ്ന് ശുപാർ ചെയ്യുന്നു, തൊഴിൽ പരിശീലനം നൽകുന്നു, ഉചിതമായ സ്ഥലത്ത് ജോലി നൽകുകയും ചെയ്യുന്നു. 

മാനസിക രോഗമുള്ള വ്യക്തികളുടെ തൊഴിൽ പ്രാപ്യത

മാനസിക രോഗമുള്ള വ്യക്തിക്കു നൽകുന്ന ജോലി വ്യക്തിയെ അനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഒരു മത്സരപരമായ തൊഴിലിന് അവർക്കു സാധിക്കുമോ,  അതോ, വൈകല്യമുള്ളവർക്കു വേണ്ടി മാത്രം നടത്തപ്പെടുന്ന പ്രത്യേക വർക്ക്‌ഷോപ്പ് പോലെയുള്ള തൊഴിൽ പരിശീലന കേന്ദ്രമാണോ കൂടുതൽ യോജദിക്കുക, അതോ സ്വയം തൊഴിൽ ചെയ്യുവാൻ കഴിയുമോ, വീട്ടിൽ ഇരന്നു ചെയ്യാവുന്ന ജോലി ചെയ്യുവാൻ കഴിയുമോ, അതല്ലെങ്കിൽ പരസ്പരം സഹകരിച്ചു ജോലി ചെയ്യുന്ന ഇടത്തു വേണോ എന്നതെല്ലാം അവരുടെ പ്രവർത്തനാധിഷ്ഠിത രൂപരേഖയെ അടിസ്ഥാനപ്പെടുത്തിയാണ് തീരുമാനിക്കപ്പെടുന്നത്. 

പ്രവർത്തനാധിഷ്ഠിത രൂപരേഖ സൃഷ്ടിക്കൽ എന്നതിൽ രോഗത്തിന്‍റെ പ്രകൃതവും ദൈർഘ്യവും അനുസരിച്ചുള്ള ജോലി ആവശ്യങ്ങൾ, മരുന്നുകൾ, മരുന്നുകൾ കൃത്യമായി കഴിക്കുന്നതിലുള്ള താൽപ്പര്യം, സ്വയപരിചരണം, ആശയവിനിമയ കഴിവുകൾ, ഉചിതമായ ജോലി സമയം, താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുന്നതിനുള്ള കഴിവ് എന്നിവ ഉൾപ്പെട്ടിട്ടുണ്ട്:

 • സ്വതന്ത്രമായി സഞ്ചരിക്കുക
 • നിർദ്ദേശങ്ങൾ മനസ്സിലാക്കുക
 • ഔചിത്യബോധം ഉപയോഗിക്കുക

അവനവന്‍റെ പണം സ്വയം കൈകാര്യം ചെയ്യുക

മാനസികരോഗമുള്ള വ്യക്തികളെ പരിശീലിപ്പിക്കുന്നതിൽ തന്‍റെ സ്വന്തം അനുഭവജ്ഞാനം നേടിയിട്ടുള്ള, എനേബിൾ ഇന്ത്യ (Enable India) എന്ന സ്ഥാപനത്തിന്‍റെ  പ്രോഗ്രാം കോഓർഡിനേറ്റർ ആയ വിദ്യ എച്ച് ആർ പങ്കവയ്ക്കുന്ന അനുഭവം ഇതാണ്: "പലപ്പോഴും ഞാൻ നിരീക്ഷിച്ചിട്ടുള്ള ഒരു കാര്യം ആ വ്യക്തിക്ക് അതു ചെയ്യുവാനുള്ള കഴവില്ലായ്മയല്ല, മറിച്ച് മാനസിക രോഗം മൂലമോ അല്ലെങ്കിൽ മരുന്നുകളുടെ പാർശ്വഫലങ്ങൾ മൂലമോ ആണ് ചെയ്യുവാൻ പ്രയാസം തോന്നുന്നത് എന്നാണ്.  വൈകല്യങ്ങൾ ഉള്ള വ്യക്തികൾക്ക് ആവസ്യമുള്ളത് സഹതാപം ആവശ്യമില്ല - തങ്ങളുടെ ആവശ്യങ്ങളും കഴിവുകളും സ്വപ്‌നങ്ങളും പൂർത്തീകരിക്കുന്നതിനും വളർത്തുന്നതിനും ഉള്ള ഒരു പിന്തുണ നൽകുന്ന പരിതസ്ഥിതിയാണ് എന്ന് എനേബിൾ ഇന്ത്യ ഉറച്ചു വിശ്വസിക്കുന്നു." 

White Swan Foundation
malayalam.whiteswanfoundation.org