തെറപ്പിയിൽ അധിക്ഷേപ-ബന്ധിത ആഘാതം കൈകാര്യം ചെയ്യുന്നത്

തെറപ്പിയിൽ അധിക്ഷേപ-ബന്ധിത ആഘാതം കൈകാര്യം ചെയ്യുന്നത്

ഗാർഹിക പീഡനം അതിജീവിക്കുന്നവരെ തെറപ്പിസ്റ്റുകൾക്ക് എങ്ങനെ സഹായിക്കാൻ കഴിയും എന്നുള്ളതിന്‍റെ മാർഗ്ഗനിർദ്ദേശങ്ങൾ

ഗാർഹിക പീഡനങ്ങൾക്കും മാനസികാരോഗ്യ പ്രശ്നങ്ങൾക്കും തമ്മിൽ ഒരു ദ്വിദിശ ബന്ധമുണ്ട്, അതിനർത്ഥം ദുർബ്ബലരായ വ്യക്തികൾക്ക് (മാനസികാരോഗ്യ സേവന ഉപയോക്താക്കൾ ഉൾപ്പെടെ) അധിക്ഷേപം അനുഭവിക്കുന്നതിനുള്ള സാദ്ധ്യത കൂടുതലാണ് എന്നാണ്, ഇതാകട്ടെ, പ്രതികൂല മാനസികാരോഗ്യ ഫലങ്ങൾ എന്ന കൂടുതൽ അപകടസാധ്യതയിലേ്ക്ക് അവരെ നയിക്കുകയും ചെയ്യുന്നു.

അക്രമം നേരിടുന്ന സ്ത്രീകളെ ചികിത്സിക്കുമ്പോൾ ആരോഗ്യപരിപാലന വിദഗ്ദ്ധർ ഒരു പരസ്പരഛേദന സമീപനം സ്വീകരിക്കുക എന്നത് പ്രധാനമാണ്. ''അക്രമത്തിന്‍റെ അതുല്യമായ അനുഭവങ്ങൾ സൃഷ്ടിക്കുന്നതിനായി ലിംഗഭേദംമറ്റ് അസമത്വങ്ങൾ / അടിച്ചമർത്തലുകൾ (ലൈംഗികത, ലിംഗ സ്വത്വം, വംശീയത, തദ്ദേശീയത, കുടിയേറ്റ നില, വൈകല്യം) എന്നിവയുമായി എവിടെയാണ് ഛേദിക്കുന്നത് എന്നു പരിഗണിക്കുന്നത്' ഇതിൽ ഉൾപ്പെടുന്നു.

ഗാർഹിക പീഡനങ്ങൾ എന്ന അപകടം നേരിടുന്നതിനു സാദ്ധ്യതയുള്ള മറ്റ് ദുർബ്ബലരായ ജനസംഖ്യാ ഗ്രൂപ്പുകളുണ്ട്, എൽജിബിറ്റിഎ + സമൂഹത്തിലെ ആളുകൾ, കുട്ടികൾ, പ്രായമായവർ, അംഗുപരിമിതികൾ ഉള്ളവർ എന്നിവർ. ദുരിതത്തിലായ വ്യക്തി ഒരു സ്ത്രീയാണെങ്കിൽ മാത്രമേ നിലവിലുള്ള നിയമം ആശ്വാസം നൽകുകയുള്ളു, എന്നാൽ ഈ സംഘങ്ങൾ ഓരോരുത്തരും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അദ്വിതീയമാണെന്നും അവയ്ക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും തിരിച്ചറിയേണ്ടത് പ്രധാനമാണ്.

അക്രമത്തിന്‍റെ ദൈർഘ്യമേറിയ കാലയളവ്, അതിന്‍റെ കാഠിന്യവും സമീപകാലസ്ഥിതിയും, ഒന്നിലധികം അക്രമങ്ങളുടെ അനുഭവം എന്നിവയെല്ലാം ഉയർന്ന രോഗാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗാർഹിക പീഡനം അനുഭവിച്ചിട്ടില്ലാത്ത സ്ത്രീകളേക്കാൾ കൂടുതലായി അത് അനുഭവിച്ചിട്ടുള്ള സ്ത്രീകൾക്ക് വിഷാദം, ഉത്കണ്ഠ, ലഹരിവസ്തുക്കളുടെ ദുരുപയോഗം എന്നിവ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്.

അക്രമത്തിന് സാക്ഷ്യം വഹിക്കുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും, ഇത് അവരുടെ ചികിത്സാപരമായ പ്രധാനപ്പെട്ട പ്രശ്‌നങ്ങളുടെ അപകടസാദ്ധ്യത രണ്ട് മുതൽ നാല് ഇരട്ടി വരെ ആക്കി വർദ്ധിപ്പിക്കുന്നു. സാമൂഹ്യവികസനത്തിലെ ബുദ്ധിമുട്ട്, വിദ്യാഭ്യാസപരമായ പുരോഗതി അല്ലെങ്കിൽ ലൈംഗിക പ്രവർത്തനത്തിന്‍റെ കാലേ കൂട്ടിയുള്ള പ്രാരംഭം എന്നിവ ഇതിൽ ഉൾപ്പെടാം. ഉത്കണ്ഠ, വിഷാദം, പോലെയുള്ള ആന്തരിക ലക്ഷണങ്ങളും ആക്രമണാത്മകത, ശല്യപ്പെടുത്തുന്ന സംഭവങ്ങളുടെ പെട്ടെന്നുള്ള ഓർമ്മകൾ ഉണ്ടാകുന്നതു പോലെയുള്ള ആഘാത ലക്ഷണൾ തുടങ്ങിയ ബാഹ്യവൽകൃത ലക്ഷണങ്ങളും കുട്ടികളിൽ സൃഷ്ടിച്ചേക്കാം.

Q

ഉപദേശമോ സഹായമോ തേടി വരുന്ന, ഗാർഹിക പീഡനത്തിന് ഇരയായ വ്യക്തികളെ ഒരു മാനസികാരോഗ്യ പരിശീലകന് എങ്ങനെ സഹായിക്കാനാകും?

A

ഗാർഹിക പീഡനത്തെ അതിജീവിക്കുന്നവർക്ക് മാനസികാരോഗ്യം കുറവായിരിക്കുമെങ്കിലും, മാനസികാരോഗ്യ ചികിത്സ ലഭിക്കുന്ന വേളയിൽ, ഗാർഹിക പീഡനത്തെക്കുറിച്ചോ അധിക്ഷേപത്തെക്കുറിച്ചോ അവരോടു പതിവായി ചോദിക്കാറില്ല, തൽഫലമായി അവർക്ക് ഉചിതമായ അഭിപ്രായം ചോദിക്കലുകളോ പിന്തുണ നൽകലോ നടക്കുന്നുമില്ല.

ചില രാജ്യങ്ങളിൽ, ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളും ആരോഗ്യ സേവകർ അധിക്ഷേപം തരിച്ചറിയുന്നതിന്‍റെ കുറഞ്ഞ നിരക്കും കാരണം ആരോഗ്യ സേവന ഉദ്യോഗസ്ഥർ സ്ത്രീകളോട് അവരുടെ ഉറ്റ പങ്കാളിയുടെ അധിക്ഷേപം അനുഭവിച്ചിട്ടുണ്ടോ എന്നു പതിവായി ചോദിക്കണം എന്നു ശുപാർശ ചെയ്യുന്നുണ്ട്.

ഇത്രയും പറഞ്ഞ സ്ഥിതിക്ക്, വികസ്വര രാജ്യങ്ങളിൽ പരിമിതമായ വിഭവങ്ങളും അഭിപ്രായം തേടൽ നടപടിക്രമങ്ങളും ആണ് ഉള്ളതെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) തിരിച്ചറിയുന്നുണ്ട്, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് വേണ്ടി സാർവത്രിക പരിശോധന നടത്താൻ ശുപാർശ ചെയ്യുന്നില്ല എന്നു കൂടി പറയട്ടെ. എന്നിരുന്നാലും, അക്രമവുമായി ബന്ധപ്പെട്ടതാണെന്ന് സംശയിക്കുന്ന പരിക്കുകളോ അവസ്ഥകളോ ഉള്ള സ്ത്രീകളുമായി ചേർന്ന് ഈ വിഷയം ഉന്നയിക്കുന്നതിന് ലോകാരോഗ്യ സംഘടന ആരോഗ്യ പരിരക്ഷാ ദാതാക്കളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

നേരിട്ടുള്ള ചോദ്യം ചെയ്യലിന്‍റെ അഭാവത്തിൽ, ഗാർഹിക പീഡനത്തെ അതിജീവിച്ചവർ ആരോഗ്യ സേവന ദാതാക്കളോട് അധിക്ഷേപം വെളിപ്പെടുത്താൻ മടിക്കുന്നു. മാനസികാരോഗ്യ ദാതാക്കൾ മാനസികരോഗത്തിന്റെ ലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും ആഘാതത്തിന്റെ കാരണം അവഗണിക്കുകയാണെങ്കിൽ, ചികിത്സ വിജയിക്കാനുള്ള സാദ്ധ്യത കുറവാണ്.

സ്ത്രീകളിൽ വിഷാദം, ഉത്കണ്ഠ തുടങ്ങിയവ നിർണ്ണയിക്കപ്പെടുന്നുണ്ടെങ്കിൽ, പരിശീലകർ അവരോട് പതിവായി ഗാർഹിക പീഡനത്തിന്റെ വർത്തമാനകാലത്തേയോ മുൻകാലത്തേയോ സംഭവങ്ങളെയോ കുറിച്ച് ചോദിക്കേണ്ടതുണ്ട്. വിദഗ്ദ്ധ സേവനങ്ങളിലേക്ക് അഭിപ്രായം തേടുന്നതിനും നൽകാൻ അവർക്ക് കഴിയണം, ഗാർഹിക പീഡനം വെളിപ്പെടുത്തുന്നവരോട് പ്രതികരിക്കുന്നതിനു വേണ്ടത്ര പരിശീലനവും അവർക്ക് നൽകിയിരിക്കേണ്ടതുമുണ്ട്. ഇതിനർത്ഥം വൈദ്യചികിത്സയിൽ മാത്രമല്ല അഭിപ്രായം തേടലുകളിലും പിന്തുണ നൽകലിലും കൂടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട് എന്നാണ്.

ഇത് തെറാപ്പിയിൽ അധിക്ഷേപവുമായി ബന്ധപ്പെട്ട ആഘാതം കൈകാര്യം ചെയ്യുന്നതിനു വേണ്ടി ശക്തി എന്ന സംഘടനയുമായി സഹകരിച്ച് വൈറ്റ് സ്വാൻ ഫൗണ്ടേഷൻ ചെയ്യുന്ന ഒരു പരമ്പരയാണ്. അധിക്ഷേപം അതിജീവിക്കുന്നവരെ സവിശേഷ ചികിത്സ ഉപയോഗിച്ച് സുഖപ്പെടുത്തുന്നതിനു വേണ്ടി മാനസികാരോഗ്യ പരിശീലകർക്കുള്ള ഒരു മാർഗ്ഗനിർദ്ദേശമാണ് ഈ പരമ്പര. ഈ പരമ്പര അതിജീവിച്ചവരെ സ്ത്രീകളായിട്ടാണ് പരാമർശിക്കുന്നത്, എന്നിരുന്നാലും, അതിജീവിക്കുന്നവർ ഏതെങ്കിലും വ്യക്തിത്വത്തിൽ ഉൾപ്പെട്ടവർ ആകാമെന്നത് ഞങ്ങൾ അംഗീകരിക്കുന്നുണ്ട്. ഗാർഹിക പീഡനം അതിജീവിച്ചവരെ സ്ത്രീകൾ എന്ന വാക്കിലൂടെ പരാമർശിച്ചിട്ടുള്ളത്, അധിക്ഷേപം അതിജീവിച്ചിട്ടുള്ള സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള നിയമങ്ങളും സ്ത്രീകളെ മനസ്സിൽ കണ്ടുകൊണ്ടുള്ള മറ്റു മാർഗ്ഗനിർദ്ദേശങ്ങളും പ്രതിഫലിപ്പിക്കുന്നതിനു വേണ്ടിയാണ്.

പത്രപ്രവർത്തകയും പരിശീലനത്തിലൂടെ സാമൂഹ്യ പ്രവർത്തകയുമായ, ശക്തി എന്ന സംഘടനയിലെ ഉപദേഷ്ടാവ് ആയ ഭൂമിക സഹാനി, നിംഹാൻസിലെ സൈക്യാട്രി വിഭാഗം റസിഡന്റ് ഡോക്ടർ ആയ ഡോ. പാറുൾ മാത്തൂർ എന്നിവർ ചേർന്ന് എഴുതിയത്;

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org