സ്വയം പരിചരണം

സ്വയം പരിചരണം

ദൈനംദിന ജീവതപ്രവർത്തനങ്ങളും - നിങ്ങളുടെ ശുചിത്വത്തിനും ജീവിക്കുന്ന ഇടത്തിനും ശ്രദ്ധ പതിപ്പിക്കുക - നിങ്ങളുടെ ശാരീരികവും വൈകാരികവും ആയ സൗഖ്യവും സ്വയം പരിചരണത്തിൽ ഉൾപ്പെടുന്നു.

ഉദാഹരണത്തിന് നിങ്ങളുടെ ശുചിത്വം സംബന്ധിച്ചുള്ള ശ്രദ്ധ, ദൈനംദിന ജീവിതത്തിലെ ഒരു പ്രവർത്തനം - പുത്തനായ വസ്ത്രങ്ങൾ ധരിക്കുക, പല്ലു തേക്കുക, ഇടയ്ക്കിടെ തലമുടി കഴുകുക, നിങ്ങളുടെ മുറി വൃത്തിയാക്കുക, കുളിക്കുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

നിങ്ങളുടെ ശാരീരിക സൗഖ്യത്തിനു വേണ്ടിയുള്ള നടപടികളിൽ നിങ്ങൾക്ക് ആവശ്യമുള്ളത്ര മണിക്കൂറുകൾ ഉറക്കം, പതിവായി ഉള്ള വ്യായാമം, പതിവുള്ള വൈദ്യശാസ്ത്ര പരിശോധനകൾ, ദിവസവും മൂന്നു നേരം സമീകൃത ഭക്ഷണം ശരിയായ സമയത്തു കഴിക്കൽ എന്നിവ ഉൾപ്പെട്ടിരിക്കുന്നു.

നിങ്ങളുടെ വൈകാരിക സൗഖ്യം പരിരക്ഷിക്കുക എന്നതിന്‍റെ അർത്ഥം നിങ്ങൾ വൈകാരിക പ്രതിസന്ധി കൈകാര്യം ചെയ്യുമ്പോൾ, അല്ലെങ്കിൽ എന്തിനെയെങ്കിലും സംബന്ധിച്ച് നിങ്ങൾക്ക് അത്ര സുഖകരമല്ലാത്ത എന്തെങ്കിലും തോന്നുമ്പോൾ, നിങ്ങൾക്ക് സമീപിക്കുവാൻ കഴിയുന്ന ഒരു പിന്തുണ സംവിധാനം വേണം എന്നതാണ് - നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള അവസ്ഥകളും വികാരങ്ങളും കൈകാര്യം ചെയ്യുന്നതിനും അവയോടു സമരസപ്പെടുന്നതിനും വേണ്ടി ആരോഗ്യകരമായ വഴികൾ കണ്ടെത്തുന്നതിനായി ഒരു തെറപ്പിസ്റ്റിന്‍റെ സഹായം തേടുക, ചിന്തകളും അനുഭവങ്ങളും രേഖപ്പെടുത്തി വയ്ക്കുക, ഇഷ്ടപ്പെടുന്നവരുമായി സമയം ചെലവഴിക്കുക, നിങ്ങൾക്കു തന്നെ വേണ്ടി സമയം ചെലവഴിക്കുക.

ശാരീരികവും മാനസികവുമായ സൗഖ്യം നിലകൊള്ളുന്നത് ഒരു സഞ്ചയത്തിലാണ്. ചില ഘടകങ്ങളെ - ജീവശാസ്ത്രപരം, മാനസികം, പുറമേ നടക്കുന്ന സംഭവങ്ങളും സാഹചര്യങ്ങളും - ആശ്രയിച്ച് ഒരു വ്യക്തിയുടെ ആരോഗ്യം ആരോഗ്യാവസ്ഥ മുതൽ രോഗാവസ്ഥ വരെയുള്ള സഞ്ചയത്തിന്‍റെ വ്യത്യസ്ത ഇടങ്ങളിലായിട്ടാകാം. തങ്ങളുടെ സൗഖ്യം സഞ്ചയത്തിൽ എവിടെയാണ് എന്നതുപ്രകാരം, അവർക്ക് മെച്ചപ്പെട്ട അല്ലെങ്കിൽ മോശപ്പെട്ട മാനസികാരോഗ്യം, മെച്ചപ്പെട്ട അല്ലെങ്കിൽ മോശപ്പെട്ട ശാരീരികാരോഗ്യം എന്നിവ ഉണ്ടാകാം.

ജീവിതചര്യയുടെ ഒരു ഭാഗം എന്നോണം സ്വയം പരിചരണം ശീലിക്കുന്നതിന് സമയം കണ്ടെത്തുന്നത്, പൂർവസ്ഥിതി പ്രാപിക്കാനുള്ള കഴിവ് സൃഷ്ടിക്കുന്നു, അതേ തുടർന്ന്, അത് ശരീരത്തിനും മനസ്സിനും ഒരു പ്രതിസന്ധി ഘട്ടം കൈകാര്യം ചെയ്യുന്നതിനും ദൈംദിനജീവിതത്തിന്‍റെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനും സഹായകമാവുകയും ചെയ്യുന്നു.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org