ആര്‍ യു ഓകെ?

നിങ്ങളുടെ പ്രിയപ്പെട്ടവരോട് അവര്‍ക്ക് സുഖമാണോ എന്ന് ചോദിക്കാന്‍ ഒരു ദിവസം..!
സെപ്റ്റംബര്‍ 9, 2015
'ആര്‍ യു ഓകെ?' എന്നത് ആത്മഹത്യയെ പ്രതിരോധിക്കുന്നതിനായി ആസ്ട്രേലിയ ആസ്ഥാനമാക്കി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്. 2009 ല്‍ ഗേവിന്‍ ലാര്‍ക്കിന്‍ ആണ് ഈ സംഘടന സ്ഥാപിച്ചത്, അതിന് 14 വര്‍ഷം മുമ്പ് അദ്ദേഹത്തിന്‍റെ അച്ഛന്‍ ആത്മഹത്യ ചെയ്തിരുന്നു. ആ അനുഭവമാണ് ഇങ്ങനെ ഒരു സംഘടന സ്ഥാപിക്കുന്നതിലേക്ക് ലാര്‍ക്കിനെ നയിച്ചത്. ഈ സംഘടന തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാവര്‍ഷവും സെപ്റ്റംബറിലെ രണ്ടാം വ്യാഴാഴ്ച ആര്‍ യു ഓകെ? ദിനമായി ആചരിക്കുന്നു. 2015 ല്‍   യാദൃശ്ചികമായി ലോക ആത്മഹത്യാ വിരുദ്ധ ദിനമായ സെപ്റ്റംബര്‍ 10 ന് തന്നെയാണ് ആര്‍ യു ഓകെ? ദിനവും എത്തിയത്.
ആര്‍ യു ഓകെ? ആത്മഹത്യ തടയല്‍, മാനസിക രോഗങ്ങള്‍ എന്നീ മേഖകളിലെ വിദഗ്ധര്‍, സര്‍ക്കാര്‍ വകുപ്പുകള്‍, കോര്‍പ്പറേറ്റ് മേധാവികള്‍, അദ്ധ്യാപകര്‍, സര്‍വകലാശാലകള്‍, വിദ്യാര്‍ത്ഥികള്‍, വിവിധ സാമൂഹ്യ സംഘങ്ങള്‍ തുടങ്ങിയവയുമായെല്ലാം ഒത്തുചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവരോട് 'നിങ്ങള്‍ക്ക് സുഖമാണോ' (ആര്‍ യു ഓകെ? )  എന്ന് തിരക്കാന്‍ ആളുകളെ ഓര്‍മ്മിപ്പിക്കുക എന്നതാണ് ആര്‍ യു ഓകെ? ദിനത്തിന്‍റെ ലക്ഷ്യം. ഇതിനു കാരണം, നമുക്ക് ചുറ്റുമുള്ള ആളുകളുമായി നമ്മള്‍ പതിവായി അര്‍ത്ഥപൂര്‍ണമായ ഒരു ബന്ധം പുലര്‍ത്തുകയാണെങ്കില്‍ അത് വലിയ നിരാശയും മടുപ്പുമൊക്കെ അനുഭവിക്കുന്ന ആളുകളില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ ഉപകരിക്കും 2015 ല്‍  തെരഞ്ഞെടുത്തിരുന്ന വിഷയം 
"ചോദിച്ചതിന് വളരെ നന്ദി" എന്നതാണ്. പരസ്പരം സംസാരിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുക എന്ന പരിപാടിയുടെ ഭാഗമായി  നിങ്ങളുടെ ദുഷ്കരമായ പാതയില്‍ നിങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരോട് നന്ദി പറയുകയാണ് ചെയ്തത്.
ട്വിറ്ററിലൂടെ ഈ മുന്നേറ്റത്തില്‍ നിങ്ങള്‍ക്കും അണിചേരാം. ആര്‍യുഓകെ(#ruok) എന്നും ആര്‍യുഓകെഡേ (#ruokday)എന്നും ട്വീറ്റ് ചെയ്ത് അവിടെയുള്ളവരോട് നിങ്ങളുടെ നന്ദി അറിയിക്കുകയും ഈ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുക. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org