അധിക്ഷേപം കൈകാര്യം ചെയ്യേണ്ടി വരുന്ന മാനസികാരോഗ്യ വിദഗദ്ധരുടെ ഉത്തരവാദിത്വങ്ങള്‍

അധിക്ഷേപം കൈകാര്യം ചെയ്യേണ്ടി വരുന്ന മാനസികാരോഗ്യ വിദഗദ്ധരുടെ ഉത്തരവാദിത്വങ്ങള്‍

അധിക്ഷേപകരമായ ബന്ധങ്ങളിൽ പെട്ടുപോയ വ്യക്തികളെ സഹായിക്കുന്നതിനു വേണ്ടി വിഭവസ്രോതസ്സുകള്‍ കൈവശം വയ്ക്കുന്നത് മാനസികാരോഗ്യ വിദഗദ്ധര്‍ക്ക് സഹായകരമായിരിക്കും

ഒരു മാനസികാരോഗ്യ പരിശീലകൻ എന്ന നിലയിൽ, ഗാർഹിക പീഡനത്തിന്‍റെ നിലവിലുള്ള അല്ലെങ്കിൽ മുൻകാല അനുഭവങ്ങളെക്കുറിച്ച് നിങ്ങൾ പതിവായി സ്ത്രീകളോട് ചോദിക്കേണ്ടതുണ്ട്, പ്രത്യേകിച്ചും ഉപദേശം/അല്ലെങ്കില്‍ സഹായം തേടുന്ന ഒരാള്‍ക്ക് വിഷാദം അല്ലെങ്കിൽ ഉത്കണ്ഠ ഉണ്ടെന്ന് കണ്ടെത്തിയാൽ, അല്ലെങ്കിൽ അവർ മറ്റെന്തെങ്കിലും മാനസിക ക്ലേശങ്ങളുടെ അടയാളങ്ങള്‍ പ്രകടിപ്പിക്കുന്നുവെങ്കിൽ. ഗാർഹിക പീഡനം നടക്കുന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന പോലീസ്, അഭിഭാഷകർ, എൻ‌ജി‌ഒകൾ എന്നിവ പോലെയുള്ള സവിശേഷ സേവനങ്ങൾക്ക് റഫറലുകൾ നൽകാൻ നിങ്ങൾക്ക് കഴിയണം. ഗാർഹിക പീഡനം വെളിപ്പെടുത്തുന്നവരോട് പ്രതികരിക്കാൻ നിങ്ങൾക്ക് വേണ്ടത്ര പരിശീലനം ലഭിച്ചിരിക്കേണ്ടതുണ്ട്. ഇതിനർത്ഥം വൈദ്യചികിത്സയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ പോരാ, റഫറലുകളിലും പിന്തുണയിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട് എന്നാണ്.

എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകൾക്ക് പതിവ് വിലയിരുത്തൽ പ്രധാനമാണ് - അധിക്ഷേപകരമായ ബന്ധത്തിൽ കഴിയുന്നവർ, ബന്ധം ഉപേക്ഷിച്ചു പോകാൻ പദ്ധതിയിടുന്നവർ അല്ലെങ്കിൽ അക്രമാസക്തമായ ഒരു ബന്ധം ഉപേക്ഷിച്ചു പോയവർ. അധിക്ഷേപിക്കുന്ന പങ്കാളിയെ ഉപേക്ഷിക്കുകയോ ഒരു വിവാഹമോചനത്തിന് അന്തിമരൂപം നൽകുകയോ ചെയ്യുന്നത് അവളുടെ അധിക്ഷേപ സാധ്യത വർദ്ധിപ്പിക്കും. ആ ഘട്ടത്തിൽ, നിയമനടപടികൾ ആരംഭിച്ചു കഴിയുന്ന ഘട്ടത്തില്‍, മാനസികാരോഗ്യ വിദഗ്ദ്ധർ ഉചിതമായ അനന്തര നടപടികൾ സംബന്ധിച്ചുള്ള കൂടിക്കാഴ്ച്ചകൾ അനുവദിക്കുകയും അടിയന്തിര അഭയത്തിനോ മറ്റേതെങ്കിലും വിഭവസ്രോതസ്സുകൾക്കോ ആവശ്യമുണ്ടോ എന്നതു സംബന്ധിച്ച് സ്ത്രീയുടെ ആവശ്യം വിലയിരുത്തുകയും വേണം.

ദുരുപയോഗം തിരിച്ചറിഞ്ഞു കഴിഞ്ഞാൽ നിരവധി ഇടപെടലുകൾ സാദ്ധ്യമാണ്, പക്ഷേ ഒരു സ്ത്രീ ബന്ധം ഉപേക്ഷിക്കാനോ മറ്റ് നടപടികൾ കൈക്കൊള്ളാനോ തയ്യാറായില്ലെങ്കിൽ കൂടി, വിദഗ്ദ്ധരുടെ അംഗീകാരവും അവളുടെ സാഹചര്യത്തിന്‍റെ മൂല്യനിർണ്ണയവും പ്രധാനമത്രേ.

അധിക്ഷേപം തിരിച്ചറിഞ്ഞു കഴിഞ്ഞ് ഒരു സ്ത്രീയുമായി ഇടപെടേണ്ട സന്ദര്‍ഭത്തില്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) “ലൈവ്സ്” സമീപനം ശുപാർശ ചെയ്യുന്നു -

ലൈവ്സ് സമീപനം

Listen - ശ്രദ്ധിക്കുക, സഹാനുഭൂതിയോടയെും തീര്‍പ്പു കല്‍പ്പിക്കാത്ത വിധത്തിലും പെരുമാറുക

Inquire - വ്യക്തിയുടെ ആവശ്യങ്ങളെയും ആശങ്കകളെയും കുറിച്ച് അന്വേഷിക്കുക

Validate - സാധൂകരിക്കുക - നിങ്ങൾ അവ മനസിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുവെന്ന് ബോദ്ധ്യപ്പെടുത്തുക. “നിർഭാഗ്യവശാൽ ഇത് നമ്മുടെ സമൂഹത്തിൽ സാധാരണമാണ്” എന്ന് നിങ്ങൾക്ക് പറയാൻ കഴിയുമല്ലോ. അക്രമം അസ്വീകാര്യമാണെന്നും വീട്ടിൽ സുരക്ഷിതത്വം അനുഭവിക്കാൻ അവർക്ക് അവകാശമുണ്ടെന്നും സ്ഥിരീകരിച്ചു പറയുക. അവരുടെ വെളിപ്പെടുത്തൽ സഹായകരവും പ്രധാനപ്പെട്ടതുമാണെന്ന് അവരോട് പറയുക.

Enhance safety - സുരക്ഷ മെച്ചപ്പെടുത്തുക സുരക്ഷയെക്കുറിച്ച് ചോദിക്കുകയും ആവശ്യാനുസരണം വ്യക്തിയുമായി ഒരു പദ്ധതി ചർച്ച ചെയ്യുകയും ചെയ്യുക.

Support - പിന്തുണ ഗാർഹിക പീഡന നിയമങ്ങൾ മനസിലാക്കുകയും അവർക്ക് ലഭ്യമായ സേവനങ്ങളുമായി ബന്ധപ്പെടാൻ സഹായിക്കുകയും ചെയ്യുക. അവൾ തനിച്ചല്ലെന്നും അത് അവളുടെ തെറ്റല്ലെന്നും അവളോട് പറയുക.:

സ്രോതസ്സ്: ലോകാരോഗ്യ സംഘടന

അധിക വിവരം:

  • വിമർശനാത്മക പരാമർശങ്ങള്‍ പാടില്ല - " നിങ്ങൾക്ക് അങ്ങു ഇറങ്ങിപ്പൊയ്ക്കൂടെ?" തുടങ്ങിയ കാര്യങ്ങൾ ഒരിക്കലും പറയരുത്. ഓർമ്മിക്കുക, വ്യക്തി അവരുടെ സാഹചര്യത്തിന്റെ ഏറ്റവും മികച്ച വിധികർത്താവാണ്, സ്വയം തീരുമാനമെടുക്കാൻ അവരെ സഹായിക്കുക എന്നതാണ് നിങ്ങളുടെ ജോലി.

  • വ്യക്തിയുടെ ആശങ്കകളെയും തീരുമാനങ്ങളെയും ബഹുമാനിക്കുക -അധിക്ഷേപപരമായ ബന്ധത്തിലെ മിക്ക വ്യക്തികള്‍ക്കും ഒരു നിയന്ത്രണം നഷ്ടപ്പെട്ട മട്ട് അനുഭവപ്പെടുന്നതിനാൽ, ഇത് ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിക്കും.

  • ശ്രദ്ധാപൂർവ്വം രേഖകള്‍ ഉണ്ടാക്കുക.

Q

എന്‍റെ ഉപദേശം തേടിയെത്തുന്ന വ്യക്തിയെ മികച്ച രീതിയിൽ പിന്തുണയ്ക്കുന്നതിന് എന്‍റെ കൈവശം എങ്ങനെയുള്ള വിഭവസ്രോതസ്സുകൾ ആണ് ഉണ്ടായിരിക്കേണ്ടത്?

A

ഗാർഹിക പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടുന്നവരുടെ പരിചരണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള പോലീസ് ഉദ്യോഗസ്ഥർ, അഭിഭാഷകർ, എൻ‌ജി‌ഒകൾ, വനിതാ സംഘടനകൾ, മറ്റ് മാനസികാരോഗ്യ വിദഗ്ധർ എന്നിവരുമായി ചേര്‍ന്ന് ഒരു ശൃംഖല വികസിപ്പിക്കുന്നത് ഉപയോഗപ്രദമാണ്. എളുപ്പത്തിൽ ഉപയോഗിക്കാന്‍ സാദ്ധ്യമായ റഫറൽ ഏജൻസികളുടെ വിലാസങ്ങളുടെ ഒരു പട്ടിക അല്ലെങ്കിൽ ബന്ധപ്പെടാനുള്ള നമ്പറുകൾ എന്നിവ സൂക്ഷിക്കുക.

നിങ്ങൾക്ക് ഈ ഏജൻസികളിലേക്ക് ഒരു പരിചയപ്പെടുത്തുന്ന വിളി നടത്താനും നിങ്ങള്‍ക്കു അറിയാവുന്ന കാര്യങ്ങളുടെ ഒരു സംഗ്രഹം നൽകാനും കഴിയുമെങ്കിൽ അത് ഉപയോഗപ്രദമാകും, അപ്പോള്‍ വ്യത്യസ്ത ആളുകള്‍ അനുഭവങ്ങളെക്കുറിച്ച് ആ സ്ത്രീയെ ആവർത്തിച്ച് ചോദ്യം ചെയ്യുന്നതു ഒഴിവാക്കാമല്ലോ. നിങ്ങളുടെ ഉപദേശം തേടിയെത്തുന്നവരുമായി പങ്കിടാൻ കഴിയുന്ന സംഘടനകളുടെ ഒരു പട്ടിക സൂക്ഷിക്കുക.

അധിക്ഷേപം കൈകാര്യം ചെയ്യേണ്ടി വരുന്ന മാനസികാരോഗ്യ വിദഗദ്ധരുടെ ഉത്തരവാദിത്വങ്ങള്‍
ഗാര്‍ഹിക അതിക്രമങ്ങള്‍ സംബന്ധിച്ചുള്ള വിഭവസ്രോതസ്സുകള്‍
Q

ഗാർഹിക പീഡനത്തെക്കുറിച്ച് എനിക്ക് കൂടുതൽ വിവരങ്ങൾ എവിടെ നിന്ന് ലഭിക്കും?

A

മാനസികാരോഗ്യ സംരക്ഷണ ദാതാക്കൾക്കായുള്ള വേൾഡ് സൈക്കിയാട്രിക് അസോസിയേഷന്റെ (ഡബ്ല്യുപി‌എ) അന്തര്‍ദ്ദേശീയ കാര്യക്ഷമത - അധിഷ്ഠിത പാഠ്യപദ്ധതി ഒരു നല്ല വിഭവസ്രോതസ്സാണ്, പ്രത്യേകിച്ചും മാനസികാരോഗ്യ വിദഗ്ധർക്ക് ഐപിവിയെക്കുറിച്ചും അതിനുള്ള ഇടപെടലുകളെക്കുറിച്ചും മനസിലാക്കത്തക്കവിധത്തില്‍ ഇത് രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നതിനാല്‍.

Curriculum for Mental Health Care Providers on Intimate Partner Violence and Sexual Violence against Women

ഇന്ത്യയിലും ലോകത്തും ഐപിവിയുടെ വ്യാപന നിരക്ക് മനസിലാക്കാൻ ഇന്ത്യൻ നാഷണൽ ഫാമിലി സർവേ (എൻ‌എഫ്‌എച്ച്എസ്) -4 (2015-16), ഡബ്ല്യുഎച്ച്ഒ മൾട്ടിസെന്റർ സ്റ്റഡി (2005) എന്നിവ പരാമർശിക്കാവുന്നതാണ്.

Q

ഉപദേശം തേടിയെത്തുന്ന, അധിക്ഷേപപരമായ ബന്ധത്തിലുള്ളവര്‍ക്കായി എന്തെല്ലാം വിവരങ്ങളും ഉറവിടങ്ങളും ആണ് എനിക്ക് അവരുമായി പങ്കിടാൻ‌ കഴിയുക?

A

പോലീസ്, എൻ‌ജി‌ഒകൾ, വിദൂര ഉപദേശം തേടല്‍ സൌകര്യം വാഗ്ദാനം ചെയ്യുന്ന മാനസികാരോഗ്യ സംഘടനകൾ, പ്രതിസന്ധി ഹെൽപ് ലൈനുകള്‍ എന്നിവയുമായി എങ്ങനെ ബന്ധപ്പെടാമെന്ന് നിങ്ങൾക്ക് അവരെ കാണിച്ചു കൊടുക്കുന്നതിനു കഴിയും. വിശ്വസ്തരായ അഭിഭാഷകരുടെയോ നിയമ സംഘടനകളുടേയോ വിശദാംശങ്ങൾ അവര്‍ക്കു നല്‍കുന്നതിനും നിങ്ങള്‍ക്ക് കഴിയും.

ഉപദേശം തേടിയെത്തുന്നവരോട്‌, സാങ്കേതികേതര പദങ്ങള്‍ ഉപയോഗിച്ചുകൊണ്ട്, എന്താണ് ദുരുപയോഗം, അത് എത്രത്തോളം പ്രചാരത്തിലുണ്ട്, അതിന്‍റെ അടയാളങ്ങളും ലക്ഷണങ്ങളും എന്തെല്ലാം ആണ് എന്നു വിശദീകരിക്കുക. ദുരുപയോഗത്തിന്‍റെ ചക്രം എന്താണെന്ന് അവരോട് പറയുക, സഹായകമാകുമെന്നു തോന്നുന്ന പക്ഷം കടലാസില്‍ ഒരു ചിത്രം വരയ്ക്കുക, വ്യത്യസ്തമായി എന്തുചെയ്യാൻ കഴിയും എന്നതിനെക്കുറിച്ച് സംഭാവനകള്‍ നൽകാൻ ഉപദേശം തേടിയെത്തിയ വ്യക്തിയോട് ആവശ്യപ്പെടുകയും ചെയ്യുക. സഹായം ലഭ്യമാണെന്ന് അവൾക്ക് ഉറപ്പുനൽകുന്നത് പ്രധാനമാണ്, പക്ഷേ അക്രമം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് അവളുടെ പ്രതീക്ഷകൾ ഉയർത്താതിരിക്കുകയും ചെയ്യുക. ബന്ധം ഉപേക്ഷിക്കാൻ അവളെ പ്രേരിപ്പിക്കരുത്, സ്വയം തീരുമാനമെടുക്കാൻ അവളെ അനുവദിക്കുക.

ഉപദേശം തേടിയെത്തുന്നവരില്‍ പലര്‍ക്കും അനന്തര നടപടികള്‍ക്കായി പിന്നീട് വരാൻ‌ കഴിഞ്ഞെന്നു വരില്ല, അതിനാൽ‌ ആദ്യ സന്ദർ‌ശനത്തിൽ‌ തന്നെ കഴിയുന്നത്ര വിവരങ്ങൾ‌ നൽ‌കുന്നത് നല്ല ശീലമാണ്. എന്തെങ്കിലും ലഘുലേഖകളോ വിഭവസ്രോതസ്സുകള്‍ നൽകുകയോ ചെയ്യുന്നതിനു മുമ്പ് അവ വീട്ടിലേക്ക് കൊണ്ടുപോകുന്നത് സുരക്ഷിതമാണോ എന്ന് അവരോട് ചോദിക്കുന്നതും പ്രധാനമാണ്. ഉറവിടങ്ങൾ‌ പങ്കിടുന്നതിൽ‌ ജാഗ്രത പാലിക്കുന്നതിനു വേണ്ടി, ഒരു കഷണം കടലാസില്‍ എഴുതി,‌ അല്ലെങ്കിൽ‌ അവളുടെ ഫോണിലെ ഒരു സന്ദേശത്തിലൂടെ നിങ്ങൾക്ക് ഫോൺ‌ നമ്പറുകൾ‌ പങ്കിടാൻ‌ കഴിയും.

ശക്തി എന്ന സംഘടനയുമായി സഹകരിച്ച് വൈറ്റ് സ്വാൻ ഫൌണ്ടേഷന്‍ ചെയ്യുന്ന ഒരു പരമ്പരയാണ് തെറാപ്പിയിൽ അധിക്ഷേപവുമായി ബന്ധപ്പെട്ട ആഘാതം കൈകാര്യം ചെയ്യുന്ന വിധം. അധിക്ഷേപത്തില്‍ നിന്നു രക്ഷപ്പെടുന്നവരെ തെറാപ്പി ഉപയോഗിച്ച് സുഖപ്പെടുത്തുന്നതിനു സഹായിക്കുന്നതിനു വേണ്ടി മാനസികാരോഗ്യ പരിശീലകർക്കുള്ള ഒരു മാര്‍ഗ്ഗനിര്‍ദ്ദേശ പരമ്പരയാണ് ഇത് . ഈ പരമ്പര അതിജീവിച്ചവരെ സ്ത്രീകളായിട്ടാണ് പരാമർശിക്കുന്നത്, എന്നിരുന്നാലും, അതിജീവിക്കുന്നവർ ഏതെങ്കിലും വ്യക്തിത്വത്തിൽ ഉൾപ്പെട്ടവര്‍ ആകാമെന്ന് ഞങ്ങൾ അംഗീകരിക്കുന്നു. ഗാർഹിക പീഡനത്തെ അതിജീവിച്ചവരായി സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള നിയമങ്ങളും സ്ത്രീകളെ ലക്ഷ്യം വയ്ക്കുന്ന മറ്റ് മാർഗ്ഗനിർദ്ദേശങ്ങളും പ്രതിഫലിപ്പിക്കുന്നതിനു വേണ്ടിയാണ് "സ്ത്രീകൾ" എന്നു ഉപയോഗിച്ചിരിക്കുന്നത്.

പത്രപ്രവർത്തകയും പരിശീലനത്തിലൂടെ സാമൂഹ്യ പ്രവർത്തകയും ശക്തിയിലെ ഉപദേഷ്ടാവുമായ ഭൂമിക സഹാനി, നിംഹാൻസിലെ (NIMHANS) സൈക്യാട്രി വിഭാഗം റസിഡന്‍റ് ഡോക്ടറായ ഡോ പാറുൾ മാത്തൂർ എന്നിവര്‍ ചേര്‍ന്ന് എഴുതിയത്

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org