ചികിത്സ: ചോദ്യോത്തരം

ചികിത്സ: ചോദ്യോത്തരം

Q

എങ്ങനെയാണ് മനാസികാസ്വാസ്ഥ്യങ്ങൾ ചികിത്സിക്കുന്നത്?

A

രോഗത്തിന്‍റെ തീവ്രത അനുസരിച്ച്, തെറപ്പി, ഔഷധോപയോഗം എന്നിവയുടെ സംയോജനം ആയിരിക്കും ചികിത്സക്ക് അവലംബിക്കുക. ചിലർക്ക് ഔഷധോപയോഗം പോലും ആവശ്യമായി വരില്ല, ധാരണാപര പെരുമാറ്റ ചികിത്സ (സിബിറ്റി) പോലെയുള്ള സൈക്കോതറപ്പികൾ, അല്ലെങ്കിൽ വെറും ഒരു ജീവിത ശൈലീമാറ്റം കൊണ്ടു പോലും രോഗം അഭിസംബോധന ചെയ്യപ്പെടാൻ കഴിഞ്ഞെന്നിരിക്കും.

Q

എന്തുകൊണ്ടാണ് ഔഷധോപയോഗം നിർദ്ദേശിക്കുന്നത്?

A

മനോരോഗത്തിനു ഔഷധോപയോഗം നിർദ്ദേശിക്കുന്നത് രോഗത്തിന്‍റെ ലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിനാണ്, പ്രഥമമായും ആ വ്യക്തിയെ തെറപ്പിയിൽ പങ്കെടുപ്പിക്കുന്നതിനാണ്. നാലു തരത്തിലുള്ള ഔഷധോപയോഗം ആണുള്ളത്.

  • വിഷാദവിരുദ്ധ ഔഷധങ്ങൾ

  • മാനസികരോഗവിരുദ്ധ ഔഷധങ്ങൾ

  • ഉത്കണ്ഠാ വിരുദ്ധ ഔഷധങ്ങളും ഉറക്ക സഹായക ഔഷധങ്ങളു

  • മനോഭാവ സ്ഥിരതയ്ക്കു സഹായകമായ ഔഷധങ്ങൾ

  • ഉത്തേജക ഔഷധങ്ങൾ (നിദ്രാലസ്യം ഒഴിവാക്കി മനോഭാവനില ഉയർത്തുന്നതിനുള്ളവ)

നിർദ്ദേശം ഇല്ലാതെ മനോരോഗൗഷധങ്ങൾ വാങ്ങുന്നത് നിയമവിരുദ്ധമാണ്. ഒരു സൈക്യാട്രിസ്റ്റിനു മാത്രമേ ഔഷധം നിർദ്ദേശിക്കുവാൻ പാടുള്ളു.

Q

എന്താണ് തെറപ്പി?

A

ഒരു വ്യക്തിക്ക് തന്‍റെ ചിന്തകളും തോന്നലുകളും കൈകാര്യം ചെയ്യുന്നതിനും ആരോഗ്യകരമായ ശീലങ്ങൾ വികസിപ്പിക്കുന്നതിനും ശാസ്ത്രീയമായി പരിശോധിക്കപ്പെട്ട നടപടികൾ സൈക്കോതെറപ്പി ഉപയോഗിക്കുന്നു. അവർക്ക് തങ്ങളുടെ പ്രശ്‌നങ്ങൾ തുറന്നു പറയുന്നതിനും തങ്ങളുടെ വികാരങ്ങൾ പങ്കു വയ്ക്കുന്നതിനും ഉള്ള പിന്തുണയ്ക്കുന്ന, വിധിക്കുന്ന തരത്തിൽ അല്ലാത്ത ചുറ്റുപാട് നൽകുന്നു; അനാരോഗ്യകരമായ ചിന്തയുടേയും പെരുമാറ്റത്തിന്‍റേയും ക്രമരൂപങ്ങൾ മാറ്റിയെടുക്കുന്നതിന് അവരെ സഹായിക്കയും ചെയ്യുന്നു.

Q

എന്താണ് മനോരോഗാനുബന്ധ ആശുപത്രി പ്രവേശനം?

A

മനോരോഗാനുബന്ധ ആശുപത്രി പ്രവേശനം സംഭവിക്കുന്നത് എത്രയെങ്കിലും നാളത്തേക്ക് ഒരു മനോരോഗ സ്ഥാപനത്തിൽ ഒരു വ്യക്തി പ്രവേശിക്കപ്പെടുമ്പോഴും - ഇത് ഒരു ദിവസം മുതൽ ഏതാനും മാസങ്ങൾ വരെ നീണ്ടുനിൽക്കാം - കിടത്തി ചികിത്സിക്കപ്പെടുമ്പോഴും ആണ്. ഒരു ക്രമീകരിക്കപ്പെട്ട ചുറ്റുപാടിന്‍റേയും സവിശേഷ ചികിത്സയുടേയും സഹായത്തോടെ ഒരു വ്യക്തിക്ക് സുഖപ്പെടുന്നതിനുള്ള സുരക്ഷിത ചുറ്റുപാട് നൽകുക എന്നതാണ് മനോരോഗാശുപത്രികളുടെ ഉദ്ദേശം.

Q

എനിക്കു നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഔഷധോപയോഗം എനിക്കു നിർത്താനാകുന്നത് എപ്പോഴാണ്?

A

ഒരു സൈക്യാട്രിസ്റ്റിന്‍റെ ഉപദേശം തേടാതെ ഒരിക്കലും നിങ്ങൾ ഔഷധോപയോഗം നിർത്താൻ പാടുള്ളതല്ല, അല്ലാത്ത പക്ഷം അതിനു നിങ്ങളുടെ മസ്തിഷ്‌ക്കത്തിൽ പ്രതികൂലമായ പ്രഭാവം ചെലുത്തുവാൻ കഴിഞ്ഞെന്നിരിക്കും. നിങ്ങൾക്ക് ഇനിമേൽ ഔഷധോപയോഗം ആവശ്യമില്ല എന്നുള്ളപ്പോൾ, നിങ്ങളുടെ സൈക്യാട്രിസ്റ്റ് അതു ക്രമേണ കുറച്ചുകൊണ്ടുവരും.

മിയ്ക്കാവാറും മാനസിക രോഗങ്ങളും ഔഷധങ്ങൾ ഉപോയഗിച്ചു ചികിത്സിക്കുന്നത് താൽക്കാലികമായി ലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിനു മാത്രമായിരിക്കും. എന്നാൽ ബൈപോളാർ തകരാർ (ബൈപോളാർ ഡിസോഡർ), സ്‌കിസേഫീനിയ എന്നിവ പോലെ വളരെ നീണ്ട കാലത്തേക്ക് ഔഷധങ്ങൾ ഉപയോഗിച്ചേ മതിയാകൂ എന്നത് ഇതിന് അപവാദമായിരിക്കും.

Q

ഔഷധോപയോഗം നിങ്ങളുടെ വികാരങ്ങൾ മരവിപ്പിക്കുമോ?

A

ഔഷധോപയോഗം വികാരങ്ങൾ മരവിപ്പിക്കുമോ എന്നതാണ് പൊതുവായുള്ള മറ്റൊരു ഉത്കണ്ഠ. മനോരോഗ ഔഷധങ്ങൾ ഉപയോഗിക്കുന്നതു മൂലം ഒന്നിലധികം പാർശ്വഫലങ്ങൾ ആവിർഭവിക്കുന്നതിനു ഇടയുണ്ട്. നിങ്ങളുടെ ഔഷധോപയോഗം നിങ്ങളെ മരവിച്ചതു പോലെ തോന്നിപ്പിക്കുകയോ ഉറക്കമില്ലായ്മയോ ലൈംഗിക തൃഷ്ണക്കുറോ അനുഭവപ്പെടുന്നതു പോലെ തോന്നുകയോ ചെയ്യുന്നു എങ്കിൽ നിങ്ങൾ നിങ്ങളുടെ സൈക്യാട്രിസ്റ്റുമായി ബന്ധം പുലർത്തണം, അങ്ങനെ ഔഷധനിർദ്ദേശങ്ങൾ പരിഷ്‌കരിക്കാവുന്നതാണ്. നിങ്ങളെ മെച്ചപ്പെടുത്തുന്നതിനാണ് ഔഷധോപയോഗം; നിങ്ങളുടെ തോന്നലുകൾ, നിങ്ങളുടെ ആശ്വാസം എന്നിവയ്ക്ക് അങ്ങേയറ്റം പ്രാധാന്യമുണ്ട്.

Related Stories

No stories found.