മനോരോഗ ചികിത്സ
മാനസിക രോഗം എന്ന രോഗനിർണ്ണയം നടത്തിക്കഴിഞ്ഞാൽ വിവിധ തരം ചികിത്സാ തെരഞ്ഞെടുപ്പുകൾ ലഭ്യമാണ്. ചികിത്സാ പദ്ധതി രോഗനിർണ്ണയത്തേയും രോഗത്തിന്‍റെ തീവ്രതയേയും അനുസരിച്ചിരിക്കും. അതു വ്യക്തിയുടെ ആവശ്യങ്ങൾക്ക് അനുസൃതമായി തീരുമാനിക്കപ്പെടുന്ന പ്രത്യേക ചികിത്സയാണ്, സാമാന്യവൽക്കരിക്കാൻ സാധിക്കുകയുമില്ല. ഏതെങ്കിലും തരത്തിലുള്ള ചികിത്സ തുടങ്ങുന്നതിനു മുമ്പ് ഒരു മാനസികാരോഗ്യ വിദഗ്ദ്ധനെ/യെ സമീപിപ്പിക്കേണ്ടതാണ്.
സൈക്കോതെറപ്പി: സൈക്കോതെറപ്പിയിൽ, ആളുകളെ തങ്ങളുടെ ചിന്തകൾ, വികാരങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിനും ആരോഗ്യകരമായ പെരുമാറ്റക്രമങ്ങൾ വളർത്തിയെടുക്കുന്നതിനും, ശാസ്ത്രീയമായി സാധൂകരിക്കപ്പെട്ടിട്ടുള്ള നടപടിക്രമങ്ങൾ് ഉപയോഗിക്കുന്നു. തെറപ്പിസ്റ്റ് തന്നെ സമീപിക്കുന്നവരുമായി ഒത്തു പ്രവർത്തിച്ച്, അവരുടെ ജീവിതത്തിന്‍റെ വിവിധ വശങ്ങൾ മനസ്സിലാക്കുന്നതിനും മെച്ചപ്പെടേണ്ട മേഖലകൾ തിരിച്ചറിയുന്നതിനും തങ്ങളുടെ മാനസിക അസുഖാവസ്ഥ മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യുന്നതിനും അവരെ സഹായിക്കുകയും ചെയ്യുന്നു. വളരെ തന്മയീഭാവത്തോടെയും വിധിപ്രസ്താവം നടത്താത്ത തരത്തിലും ആയിരിക്കും ഇതു ചെയ്യുക. വിവിധ തരത്തിലുള്ള സൈക്കോതെറപ്പികളെ കുറിച്ച് ഇവിടെ കൂടുതൽ വായിക്കാം. .
സൈക്യാട്രിക് ഔഷധചികിത്സ: ചില അവസരങ്ങളിൽ, മനോരോഗത്തിനുള്ള ഔഷധങ്ങൾ സൈക്യാട്രിസ്റ്റുകൾ നിർദ്ദേശിക്കുന്നു. അവ മനോഭാവം ദൃഢീകരിക്കുന്നതിനുള്ള വിഷാദ വിരുദ്ധ, ഉത്കണ്ഠവിരുദ്ധ ഔഷധോപയോഗം ആകാം, മാനസിക രോഗത്തിന്‍റെ തീവ്രത അനുസരിച്ചിരിക്കും അതിന്‍റെ ഉപയോഗക്രമം. ചികിത്സ പലപ്പോഴും ഔഷധോപയോഗത്തിന്‍റേയും തെറപ്പിയുടേയും ഒരു മിശ്രമായിരിക്കും. സൈക്യാട്രിക് ഔഷധോപയോഗത്തെ കുറിച്ച് ഇവിടെ കൂടുതലായി വായിക്കാം.
മറ്റു രീതികളിലുള്ള തെറപ്പികൾ അഥവാ സവിശേഷ ചികിത്സകൾ: തെറപ്പിയുടെ വിവിധങ്ങളായ ഇതര രീതികൾക്ക് രോഗചികിത്സയിൽ സഹായിക്കുവാൻ കഴിയും. യോഗ തെറപ്പി, മൃഗസഹായത്തോടെയുള്ള തെറപ്പി, ചലന തെറപ്പി എന്നിവയാണ് ഇവയിൽ ചിലത്. നിലവിലുള്ള ചികിത്സാ പദ്ധതി കൂടാതെയാണ് വ്യക്തിയുടെ സുഖപ്പെടലിനു സഹായിക്കുന്നതിനായുള്ള ഇത്തരം തെറപ്പികൾ. ഇതര രീതിയിലുള്ള തെറപ്പികളെ സംബന്ധിച്ച് ഇവിടെ കൂടുതൽ വായിക്കാം.
ഒരു വ്യക്തിക്ക് ഒരു വൈദ്യശാസ്ത്ര വിദഗ്ദ്ധന്‍റെ നിരന്തര നിരീക്ഷണം ആവശ്യമുള്ള പക്ഷം, ചികിത്സാർത്ഥം ഒരു സൈക്യാട്രിക് ആശുപത്രിയിൽ പ്രവേശിക്കാവുന്നതാണ്. ആശുപത്രിയിൽ കഴിയേണ്ട കാലയളവ് - ആ വ്യക്തിയുടെ മാനസികാവസ്ഥ അനുസരിച്ച് - ഏതാനും ദിവസങ്ങൾ മുതൽ ഏതാനും മാസങ്ങൾ വരെ ആയിരിക്കും. അങ്ങനെയുള്ള അവസരത്തിലും ചികിത്സാ ക്രമം ഒന്നു തന്നെ ആയിരിക്കും, പക്ഷേ കുറച്ചു കൂടി ഘടനാപരമായ ചുറ്റുപാട് ലഭ്യമാക്കപ്പെടുന്നു. ഇന്ത്യയിൽ, 2017 ലെ മാനസികാരോഗ്യ നിയമം, ഒരു സ്വതന്ത്രനായ രോഗിയുടേയും ഒരു പിന്തുണ നൽകപ്പെടുന്ന രോഗിയുടേയും സൈക്യാട്രിക് ആശുപത്രിയിലെ പ്രവേശനം സംബന്ധിച്ചുള്ള നിയമങ്ങൾക്ക് രൂപരേഖ നൽകുന്നുണ്ട്. സൈക്യാട്രിക് ആശുപത്രി പ്രവേശനങ്ങൾ സംബന്ധിച്ച് കൂടുതൽ ഇവിടെ വായിക്കാം.