വിവിധ തരം സവിശേഷ ചികിത്സകൾ

വിവിധ തരം സവിശേഷ ചികിത്സകൾ

Q

എന്താണ് സൈക്കോതെറപ്പി?

A

ഒരു വ്യക്തിക്ക് തന്‍റെ ചിന്തകളും വികാരങ്ങളും കൈകാര്യം ചെയ്യുന്നതിനും സമരസപ്പെടുന്നതിനുമുള്ള കൂടുതൽ ആരോഗ്യകരമായ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും ശാസ്ത്രീയമായി പരിശോധിക്കപ്പെട്ട നടപടികൾ സൈക്കോതെറപ്പി ഉപയോഗിക്കുന്നു.

എന്താണ് വിവിധ തരം സൈക്കോതെറപ്പികൾ?

പെരുമാറ്റ ചികിത്സ: വ്യക്തിയെ തന്‍റെ പെരുമാറ്റ രീതികൾ മെച്ചപ്പെടുത്തുന്നതിനും കൂടുതൽ അനുരൂപമാക്കപ്പെടുന്ന വിധത്തിൽ അവസ്ഥകളോടു പ്രതികരിക്കുന്നതിനും സഹായിക്കുന്നതിനായി പെരുമാറ്റ ചികിത്സ ഒരു ക്രമപ്പെടുത്തിയ സമീപനം സ്വീകരിക്കുന്നു. അവരെ അവരുടെ ചിന്തകളും പെരുമാറ്റങ്ങളും മനസ്സിലാക്കിക്കുന്നതിലും നിഷേധാത്മകമായ ക്രമങ്ങൾ തിരിച്ചറിയുന്നതിലും അവ ശുഭാത്മകമായ ക്രമങ്ങൾ കൊണ്ടു പകരം വയ്ക്കുന്നതിലും അത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ധാരണാപരമായ പെരുമാറ്റ ചികിത്സ (സിബിറ്റി): സിബിറ്റി എന്നത് ധാരണാപരമായ പെരുമാറ്റ ചികിത്സ, പെരുമാറ്റ ചികിത്സ എന്നിവ സംയോജിപ്പിച്ച ലക്ഷ്യാധിഷ്ഠിത രൂപത്തിലുള്ള ഹ്രസ്വകാല, ഘടനാപരമായ സൈക്കോതെറപ്പി ആണ്. ചിന്തകൾ, വികാരങ്ങൾ, വിശ്വാസങ്ങൾ എന്നിവയുടെ ക്രമരൂപങ്ങളിൽ വ്യതിയാനം വരുത്തുന്നതിലൂടെ ഒരു വ്യക്തിയുടെ മനോഭാവത്തിനു പെരുമാറ്റത്തിനും മാറ്റം വരുത്തുന്നതിന് അതു ലക്ഷ്യം വയ്ക്കുന്നു. സിബിറ്റിയെ കുറിച്ച് ഇവിടെ കൂടുതൽ അറിയാം.

വ്യക്തിഗതബന്ധ ചികിത്സ (ഐപിറ്റി): ഐപിറ്റി എന്നത് ഒരു വ്യക്തിയെ അയാളുടെ വ്യക്തിഗത ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനു സഹായിക്കത്തക്ക വിധം രൂപപ്പെടുത്തിയിട്ടുള്ള ചികിത്സയാണ്. ഒരു വ്യക്തിയുടെ ദുഃഖം, വിയോഗദുഃഖം, തന്‍റെ കടമ, കടമയുടെ മാറ്റം എന്നിവ സംബന്ധിച്ചുള്ള തർക്കം എന്നിവയിൽ വ്യതിയാനം വരുത്തുന്നതിനാണ് അതിൽ ഉൾപ്പെടുന്നു.

സൈക്കോഡയനമിക് ചികിത്സ: ഉൾക്കാഴ്ച്ച ലക്ഷ്യം വച്ചുള്ള ചികിത്സ എന്നു കൂടി അറിയപ്പെടുന്ന ഈ ചികിത്സ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഒരു വ്യക്തിയുടെ പെരുമാറ്റമായി വെളിപ്പെടുന്ന അബോധ ചിന്താപ്രക്രിയകളെയാണ്. തങ്ങളുടെ ജീവിതത്തിലെ കഴിഞ്ഞുപോയ സംഭവങ്ങൾ എങ്ങനെയാണ് ഇപ്പോഴത്തെ പെരുമാറ്റത്തെ ബാധിക്കുന്നത് എന്നതു സംബന്ധിച്ച് സ്വയം-അവബോധവും ഉൾക്കാഴ്ച്ചയും നേടുന്നതിനു സഹായിക്കുന്നതിനാണ് അത് ലക്ഷ്യം വയ്ക്കുന്നത്.

കുടുംബ തെറപ്പി: കുടുംബ തെറപ്പിയിൽ, തെറപ്പിസ്റ്റ് വൈകാരിക പ്രശ്‌നങ്ങൾക്കു കാരണമായ കഴിഞ്ഞു പോയ സംഭവങ്ങളും ബന്ധങ്ങളും വിലയിരുത്തുന്നു, കുടുംബത്തിന് അകത്തുള്ള പ്രവർത്തനക്ഷമമല്ലാത്ത ആശയവിനിമയങ്ങൾ തിരിച്ചറിയുന്നു. തന്മയീഭാവത്തോടെ ശ്രദ്ധിക്കേണ്ടതും ചോദ്യങ്ങൾ ചോദിക്കേണ്ടതും യുക്തിപൂർവ്വമായ വിധത്തിൽ ദേഷ്യപ്പെടാതെയോ പ്രതിരോധത്തിൽ ആകാതെയോ പ്രതികരിക്കേണ്ടത് എങ്ങനെയെന്ന് കുടുംബത്തിന് പഠിപ്പിച്ചു കൊടുക്കുന്നു. കുടുംബ തെറപ്പിയെ കുറിച്ച് കൂടുതൽ ഇവിടെ വായിക്കാം.

മാനസികപ്രാപ്തി അ്ധിഷ്ഠിതമായ തെറപ്പി (എംബിറ്റി): എംബിറ്റി എന്നത് ഒരു സംസാര ചികിത്സയാണ്, ഇതിൽ തെറപ്പിസ്റ്റ് രോഗിയെ തന്‍റെ ചിന്തകളും തോന്നലുകളും സാധുവാക്കുന്നതിന്, സംഭവങ്ങൾ വ്യത്യസ്തമായ കാഴ്ച്ചപ്പാടിലൂടെ കാണുന്നതിനു, അങ്ങേയറ്റത്തെ (എല്ലായ്‌പ്പോഴും, ഒരിക്കലുമല്ല, കേവലം ഇപ്പോൾ മാത്രം) രീതിയിൽ ചിന്തിക്കുന്നതു പോലെയുള്ള കാര്യങ്ങൾ തിരിച്ചറിയുന്നതിന്, മാനസികപ്രാപ്‌ത്യേതര രീതികൾ ഉണ്ടാക്കുന്നതിനു സഹായിക്കുന്നു. എംബിറ്റിയെ പറ്റി കൂടുതൽ ഇവിടെ വായിക്കാം.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org