എപ്രകാരമാണ് ആത്മശിക്ഷണം യോഗയെ സഹായിക്കുന്നത്

എപ്രകാരമാണ് ആത്മശിക്ഷണം യോഗയെ സഹായിക്കുന്നത്

"മനസിന്റെ രൂപാന്തരത്തെ യോഗ നിയന്ത്രിക്കും" - പതാഞ്ജലി യോഗ മന്ത്രം
ഏതു തരത്തിലുള്ള വ്യായാമം സംബന്ധിച്ചും  നാം ആലോചിക്കുമ്പോൾ ആദ്യം ചിന്തയിൽ വരുന്ന കാര്യം സമയം, അതിനു വേണ്ടി വരുന്ന പ്രയത്‌നം, എത്ര തവണ വീതം അത് ചെയ്യണം,എത്ര മാത്രംആയാസകരമാണ് അല്ലെങ്കിൽ അനായാസകരമാണ് തുടങ്ങിയ കാര്യങ്ങളാണ്. എന്തായാലും ഏതു തരത്തിലുള്ള വ്യായാമമോ പ്രവർത്തനമോ ആയിക്കൊള്ളട്ടെ അതിനു ആവശ്യമായ മുഖ്യ കാര്യം ആത്മശിക്ഷണമാണ്. 
സമഗ്രമായ ഒരു വ്യായാമ രീതിയാണ് യോഗ എന്നത് ഇന്ന് എല്ലാവരും അംഗീകരിച്ചിട്ടുള്ളതാണെന്നു നമുക്കെല്ലാവർക്കും അറിയാം. ലോകമൊട്ടാകെയുള്ള ആളുകൾ ഓരോ തരത്തിലുള്ള യോഗ മുറകൾ ചെയ്യുന്നു.ഒരു വ്യക്തിയുടെ ശാരീരിക, മാനസിക മികവിനെ ഉയർത്താൻ ഇവക്കു ഓരോന്നിനും അതിന്റേതായ പ്രാധാന്യവും പ്രയോജനവും ഉണ്ട്. 
യോഗയുടെ ഒരു ലക്‌ഷ്യം ആത്മശിക്ഷണവും ആത്മാവബോധവും ഉണ്ടാക്കുകയെന്നതാണ്. ഏതു തരത്തിലുള്ള യോഗ പരിശീലനത്തിലും പ്രധാനവും നിർണായകവുമായ ആവശ്യം എന്നത്  ആത്മശിക്ഷണമാണ്. ഇത് കൂടാതെ ഒരാൾക്ക് യോഗയുടെ നല്ല വശങ്ങൾ മനസിലാക്കുവാൻ കഴിയില്ല. 
പതാഞ്ജലി യോഗ മന്ത്രത്തിൽ ആത്മശിക്ഷണം  'തപസ്' എന്ന് അറിയപ്പെടുന്നു. പ്രവർത്തിക്കാനുള്ള താല്പര്യവും അറിയാനുള്ള താല്പര്യവുമാണിത്. ആത്മശിക്ഷണം ഏതു തരത്തിലുള്ള പ്രവർത്തനത്തിലും പ്രാവർത്തികമാക്കാം. - ജോലിയിൽ കൂടുതൽ ഉദ്പാദന ക്ഷമത വരുത്തുന്നതിന്, വ്യക്തിത്വ ബന്ധങ്ങൾ വളർത്തുന്നതിന്,ആരോഗ്യകരമായ ഭക്ഷണ രീതി പിന്തുടരുന്നതിനു,പുതിയ ശീലങ്ങൾ പഠിക്കുന്നതിനു, കോപവും, വികാരങ്ങളും നിയന്ത്രിക്കുന്നതിന്  തുടങ്ങിയവ.യോഗയിൽ  ആത്മശിക്ഷണം എന്നത് പ്രവർത്തനങ്ങളോടുള്ള നമ്മുടെ സമർപ്പണമാണ്. 
ഇനി പറയുന്ന ചില കാര്യങ്ങൾ യോഗ ചെയ്യുന്നതിൽ ആത്മശിക്ഷണം വളർത്താൻ നിങ്ങളെ സഹായിക്കും. 
അവബോധം  : ഒരു പ്രവർത്തനത്തിന്റെ ഫലവും, ലക്ഷ്യവും തിരിച്ചറിയുന്നത് നിങ്ങളുടെ ശ്രദ്ധ കൂട്ടാനും ആവശ്യമായ ഫലം നേടാനും സഹായിക്കും. യോഗയിലും ഇത് തന്നെയാണ്  ചെയ്യുന്നത്. നിങ്ങളുടെ ആവശ്യം മനസിലാക്കുക, എന്തിനു നിങ്ങൾ യോഗ ചെയ്യുന്നു എന്ന് മനസിലാക്കുക, ശാരീരികവും, മാനസികവുമായ ആരോഗ്യ മേഖലയിൽ ഏതു തരത്തിലുള്ള നല്ല മാറ്റങ്ങളാണ് നിങ്ങൾ നിശ്ചിത സമയത്തെ പ്രവർത്തനനത്തിനു ശേഷം പ്രതീക്ഷിക്കുന്നത് എന്ന് മനസിലാക്കുക.അറിവും, ധാരണയും  നിങ്ങള്ക്ക് മികച്ച, വ്യക്തമായ കാഴ്ചപ്പാട് നൽകും. യോഗ പതിവായി ചെയ്യുവാൻ നിങ്ങളെ ഉത്സാഹിപ്പിക്കുകയും ചെയ്യും. 
  • യോഗയിലെ വിവിധ ആസനങ്ങളുടെ ഗുണങ്ങൾ സംബന്ധിച്ച്  അറിവ് നേടുക 
  • ഏതെങ്കിലും വിധത്തിലുള്ള സംശയങ്ങൾ ഉണ്ടെങ്കിൽ യോഗ അധ്യാപകരോട് സംസാരിച്ചു ദൂരീകരിക്കുക 
  • സമാന ചിന്താഗതിക്കാരോട് സംസാരിച്ചു യോഗയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസിലാക്കുക. 
സ്ഥിരത : 'വിജയത്തിലേക്ക് കുറുക്കു വഴികൾ ഇല്ല' എന്ന ചൊല്ല് പോലെ ഏതു തരത്തിലുള്ള മുന്നേറ്റവും  സ്ഥിരതയുള്ള പ്രവർത്തനത്തിലൂടെ മാത്രമേ സഫലമാക്കുവാൻ കഴിയൂ. യോഗ പതിവായി ചെയ്യുന്നത് മാനസിക അച്ചടക്കം നേടാൻ  സഹായിക്കുകയും ആത്യന്തികമായി അത്  നമ്മുടെ ജീവിത ചര്യയായി മാറുകയും ചെയ്യും.നിങ്ങളുടെ തൊഴിലിൽ, ശീലങ്ങളിൽ, ജീവിത രീതികളിൽ നല്ല മാറ്റങ്ങൾ നിങ്ങൾക്കു  കാണാൻ കഴിയും. ഈ മാറ്റങ്ങളെ നിങ്ങൾ ആസ്വദിക്കുകയും ജീവിതത്തിലെ ചില നല്ല ചിട്ടകളുടെ പേരിൽ ആത്‌മ സംതൃപ്തി തോന്നുകയും ചെയ്യും. 
യോഗ പരിശീലനത്തിൽ സ്ഥിരത ഉറപ്പാക്കുവാൻ ഇനി പറയുന്ന കാര്യങ്ങൾ സഹായകരമാകും 
  • ഉറങ്ങുന്നതിനു രണ്ടു മൂന്നു മണിക്കൂർ മുമ്പ് ലഘുവായി അത്താഴം കഴിക്കുക .
  • ഉറക്കത്തിനു ശരിയായ സമയ ക്രമം നിശ്ചയിക്കുക. . 7-8 മണിക്കൂർ ഉറക്കം ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുക. 
  • ഉറക്കത്തെ ബാധിക്കാമെന്നതിനാൽ ഇലക്ട്രോണിക് ഉപകാരണങ്ങളായ ലാപ്  ടോപ് , മൊബൈൽ  ഫോൺ  തുടങ്ങിയവ അധിക സമയം ഉപയോഗിക്കാതിരിക്കുക . അല്ലെങ്കിൽ രാത്രിയിൽ  ഏറെ  നേരം  ടെലി വിഷൻ കാണാതിരിക്കുക.  
  • യോഗ പതിവായി കൃത്യ സമയത്തു പ്രത്യേക സ്ഥലത്തു നടത്തുക. സമയ ക്രമരാഹിത്യവും സ്ഥലം കണ്ടെത്തുന്നതിലെ അലസതയും ഒഴിവാക്കാൻ കഴിയും. 
കൂട്ടായ പ്രവർത്തനം : യോഗ ചെയ്യുന്നത് ഇടയ്ക്കു വെച്ച് നിർത്താതിരിക്കാനും അത് കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനും നിങ്ങൾക്ക്  സുഹൃത്തുക്കൾക്കൊപ്പമോ അല്ലെങ്കിൽ ഒരു സംഘത്തിന് ഒപ്പമോ യോഗ ചെയ്യാം. അപ്പോൾ അതൊരു കൂട്ടായ പ്രവർത്തനം ആകുകയും , പ്രവർത്തനങ്ങളിൽ സന്തോഷം അനുഭവപ്പെടുകയും കൂട്ടായി ഗുണഫലം നേടുകയും ചെയ്യാം. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org