സൗഖ്യം

മാതാവ്/പിതാവ് എന്ന നിലയിലുള്ള നിങ്ങളുടെ സമീപനത്തിൽ മൈൻഡ്ഫുൾനെസ്സ് പരിശീലിക്കുന്നത്

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നാണ് മാതൃത്വം/പിതൃത്വം (Parenthood), പക്ഷേ അതു തനതായി തന്നെ വെല്ലുവിളി ഉയർത്തുന്നതും കൂടി ആണ്. ഒരു പിതാവ് എന്ന നിലയിൽ ഇത് തികച്ചും സത്യമാണ് എന്ന് എനിക്ക് അറിയുകയും ചെയ്യാം. ഒരു അമേരിക്കക്കാരൻ കൊമേഡിയൻ കൃത്യമായി വിവരിച്ചതു പോലെ, തങ്ങളുടെ നവജാതശിശുവിനെ ആശുപത്രിയിൽ നിന്നു വീട്ടിലേക്കു കൊണ്ടുവരുന്ന  ചരിത്രപ്രധാനമായ ആ ആദ്യദിവസം, "ഇനിയിപ്പോൾ എന്താണ്? ഉടമസ്ഥർക്കുള്ള മാന്വൽ (കൈപ്പുസ്തകം) എവിടെ?" എന്ന് പെട്ടെന്ന് തോന്നുന്ന മാതാപിതാക്കൾ എത്ര പേരുണ്ടാവും? അത്തരം ഒരു മാന്വൽ, ശുഭാത്മക മനഃശാസ്ത്രം (Positive psychology) ഇനിയും കണ്ടുപിടിക്കേണ്ടിരിക്കുന്നു, പക്ഷേ വര്‍ത്തമാനകാലനിമിഷാവബോധ സന്താനപരിപാലനം (mindful parenting) എന്ന് അറിയപ്പെടുന്ന പ്രസക്തവും പ്രധാനവുമായ ഒരു മാനം ഗവേഷണങ്ങള്‍ വർദ്ധിച്ച നിലയിൽ പരിശോധിച്ചിട്ടുണ്ട്.  വൈറ്റ് സ്വാൻ ഫൗണ്ടേഷന്‍റെ ഇതിനു മുൻപേയുള്ള കോളത്തിൽ, *മൈൻഡ്ഫുൾനെസ്സിന്‍റെ - ഈ നിമിഷത്തിൽ പരിപൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള കഴിവ് - വ്യാപകമായ വ്യക്തിവൈശിഷ്ട്യ സ്വഭാവവിശേഷങ്ങളും അതിന്‍റെ വൈവിദ്ധ്യമാർന്ന മാനസികവും ശാരീരികവും ആയ മെച്ചങ്ങളും ഞാൻ എടുത്തു പറഞ്ഞിട്ടുണ്ട്. ഈ ശുഭാത്മക സ്വഭാവ വിശേഷങ്ങളിൽ കൂടുതൽ അടുപ്പമുള്ള സുഹൃത്ബന്ധങ്ങളും കാൽപ്പനിക പ്രണയവും, കൂടാതെ വർദ്ധിച്ച ഉത്പാദനക്ഷമത, ഹൃദയത്തേയും രക്തധമനികളേയും സംബന്ധിച്ച മെച്ചപ്പെട്ട ശാരീരിക സ്വാസ്ഥ്യം എന്നീ ശുഭാത്മക ഫലങ്ങളും കൂടി ഉൾപ്പെടുന്നുണ്ട്. 

ഇങ്ങനെയാണെങ്കില്‍ കൂടി, വര്‍ത്തമാനകാലനിമിഷാവബോധ സന്താനപരിപാലനം (mindful parenting) വളരെ കൂടുതൽ സവിശേഷപരമാണ്. മനസ്സിലേക്ക് ശക്തമായ വികാരങ്ങൾ കൊണ്ടുവരുന്ന ഈ സംജ്ഞയുടെ ഉത്ഭവത്തിനു കാരണഭൂതയായ വിസ്കോണ്‍സിന്‍ യൂണിവേഴ്സിറ്റിയിലെ ഡോ ലറിസ്സ ഡങ്കൻ (Dr Larissa Duncan) പറയുന്നതു പ്രകാരം "മാതാപിതാക്കളും കുട്ടിയും ആയിട്ടുള്ള ബന്ധത്തിന്‍റെ ഓരോ നിമിഷത്തിന്‍റേയും അവബോധം ബോധപൂര്‍വ്വം കൊണ്ടുവരുന്നതിന്" മാതാപിതാക്കൾക്ക് ഉള്ള കഴിവിനെയാണ് അത് പരാമർശിക്കുന്നത്. യഥാർത്ഥത്തിൽ ഗവേഷണം കാണിച്ചു തരുന്നത് സന്താപരിപാലനത്തിന്‍റെ കാര്യം വരുമ്പോൾ ആകമാനമുള്ള മൈൻഡ്ഫുൾനെസ്സ് (overall mindfullness) അപര്യാപ്തം ആണ് എന്നത്രേ. എന്തുകൊണ്ടാണ് അത്? ദിവസം മുഴുവനും വർദ്ധിച്ച ശാന്തതയ്ക്ക് അതു പ്രേരണ നൽകുമെങ്കിലും കടുത്ത ദുശ്ശാഠ്യക്കാരനായ ഒരു ആറു വയസ്സുകാരനേയോ അതല്ലെങ്കിൽ രാത്രി രണ്ടു മണിക്ക് വീട്ടിൽ വരുന്ന ഒരു കൗമാരക്കാരനേയോ നേരിടുന്നതിന് അതു നമ്മെ സഹായിക്കുകയില്ല. ഇങ്ങനെയുള്ള അവസരങ്ങളിൽ, വര്‍ത്തമാനകാലനിമിഷാവബോധ സന്താനപരിപാലനം (mindful parenting) കൃത്യമായും കൂടിയേ കഴിയൂ. 

ഡങ്കന്‍റെ കാഴ്ച്ചപ്പാട് അനുസരിച്ച് വര്‍ത്തമാനകാലനിമിഷാവബോധ സന്താനപരിപാലനം (mindful parenting) എന്നു പറയുന്നത് പഠിച്ചെടുക്കാവുന്ന ഒരു കഴിവ് ആണ്. അതില്‍ അഞ്ചു വ്യത്യസ്തമായ, പക്ഷേ പരസ്പരബന്ധിതമായ മാനങ്ങൾ ഉൾക്കൊള്ളുന്നുണ്ട്:

1) പരിപൂർണ്ണ ശ്രദ്ധയോടെ കേൾക്കുന്നത്, അങ്ങനെ നമ്മുടെ കുട്ടി പെരുമാറുന്നത് എങ്ങനെയാണ് എന്നു തിരിച്ചറിയുക.

2) അവനവനെ കുറിച്ചും കുട്ടിയെ കുറിച്ചും ഒരു വിധിക്കാത്ത തരം അംഗീകരിക്കൽ സ്വീകരിക്കുന്നത്, നമ്മുടെ കുട്ടിയെ സംബന്ധിച്ച് യാഥാർത്ഥ്യ ബോധത്തോടെയുള്ള പ്രതീക്ഷകളും ലക്ഷ്യങ്ങളും ഉണ്ടാകുന്നതിനു വേണ്ടി. 

3) അവനവന്‍റേയും കുട്ടിയുടേയും വൈകാരിക അവബോധം, അങ്ങനെ നമ്മുടെ  കുട്ടിയുടെ വികാരങ്ങൾ നമ്മൾ കൃത്യമായി മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.

4) സന്താന പരിപാലന ബന്ധത്തിൽ സ്വയം ക്രമീകരണം, അങ്ങനെ നാം ശാന്തമായി നിലകൊണ്ടു തന്നെ നമ്മുടെ കുട്ടിയുടെ തെറ്റുകൾ, പരാതിപ്പെട്ടുകൊണ്ടുള്ള ആവശ്യപ്രകടനങ്ങൾ, ദുശ്ശാഠ്യം. മറ്റു നിഷേധാത്മക പെരുമാറ്റങ്ങൾ എന്നിവയോട് അമിതമായി പ്രതികരിക്കുന്നത് ഒഴിവാക്കുവാന്‍ കഴിയുന്നു.

5) അവനവനോടും കുട്ടിയോടും അലിവുണ്ടാകുക, വാൽസല്യം, ദയവ്, ക്ഷമാശീലം, തന്‍റെ കുട്ടിയോട് കൃതജ്ഞതയും സ്വയം സ്വാനുകമ്പയും ഉണ്ടായിരിക്കുക.

എല്ലായ്‌പ്പോഴും ഈ മാനസികാവസ്ഥ ഒരു മാതാവിനും പിതാവിനും മിയക്കവാറും ഉള്‍ക്കൊള്ളുവാൻ ആയില്ലെങ്കിലും, അനുകരിക്കുന്നതിന് ഒരു യഥാതഥമായ മാതൃക ആണ് എന്ന് ഡങ്കനും അവരുടെ സഹപ്രവർത്തകരും വിശ്വസിക്കുന്നു, അതിനുവേണ്ടി സവിശേഷ പരിശീലന പരിപാടികൾ അവർ സമാരംഭിച്ചിട്ടുമുണ്ട്. തങ്ങളുടെ അപ്പപ്പോഴുള്ള സന്താപരിപാലന വികാരങ്ങളേയും പ്രവർത്തികളേയും കുറിച്ച് എപ്പോഴും അവബോധത്തോടെ ഇരിക്കുന്നതിന് സദുദ്ദേശമുള്ളവരായ പലേ മുതിർന്നവർ പോലും പ്രയാസം അനുഭവിക്കുന്നുണ്ട്, അന്നന്നുള്ള സന്താനപരിപാലന വേളകളുടെ അന്തഃസംഘർഷങ്ങൾ കുറയക്കുന്നതിന് ഉതകാത്ത വിധം പൊതുവായ മൈൻഡ്ഫുൾനെസ്സ് പരിശീലനം വിശാലമാണ്. 

അങ്ങനെയുള്ള പരിശീലന പരിപാടികൾ യഥാർത്ഥത്തിൽ പ്രയോജനപ്പെടുമോ? പ്രയോജനപ്പെടും എന്നാണ് ഉത്തരം എന്നു തോന്നുന്നു. ഉദാഹരണത്തിന് ഡോ കൈറ്റ്‌ലിൻ ടർപൈനിന്‍റെ (Dr Caitlin Turpyn) നേതൃത്വത്തിൽ ജോർജ്ജ് മേസൺ യൂണിവേഴ്‌സിറ്റിയിൽ നടത്തിയ ഒരു പഠനം മാതാപിതാക്കളെ തങ്ങളുടെ വര്‍ത്തമാനകാലനിമിഷാവബോധ സന്താനപരിപാലനത്തിന്‍റെ (mindful parenting) അളവ് വിലയിരുത്തി, എങ്ങനയാണ് അവർ തങ്ങളുടെ 12 മുതൽ 14 വയസ്സു വരെ പ്രായമുള്ള കുട്ടികളോട് അവർക്കിടയിലുള്ള സംഘർഷങ്ങളെ പറ്റി സംഭാഷണം നടത്തുന്നത് എന്ന് വിശകലനം നടത്തി. മൈൻഡ്ഫുൾ പേരന്‍റിംഗിന്‍റെ ഉയർന്ന തലത്തിൽ ഉള്ള മാതാപിതാക്കൾ നിഷേധാത്മകമായ വികാരങ്ങൾ (കോപം തുടങ്ങിയവ) കുറവേ പ്രകടിപ്പിച്ചുള്ളു, ശുഭാത്മകമായ കൂടുതൽ വികാരങ്ങൾ (ചിരിക്കൽ മുതലായവ) കൂടുതലായി പങ്കു വയ്ക്കുകയും ചെയ്തു. യൂണിവെഴ്‌സിറ്റ് ഓഫ് വെർമോണ്ടിൽ ഡോ ജസ്റ്റിന്‍റെ (Dr Justin) നേതൃത്വത്തിലുള്ള ഒരു സംഘം, മാതാപിതാക്കളുടെ ആകമാനമുള്ള മൈൻഡ്ഫുൾനെസ്സ്, മാതാപിതാക്കള്‍ക്കു മാത്രമായിട്ടുള്ള  സവിശേഷ മൈൻഡ്ഫുൾനെസ്സ് എന്നിവ തിട്ടപ്പെടുത്തുകയും അവരുടെ സന്താനങ്ങളുടെ വൈകാരിക പ്രശ്‌നങ്ങളുടെ വ്യാപ്തി വിശകലനം ചെയ്യുകയും ചെയ്യുന്ന മറ്റൊരു പഠനം നടത്തി. കുട്ടികളിലും കൗമാരക്കാരിലും ഒരു പോലെ സന്താനപരിപാലത്തിലെ ഉയർന്ന തോതിലുള്ള മാതാപിതാക്കള്‍ക്കു മാത്രമായിട്ടുള്ള  സവിശേഷ മൈൻഡ്ഫുൾനെസ്സ് - പക്ഷേ ആകമാന മൈൻഡ്ഫുൾനെസ്സ് അല്ല - സന്താനത്തിന് അർത്ഥവത്തായ മെച്ചപ്പെട്ട പരിണതഫലങ്ങളുമായി ബന്ധപ്പെട്ടിരുന്നു. 

ഒരു മാതാവ്/പിതാവ് എന്ന നിലയിൽ എങ്ങനെയാണ് നിങ്ങളുടെ മൈൻഡ്ഫുൾനെസ്സ് മെച്ചപ്പെടുത്തുവാൻ കഴിയുക? നിങ്ങളുടെ പെരുമാറ്റം മാറ്റുന്നതിനു തീരുമാനമെടുക്കുമ്പോൾ, നിങ്ങൾ ഇപ്പോൾ ഈ പ്രധാന പെരുമാറ്റം സംബന്ധിച്ച് യഥാർത്ഥത്തിൽ എവിടെയാണ് നിലകൊള്ളുന്നത് എന്ന് ആദ്യം നിശ്ചയിക്കണം എന്ന് ഞാൻ ഉപദേശിക്കും. ഡങ്കന്‍റെ ഗവേഷണ സംഘം വികസിപ്പിച്ചെടുത്ത ചോദ്യാവലി കഴിഞ്ഞ രണ്ട് ആഴ്ച്ചയിലെ ഒരു മാതാവിന്‍റെ /പിതാവിന്‍റെ സന്താനപരിപാലന പെരുമാറ്റത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, താഴെ പറയും വിധമുള്ള ഉപകാരപ്രദമായ ചോദ്യങ്ങൾ അതിൽ ഉൾപ്പെട്ടിട്ടുമുണ്ട്.

"നിങ്ങളുടെ കുട്ടി എന്താണ് ചിന്തിച്ചിരുന്നത് എന്ന് അവർ നിങ്ങളോടു പറയാത്തപ്പോൾ പോലും അത് നിങ്ങൾക്ക് പറയുവാൻ കഴിഞ്ഞത് എത്ര പ്രാവശ്യമാണ് ?"

"നിങ്ങളുടെ കുട്ടി നിങ്ങളോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ നിങ്ങൾ മറ്റു കാര്യങ്ങൾ ചെയ്തിരുന്നുവോ?"

"നിങ്ങളുടെ വികാരങ്ങൾ നിങ്ങളുടെ കുട്ടിയെ ബാധിക്കുന്നത് എങ്ങനെയാണ് എന്നു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?"

"നിങ്ങളുടെ സന്താനപരിപാലനത്തെ കുറിച്ച് ചിന്തിക്കുന്നതിന് നിങ്ങൾ സമയം നീക്കി വയ്ക്കാറുണ്ടോ?"

നിങ്ങളുടെ പേരന്‍റൽ മൈൻഡ്ഫുൾനെസ്സ് ഉയർത്താൻ കഴിയും എന്ന് ഈ അഞ്ചു ചോദ്യങ്ങൾക്കും നിങ്ങൾ നൽകിയ ഉത്തരങ്ങൾ വെളിപ്പെടുത്തുന്നു എങ്കിൽ അടുത്ത രണ്ട് ആഴ്ച്ചത്തേക്ക് ഒരു ജേണൽ സൂക്ഷിച്ചു വയക്കുക, അതിൽ സന്താനപരിപാലനത്തിനായി നിങ്ങൾ നന്നായി ചെയ്ത എന്തിനെയെങ്കിലും കുറിച്ച് ഒരു ഖണ്ഡിക എഴുതുക, ഇനിയുെ മെച്ചപ്പെടുത്തുവാൻ കഴിയുന്ന കാര്യത്തെ കുറിച്ചും കൂടി. അങ്ങനെയുള്ള ആത്മപ്രതിഫലന ചിന്തകൾ വളരെ പ്രയോജനപ്രദമാണ് നിങ്ങൾ നിസ്സംശയമായും കണ്ടുപിടിക്കും. 

*മൈൻഡ്ഫുൾനെസ്സ്, mindfulness- ഒരാളുടെ തോന്നലുകളും ചിന്തകളും ശാരീരിക അനുഭവങ്ങളും ശാന്തമായി അംഗീകരിച്ചുകൊണ്ടു തന്നെ, ഇപ്പോൾ, ഈ നിമിഷത്തിൽ നിലവിലുള്ള ഒരാളുടെ അവബോധത്തിൽ മാത്രം പരിപൂർണ്ണ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തരം ഒരു സവിശേഷ ചികിത്സാ സങ്കേതം. 

ന്യൂയോർക്ക് നഗരത്തിലെ യെഷിവ യൂണിവേഴ്‌സിറ്റിയിലെ അനുബന്ധ സൈക്കോളജി പ്രൊഫസർ ആണ് ഡോ എഡ്വേഡ് ഹോഫ്മാൻ. സ്വകാര്യചികിത്സയ്ക്ക് അംഗീകൃത അനുമതി ഉള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റായ അദ്ദേഹം സൈക്കോളജിയിലും അനുബന്ധ മേഖലകളിലും ഉൾപ്പെട്ട ഇരുപത്തഞ്ചിൽ പരം പുസ്തകങ്ങളുടെ രചയിതാവോ എഡിറ്ററോ ആണ്. ഡോ വില്യം കോംപ്റ്റൺ ന് ഒപ്പം 'പോസിറ്റീവ് സൈക്കോളജി- ദി സയൻസ് ഓഫ് ഹാപ്പിനെസ്സ് ആൻഡ് ഫ്‌ളറിഷിംഗ്' എന്ന പുസ്തകത്തിന്‍റെ സഹരചയിതാവാണ്, ഇൻഡ്യൻ ജേർണൽ ഓഫ് പോസിറ്റീവ് സൈക്കോളജി, ജേർണൽ ഓഫ് ഹ്യൂമനിസ്റ്റിക് സൈക്കോളജി എന്നിവയുടെ എഡിറ്റിറോയൽ സമിതികളിലും സേവനം ചെയ്യുന്നുണ്ട്. columns@whiteswanfoundation.org യിലേക്ക് എഴുതിയാൽ നിങ്ങൾക്ക് അദ്ദേഹവുമായി ബന്ധപ്പെടുവാൻ കഴിയും. 

White Swan Foundation
malayalam.whiteswanfoundation.org