സൗഖ്യം
സ്വാനുകമ്പ (self-compassion) എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് ?
സ്വാനുകമ്പ അല്ലെങ്കിൽ നിങ്ങൾ നിങ്ങളോടുതന്നെ സഹാനുഭൂതി പ്രകടിപ്പിക്കാൻ പരിശീലിക്കുന്നത് നിങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
നിങ്ങൾ നിങ്ങളോടുതന്നെ അസ്വസ്ഥനായ ഒരു സന്ദർഭത്തെക്കുറിച്ച് ഓർത്തുനോക്കൂ. അത് എന്നായിരുന്നു? ഒരാഴ്ച മുൻപ്, ഇന്നലെ, അതോ ഇന്നോ? ആ സമയത്ത് എന്തായിരുന്നു നിങ്ങൾ ചിന്തിച്ചിരുന്നത്? മിക്കവാറും, നമ്മൾ എല്ലാകാര്യങ്ങളും കൃത്യമായും പരിപൂർണ്ണമായി ചെയ്യണമെന്നു ആഗ്രഹിക്കുമ്പോളാണ് നാം നമ്മെത്തന്നെ വിമർശിക്കേണ്ടി വരുന്നത്.
വീട്ടിലെ കാര്യങ്ങൾ, ജോലിസ്ഥലത്തെ അല്ലെങ്കിൽ സുഹൃത്തിന്റെ കാര്യങ്ങൾ, അതുമല്ലെങ്കിൽ മനോരോഗമുള്ള ഒരു ബന്ധുവിനെ പരിചരിക്കുന്ന സമയത്ത് - ഇത്തരം സന്ദർഭങ്ങളിലെല്ലാം എല്ലാ കാര്യങ്ങളും കൃത്യമായും ഭംഗിയായും പരിപൂർണ്ണതയോടെ ചെയ്യണമെന്ന ആഗ്രഹം നമ്മിൽ ഉണ്ടെങ്കിൽ, നമ്മൾ ചെയ്യുന്ന പ്രവർത്തികളെക്കുറിച്ചും, നമ്മുടെ മനോഭാവത്തെക്കുറിച്ചും നാം സ്വയം വിമർശനം നടത്തുന്നു. നാം സ്വയം വിമർശിക്കുമ്പോഴും അല്ലെങ്കിൽ നമ്മുടെ പ്രവർത്തികളെക്കുറിച്ചും മനോഭാവത്തെക്കുറിച്ചും ശരിയും തെറ്റും കണ്ടെത്തി സ്വയം വിധികർത്താവ് ആകാൻ ശ്രമിക്കുമ്പോഴും എന്താണ് സംഭവിക്കുന്നത്? എന്നാൽ ഈ സ്വയം വിമർശനം എല്ലായ്പോഴും നമ്മുടെ പോരായ്മകളെ അകറ്റി കുറെകൂടി മെച്ചപ്പെട്ട മാറ്റത്തിനുള്ള പരിഹാരമാകുന്നുണ്ടോ?
വീട്ടിലെ കാര്യങ്ങൾ, ജോലിസ്ഥലത്തെ അല്ലെങ്കിൽ സുഹൃത്തിന്റെ കാര്യങ്ങൾ, അതുമല്ലെങ്കിൽ മനോരോഗമുള്ള ഒരു ബന്ധുവിനെ പരിചരിക്കുന്ന സമയത്ത് - ഇത്തരം സന്ദർഭങ്ങളിലെല്ലാം എല്ലാ കാര്യങ്ങളും കൃത്യമായും ഭംഗിയായും പരിപൂർണ്ണതയോടെ ചെയ്യണമെന്ന ആഗ്രഹം നമ്മിൽ ഉണ്ടെങ്കിൽ, നമ്മൾ ചെയ്യുന്ന പ്രവർത്തികളെക്കുറിച്ചും, നമ്മുടെ മനോഭാവത്തെക്കുറിച്ചും നാം സ്വയം വിമർശനം നടത്തുന്നു. നാം സ്വയം വിമർശിക്കുമ്പോഴും അല്ലെങ്കിൽ നമ്മുടെ പ്രവർത്തികളെക്കുറിച്ചും മനോഭാവത്തെക്കുറിച്ചും ശരിയും തെറ്റും കണ്ടെത്തി സ്വയം വിധികർത്താവ് ആകാൻ ശ്രമിക്കുമ്പോഴും എന്താണ് സംഭവിക്കുന്നത്? എന്നാൽ ഈ സ്വയം വിമർശനം എല്ലായ്പോഴും നമ്മുടെ പോരായ്മകളെ അകറ്റി കുറെകൂടി മെച്ചപ്പെട്ട മാറ്റത്തിനുള്ള പരിഹാരമാകുന്നുണ്ടോ?
നമ്മുടെ സ്വഭാവത്തിലും പ്രവൃത്തികളിലും കുറെ കൂടി നല്ല മാറ്റത്തിന് നമ്മൾ ആഗ്രഹിക്കുമ്പോൾ, നാം നമ്മെത്തന്നെ സ്വയം വിമർശിക്കുന്നത് വളരെ സ്വാഭാവികമാണ്. എന്നാൽ ഈ സ്വയം വിമർശനം നമ്മുടെ എല്ലാ ചിന്തകളെയും പെരുമാറ്റങ്ങളേയും ബാധിക്കുമ്പോഴോ, അല്ലെങ്കിൽ വളരെക്കാലം നീണ്ടു നിൽക്കുകയോ ചെയ്യുന്നത് മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് കൊണ്ടുചെന്ന് എത്തിക്കാം. നാം സ്വയം സംസാരിക്കുന്നതിൽ നിന്നു തന്നെ നമ്മൾ എത്രമാത്രം സ്വയം വിമർശിക്കപ്പെടുന്നു എന്ന് നിരീക്ഷിക്കാനാകും. നമ്മുടെ പല പോരായ്മകളെയും പരാജയങ്ങളെയും കുറിച്ച് നാം സ്വയം വിമർശിക്കുകയും വിധികൽപ്പിക്കുകയും ചെയ്യുന്നു. അപ്പോഴാണ്
സ്വാനുകമ്പയെ അല്ലെങ്കിൽ ഒരുവന് അവനോടു തന്നെ തോന്നുന്ന സഹാനുഭൂതിയെ കുറിച്ച് ആലോചിക്കേണ്ടിവരുന്നത്.
സ്വാനുകമ്പ (self -compassion ) എന്നാൽ എന്താണ്?
ഒരു സുഹൃത്തോ ബന്ധുവോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ കഷ്ടപ്പെടുന്നത് കാണുമ്പോൾ അതിൽ നിന്നും അവർക്ക് ഒരു ആശ്വാസം കിട്ടുന്നതിനായി അവരോടു സ്വാഭാവികമായും സഹാനുഭൂതി പ്രകടിപ്പിക്കാനും അവരുടെ അവസ്ഥ മനസ്സിലാക്കി അവർക്കായി എന്തെങ്കിലും ചെയ്യാനും നാം ആഗ്രഹിക്കുന്നു.
അതുപോലെ സ്വാനുകമ്പ എന്ന് പറയുന്നത് ഒരുവന് അവനോടുതന്നെ തോന്നുന്ന സഹാനുഭൂതികൂടിയാണ്. അത് നമ്മെ സൂക്ഷ്മതയും, ദയയും സൗമ്യതയും നിറഞ്ഞ മാർഗത്തിൽ കൂടെ നമ്മെതന്നെ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. അത് കൂടുതൽ പ്രചോദനം നല്കുന്നു. അതിലൂടെ നമ്മുടെ മാനസികമായ വളർച്ചയ്ക്കും പുരോഗതിക്കും നാം ആഗ്രഹിക്കുന്ന മാറ്റങ്ങൾ വരുത്താൻ കഴിയുന്നു.
സ്വാനുകമ്പയുടെ മൂന്നു ഭാവങ്ങൾ
സൂക്ഷ്മത (Mindfulness): സുതാര്യമായും ജിജ്ഞാസയോടുകൂടിയും നമ്മുടെ വികാര ഭാവത്തെയും ചിന്തകളേയും നിരീക്ഷിച്ച് എല്ലാ കാര്യങ്ങളേയും ഒരുപോലെ സമീകൃതമായി നോക്കിക്കാണുക. അതേസമയം, ഏതുകാര്യത്തിലും ഒരു സമീകൃതഭാവം കൈക്കൊള്ളുമ്പോൾത്തന്നെ നാം സ്വയം വിധികർത്താവ് ആകാനോ നമ്മുടെ വിചാരങ്ങൾക്കും വികാരങ്ങൾക്കും ആവേശപൂർവ്വം അടിമപ്പെട്ട് നമ്മുടെ ചിന്തകളിലും തോന്നലുകളിലും ആത്മ നിയന്ത്രണം നഷ്ടപ്പെട്ട് രണ്ടിലൊന്ന് തീരുമാനിക്കാനോ പാടില്ല.
സാധാരണ മനുഷ്യത്വം (common humanity): ഒരു സാധാരണ മനുഷ്യനാണെന്ന തത്വം ഉൾകൊള്ളുക. ഒരു സാധാരണ മനുഷ്യനുള്ള കുറവുകളെകുറിച്ച് ഏപ്പോഴും ഓർക്കുക. അവൻ നശ്വരനും, അപൂർണ്ണനും അതുപോലെ പ്രലോഭനങ്ങൾക്ക് വശംവദനുമാണ്. ഈ അറിവ്, വ്യക്തിപരമായ കുറവുകളും ദു:ഖങ്ങളും ഒരാളിൽ മാത്രം ഉള്ളതല്ല, മറിച്ച് അത് മനുഷ്യരാശിയുടെ അനുഭവങ്ങളിലുള്ള ഒരു അവിഭാജ്യ ഘടകമാണ് എന്നകാര്യം മനസ്സിലാക്കാനും അംഗീകരിക്കാനും നമ്മെ പ്രേരിപ്പിക്കുന്നു.
സ്വ-ദയ (self - kindness ): തന്നോടു തന്നെ ദയാലു ആകുക. നമുക്ക് ക്ലേശങ്ങളും, പരാജയങ്ങളും, അപൂർണ്ണനെന്ന തോന്നലുകളും ഉണ്ടാകുമ്പോൾ നാം സ്വയം മനസ്സിലാക്കാനും നമ്മോടു തന്നെ ക്ഷമിക്കാനും സഹിഷ്ണുത കാട്ടാനും ശ്രമിക്കുക.
സ്വാനുകമ്പയുടെ ഗുണങ്ങൾ :
സ്വാനുകമ്പയുടെ വിവിധ ഗുണങ്ങളായ ശുഭാപ്തി വിശ്വാസം, വ്യക്തിപരമായ ഉത്തരവാദിത്വം, ജീവിത സംതൃപ്തി, വിജ്ഞാനം, പ്രത്യാശ, ജിജ്ഞാസ, ലക്ഷ്യങ്ങൾ നിർണ്ണയിക്കാനുള്ള കഴിവ്, വികാരങ്ങളെ കടിഞ്ഞാണിടാനുള്ള കഴിവ്, സാമൂഹിക ബന്ധങ്ങൾ, സുവ്യക്തമായ മനോവികാരങ്ങളുടെ വർദ്ധന എന്നിങ്ങനെയുള്ള വിവിധ ഗുണങ്ങളെകുറിച്ച് ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്. മറിച്ച്, സ്വാനുകമ്പ കുറയുന്നതു സ്വയം വിമർശനം, മാനസിക വിഷാദം, ഉത്കണ്ഠ, ചിന്തകളെ അടിച്ചമർത്തൽ, പരിപൂർണ്ണതാ സിദ്ധാന്തം, ധ്യാനനിരതത എന്നിവയിലേക്ക് നമ്മെ കൊണ്ടെത്തിക്കാം.
സ്വാനുകമ്പ പരിശീലിക്കാൻ ഒരാൾ എന്താണ് ചെയ്യേണ്ടത്?
- യുക്തിയും, വിവേചനശക്തിയും, തത്വചിന്തകളും കൊണ്ട് നിങ്ങൾ സ്വയം വിമർശാനാത്മകമായി സംസാരിക്കുന്നത് മാറ്റുക.
- സ്വാനുകമ്പ അല്ലെങ്കിൽ സഹാനുഭൂതിയെ കുറിച്ച് ഒരു ഡയറി തയ്യാറാക്കി സൂക്ഷിക്കുക. അതിൽ നടത്തുന്ന സ്വയം വിമർശനങ്ങളേയും നമുക്കുണ്ടാകുന്ന തോന്നലുകളേയുംപ്പറ്റി കുറിച്ചുവയ്ക്കുക. അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ സ്വയം പറഞ്ഞ പലതും ഒരു സുഹൃത്തിനോട് ആണെങ്കിൽ പറയുമായിരുന്നോ എന്ന് നിങ്ങൾക്കുതന്നെ മനസ്സിലാക്കാൻ സാധിക്കും.
- സ്വ-സ്വീകാര്യത (self aceptance): ഒരുവൻ താൻ ശ്രേഷ്ഠനാണ് എന്ന തോന്നൽ ഉണ്ടായി സ്വയം അംഗീകരിക്കുക.
- വ്യക്തിപരമായ അപൂർണ്ണതയിലും, പരാജയത്തിലും, തിരിച്ചടികളിലും സ്വയം ക്ഷമിക്കാൻ പഠിക്കുക.
- നിങ്ങളോട് അനുകമ്പയുള്ള ഒരു സുഹൃത്ത്, അവന് നിങ്ങളോട് പറയാനുള്ള കാര്യങ്ങൾ ഒരു കത്തിലൂടെ പറയുന്നതായി സങ്കൽപ്പിച്ച് നിങ്ങൾ സ്വയം സ്വാനുകമ്പയെക്കുറിച്ച് ഒരു കത്ത് എഴുതുക.
ഈ ലേഖനം നിംഹാൻസ് സെന്റർ ഫോർ വെൽബിയിംഗ് സംഘടിപ്പിച്ച ഒരു ശില്പശാലയെ അടിസ്ഥാനമാക്കിയുള്ളതാണ് .