ഡൗണ്‍ സിന്‍ഡ്രം
Santanu
തകരാറുകൾ

ഡൗണ്‍ സിന്‍ഡ്രം

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

Q

എന്താണ് ഡൗണ്‍ സിന്‍ഡ്രം ?

A

ഡൗണ്‍  സിന്‍ഡ്രം ജനിതകമായ അല്ലെങ്കില്‍ ക്രോമോസോം ( കോശവിഭജനത്തിലും പാരമ്പര്യ സ്വഭാവകൈമാറ്റത്തിലും സുപ്രധാന പങ്കുവഹിക്കു കോശകേന്ദ്രത്തിലെ ദണ്ഡിന്‍റെ ആകൃതിയിലുള്ള വസ്തു) സംബന്ധിയായ തകരാറാണ്. ഇത് ശരീരത്തിലെ ഒരു ജോടി അധിക ക്രോമോസോം മൂലം ഉണ്ടണ്ടാകുതും ജീവിതകാലം മുഴുവന്‍ നീണ്ടണ്ടുനില്‍ക്കുതുമായ അവസ്ഥയാണ്. സാധാരണയായി ഒരു കുട്ടി ജനിക്കുത് 46 ക്രോമോസോമുകളുമായാണ്. കുട്ടിക്ക് 23 ക്രോമോസോമുകള്‍ അച്ഛനില്‍ നിും 23 ക്രോമോസോമുകള്‍ അമ്മയില്‍ നിും പാരമ്പര്യമായി ലഭിക്കുു. ഡൗണ്‍ സിന്‍ഡ്രം ഉള്ള കുട്ടികള്‍ക്ക് ഒരു 21-ാമത് ക്രോമോസോം അധികമായി ഉണ്ടണ്ടാകുകയും ശരീരത്തിലെ ആകെ ക്രോമോസോമുകളുടെ എണ്ണം 47 ആയി വര്‍ദ്ധിക്കുകയും ചെയ്യുു. ഈ ജനിതകമായ വ്യതിയാനം ശരീരത്തിന്‍റേയും തലച്ചോറിന്‍റേയും വളര്‍ച്ച മന്ദഗതിയിലാകുതിനും  കാഠിന്യം കുറഞ്ഞതോ ഇടത്തരം തീവ്രതയുള്ളതോ ആയ ബുദ്ധിപരമായ വൈകല്യത്തിനും കാരണമാകുകയും ചെയ്യുു.
ശ്രദ്ധിക്കുക : ക്രോമോസോമിന്‍റെ ഒരു അധിക പതിപ്പിന് വൈദ്യശാസ്ത്രം പറയു പേര് 'ട്രിസോമി' എാണ്. അതിനാല്‍ ഡൗണ്‍ സിന്‍ഡ്രം ട്രിസോമി 21 എും അറിയപ്പെടുു.

Q

ഡൗണ്‍ സിന്‍ഡ്രത്തിന്‍റെ സൂചനകള്‍ എന്തെല്ലാം?

A

ഡൗണ്‍ സിന്‍ഡ്രത്തിന്‍റെ തീവ്രതയും സൂചനകളും ഒരു കുട്ടിയുടേതില്‍ നിും വ്യത്യസ്തമായേക്കാം മറ്റൊരു കുട്ടിയില്‍. ചില കുട്ടികള്‍ വളരെ ആരോഗ്യവാന്മാരായി കാണപ്പെടുമ്പോള്‍ മറ്റു ചിലര്‍ക്ക്  ശാരീരികവും ബുദ്ധിപരവുമായ വളര്‍ച്ചയുടെ കാര്യത്തില്‍ ഗുരുതരമായ  പ്രശ്നങ്ങള്‍ ഉണ്ടണ്ടായേക്കാം.
 സ്വാഭാവികമായ ശാരീരിക വളര്‍ച്ചയുള്ള കുട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍  ഡൗണ്‍ സിഡ്രമുള്ള കുട്ടികള്‍ അവരുടെ വളര്‍ച്ചയുടെ നാഴികക്കല്ലുകളില്‍ എത്തുത് മന്ദഗതിയിലായിരിക്കും. 
ഡൗണ്‍ സിന്‍ഡ്രത്തിന്‍റെ പൊതുവായ ചില വിശേഷ ലക്ഷണങ്ങള്‍ :  പര മുഖം, പ്രത്യേകിച്ച് മൂക്കിന്‍റെ പാലം.
 •  മുകളിലേക്ക് ഏങ്കോണിച്ച കണ്ണ.്
 •  കുറുകിയ കഴുത്തും ചെറിയ കണ്ണുകളും.
 •  നാക്ക് വായ്ക്ക് പുറത്തേക്ക് തള്ളി നിര്‍ത്തു പ്രവണത.
 • വളരെ കുറഞ്ഞ പേശീബലം, അയഞ്ഞുതൂങ്ങിയ സന്ധികള്‍, അധികമായ വഴക്കം.
 • ഉള്ളം കയ്യില്‍ ഒരു മടക്കുമാത്രമായി പര് കുറുകിയ കൈപ്പത്തി.
 •  താരതമ്യേന കുറുകിയ വിരലുകള്‍, ചെറിയ കൈകളും പാദങ്ങളും.
 •  കുറഞ്ഞ ഉയരം.
 • കണ്ണിന്‍റെ കൃഷ്ണപടലത്തില്‍ ചെറിയ വെളുത്ത പുള്ളി.

Q

ഡൗണ്‍ സിന്‍ഡ്രോമിന് കാരണം എന്ത് ?

A

ശരീരത്തിലെ ക്രോമോസോമിന്‍റെ അസാധാരണമായ എണ്ണമാണ് ഡൗണ്‍ സിന്‍ഡ്രമിന് കാരണമാകുത്. സാധാരണായി ഒരു വ്യക്തിക്ക് 46 ക്രോമോസോമുകളാണ് ഉണ്ടാകുക, എാല്‍ ഡൗണ്‍ സിന്‍ഡ്രം ഉള്ള ഒരു കുട്ടിക്ക് 47 ക്രോമോസോമുകള്‍ ഉണ്ടാകും. ഈ അധിക ക്രോമോസോം കുട്ടിയുടെ തലച്ചോറിന്‍റേയും ശരീരത്തിന്‍റേയും വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുു. 
ശ്രദ്ധിക്കുക : ഡൗണ്‍ സിന്‍ഡ്രം ഏതെങ്കിലും തലത്തിലുള്ള പാരിസ്ഥിതികമോ സാംസ്ക്കാരികമോ വംശീയമോ ആയ ഘടകങ്ങളാല്‍ ഉണ്ടാകുകയില്ല.
 
താഴെ പറുവയില്‍ ഏതെങ്കിലും ജനിതക വ്യതിയാനം ഡൗണ്‍ സിന്‍ഡ്രമിന് കാരണമാകാം : 
ډ  ട്രിസോമി 21 - ശരീരത്തിലെ അധികപതിപ്പായ ക്രോമോസോം 21 നെ നിര്‍വചിക്കാന്‍ ഉപയോഗിക്കു വൈദ്യശാസ്ത്ര നാമം.  95 ശതമാനം ഡൗണ്‍ സിന്‍ഡ്രമിനും കാരണം എല്ലാ കോശങ്ങളിലുമുള്ള ഈ ക്രോമോസോം 21 ആണ്െ നിരീക്ഷിക്കപ്പെടുു.
 •   മൊസൈക്ക് ഡൗണ്‍ സിന്‍ഡ്രം - ശരീരത്തിലെ കുറച്ച് കോശങ്ങളില്‍ മാത്രം ക്രോമോസോം 21 ഉണ്ടാകുതുകൊണ്ട് സംഭവിക്കു ഡൗണ്‍ സിന്‍ഡ്രമിന്‍റെ അപൂര്‍വ്വമായ അവസ്ഥ. 
ബീജസങ്കലനത്തിന് ശേഷമുള്ള കോശ വിഭജനം കുറച്ച് സ്വഭാവിക കോശങ്ങളേയും അസ്വാഭാവിക കോശങ്ങളേയും ഉല്‍പ്പാദിപ്പിക്കുു. 
 • ട്രാന്‍സ്ലൊക്കേഷന്‍ ഡൗണ്‍ സിന്‍ഡ്രം - ഈ അവസ്ഥയില്‍ ക്രോമോസോം 21 ന്‍റെ ഒരു ഭാഗം വേര്‍പെടുകയും മറ്റു ക്രോമോസോമുമായി ചേരുകയും ചെയ്യുു. ഈ തകരാറിന്‍റെ കാര്യത്തില്‍ മാതാ
പിതാക്കളില്‍ നിും കുട്ടിയിലേക്ക് പടരു അവസ്ഥാ രൂപം ഇതുമാത്രമാണ്. ഇതില്‍ അച്ഛനോ അമ്മയോ ഈ ജനിതക പദാര്‍ത്ഥത്തിന്‍റെ വാഹകര്‍ ആയേക്കാം, പക്ഷെ അവര്‍ ആരോഗ്യമുള്ളവരും സാധാരണ സ്ഥിതിയിലുള്ളവരുമായിരിക്കും. അവര്‍ക്ക് ഡൗണ്‍ സിന്‍ഡ്രമിന് കാരണമാകു ഈ ജനിതക പദാര്‍ത്ഥം അവരുടെ കുട്ടിയിലേക്ക് പകരാന്‍ കഴിയും. 
ഈ അധിക ജനിതക പദാര്‍ത്ഥം കുട്ടിയിലേക്ക് പകര്‍ത്തപ്പെടാനുള്ള സാധ്യത മാതാപിതാക്കളില്‍ ആരാണ് ഇതിന്‍റെ വാഹകര്‍ എതിനെ ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കുു. 
 •  അച്ഛനാണ് ഇത് ഉള്ളില്‍ വഹിച്ചിരിക്കുത് എങ്കില്‍ അപകട സാധ്യത ഏതാണ്ട് മൂ് ശതമാനമാണ്.
 •  അമ്മയാണ് ഇതിന്‍റെ വാഹക എങ്കില്‍ അപകട സാധ്യത 10 ശതമാനത്തിനും 15 ശതമാനത്തിനും ഇടയിലായിരിക്കും.

Q

ഡൗണ്‍ സിന്‍ഡ്രത്തിന്‍റെ സങ്കീര്‍ണതകള്‍ എന്തൊക്കെയാണ് ?

A

ഡൗണ്‍ സിന്‍ഡ്രമുള്ള ചില കുട്ടികള്‍ക്ക് ജന്മനാലുള്ള തകരാറുകളോ ശാരീരികമോ മാനസികമോ ആയ ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടാകാം. ഡോക്ടര്‍മാരും വിദഗ്ധരും കുട്ടികളെ ഈ പ്രശ്നങ്ങള്‍ കണ്ടെത്തുതിനായി നിരീക്ഷിക്കുകയും ആവശ്യമായ ചികിത്സയും മറ്റ് ഇടപെടലുകളും നല്‍കുകയും ചെയ്യും.
 
ഡൗണ്‍ സിന്‍ഡ്രമുള്ള കുട്ടികള്‍ക്ക് താഴെപറയു പ്രശ്നങ്ങള്‍ ഉണ്ടാകാം. 
 •  കേള്‍വിക്കുറവ്.
 •  ചെവിയിലെ അണുബാധ.
 • ډകണ്ണട ആവശ്യമായി വരു നേത്ര സംബന്ധിയായ പ്രശ്നങ്ങളും തിമിരം പോലുള്ള നേത്ര രോഗങ്ങളും. 
 •  ജന്മനാലുള്ള ഹൃദയ തകരാറ്.
 •  തൈറോയ്ഡ്
 • ശസ്ത്രക്രിയ ആവശ്യമായി വരു തരത്തിലുള്ള കുടല്‍സംബന്ധമായ തടസ്സം.
 •  വിളര്‍ച്ച (അനീമിയ)
 •  ശിശുവായിരിക്കുമ്പോഴോ അല്ലെങ്കില്‍ ബാല്യത്തിന്‍റെ പ്രാരംഭഘട്ടത്തിലോ രക്താര്‍ബുദം.
 •  പൊണ്ണത്തടി.

Q

ഡൗണ്‍ സിന്‍ഡ്രം എങ്ങനെ കണ്ടെത്താം ?

A

ഡോക്ടര്‍മാര്‍ക്ക് ഗര്‍ഭാവസ്ഥയിലോ കുഞ്ഞ് ജനിച്ചതിന് ശേഷമോ ഡൗണ്‍ സിന്‍ഡ്രം കണ്ടെത്താ
നാകും.  ഗര്‍ഭകാലത്തുതെ പരിശോധനകള്‍ നടത്തുത് കൂടുതല്‍ ഗുണകരമാകും, കാരണം അങ്ങനെയായാല്‍ മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടിയുടെ പ്രത്യേക ആവശ്യങ്ങള്‍ക്കായി തയ്യാറെടുപ്പുകള്‍ നടത്താനാകും. 
 •  പ്രസവപൂര്‍വ്വ പരിശോധന : ഗര്‍ഭകാലത്ത് സ്ക്രീനിംഗും രോഗനിര്‍ണയിത്തിനുള്ള മറ്റ് പരിശോധനകളും നടത്തപ്പെടുു. സ്ക്രീനിംഗ് പരിശോധന ഗര്‍ഭസ്ഥശിശുവിലെ ഡൗണ്‍ സിന്‍ഡ്രത്തിനുള്ള സാധ്യത മുന്‍കൂട്ടി പറയുു. രോഗനിര്‍ണയ പരിശോധനകളാകട്ടെ കുട്ടിക്ക് ഡൗണ്‍ സിന്‍ഡ്രം ഉണ്ടാകുമോ എതു സംബന്ധിച്ച കൃത്യമായ സൂചനകള്‍ പരിശോധിക്കുകയും ചെയ്യുു.
 •   ജനനസമയത്തെ പരിശോധനകള്‍ : കുട്ടി  ജനിച്ചു കഴിഞ്ഞ് ഡോക്ടര്‍മാര്‍ ഡൗണ്‍ സിന്‍ഡ്രം സൂചിപ്പിക്കു ശാരീരിക പ്രത്യേകതകള്‍ പരിശോധിക്കുു.
 

Q

ഡൗണ്‍ സിന്‍ഡ്രം എങ്ങനെ കൈകാര്യം ചെയ്യാം ?

A

 
ഡൗണ്‍ സിന്‍ഡ്രം ഒരു ആജീവനാന്ത അവസ്ഥയാണ്. നേരത്തേയുള്ള ഇടപെടല്‍, മരു് കൊടുക്കല്‍, മറ്റ് ചികിത്സകള്‍ എിവയ്ക്ക് കുട്ടിയുടെ ജീവിത നിലവാരം ഉയര്‍ത്തുതില്‍ വളരെ വലിയ മാറ്റം ഉണ്ടാക്കാനാകും. ചികിത്സകള്‍ തുടര്‍ച്ചയായ വൈദ്യപരിശോധനകള്‍ നല്‍കുതിലും കുട്ടിയുടെ ശാരീരികവും ബുദ്ധിപരവുമായ വികാസത്തെ സഹായിക്കു സംയോജിത ഇടപെടല്‍ പരിപാടികളിലും ശ്രദ്ധയൂുു.  
ശ്രദ്ധിക്കുക : ഡൗണ്‍ സിന്‍ഡ്രം ഉള്ള കുട്ടികളുടെ കാഴ്ചശക്തിയും കേള്‍വിശക്തിയും ഇടയ്ക്കിടെ പരിശോധിക്കേണ്ടതാണ്, കാരണം ഈ അവസ്ഥയിലുള്ള മിക്കവാറും കുട്ടികള്‍ക്ക് അവരുടെ ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും കാഴ്ചയും കേള്‍വിയും സംബന്ധിച്ച പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. 
നേരത്തേയുള്ള സംയോജിത ഇടപെടല്‍ പരിപാടികള്‍ : ഗ്രഹണ, ചലന, ധാരണാ സംബന്ധമായ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുതിനും മെച്ചപ്പെടുത്തുതിനുമുള്ള ഒരു കൂട്ടം പരിപാടികളാണ് ഇതില്‍ ഉള്‍പ്പെടുത്. ശിശുരോഗവിദഗ്ധര്‍, ശാരീരിക, മാനസിക ന്യൂനതകളുള്ളവര്‍ക്ക് പ്രത്യേക വിദ്യാഭ്യാസം നല്‍കാന്‍ പരിശീലനം നേടിയവര്‍, ഫിസിയോതെറാപ്പിസ്റ്റ്, ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് തുടങ്ങിയവരുടെ ഒരു സംഘം ഇതിനായി ഒത്തുചേര്‍ു പ്രവര്‍ത്തിക്കുു. അവര്‍ കുട്ടിയുടെ ഭാഷ, സാമൂഹിക ജീവിതം, സ്വയം സഹായ ശേഷി എിവയിലുള്ള മിടുക്കുകളെ 
പരിപോഷിപ്പിക്കുതിന് വേണ്ടിയും പ്രവര്‍ത്തിക്കുു.  

Q

ഡൗണ്‍ സിന്‍ഡ്രമുള്ള ഒരു കുട്ടിയെ പരിചരിക്കല്‍

A

 
കുട്ടിക്ക് ഡൗണ്‍ സിന്‍ഡ്രം ഉണ്ട്െ കണ്ടെത്തപ്പെട്ടാല്‍ മാതാപിതാക്കള്‍ അല്ലെങ്കില്‍ രക്ഷിതാക്കള്‍ വിവിധ മനോവികാരങ്ങളിലൂടെ കടുപോകുകയും ആശാങ്കാകുലരും അസ്വസ്ഥരുമൊക്കെയാകുകയും ചെയ്യും. സാഹചര്യത്തോട് ഒത്തിണങ്ങാന്‍ അവര്‍ക്ക് കുറച്ച് സമയം വേണ്ടി വയ്ക്കേും. പക്ഷെ കുറച്ചുനാള്‍ കഴിയുമ്പോള്‍ കുട്ടിയെ പരിചരിക്കാനും കുട്ടിക്ക് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനും ഗുണകരമായ നേട്ടങ്ങള്‍ ഉണ്ടാക്കാനും കഴിയു തരത്തിലുള്ള ഒരു ജീവിതം കണ്ടെത്താന്‍ അവരെ സഹായിക്കാനുമുള്ള ശേഷി മാതാപിതാക്കള്‍ നേടിയെടുക്കും. ഈ അറിവും ഉള്‍ക്കാഴ്ചയും ഏതൊരു സാധാരണ മനുഷ്യന്‍റെ ധാരണയേക്കാളും അപ്പുറത്തായിരിക്കും. മാതാപിതാക്കളുടെ അടുത്ത ചുവട് തങ്ങളുടെ പൊാമേനയ്ക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സയും മറ്റ് സഹായക പരിപാടികളും നല്‍കുക എതായിരിക്കും.
ശ്രദ്ധിക്കുക : ഭയത്തിനുള്ള ഏറ്റവും മികച്ച  മറുമരു് അറിവും പിന്തുണയുമാണ്. ഡൗണ്‍ സിന്‍ഡ്രത്തിനെക്കുറിച്ച് നായി മനസ്സിലാക്കുതും നേരത്തേ സംയോജിത സഹായക പരിപാടികളും ചികിത്സയും തുടങ്ങുതും വലിയ തോതില്‍  നിങ്ങളുടെ കുട്ടിയുടെ ജീവിത നിലവാരം ഉയര്‍ത്തും. 
 
നിങ്ങളുടെ കുട്ടിയുടെ പരിചരണത്തിന് താഴെ പറയു നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാവുതാണ്.
 •   ഇന്‍റര്‍വെന്‍ഷന്‍ പ്രോഗ്രാം : വിശ്വസിക്കാവു ഒരു സംഘം വിദഗ്ധരെ കണ്ടെത്തുകയും ഏതു തരം ചികിത്സയാണ് വേണ്ടത്െ തീരുമാനിക്കുകയും ചെയ്യുക. ഈ സംഘത്തെ സഹായിക്കുതില്‍ പങ്കാളിയാകുക, അതിലൂടെ എന്താണ് ചെയ്യേണ്ടത്െ മനസ്സിലാക്കാനും പിീട് ആ പ്രവര്‍ത്തനങ്ങള്‍ വീട്ടില്‍ തുടരാനും സാധിക്കും. 
 • സഹായം തേടുക : ഇതേ പ്രശ്നം നേരിടു മറ്റ് കുടുംബങ്ങളുമായി ബന്ധമുണ്ടാക്കുക. ഒരു സഹായക സംഘത്തില്‍ പങ്കാളിയാകുകയും ഡൗണ്‍ സിന്‍ഡ്രമുള്ള കുട്ടികളുടെ മാതാപിതാക്കളുമായി ബന്ധപ്പെടുകയും ചെയ്യുക. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും മനസ്സിലാക്കുതിനും സഹായിക്കുതിനുമുള്ള ഒരു സ്രോതസ്സാകാനാകും.
 •  ശോഭനമായ ഒരു ഭാവി പ്രതീക്ഷിക്കുകയും അതിനായി തയ്യാറെടുക്കുകയും ചെയ്യുക : ഡൗണ്‍ സിന്‍ഡ്രമുള്ള മിക്കവാറും കുട്ടികള്‍ അവരുടെ ദൈനംദിന പ്രവര്‍ത്തികള്‍ പരസഹായം കൂടാതെ ചെയ്യാന്‍ പഠിക്കുു, മുഖ്യധാരാ സ്കൂളുകളില്‍ പോകുു, എഴുതുകയും വായിക്കുകയും ചെയ്യുു, ജോലി ചെയ്യുു. ഇങ്ങനെ അവര്‍ സമ്പൂര്‍ണമായ ജീവിതം നയിക്കുു.
 •  കുട്ടിയുടെ ശേഷിയും സാധ്യതയും പരമാവധിയാക്കുക : സാധാരണ ഡൗണ്‍ സിന്‍ഡ്രമുള്ള കുട്ടികള്‍ക്ക് ശരാശരിയിലും ഉയര്‍ ബുദ്ധിശക്തി ഉണ്ടായിരിക്കുകയും അവര്‍ വിവിധ കഴിവുകള്‍കൊണ്ടും മിടുക്കുകൊണ്ടും അനുഗ്രഹീതരായിരിക്കുകയും ചെയ്യും. ഉദാഹരണത്തിന് ഒരു കുട്ടി നീന്തലില്‍, നൃത്തം ചെയ്യുതില്‍, സൈക്ലിംഗില്‍ വളരെ മിടുക്കുള്ളയാളായിരിക്കാം. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് ഈ കഴിവുകള്‍ ഉപയോഗിക്കാനും  ഇത്തരം പ്രവര്‍ത്തികളില്‍ താല്‍പര്യം പ്രകടിപ്പിക്കാനും അവരെ ആരോഗ്യകരവും സന്തോഷകരവുമായ ഒരു ജീവിതത്തിലേക്ക് നയിക്കാനുമുള്ള വഴികള്‍ കണ്ടെത്തണം. 

Q

ഡൗണ്‍ സിന്‍ഡ്രം ബാധിക്കാനുള്ള സാധ്യതകള്‍ എന്തൊക്കെയാണ് ?

A

ക്രോമോസോം എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുത് എങ്ങനെയെും എന്തുകൊണ്ടെും വിദഗ്ധര്‍ക്ക് അറിയില്ല, എാല്‍ ഒരു അമ്മ ഡൗണ്‍ സിന്‍ഡ്രമുള്ള കുട്ടിക്ക് ജന്മം നല്‍കാന്‍ ഇടയാക്കു സാധ്യതകള്‍ വര്‍ദ്ധിപ്പിക്കു ഘടകങ്ങള്‍ ഏതൊക്കെയ്െ അനുമാനിക്കാന്‍ അവര്‍ക്കായിട്ടുണ്ട്.
അവയില്‍ ചില സാധ്യതകള്‍ താഴെ പറയുു: 
 •  വൈകിയുള്ള ഗര്‍ഭധാരണം (35 വയസിന് അപ്പുറം ) ഡൗണ്‍ സിന്‍ഡ്രത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുതായി ഡോക്ടര്‍മാര്‍ പറയുു.  പ്രായം കൂടിയ അണ്ഡങ്ങള്‍ കൃത്യമല്ലാത്ത ക്രോമോസോം വിഭജനം നടത്തുതിനുള്ള സാധ്യത വളരെയേറെയാണെതാണ് അതിന് കാരണം.
 •   ആദ്യത്തെ കുട്ടിക്ക് ഡൗണ്‍ സിന്‍ഡ്രം ഉണ്ടെങ്കില്‍ രണ്ടാമത്തെ കുട്ടിക്കും ഡൗണ്‍ സിന്‍ഡ്രം ഉണ്ടാകുതിനുള്ള സാധ്യത വളരെ കൂടുതലാണ്. 
 •  മാതാപിതാക്കളില്‍ ആരെങ്കിലും അധിക ജനിതക പദാര്‍ത്ഥത്തിന്‍റെ വാഹകരാണെങ്കില്‍ ഇത് കുട്ടിയിലേക്ക് പകര്‍ത്തപ്പെടാമെതിനാല്‍ കുട്ടിക്ക് ഡൗണ്‍ സിന്‍ഡ്രം ഉണ്ടാകുതിനുമുള്ള സാധ്യത വളരെ കൂടുതലാണ്. 

Q

ഡൗണ്‍ സിന്‍ഡ്രം തടയാനാകുമോ ?

A

ഡൗണ്‍ സിന്‍ഡ്രം തടയാനാകില്ല, എാല്‍ നിങ്ങള്‍ ഡൗണ്‍ സിന്‍ഡ്രമുള്ള ഒരു കുട്ടിക്ക് ജന്മം നല്‍കാ
നുള്ള സാധ്യത വളരെകൂടിയ ആളാണെങ്കില്‍, അല്ലെങ്കില്‍ നിലവില്‍ നിങ്ങള്‍ക്ക് ഡൗണ്‍ സിന്‍ഡ്രമുള്ള ഒരു കുട്ടിയുണ്ടെങ്കില്‍ അടുത്ത കുട്ടിക്കായി ഒരുങ്ങുതിന് മുമ്പ് നിങ്ങള്‍ക്ക് ഒരു ജനിതക വിദഗ്ധനെ കണ്ട് ഉപദേശം തേടാന്‍ കഴിയും. ജനിതക വിദഗ്ധന്‍ ഡൗണ്‍ സിന്‍ഡ്രമുള്ള ഒരു കുട്ടിയുണ്ടാകാ
നുള്ള നിങ്ങളിലെ സാധ്യത മനസിലാക്കാനും ഈ സാഹചര്യം കൈകാര്യ ചെയ്യാനും നിങ്ങളെ സഹായിക്കും. അവര്‍ പ്രസവത്തിന് മുമ്പ് നടത്താവു പരിശോധനകളെക്കുറിച്ചും അവയുടെ ഫലങ്ങളെക്കുറിച്ചും നിങ്ങളോട് വിശദീകരിക്കും. 
 

White Swan Foundation
malayalam.whiteswanfoundation.org