Others

കുട്ടികളുടെ നേർക്കു നടത്തുന്ന ലൈംഗിക അധിക്ഷേപം: മാതാപിതാക്കൾക്ക് എന്താണ് ചെയ്യുവാൻ കഴിയുക?

കുട്ടിയുടെ നേർക്കു നടത്തുന്ന ലൈംഗിക അധിക്ഷേപം, കുട്ടിക്കു മാത്രമല്ല കുടുംബത്തിന് ആകമാനം ആഘാതകരവും ക്ലേശകരവും ആണ്

ഡോ പ്രീതി ജേക്കബ്

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതിരിക്കാനായി. മുൻകരുതൽ എടുക്കുന്നതത്രേ.

മാതാപിതാക്കൾ, അദ്ധ്യാപകർ അല്ലെങ്കിൽ പരിചരിക്കുന്നവർ എന്ന നിലയക്ക്, ഏതു രീതിയിലുള്ള അധിക്ഷേപത്തിൽ നിന്നും അവരവരെ സ്വയം പരിരക്ഷിക്ക ണം എന്ന് നമ്മൾ കുട്ടികൾക്കു പഠിപ്പിച്ചു കൊടുക്കേണ്ടതുണ്ട്. പക്ഷേ സങ്കടകരമായ വസ്തുത, ഇതെല്ലാം ഉണ്ടായിട്ടും കുട്ടികൾ അധിക്ഷേപിക്കപ്പെടുന്നു എന്നതാണ്. 

കുട്ടികളുടെ നേർക്കു നടക്കുന്ന ലൈഗിക അധിക്ഷേപത്തിന് (ചൈൽഡ് സെക്‌സ് അബ്യൂസ്- സിഎസ്എ, CSA) കുട്ടികളുടേയും കൗമാരക്കാരുടേയും മാനസികാരോഗ്യത്തിൽ ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കും ഒരു മുഖ്യമായ പ്രഭാവം ചെലുത്തുന്നതിന് കഴിയും എന്നാണ് ഗവേഷണങ്ങൾ നമ്മോടു പറയുന്നത്. സിഎസ്എ അതിജീവിച്ച കുട്ടിക്കുള്ള ചികിത്സയിൽ കുട്ടിക്കു നൽകുന്ന വ്യക്തിഗത തെറപ്പി, മുമ്പേ തന്നെ ഉണ്ടായിരുന്നതോ അധിക്ഷേപത്തിന്‍റെ അനന്തരഫലമായി സംഭവിച്ചതോ ആയ മറ്റു മാനസികബുദ്ധിമുട്ടുകൾ (വിഷാദം, ഉത്കണ്ഠാ തകരാറുകൾ അല്ലെങ്കിൽ ആഘാതത്തിനു ശേഷം ഉണ്ടാകുന്ന മാനസികക്ലേശ തകരാർ - പോസ്റ്റ് ട്രൗമാറ്റിക് സ്‌ട്രെസ് ഡിസോഡർ) എന്നിവയ്ക്കു വേണ്ടി നൽകേണ്ടുന്ന ചികിത്സ എന്നിവ ഉൾപ്പെടുന്നു. (Browne & Finkelhor, 1986Conte & Scheurman, 1987Kendall-Tackett, Williams, & Finkelhor, 1993). 

എന്നിരുന്നാലും കുടുംബത്തിന്, പ്രത്യേകിച്ചും 1അപരാധി(കൾ) അല്ലാത്ത മാതാവിനോ പിതാവിനോ /മാതാപിതാക്കൾക്കോ, ആവശ്യത്തിനുള്ള ശ്രദ്ധ നൽകുന്നില്ല. അപരാധി(കൾ) അല്ലാത്ത മാതാവിന്‍റേയോ പിതാവിന്‍റേയോ അവർ ഇരുവരുടേയുമോ  പ്രതികരണത്തിനും പിന്തുണയ്ക്കും, പ്രത്യേകിച്ചും കുട്ടി ഇക്കാര്യം അവരോട് വെളിപ്പെടുത്തുന്ന വേളയില്‍ ഉള്ളതിന്, വെളിപ്പെടുത്തലിനു ശേഷം (Adams-Tucker, 1981Conte & Schuerman, 1987Everson et al 1989) കുട്ടി അതുമായി പൊരുത്തപ്പെടുന്ന വിധങ്ങൾക്ക് ഒരു മുഖ്യമായ പ്രഭാവം ഉണ്ട് എന്നാണ്ഗവേഷണഫലം അഭിപ്രായപ്പെടുന്നത്. പ്രത്യേകിച്ചും അധിക്ഷേപിച്ച വ്യക്തി കുടുംബത്തിൽ നിന്നു തന്നെ ആകുമ്പോൾ, മാതാവോ പിതാവോ അവർ ഇരുവരുമോ കഠിനമായ ദുഃഖത്തിലൂടെയോ അല്ലെങ്കിൽ കടുത്ത മാനസിക ക്ലേശത്തിലൂടെയോ കടന്നു പോകുന്നതിന് ഇടയുണ്ട്. താൻ ഒരു അയോഗ്യതയുള്ള മാതാവോ പിതാവോ ആണെന്നു തോന്നുക, ലോകത്തിലുള്ള വിശ്വാസം നഷ്ടപ്പെടുക, പങ്കാളിയിലുള്ള വിശ്വാസം നഷ്ടപ്പെടുക, സാമ്പത്തിക അസ്ഥിരത അനുഭവപ്പെടുക, ഒരു തരം നിസ്സഹായതാബോധം ഉടലെടുക്കുക എന്നിവയെല്ലാം സംഭവിക്കാം.

നിഷിദ്ധ സംഗമം ആണ് വിഷയമെങ്കിൽ, കുട്ടിയുടെ പിതാവു തന്നെയാണ് അപരാധി എങ്കിൽ, അമ്മമാർ അവിശ്വാസം മുതൽ കോപം, നടുക്കം, കൊടിയ സങ്കടം എന്നിങ്ങനെ സകലമാനവികാരങ്ങളുടേയും പൂർണ്ണവ്യാപ്തിയിലൂടെ കടന്നു പോയെന്നു വരാം, ചിലപ്പോൾ അയാളെ കുറിച്ച് സൂഷ്മതയും ഉത്കണ്ഠയും വരെ അനുഭവപ്പെട്ടെന്നും വരാം. ഇന്ത്യൻ പരിതസ്ഥിതിയിൽ, അങ്ങനെയുള്ള ഒരു അനുഭവം സൃഷ്ടിക്കുന്ന സാമൂഹികകളങ്കത്തെ പറ്റിയും കുടുംബത്തിൽ അത് ഉണ്ടാക്കുന്ന പ്രഭാവത്തെ പറ്റിയും - പ്രത്യേകിച്ച് സമൂഹത്തിലും ആ സ്ഥലത്തും തങ്ങൾക്കുള്ള നിലനിൽപ്പിനെ കുറിച്ചും - അമ്മമാർ പലപ്പോഴും സംസാരിക്കാറുണ്ട്.

അമ്മമാർക്ക് പലപ്പോഴും ഉത്കണ്ഠ ജനിപ്പിക്കുന്നത് സാമ്പത്തികമായ പ്രഭാവം കൂടിയാണ്, വിവാഹബന്ധത്തിൽ തുടരുന്നതു തന്നെ ആയിരിക്കും കൂടുതൽ സുരക്ഷിതമായ തെരഞ്ഞെടുപ്പ് എന്നു വരെ ചിലർക്കു തോന്നിയെന്നും വരാം. ഈ പ്രശ്‌നം അപരാധിയല്ലാത്ത മാതാവിനോട് കുട്ടികൾക്കോ കൗമാരക്കാർക്കോ കോപം ജനിക്കുന്നതിന് ഇടയാക്കിയേക്കാം, കാരണം അമ്മയ്ക്ക് തന്‍റെ  പേരിലുള്ള  അവിശ്വാസവും ഇത് താൻ അനുഭവിച്ച വേദനയുടെ നിരാകരണവും ആണ് എന്ന് അവർ കണക്കാക്കുന്നു. ഇതിന്‍റെ  പ്രതികരണമെന്നോണം അമ്മമാർ പലപ്പോഴും അധികം ഉത്കണ്ഠാകുലരും, അധികം ചിന്താകുലരും അധിക സംരക്ഷണത്തിൽ ശ്രദ്ധാലുക്കളും അനാവശ്യമായി മറ്റു കാര്യങ്ങളിൽ തലയിടുന്നവരും മറ്റും ആയി മാറുന്നു; അല്ലെങ്കിൽ അവർ വളരെ അകല്‍ച്ച തോന്നിപ്പിക്കുന്ന തരത്തിൽ പെരുമാറുന്നു, ഇത് കുട്ടിയുടെ സുഖപ്പെടലും ആ അവസ്ഥയിൽ നിന്നു സാധാരണത്വത്തിലേക്കുള്ള പുനഃപ്രാപ്തിയും ദുഷ്‌കരമാക്കി തീർക്കുന്നു. അതിനാൽ കുട്ടിക്കൊപ്പം പ്രവർത്തിക്കുന്ന മാനസികാരോഗ്യ വിദഗ്ദ്ധയ്ക്ക് മാതാപിതാക്കളേയും മനസ്സിലാക്കുക, സഹായിക്കുക എന്ന വലിയൊരു ദൗത്യം കൂടി നിറവേറ്റാനുണ്ട്. 

മാനസികാരോഗ്യ വിദഗ്ദ്ധർ, മാതാവിനേയോ / മാതാപിതാക്കളേയോ, തന്‍റേയോ / തങ്ങളുടേയോ കുറ്റബോധവും കഠിനദുഃഖവും അതിജീവിക്കുന്നതിനും, കുട്ടിയെ വേണ്ടവിധത്തിൽ പരിരക്ഷിക്കുന്നതിനു അവരെ സജ്ജമാക്കുന്നതിനായി സഹായിക്കുകയും ചെയ്‌തേ മതിയാകൂ. കുട്ടിയുടെ തെറപ്പി കൂടാതെ, കുട്ടിയെ കൂടാതെ തങ്ങൾക്കും ആ അധിക്ഷേപ അനുഭവവും അതിന്‍റെ പ്രഭാവവും ഉൾക്കൊള്ളുന്നതിനു സാധിക്കത്തക്ക വിധം,  അമ്മയോ മാതാപിതാക്കൾ ഇരുവരും തന്നെയോ ഒരു തെറപ്പിസ്റ്റിനെ കാണുന്നുണ്ട് എന്നതും വളരെ പ്രധാനമാണ്. കുട്ടിയുടെ മുന്നിൽ തങ്ങൾ പ്രധാനപ്പെട്ട മാതൃകകളായി വർത്തിക്കേണ്ടതുണ്ട് എന്ന് മാതാപിതാക്കൾ മനസ്സിലാക്കേണ്ടതുണ്ട്, അധിക്ഷേപത്തെ പറ്റിയും അതിന്‍റെ പ്രഭാവത്തെ പറ്റിയും അവർക്കുള്ള അറിവുകൾ കുട്ടി അധിക്ഷേപം മനസ്സിലാക്കുകയും അതു ക്രമീകരിക്കുകയും ചെയ്യുകയും ചെയ്യുന്ന വിധത്തെ സ്വാധീനിക്കുന്നതിനു സാദ്ധ്യതയുണ്ട്. 

താൽപ്പര്യങ്ങൾ തമ്മിലുള്ള സംഘട്ടനം ഒഴിവാക്കുന്നതിനായി, അമ്മയോ അല്ലെങ്കിൽ മാതാപിതാക്കൾ ഇരുവരുമോ തന്നെ കുട്ടിയെ ചികിത്സിക്കുന്ന തെറപ്പിസ്റ്റിനെ അല്ലാതെ മറ്റൊരു മാനസികാരോഗ്യ വിദഗ്ദ്ധനെ സമീപിക്കുന്നത് നന്നായിരിക്കും. കുട്ടിയെ ചികിത്സിക്കുന്ന തെറപ്പിസ്റ്റിനു കുട്ടികളെ വളർത്തുന്നതു സംബന്ധിച്ചുള്ള വശങ്ങളിൽ മാതാവിനേയോ മാതാപിതാക്കള്‍ ഇരുവരേയുമോ സഹായിക്കുവാൻ കഴിയും. അതേ പോലെ തെറപ്പിസ്റ്റ്, അന്വേഷണ പ്രക്രിയകളും നടപടിക്രമങ്ങളും അടക്കമുള്ള നിയമവശങ്ങളിൽ കൂടി മാതാപിതാക്കളെ സഹായിക്കുകയും അവർ സജ്ജരായി എന്നു തോന്നത്തക്ക വിധത്തിൽ അവരുടെ അറിവിന്‍റെ സ്രോതസ്സുകൾ വർദ്ധിപ്പിക്കേണ്ടതുമുണ്ട്.

1. അപരാധിയല്ലാത്ത മാതാവോ പിതാവോ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കുട്ടിയുടെ നേർക്കു നടന്ന ലൈംഗിക അധിക്ഷേപത്തിൽ പങ്കില്ലാത്ത മാതാവോ പിതാവോ എന്നാണ്.

ബംഗളുരുവിലെ നിംഹാൻസ് (NIMHANS) ൽ ചൈൽഡ് ആൻഡ് അഡോളസന്‍റ് സൈക്യാട്രി വകുപ്പിലെ അസിസ്റ്റന്‍റ് പ്രൊഫസർ ആണ് ഡോ പ്രീതി ജേക്കബ്.  

White Swan Foundation
malayalam.whiteswanfoundation.org