ഔദ്യോഗിക വിലയിരുത്തൽ (അപ്രെയ്സല്‍) സംഭാഷണം നിങ്ങളെ ഉത്കണ്ഠാകുലരാക്കുന്നുവോ? ഇനിയിപ്പോൾ നിങ്ങൾക്ക് അതിനു വേണ്ട തയ്യാറെടുപ്പുകൾ കൈക്കൊള്ളാം.

നിങ്ങളുടെ വാർഷിക വിലയിരുത്തൽ (അപ്രെയ്സല്‍) സംഭാഷണം മനഃസംഘർഷം ഉളവാക്കുന്നു എന്നു തോന്നുന്നുവെങ്കില്‍, അതു ഉചിതമായി കൈകാര്യം ചെയ്യുന്നതിന് ചെറിയൊരു തയ്യാറെടുപ്പും അവബോധവും നിങ്ങൾക്ക് സഹായകമാകും.

ഔദ്യോഗിക വിലിയിരുത്തൽ സമയം നമ്മളിൽ പലർക്കും ഉത്കണ്ഠ കൊണ്ടുവരാറുണ്ട് - കഴിഞ്ഞ കൊല്ലത്തെ നമ്മുടെ പ്രവൃത്തി നിർവ്വഹണപ്രകാരം നമ്മൾ വിലയിരുത്തപ്പെടുന്നത് എങ്ങനെ ആയിരിക്കും, മേലുദ്യോഗസ്ഥരുമായി  പ്രവൃത്തി നിർവ്വഹണവും പ്രതിഫലവും സംബന്ധിച്ചു ചർച്ചകൾ നടത്തേണ്ടത് എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് നമ്മൾ വേവലാതിപ്പെടുന്നുണ്ടാകും. സ്ഥാപനത്തിന്‍റെ സമ്പത്ഘടന മോശസ്ഥിതിയിലും കൂടി ആണെങ്കിൽ, ഉദ്യോഗ സുരക്ഷിതത്വം സംബന്ധിച്ചും ആശങ്കകൾ ഉണ്ടാവാം. ഇങ്ങനെയുള്ള ഉത്കണ്ഠകൾ സ്വാഭാവികമാണോ? നിങ്ങൾക്ക് എങ്ങനെയാണ് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ തയ്യാറെടുപ്പുകള്‍ നടത്തുവാൻ കഴിയുക?

ഇത്തരത്തിലുള്ള മാനസിക പിരിമുറുക്കം എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ കുറിച്ചും, ഔദ്യോഗിക വിലിയിരുത്തൽ സംഭാഷണം കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടേണ്ടത് എങ്ങനെയാണ് എന്നതു സംബന്ധിച്ചും ബംഗളുരുവിലെ 'വർക്ക്‌പ്ലേസ് ഓപ്ഷൻസ് ' (Workplace Options) എന്ന സ്ഥാപനത്തിൽ ഗ്ലോബല്‍ ക്ലിനിക്കൽ മാനേജർ ആയ മൗലിക ശർമ്മയുമായി  വൈറ്റ്‌ സ്വാൻ ഫൗണ്ടേഷനിലെ ശ്രീരഞ്ചിത ജ്യൂർക്കർ സംസാരിച്ചു.

ഔദ്യോഗിക വിലിയിരുത്തൽ കാലത്ത് ഉത്കണ്ഠയോ മാനസിക പിരിമുറുക്കമോ തോന്നുന്നത് സ്വാഭാവികമാണോ? ഇത്തരം ഉത്കണ്ഠകൾ എന്തെല്ലാം കാര്യങ്ങളുമായി ബന്ധപ്പെട്ടവ ആയിരിക്കും?

വിലയിരുത്തൽ കാലഘട്ടം എന്നത് കഴിഞ്ഞ കൊല്ലത്തെ പ്രവർത്തന വിലയിരുത്തൽ എന്ന നിലയ്ക്ക് അത്രമാത്രമൊന്നും വീക്ഷിക്കപ്പെടുന്നില്ല, മറിച്ച് ഭാവി മാർഗ്ഗം  നമുക്കായി കരുതി വച്ചിട്ടുള്ളത് എന്തായിരിക്കും എന്നതിന്‍റെ ഒരു മുന്നറിവു സൂചന നൽകുകയാണ് അതു ചെയ്യുന്നത് എന്നാണ് നമ്മള്‍ കണക്കാക്കുന്നത്. സ്വയം-സംശയം കാരണം നമ്മുടെ ഭാവി മാർഗ്ഗം കുത്തനെ താഴേയ്ക്ക് ആയിരിക്കും പോവുക എന്ന് നമ്മൾ പ്രവചിക്കുന്നു. വാസ്തവത്തിൽ വിലിയരുത്തൽ പ്രക്രിയ നമ്മുടെ കഴിഞ്ഞ വർഷ പ്രവർത്തനത്തിന്‍റെ ബാഹ്യവിലയിരുത്തൽ ആണെന്നിരിക്കവേ, നമ്മൾ അത് നമ്മുടെ ഭാവി മാർഗ്ഗത്തിനുള്ള ഒരു ബാഹ്യമായ വിലയിരുത്തൽ ആയി കണക്കാക്കുന്നു. നമ്മുടെ മനസ്സിൽ നമ്മൾ അത് ഒരു തലയിലെഴുത്ത് എന്ന മട്ടിൽ പ്രവചിക്കുമ്പോൾ, പുറം ലോകവും നമുക്ക് അന്ത്യവിധി പ്രവചിക്കും എന്ന് നമ്മൾ ഊഹിക്കുന്നു. എന്തെല്ലാമാണെങ്കിലും നമ്മൾ വിശ്വസിക്കുന്നത് എന്താണോ, അത് നമ്മുടെ പരിതസ്ഥിതി പൊതുവായി നമ്മുടെ മേൽ പ്രതിബിംബിപ്പിക്കും. ഔദ്യോഗിക വിലയിരുത്തലിന്‍റെ ഫലം നമ്മുടെ മൂല്യത്തിന്‍റെ ഒരു മാനദണ്ഡം ആയി കണക്കാക്കുന്നതിന് നമ്മൾ തന്നെ നമ്മെ അനുവദിക്കുന്നു. നമ്മളെ കുറിച്ച് നമ്മുടെ വിലയിരുത്തൽ എന്താണോ പറയുന്നത്, അത്രത്തോളം ഗുണകരമോ മൂല്യവത്തോ ആണ് നമ്മൾ എന്ന് നമ്മൾ വിശ്വസിക്കുകയും ചെയ്യുന്നു. 

നമ്മുടെ യോഗ്യതകളിൽ ഭാഗികമായി മാത്രം അധിഷ്ഠിതമായതാണ് വിലിയിരുത്തലിന്‍റെ ഫലം എന്നതാണ് യാഥാർത്ഥ്യം. മറ്റു പലതിനും ഒപ്പം, നമ്മുടെ മാനേജർ, തങ്ങളുടെ മൂല്യം സംബന്ധിച്ചുള്ള മാനേജറുടെ അവബോധം, സ്ഥാപനത്തിലെ ചേരിതിരിവുകൾ, സ്ഥാപനത്തിന്‍റെ ലക്ഷ്യങ്ങൾ, മത്സരപരവും വ്യാപാരപരവുമായ ശക്തികൾ എന്നിവയും വിലയിരുത്തലിനെ സ്വാധിനിക്കുന്നുണ്ട്. അവ ഒരിക്കലും നമ്മുടെ യോഗ്യതയുടെ പരമവും നിസ്തർക്കവുമായ മൂല്യനിർണ്ണയം അല്ല.

നമ്മൾ നമ്മളോടു തന്നെ ചിലതു ചോദിക്കേണ്ടിയിരിക്കുന്നു:

  • നമ്മൾ ഭാഗ്യ പ്രവാചകർ അല്ല, അതുകൊണ്ടു തന്നെ ഭാവി നമുക്കു വേണ്ടി എന്താണു കരുതിയിട്ടുള്ളത് എന്നു നമുക്ക് മുൻകൂട്ടി പറയുവാൻ കഴിയുകയുമില്ല. പിന്നെ നമ്മൾ എന്തിനാണ് അന്ത്യവിധി പ്രവചിക്കുന്നതിന് തീരുമാനിക്കുന്നത്?
  • ഒരു വിലയിരുത്തൽ ചക്രം നന്നായി പോകുന്നില്ല എന്നതുകൊണ്ട് അതു ഇനി നമ്മുടെ മുമ്പോട്ടുള്ള മുഴുവൻ ഭാവിയുടേയും ഭാവി പ്രവചന സൂചന ആണ് എന്ന മട്ടില്‍ നമ്മൾ ഊഹിക്കുന്നത് എന്തിനാണ്?
  • നമ്മുടെ പൂര്‍ണ്ണമായ സ്വയ-യോഗ്യതയുടെ അളവുകോൽ എന്ന നിലയ്ക്ക് നമ്മൾ ജോലിസംബന്ധ വിലയിരുത്തലിനെ കണക്കാക്കുന്നത് എന്തിനാണ്?

നമ്മുടെ മാനേജറുമായോ സൂപ്പർവൈസറുമായോ നമ്മുടെ പ്രവർത്തനം സംബന്ധിച്ച് സംഭാഷണം നടത്തേണ്ടി വരുമ്പോഴും മാനസിക പിരിമുറുക്കം ഉണ്ടാകാമല്ലോ. ഇത് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്?

ഒന്നാമതായി, ദീർഘകാലാടിസ്ഥാനത്തിൽ ചിന്തിക്കുക. ഈ വിലയിരുത്തൽ എന്നു പറയുന്നത്, ഒരു പക്ഷേ ജീവിതകാലം മുഴുവൻ കൊണ്ടു സംഭവിക്കാന്‍ സാദ്ധ്യതയുള്ള 30 അത്തരം വിലയിരുത്തലുകളിൽ ഒന്നു മാത്രമാണ്. ഈ ഒരെണ്ണം നിങ്ങളുടെ ജീവിതം നിർവ്വചിക്കാൻ പോകുന്നൊന്നുമില്ല. ഓർമ്മിക്കുക, ജീവിതത്തെ കാണേണ്ടത് ഒരു മാരത്തൺ (അത് വിജയകരമായി പൂർത്തീകരിക്കുക എന്ന ഉദ്ദേശത്തോടെ) എന്ന നിലയിലാണ്, അല്ലാതെ ഒരു നിര 100 മീറ്റർ ഓട്ടങ്ങളുടെ, (വിജയിക്കുക എന്ന ലക്ഷ്യത്തോടെയുള്ള) ഒന്നിനു പിന്നാലെ ഒന്നായിട്ടുള്ള പരമ്പര ആയിട്ടല്ല.

രണ്ടമാതായി നിങ്ങളുടെ ശക്തികൾ ഓർമ്മിക്കുക. അവയുടെ കണക്കെടുക്കുക, നിങ്ങൾ ഇന്ന് എവിടെയാണോ, അവിടെ എത്തിപ്പെടുന്നതിന് അവ നിങ്ങളെ എങ്ങനെയാണു സഹായിച്ചത് എന്നും, നിങ്ങൾ ഭാവിയിൽ എവിടെ എത്തണമെന്ന് ആഗ്രഹിക്കുന്നുവോ, അവിടെ എത്തിച്ചേരുന്നതിന് അവ നിങ്ങളെ എങ്ങനെയാണു സഹായിക്കുക എന്നും സ്വയം വിലയിരുത്തുക.

മൂന്നാമതായി നിങ്ങളോടു തന്നെ ഈ ചോദ്യം ചോദിക്കുക - ഏറ്റവും മോശപ്പെട്ടതായി  സംഭവിക്കുവാൻ സാദ്ധ്യതയുള്ളത് എന്താണ്?  ഇതിന് നിങ്ങൾക്ക് സത്യസന്ധമായി ഉത്തരം പറയുവാൻ കഴിയുമെങ്കിൽ, ഏറ്റവും രൂക്ഷതരമായതു തന്നെ സംഭവിക്കും എന്നാണെങ്കിൽ കൂടി, നിങ്ങളുടെ മാനസികാവസ്ഥ അനുസരിച്ചു തന്നെ നിങ്ങൾ നിലനിൽക്കുകയും അഭിവൃദ്ധിപ്പെടുകയും ചെയ്യും എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. 

ഉത്കണ്ഠ ലഘൂകരിക്കത്തക്കവിധം എങ്ങനെയാണ് ഒരാൾക്ക് അവനവന്‍റെ വിലയിരുത്തലിന് തയ്യാറെടുക്കുവാൻ കഴിയുക? 

  • നിങ്ങൾ എന്തെല്ലാമാണ് നേടിയതെന്നും എന്തെല്ലാമാണ് നേടാതെ പോയതെന്നും ഉള്ളതു സംബന്ധിച്ച് സത്യസന്ധമായ കണക്ക് എടുക്കുക. ഏതാനും ലക്ഷ്യങ്ങൾ നേടുന്നതിൽ നിങ്ങൾ വിജയിച്ചതിന്‍റേയും ഏതാനും ലക്ഷ്യങ്ങൾ  നേടുന്നതിൽ നിങ്ങൾ പരാജയപ്പെട്ടതിന്‍റേയും കാരണങ്ങളെ കുറിച്ച് അവബോധം ഉണ്ടായിരിക്കുകയും ചെയ്യുക.
  • നിങ്ങൾ ഇതുവരെ നേരിട്ടിട്ടുള്ളതും ഭാവിയിൽ നേരിടാൻ സാദ്ധ്യതയുള്ളതുമായ എല്ലാ വെല്ലുവിളികളും മനസ്സിലാക്കുക, അപ്പോൾ നിങ്ങൾക്ക് അതേ കുറിച്ച് ചർച്ച ചെയ്യാമല്ലോ.
  • ഇനി മുമ്പോട്ടുള്ള കാലം സംബന്ധിച്ച് നിങ്ങളുടെ ലക്ഷ്യങ്ങൾ എന്താണ് എന്നു മനസ്സിലാക്കുക.
  • നിങ്ങളുടെ സംഭാഷണങ്ങളിൽ നിയന്ത്രണം പാലിക്കുന്നതിന് ശ്രദ്ധിക്കുക, സംഭാഷണത്തിൽ വെറുതെ ഒരു അനുയായി എന്ന മട്ടിൽ നിഷ്‌ക്രിയതയോടെ ഇരിക്കുന്നതിനു പകരം, സ്വന്തമായി പ്രത്യേക താൽപ്പര്യമെടുത്ത് സംഭാഷണത്തിന്‍റെ ഗതി നിങ്ങൾക്കു വേണ്ട രീതിയിലേക്കു നയിക്കുക.
  • നിങ്ങളിലും നിങ്ങളുടെ യോഗ്യതയിലും വിശ്വസിക്കുക. നിങ്ങളുടെ ശക്തികളും ദൗർബ്ബല്യങ്ങളും അറിയുക.

ആവശ്യമുള്ള പക്ഷം, മീറ്റിങ്ങിനിടയിൽ നിങ്ങള്‍ ചർച്ച ചെയ്യുവാൻ ആഗ്രഹിക്കുന്ന എല്ലാ വിഷയങ്ങളെ കുറിച്ചും ചിന്തിച്ചു വയ്ക്കുക,  നിങ്ങൾ പറയേണ്ടതും ചോദിക്കേണ്ടതുമായ കാര്യങ്ങൾ സമയത്തു മറന്നു പോകാതിരിക്കാനായി വേണമെങ്കിൽ ഒരു തുണ്ടു കടലാസ്സിൽ ഇതെല്ലാം കുറിച്ചു  വയ്ക്കുകയും ചെയ്യാവുന്നതാണ്.

വിലയിരുത്തൽ ഉത്കണ്ഠ സംബന്ധമായി സഹായം ആവശ്യപ്പെടേണ്ടതിനുള്ള ശരിയായ സമയം ഏതാണ് ?

സഹായത്തിനായി നിങ്ങൾക്ക് ഏതു സമയത്തും സമീപിക്കാവുന്നതാണ്, അതു നിങ്ങളുടെ തല ഒന്നു തെളിച്ചെടുക്കുവാൻ ആണെങ്കിൽ കൂടി. പക്ഷേ നിങ്ങൾക്ക് ഉത്കണ്ഠ തോന്നുന്നുവെങ്കിൽ, ഉറങ്ങുവാൻ കഴിയുന്നില്ലെങ്കിൽ, മോശമായത് എന്തോ സംഭവിക്കുവാൻ പോകുന്നു എന്ന തോന്നൽ മൂലം നിങ്ങളുടെ വയറിനുള്ളിൽ ഒരു ആന്തൽ അനുഭവപ്പെടുന്നുവെങ്കിൽ, മാനസിക പിരിമുറുക്കത്തിന്‍റെ പ്രത്യക്ഷ ലക്ഷണങ്ങൾ പ്രദർശിപ്പിക്കുന്നുവെങ്കിൽ, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കുവാൻ കഴിയാത്ത അവസ്ഥ ഉണ്ടെങ്കിൽ - നിശ്ചയമായും നിങ്ങൾ സഹായം തേടേണ്ടതുണ്ട്. അത് ഒരു ദൗർബ്ബല്യ ലക്ഷണം ഒന്നുമല്ല. നേരെ മറിച്ചു സഹായം അഭ്യർത്ഥിക്കുവാൻ തോന്നുന്നതിനു തന്നെ ധൈര്യം വേണ്ടതുണ്ട്, അത് ഒരു വലിയ ശക്തിയുടേയും അവനവന്‍റെ പരിധികൾ അറിയുന്നു എന്നതിന്‍റേയും ലക്ഷണം കൂടിയാണ്.  

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org