ലേ ഓഫ് കാലങ്ങളിൽ എന്‍റെ സ്ഥാപനത്തിന് എങ്ങനെയാണ് ജീവനക്കാരെ പിന്തുണയ്ക്കുവാൻ കഴിയുന്നത്?
ഒരു വിധം പലപ്പോഴും, സ്ഥാപനങ്ങൾ ചെറിയ കാലയളവിലെ മുന്നറിയിപ്പോടെ *ലേ ഓഫ് ചെയ്യാറുണ്ട്, ദിവസം അവസാനിക്കുമ്പോഴേയ്ക്കും പൊയ്‌ക്കൊള്ളുവാൻ അവരോടു പറയുകയും ചെയ്യും. എന്നിരുന്നാലും ഇപ്പോൾ ചില കമ്പനികൾ, ജീവനക്കാരെ സഹായിക്കുന്ന പരിപാടികൾ (Employee Assistant Programs, EAP's) സജ്ജീകരിച്ചു കൊടുക്കുന്നവരുമായി സഹകരിച്ചുകൊണ്ട് ഒരു ആസൂത്രിത രീതിയില്‍ ലേ ഓഫ് പ്രയോഗത്തിൽ വരുത്താറുണ്ട്.
മറ്റൊരു നഗരത്തിൽ നിന്നു കുടിയേറി വന്ന ജീവനക്കാർ, അനേകം ആശ്രിതർ ഉള്ളവർ, കടങ്ങളോ ഗണ്യമായ സാമ്പത്തിക ബാദ്ധ്യതയോ ഉള്ളവർ തുടങ്ങിയവർ മറ്റുള്ളവരേക്കാൾ കൂടുതൽ ആപൽസാദ്ധ്യത ഉള്ളവരാണ്. അവരുടെ ഉത്കണ്ഠകൾ അഭിസംബോധന ചെയ്യുന്നതിന് സവിശേഷ ശ്രമങ്ങൾ നടത്തേണ്ടതായുണ്ട്, അവർക്ക് മനഃശാസ്ത്രപരമായ പിന്തുണയും നൽകേണ്ടതുണ്ട്.
ലേ ഓഫ് സമയത്ത് അവർക്ക് മാനസികമായ പിന്തുണ നൽകുവാൻ ആഗ്രഹിക്കുന്നവർക്ക് ഈ കാലത്ത് മാനസികാരോഗ്യ വിദഗ്ദ്ധരുടെ സേവനം ലഭ്യമായിട്ടുണ്ടാകണം. ഞെട്ടലും പരവശരായി തീരുന്നതു പോലെയുള്ള തോന്നലും കൊണ്ട് സംഘർഷം അനുഭവിക്കുന്ന ജീവനക്കാർക്ക് മാനസികമായ പിന്തുണ നൽകുവാൻ അവർക്കു കഴിയും. ഇത് പല രീതികളിൽ നടപ്പിലാക്കാം.
കൗൺസിലറിന് താഴെ പറയുന്ന രീതികളില്‍ ഏതെങ്കിലും ഒന്ന് അവലംബിക്കാവുന്നതാണ്:
- ഈ വാർത്ത എങ്ങനെ ജീവനക്കാരിൽ എത്തിക്കണം എന്നു മാനേജർ/ മാനവവിഭവശേഷി എക്‌സിക്യൂട്ടീവ് എന്നിവിരിൽ ആരെയെങ്കിലും പരിശീലിപ്പിക്കുക
- പെട്ടെന്നുള്ള എന്തെങ്കിലും പിന്തുണ നൽകൽ ആവശ്യമായി വരുന്ന പക്ഷം അതു നൽകുന്നതിനായി ജീവനക്കാരനെ ലേ ഓഫ് ചെയ്യുന്ന മീറ്റിംഗിൽ സന്നിഹിതനായിരിക്കുക.
- ലേ ഓഫ് ചെയ്യപ്പെട്ടതിനു ശേഷം ജീവനക്കാർക്ക് എന്തെങ്കിലും മാനസിക പിന്തുണ ആവശ്യമായി വരുന്ന പക്ഷം, അതു നൽകുന്നതിനായി തയ്യാറായിരിക്കുക
- ഒരു സംഘം ആയിട്ടോ അതല്ലെങ്കിൽ ഓരോരുത്തരെ ആയിട്ടോ അഭിസംബോധന ചെയ്യുക
ചിലപ്പോൾ, ലേ ഓഫ് ചെയ്തിട്ടില്ലാത്ത ജീവനക്കാരും മാനസിക പിരിമുറുക്കവും ആകുലതയും നഷ്ടബോധവും കൈകാര്യം ചെയ്യുന്നുണ്ടാകാം. സഹായം സമീപത്തു തന്നെ ലഭ്യമാണ് എന്നും അവർക്ക് സംഭ്രമം തോന്നുന്നു എങ്കിൽ തങ്ങളെ സമീപിക്കുവാൻ സാധിക്കും എന്ന് ജീവനക്കാരെ ഓർമ്മിപ്പിക്കുന്നതിനും സ്ഥാപനത്തിന്‍റെ ഇഎപി സേവനങ്ങൾ ഉപയോഗിക്കാവുന്നതാണ്.
*ലേ ഓഫ്- ജോലിക്കുറവായതുകൊണ്ട് തല്‍ക്കാലം പിരിച്ചയയ്‌ക്കുക