വിദ്യാഭ്യാസം

എപ്പോഴാണ് ഞാന്‍ മാതാപിതാക്കളെ ഉള്‍പ്പെടുത്തേണ്ടത്?

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

ഒരു ടീച്ചര്‍ക്ക് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുമായി സമ്പര്‍ക്കം പുലര്‍ത്താനാകുന്നത് സാധാരണ ഗതിയില്‍ അവര്‍ തങ്ങളുടെ കുട്ടികളുടെ പഠന പുരോഗതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി അര്‍ദ്ധവാര്‍ഷിക അദ്ധ്യാപക-രക്ഷകര്‍ത്താ യോഗത്തിന് എത്തുമ്പോഴാണ്. എന്തായാലും ഒരു കുട്ടിയെക്കുറിച്ച് എതിരായ സംസാരം ഉണ്ടാകുന്ന, കോളേജ് കൗണ്‍സിലറെ ഉള്‍പ്പെടുത്തേണ്ടി വരുന്ന, പെരുമാറ്റപരമായ ഒരു പ്രശ്നം പരിഹരിക്കാനാകാതെ വരുന്ന ഒരു സാഹചര്യത്തില്‍ ചെന്നു പെടുന്ന അനുഭവം ടീച്ചര്‍മാര്‍ക്ക് ഉണ്ടായേക്കാം. ഈ കുട്ടി ഒരു ടീച്ചറില്‍ വിശ്വാസം അര്‍പ്പിക്കുന്നു എങ്കില്‍ അവിടെ രഹസ്യാത്മകതയുടെ ചോദ്യം ഉയരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍, ഇങ്ങനെയൊരു കുടുക്കിലേക്ക് എപ്പോഴാണ് ഒരു രക്ഷകര്‍ത്താവിനെ (കുട്ടിയുടെ മാതാപിതാക്കളെ) കൊണ്ടുവരേണ്ടതെന്ന് ഒരു ടീച്ചര്‍ എങ്ങനെ തീരുമാനിക്കും? 
മിക്കവാറും കൗണ്‍സിലര്‍മാര്‍ കുട്ടികളെക്കൊണ്ട് ഒരു സമ്മത പത്രം ഒപ്പിടീപ്പിക്കാറുണ്ട്, അതില്‍ ആവശ്യമെങ്കില്‍ വിവരങ്ങള്‍ മാതാപിതാക്കളുടെ, ചില കേസുകളില്‍ നിയമത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തും എന്ന സൂചന ഉള്‍പ്പെട്ടിരിക്കും. ഇതില്‍ താഴെ പറയുന്ന സാഹചര്യങ്ങള്‍ ഉള്‍പ്പെടുന്നു: 
  • സ്വയം മുറിപ്പെടുത്തല്‍.
  • മറ്റുള്ളവര്‍ക്ക് പരിക്കേല്‍പ്പിക്കല്‍.
  • ആയുധം, മയക്കുമരുന്ന് തുടങ്ങിയവ കൈവശം വെയ്ക്കുക എന്നതുപോലുള്ള നിയമവിരുദ്ധമായ പ്രവര്‍ത്തികള്‍. 
 കുട്ടിയെ നിരീക്ഷിക്കുന്നതിന് മാതാപിതാക്കളുടെ സഹായം ആവശ്യമുള്ളപ്പോഴും ടീച്ചര്‍ക്കും കൗണ്‍സിലര്‍ക്കും മാതാപിതാക്കളോട് സംസാരിക്കാവുന്നതാണ്. കുട്ടിയില്‍ ആത്മ വിശ്വാസക്കുറവ് കാണപ്പെടുമ്പോഴും കുട്ടി ഇടയ്ക്കിടയ്ക്ക് ക്ലാസില്‍ വരാതിരിക്കുമ്പോഴും ഈ അവശ്യം ഉണ്ടായേക്കാം. ഇത്തരം സാഹചര്യങ്ങളില്‍, പരിഹരിക്കപ്പെടേണ്ടതായ ഒരു പ്രശ്നം ഉണ്ടോയെന്ന് ഉറപ്പാക്കാന്‍ മാതാപിതാക്കള്‍ക്ക് കോളേജിനെ സഹായിക്കാനാകും. 
മാതാപിതാക്കളോട് എങ്ങനെ സംസാരിക്കും? 
കാമ്പസ് സംവിധാനത്തിനകത്ത് ഒരു കൗണ്‍സിലറുടെ സഹായം ലഭ്യമല്ലായെങ്കില്‍ കുട്ടിയുടെ അസ്വസ്ഥത, ദേഷ്യം, അഡിക്ഷന്‍, അല്ലെങ്കില്‍ അത്തരത്തിലുള്ള മറ്റ് പ്രശ്നങ്ങളെക്കുറിച്ചുള്ള സൂചനകള്‍ ടീച്ചര്‍ക്ക് ആ കുട്ടിയുടെ മാതാപിതാക്കളെ അറിയിക്കാവുന്നതാണ്. വളരെ പ്രധാനപ്പെട്ടൊരു കാര്യം, വിദ്യാര്‍ത്ഥിയെക്കുറിച്ചുള്ള ടീച്ചറുടെ ഉത്കണ്ഠകള്‍ മാതാപിതാക്കളെ അറിയിക്കുന്നത് കുട്ടിയുടെ വ്യക്തിപരമായ വിവരങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കാതേയും കുട്ടിയെ വിധിക്കുകയോ എന്തെങ്കിലുമായി മുദ്രകുത്തുകയോ ചെയ്യാതേയും ആയിരിക്കണം എന്നതാണ്. 
ഒരു കുട്ടിയുടെ വെല്ലുവിളിയുയര്‍ത്തുന്ന പെരുമാറ്റത്തെക്കുറിച്ച് മാതാപിതാക്കളോട് സംസാരിക്കുമ്പോള്‍ " ഞാന്‍ കുട്ടിയെ ------- ഇങ്ങനെ നിരീക്ഷിച്ചു,  അല്ലെങ്കില്‍ " ഇങ്ങനെ ഒരു പ്രത്യേക പെരുമാറ്റത്തില്‍ ഞാന്‍ ഉത്കണ്ഠപ്പെടുന്നു" എന്നതുപോലുള്ള നിഷ്പക്ഷമായ വാചകങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. വേറേയും കുട്ടികള്‍ക്ക് ഇതുപോലുള്ള പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു, അതിന് പരിഹാരം കാണാനും കഴിഞ്ഞു എന്ന് മനസിലാക്കാന്‍ മാതാപിതാക്കളെ സഹായിക്കുന്നതിനായി ടീച്ചര്‍ക്ക് അവരുടെ പൂര്‍വ്വവിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള മുന്‍അനുഭവ സ്മരണകളും ഉപയോഗപ്പെടുത്താവുന്നതാണ്. ഉദാഹരണത്തിന്, "എന്‍റെ ഒരു മുന്‍ വിദ്യാര്‍ത്ഥിക്ക് ഇതേ പ്രശ്നം ഉണ്ടായിരുന്നു, ഒരു കൗണ്‍സിലറുടെ സഹായം തേടിയപ്പോള്‍ അവര്‍ക്ക് അതിനെ വിജകരമായി മറികടക്കാന്‍ കഴിഞ്ഞു" എന്ന് പറയാവുന്നതാണ്. 
വിദ്യാര്‍ത്ഥിയുടെ അനുമതി
 ഒരു വിദ്യാര്‍ത്ഥി മയക്കുമരുന്നിനോടുള്ള അഡിക്ഷന്‍, ലൈംഗിക പീഡനം,ആത്മഹത്യാ ചിന്ത തുടങ്ങിയ വിവരങ്ങള്‍ വിശ്വസിച്ച് ടീച്ചറോട് പറഞ്ഞു കഴിഞ്ഞാല്‍ വൈകാരികമായ പ്രഥമ ശുശ്രൂഷ കൊടുത്തിന് ശേഷം,  ഈ വിവരങ്ങള്‍  കൗണ്‍സിലറോടോ മാതാപിതാക്കളോടോ പറയുന്നതിന് മുമ്പ് അതിന് വിദ്യാര്‍ത്ഥിയുടെ സമ്മതം വാങ്ങേണ്ടതാണ്. വിദ്യാര്‍ത്ഥി ഇതിനെ വിലമതിക്കുകയും ടീച്ചറെ കൂടുതല്‍ വിശ്വാസത്തിലെടുക്കുകയും ചെയ്യും. ടീച്ചറും വിദ്യാര്‍ത്ഥിയും തമ്മിലുള്ള നല്ല ബന്ധം നിലനില്‍ക്കുകയും ചെയ്യും. ഒരു വിദ്യാര്‍ത്ഥി ഇത്തരത്തിലൊരു സമ്മതം തരാന്‍ വിസമ്മതിക്കുകയും  വിദ്യാര്‍ത്ഥിക്ക് അപകടം ഉണ്ടായേക്കാമെന്ന് ടീച്ചര്‍ മുന്‍കൂട്ടി കാണുകയും ചെയ്യുന്നു എങ്കില്‍ വിദ്യാര്‍ത്ഥി പങ്കുവെച്ച വിശദാംശങ്ങള്‍ ടീച്ചര്‍ക്ക് ആ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളെ അറിയിക്കാവുന്നതാണ്. 
മാതാപിതാക്കള്‍ക്ക് അല്ലെങ്കില്‍ കൗണ്‍സിലര്‍ക്ക് വിദ്യാര്‍ത്ഥിയുടെ ഉത്കണ്ഠകളെ അല്ലെങ്കില്‍ പ്രശ്നങ്ങളെക്കുറിച്ച് വളരെ വിശദമായ ഒരു ചിത്രം  ലഭ്യമാകുകയാണെങ്കില്‍ അതവരെ കുട്ടിയില്‍ ഗുണകരമായ ഒരു ഫലം ഉളവാക്കുന്ന തരത്തില്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നതിലേക്ക് നയിക്കും.
White Swan Foundation
malayalam.whiteswanfoundation.org