വിദ്യാഭ്യാസം

പരീക്ഷയെക്കുറിച്ചുള്ള നിങ്ങളുടെ ഉത്കണ്ഠയ്ക്ക് എപ്പോഴാണ് ചികിത്സ വേണ്ടത് ?

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

എന്തെങ്കിലും ഒരു കാര്യം ചെയ്തു തീര്‍ക്കാനുള്ള അവസാന ദിവസം അടുക്കുമ്പോള്‍ നമ്മളെല്ലാവരും വേവലാതിപ്പെടാറുണ്ട്, അതുപോലെ തന്നെ ഒരു വലിയ സംഭവം അല്ലെങ്കില്‍ ചടങ്ങ് നടക്കുന്നതിന് മുമ്പായി നമ്മള്‍ ഉത്കണ്ഠപ്പെടാറുമുണ്ട്. ഈ പിരിമുറുക്കം വളരെ സ്വഭാവികവും ഇത് നമ്മളെ ആ കാര്യത്തെക്കുറിച്ച് കൂടുതല്‍ ജാഗ്രതയുള്ളവരാക്കും എന്നതിനാല്‍ നല്ലതുമാണ്. എന്നാല്‍ ഈ വേവലാതി നമ്മുടെ ദൈനംദിന ജീവിതത്തെ തടസപ്പെടുത്താന്‍ തുടങ്ങുമ്പോള്‍ എന്താണ് സംഭവിക്കുക? എന്തുകൊണ്ടാണ് ചില ആളുകള്‍ പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ പോലും ഉണ്ടാകുന്ന  വേവലാതി മൂലം തളര്‍ന്ന് കുഴഞ്ഞു പോകുന്നത്.  ഉത്കണ്ഠ ഒരു മനുഷ്യന്‍റെ ദൈനംദിന ജീവിത കാര്യങ്ങളുമായി മുന്നോട്ടു പോകാനുള്ള കഴിവിനെ ദുര്‍ബലപ്പെടുത്തുമ്പോള്‍ അത് ഒരു ഉത്കണ്ഠാ തകരാറാണ്, ആ വ്യക്തി ഒരു മാനസികാരോഗ്യ വിദഗ്ധനില്‍ നിന്നും സഹായം തേടേണ്ടതാണ്.
 
ഇവിടെ ഓര്‍ക്കേണ്ട ഒരു പ്രധാന കാര്യം- ഇത് ഒരു മാനസികാരോഗ്യ പ്രശ്നമാകുന്നത് ദീര്‍ഘകാലം ഇത് സംഭവിക്കുമ്പോഴും പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ തന്നെ ഈ വ്യക്തി വേവലാതിപ്പെടുമ്പോഴും മാത്രമാണെന്നതാണ്.
 
ലക്ഷണങ്ങള്‍ 
 
വേവലാതി ഒരു സ്വഭാവിക വികാരമാണ്. അതിനാല്‍ ഒരു വ്യക്തി അയാളോ അയാള്‍ക്ക് അറിയാവുന്ന ആരെങ്കിലുമോ വേവലാതിപ്പെടുന്നു  എന്നതുകൊണ്ട് മാത്രം അപായ മണി മുഴക്കേണ്ട കാര്യമില്ല. ഈ ഉത്കണ്ഠ വ്യക്തിയെ ക്ഷീണിപ്പിക്കുക അല്ലെങ്കില്‍ ദുര്‍ബലപ്പെടുത്തുകയും ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു എങ്കില്‍ മാത്രമേ ഇത് കാര്യമായെടുക്കേണ്ടതുള്ളു. ഒരു വ്യക്തിക്ക് ഉത്കണ്ഠാ രോഗം ബാധിക്കുമ്പോള്‍ മാത്രമേ അയാളില്‍ ഉത്കണ്ഠാ തകരാറിന്‍റെ ലക്ഷണങ്ങള്‍ കാണപ്പെടുകയുള്ളു. അവ താഴെ പറയുന്നു:
 
  • അതിവേഗത്തിലുള്ള ഹൃദമിടിപ്പും കനത്ത ശ്വാസോച്ഛാസവും.
  • നെഞ്ചില്‍ ഒരു വലിഞ്ഞുമുറുകല്‍.
  • നെഞ്ചിടിപ്പും വിറയലും.
  • അടിസ്ഥാനരഹിതവും അത്യധികവുമായ വേവലാതി. 
 ഈ ലക്ഷണങ്ങള്‍ അനുഭവിക്കുന്ന ആരെയെങ്കിലും നിങ്ങള്‍ക്ക് അറിയാമെങ്കില്‍, നിങ്ങള്‍ അവരോട് ഉത്കണ്ഠാ തകരാറിനെക്കുറിച്ച് സംസാരിക്കുകയും  വിദഗ്ധ സഹായം തേടാന്‍ പ്രോത്സാഹിപ്പിക്കുകയും വേണം. 
 
പരീക്ഷാക്കാലത്തെ ഉത്കണ്ഠ 
 
ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതത്തില്‍ പരീക്ഷയെന്നത് വളരെ മാനസിക സംഘര്‍ഷം സമ്മാനിക്കുന്ന ഒരു സംഭവമായിരിക്കും, പ്രതീക്ഷകളുടെ ഭാരവും മത്സരവും ഇതിന്‍റെ ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പരീക്ഷയെ ചൊല്ലിയുള്ള ഉത്കണ്ഠയെക്കുറിച്ച് ഇവിടെ വായിക്കുക.
 
വിവിധ തരത്തിലുള്ള ഉത്കണ്ഠാ തകരാറുകളെക്കുറിച്ചും, അവയുടെ കാരണങ്ങളെക്കുറിച്ചും അവ എങ്ങനെ ചികിത്സിക്കാം എന്നതിനെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക് ചെയ്യുക  
White Swan Foundation
malayalam.whiteswanfoundation.org