മാനസിക പരിമിതികൾ അനുഭവിക്കുന്ന വ്യക്തികളുടെ സ്വയം തൊഴിൽ സംരംഭങ്ങൾക്ക് ലഭ്യമായിട്ടുള്ള  ധനസഹായങ്ങൾ

മാനസിക പരിമിതികൾ അനുഭവിക്കുന്ന വ്യക്തികളുടെ സ്വയം തൊഴിൽ സംരംഭങ്ങൾക്ക് ലഭ്യമായിട്ടുള്ള ധനസഹായങ്ങൾ

മാനസിക പരിമിതികൾ അനുഭവിക്കുന്നവരെ സ്വന്തം തൊഴിൽ ചെയ്യുന്നതിനു സഹായിക്കുന്നതിനായി ഉള്ള ഗവണ്മെണ്ട് തല പദ്ധതികൾ
Published on

കടുത്ത മാനസിക ബലഹീനതകൾ ഉള്ള പലേ ആളുകൾക്കും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചികിത്സയും ഔഷധോപയോഗവും വേണ്ടി വരാറുണ്ട്, രോഗം അവരുടെ ജീവിതങ്ങളിലെ ഏറ്റവും ഫലദായകമായ വർഷങ്ങളെ ബാധിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഒരു വ്യക്തി രോഗമുക്തിയിലേക്കു നീങ്ങിത്തുടങ്ങുമ്പോൾ, അവർക്ക് തൊഴിലധിഷ്ഠിത പരിശീലനവും പുനരധിവസിപ്പിക്കലും ലഭ്യമായെന്നു വരാം. അവിടെ തൊഴിൽ ചെയ്യുന്നതിനുള്ള അവരുടെ കഴിവുകൾ വിലയിരുത്തപ്പെടുന്നു. വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലും ആ വ്യക്തിയുടെ താൽപര്യങ്ങൾ അനുസരിച്ചും അവർക്ക് തൊഴിൽ നൈപുണ്യ പരിശീലനങ്ങൾ നൽകുന്നു അല്ലെങ്കിൽ സ്വയം-തൊഴിൽ സാമർത്ഥ്യം ഉണ്ടാകുന്നതിന് അവരെ അഭ്യസിപ്പിക്കുന്നു.

പരിമിതികൾ അനുഭവിക്കുന്ന വ്യക്തികൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള ബാങ്ക് വായ്പ്പകൾ ലഭിക്കുന്നതിനായി കർണാടക സംസ്ഥാന ഗവണ്മെണ്ടിന് വ്യത്യസ്ത പദ്ധതികൾ ഉണ്ട്. ഈ വായ്പ്പകൾ വളരെ കുറഞ്ഞ പലിശ നിരക്കിലാണ് നൽകി വരുന്നത്.

**മാനസിക രോഗങ്ങൾ ബാധിച്ച ആളുകളെ മാനസികമായി പ്രാതികൂല്യം ബാധിച്ചവർ അല്ലെങ്കിൽ മാനസിക വൈകല്യങ്ങൾ ഉള്ളവർ എന്ന രീതിയിലാണ് ഈ പദ്ധതികൾ പരാമർശിക്കുന്നത്.

ആധാര പദ്ധതി

ഭിന്നശേഷിയുള്ളവരുടേയും മുതിർന്ന പൗരരുടേയും ശാക്തീകരണത്തിനു വേണ്ടിയുള്ള കർണാടക ഗവണ്മെണ്ടിന്‍റെ വകുപ്പാണ് ഈ പദ്ധതി നടപ്പാക്കുന്നത്. മാർഗ്ഗനിർദ്ദേശകരേഖകൾ പ്രകാരം, കാഴ്ച്ചശക്തിയിൽ ഉള്ള വൈകല്യം, കേൾവിശക്തിയിൽ ഉള്ള വൈകല്യം, മാനസിക വൈകല്യം, അംഗവൈകല്യം, കുഷ്ഠരോഗം ഭേദപ്പെട്ടവർ എന്നിവർ ഈ പദ്ധതിക്ക് അർഹരാണ്.

  • ധനസഹായത്തിന്‍റെ തോത്: പരിമിതികൾ ഉള്ള വ്യക്തികൾക്ക് 2-5 ലക്ഷം വരെ വായ്പ്പ, കുറഞ്ഞ പലിശ നിരക്കിൽ എടുക്കുവാൻ കഴിയും.
  • ആർക്കൊക്കെ അപേക്ഷിക്കാം: വാർഷിക വരുമാനം, പരിമിതി രേഖകൾ മറ്റു ഘടകങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും അർഹതയ്ക്കുള്ള മാനദണ്ഡം തീരുമാനിക്കുക. ഈ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്. 

ഉദ്യോഗിനി പദ്ധതി

ശാരീരികവും മാനസികവുമായ വൈകല്യങ്ങൾ അനുഭവിക്കുന്ന വ്യക്തികൾക്കായി കർണാടക ഗവണ്മെണ്ടിന്‍റെ സ്വയം-തൊഴിൽ പദ്ധതി

  • ആർക്കെല്ലാം അപേക്ഷ നൽകാം: ഏതെങ്കിലും തരത്തിലുള്ള പരിമിതി ഉള്ള സ്ത്രീകൾ
  • ധനസഹായത്തിന്‍റെ തോത്: വാണിജ്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പ്രാദേശിക ഉൾനാടൻ ബാങ്കുകൾ (റീജിയണൽ റൂറൽ ബാങ്കുകൾ) എന്നിവയിൽ നിന്നും അവർക്ക് 1 ലക്ഷം രൂപ വരെ വായ്പ്പ ലഭിക്കുന്നതാണ്. പരിമിതികൾ അനുഭവിക്കുന്ന സ്ത്രീകൾക്ക് വായ്പ്പ ലഭിക്കുന്നതിന് വരുമാന നിരക്ക് നിർദ്ദേശിച്ചിട്ടില്ല. അതു മാത്രമല്ല,  പരിമിതികൾ അനുഭവിക്കുന്ന സ്ത്രീകൾക്ക് അനുവദിക്കുന്ന വായ്പ്പകളിൽ സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ 30 ശതമാനം ധനസഹായവും (സബ്സിഡി) നല്‍കും.  ബേക്കറികൾ, സിൽക്ക് നെയ്യൽ, ചെരുപ്പു നിർമ്മാണം മറ്റു ധാരാളം ബിസിനസ്സുകൾ തുടങ്ങി ലാഭകരം എന്നു തോന്നുന്ന എന്തു തരം സംരംഭങ്ങളും അവർക്ക് തുടങ്ങാവുന്നതാണ്.
  • ആരെയാണ് സമീപിക്കേണ്ടത്: സ്ത്രീകളുടേയും കുട്ടികളുടേയും വികസനത്തിനായുള്ള ഡയറക്ട്രേറ്റ്(ഡയറക്ട്രേറ്റ് ഓഫ് വിമന്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്മെന്‍റ്). വിശദ വിവരങ്ങൾ ഇവിടെ ലഭിക്കും. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org