രോഗികൾക്കുള്ളത്

Q

ഏത് സാഹചര്യത്തിലാണ് ഞാന്‍ ഒരു മനോരോഗ ചികിത്സയ്ക്കുള്ള (സൈക്യാട്രിക്) ആശുപത്രിയിലോ നേഴ്സിംഗ് ഹോമിലോ പ്രവേശിപ്പിക്കപ്പെടുന്നത്?

A

നിങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം ഒരു ആശുപത്രിയെ സമീപിക്കുകയോ അല്ലെങ്കില്‍ നിങ്ങള്‍ പ്രായപൂര്‍ത്തിയെത്തിയിട്ടില്ലാത്ത ആളാണെങ്കില്‍ മാതാപിതാക്കള്‍ നിങ്ങളെ ആശുപത്രിയില്‍  എത്തിക്കുകയോ ചെയ്യുമ്പോള്‍, നിങ്ങളുടെ ചികിത്സയ്ക്ക് നിങ്ങളെ ആശുപത്രിയില്‍ കിടത്തേണ്ടതുണ്ട് എന്ന് ഡോക്ടര്‍ക്ക് തോന്നുകയാണെങ്കില്‍ നിങ്ങള്‍ ആശുപത്രിയില്‍ കിടത്തി ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെടാം. (മാനസികാരോഗ്യ നിയമം - എം എച്ച് ആക്റ്റ്- സെക്ഷന്‍ 15,16, 17)

 

 
 

Q

എനിക്ക് ഇഷ്ടമില്ലെങ്കിലും ഞാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുമോ?

A

ചില കേസുകളില്‍ , നിങ്ങള്‍ നിങ്ങളുടെ ഇച്ഛയ്ക്ക് എതിരായും (അതായത് നിങ്ങള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ പോലും) ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടേക്കാം. നിങ്ങള്‍ നിങ്ങള്‍ക്ക് അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് അപകടകാരി ആയേക്കാം എന്നും, ഒരു മാനസികാരോഗ്യ സ്ഥാപനത്തില്‍ നിങ്ങളെ ദീര്‍ഘകാല ചികിത്സയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും  നിങ്ങളുടെ ഒരു ബന്ധുവോ ഡോക്ടറോ കരുതുകയാണെങ്കില്‍ അതിനുള്ള അനുമതിക്കായി അവര്‍ക്ക് ഒരു മജിസ്ട്രേറ്റിന് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. നിങ്ങള്‍ക്ക് അത്തരത്തിലുള്ള ഒരു ചികിത്സ ആവശ്യമുണ്ടെന്ന് അദ്ദേഹത്തിനും തോന്നുകയാണെങ്കില്‍ നിങ്ങള്‍ ചികിത്സയ്ക്കായി മാനസികാരോഗ്യ സ്ഥാപനത്തില്‍ പ്രവേശിപ്പിക്കപ്പെട്ടേക്കും. (എം എച്ച് ആക്റ്റ്, സെക്ഷന്‍ 19).

 

Q

ഞാന്‍ ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ അനാവശ്യമായി പിടിച്ചുവെയ്ക്കപ്പെട്ടിരിക്കുകയാണ് എന്ന് തോന്നിയാല്‍ എനിക്ക് എന്ത് ചെയ്യാനാകും?

A

നിങ്ങള്‍ അനാവശ്യമായി പിടിച്ചുവെയ്ക്കപ്പെട്ടിരിക്കുകയാണ് എന്ന് തോന്നിയാല്‍ നിങ്ങള്‍ക്ക് ഡിസ്ചാര്‍ജിന് അപേക്ഷിക്കാവുന്നതാണ്. നിങ്ങള്‍ക്കൊരു വക്കീലില്‍ നിന്നും നിയമോപദേശം തേടുകയുമാകാം. എം എച്ച് ആക്റ്റിന്‍റെ സെക്ഷന്‍ 91 പ്രകാരം നിങ്ങള്‍ക്ക് സൗജന്യ നിയമ സഹായത്തിനും അവകാശമുണ്ട്, ഇത് എല്ലാ ജില്ലാ കോടതികളിലും ലഭ്യമാകുകയും ചെയ്യും. കേന്ദ്ര, സംസ്ഥാന തലങ്ങളിലുള്ള മനുഷ്യാവകാശ കമ്മീഷനെ സഹായത്തിനായി സമീപിക്കാവുന്നതുമാണ്.

 
 
 

Q

രോഗമുക്തി നേടിയതായി സ്വയം അനുഭവപ്പെടുകയാണെങ്കില്‍, എനിക്ക് ഡിസ്ചാര്‍ജിന് അപേക്ഷിക്കാമോ?

A

നിങ്ങള്‍ സ്വമേധയാ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ ആളാണെങ്കില്‍, ഇനി ആശുപത്രിയില്‍ തുടരേണ്ട ആവശ്യമില്ല എന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ ഡിസ്ചാര്‍ജിന് അപേക്ഷിക്കാവുന്നതാണ്. നിങ്ങള്‍ രോഗമുക്തി നേടിയെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുകയാണെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ അദ്ദേഹം നിങ്ങളെ ഡിസ്ചാര്‍ജ് ചെയ്യേണ്ടതാണ്. (എം എച്ച് ആക്റ്റ്, സെക്ഷന്‍ 18).

 
 
 

Q

ഡിസ്ചാര്‍ജ് ആവശ്യപ്പെട്ടുകൊണ്ടുള്ള എന്‍റെ അപേക്ഷ നിരസിക്കാനാകുമോ?

A

നിങ്ങളെ ഡിസ്ചാര്‍ജ് ചെയ്യുന്നത് നിങ്ങള്‍ക്ക് ഗുണകരമായിരിക്കില്ല എന്ന് ഒരു ഡോക്ടര്‍ക്ക് തോന്നുകയാണെങ്കില്‍ താഴെ പറയുന്ന നടപടിക്രമം പാലിച്ചുകൊണ്ട് നിങ്ങളുടെ അപേക്ഷ ഡോക്ടര്‍ക്ക് നിരസിക്കാവുന്നതാണ്.  

 

Q

ഡിസ്ചാര്‍ജ് ആവശ്യപ്പെട്ടുകൊണ്ടുള്ള എന്‍റെ അപേക്ഷ നിരസിക്കപ്പെടാവുന്ന സാഹചര്യങ്ങള്‍ ഏതൊക്കെയാണ്?

A

നിങ്ങള്‍ രോഗമുക്തി നേടിയിട്ടില്ല എന്ന് ഡോക്ടര്‍ക്ക് തോന്നുകയാണെങ്കില്‍, ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നതിനായുള്ള നിങ്ങളുടെ അപേക്ഷ കിട്ടി 72 മണിക്കൂറിനുള്ളില്‍ നിങ്ങളെ സ്വതന്ത്രമായി പരിശോധിച്ച് വിലയിരുത്തുന്നതിനായി രണ്ട് മെഡിക്കല്‍ ഓഫീസര്‍മാര്‍ അടങ്ങുന്ന ഒരു ബോര്‍ഡിനെ അദ്ദേഹം ചുമതലപ്പെടുത്തുന്നതാണ്. അവരുടെ അഭിപ്രായവും നിങ്ങള്‍ക്ക് ആശുപത്രിയില്‍ തുടര്‍ന്നു കൊണ്ടുള്ള ചികിത്സ വേണം എന്നു തന്നെയാണെങ്കില്‍ ഡോക്ടര്‍ക്ക് ഡിസ്ചാര്‍ജ് ആവശ്യപ്പെട്ടുകൊണ്ടുള്ള നിങ്ങളുടെ അപേക്ഷ നിരസിക്കാവുന്നതും 90 ദിവസം വരെ നിങ്ങളെ ചികിത്സിക്കുന്നത് തുടരാവുന്നതുമാണ്.  ഇത് സംഭവിച്ചു കഴിഞ്ഞാല്‍ പിന്നെ നിങ്ങളെ ഒരു ആശുപത്രിയിലോ നേഴ്സിംഗ് ഹോമിലോ സ്വമേധയാ ചികിത്സ സ്വീകരിക്കുന്ന രോഗിയായി പരിഗണിക്കുന്നതായിരിക്കില്ല     (സെക്ഷന്‍ 18(3), എം എച്ച് ആക്റ്റ്).

 
 
 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org