ബാല്യകാലം

അപമാനത്തിനു ശേഷം: വൈകാരിക ആരോഗ്യം വീണ്ടെടുക്കെണ്ടേതുണ്ട്

അപമാനിക്കപ്പെട്ട എല്ലാ കുട്ടികളും പിൽക്കാല ജീവിതത്തിൽ മാനസികാരോഗ്യപ്രശ്‌നങ്ങൾ നേരിടണം എന്നില്ല. അവരെ വൈകാരിക പൂർവ്വസ്ഥിതിയിലേക്കു എത്തിക്കുന്നതിനായി മാതാപിതാക്കൾ എങ്ങനെ സഹായിക്കണം?

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

വെല്ലുവിളികൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുമ്പോൾ പോലും അഭിവൃദ്ധിപ്പെടുന്നതിനുള്ള നമ്മുടെ കഴിവ് ആണ് പൂർവ്വസ്ഥിതി പ്രാപിക്കൽ എന്നത്. എത്രത്തോളം കൂടുതൽ നമ്മൾ പൂർവ്വസ്ഥിതി കൈവരിക്കുന്നുവോ, അത്രത്തോളം കൂടുതൽ നമുക്ക് ജീവിതത്തിലെ പ്രതികൂലമായ അവസ്ഥകളോട് ഇണങ്ങി പോകുന്നതിന് കഴിയും. തങ്ങളുടെ ബാല്യകാലത്ത് ലൈംഗിക അപമാനം നേരിടേണ്ടി വന്നിട്ടുള്ള കുട്ടികൾ ചില മാനസിക അസുഖങ്ങൾക്ക് എളുപ്പത്തിൽ അടിപ്പെടാവുന്ന തരം മാനസികാവസ്ഥയിൽ ആയിരിക്കുമെങ്കിലും, ഒരു തരത്തിലും അത് ഒരേയൊരു നിർണ്ണായക ഘടകം മാത്രം ആയി മാറുന്നില്ല. സുരക്ഷിതവും സ്‌നേഹപൂർണ്ണവും ആയ ഒരു ചുറ്റുപാട് ലഭ്യമാക്കുന്നതു വഴി, കുട്ടിയുടെ മാതാപിതാക്കൾക്കും കുടുംബത്തിനും കുട്ടിയുടെ സുഖം പ്രാപിക്കൽ, മാനസികമായ സ്വാസ്ഥ്യം നേടൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും അതു വഴി അവരുടെ ജീവിതങ്ങളിലൂടെ പ്രതികൂലാവസ്ഥ അഭിമുഖീകരിക്കുന്നതിനുള്ള കുട്ടിയുടെ കഴിവ് വർദ്ധിപ്പിക്കുന്നതിനും സാധിക്കുന്നു.

അപമാനം അനുഭവിച്ച ഇളംപ്രായത്തിലുള്ള ഒരു  കുട്ടിയുടെ മാതാവ്, പിതാവ് അല്ലെങ്കിൽ പരിചരിക്കുന്ന വ്യക്തി എന്ന നിലയിൽ നിങ്ങൾക്ക് അവരെ പൂർവ്വസ്ഥിതിയിലേക്കു മടക്കിക്കൊണ്ടുവരുന്നതിന് സഹായിക്കുവാൻ കഴിയും:

 • അവരുടെ വികാരങ്ങൾ ന്യായീകരിക്കുക. "കരയരുത്," അല്ലെങ്കിൽ "അതു മറന്നേക്കൂ" എന്നു പറയുന്നത് ഒഴിവാക്കുക. അങ്ങനെയുള്ള അവസ്ഥ മൂലം അവർക്ക് ദുഃഖം തോന്നുന്നുണ്ടാകും, ഭയപ്പെടുന്നുണ്ടാകും, വ്രണപ്പെടുന്നുണ്ടാകും എന്നത് അംഗീകരിച്ചു കൊടുക്കുക. ആ തരത്തിൽ പ്രതികരിക്കുന്നത് തികച്ചും സ്വാഭാവികം മാത്രമാണ് എന്ന് അവരെ ആവർത്തിച്ചു ബോദ്ധ്യപ്പെടുത്തുക. അവർക്ക് എന്താണ് തോന്നുന്നത് എന്നതിനെ കുറിച്ച് സംസാരിക്കുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുക.
 • ഒരു കൃത്യമായ ദിനചര്യ നിലനിർത്തുക. തങ്ങളുടെ ജീവിതങ്ങളിൽ ഒരു ഘടന ഉള്ളപ്പോൾ ചെറിയ കുട്ടികൾ അതിൽ സുരക്ഷിതത്വം കണ്ടെത്തുന്നു. കുട്ടിയെ സംബന്ധിച്ച് അർത്ഥമുള്ളത് ആയ പ്രധാനപ്പെട്ട അനുഷ്ഠാനങ്ങൾ എല്ലാം തന്നെ നിങ്ങൾ തുടരുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക - അത് അവർക്ക് രാത്രി ഉറങ്ങുന്നതിനു മുമ്പുള്ള കഥ പറഞ്ഞു കൊടുക്കൽ ആയാലും ശരി, എല്ലാ വൈകുന്നേരങ്ങളിലും പതിവുള്ളതു പോലെ ഒന്നിച്ചുള്ള പ്രധാനഭക്ഷണം കഴിക്കൽ ആയാലും ശരി.
 • തങ്ങൾക്കു വിശ്വസിക്കാവുന്ന കൂട്ടുകാരും കുടുംബവുമായി ശക്തമായ ബന്ധങ്ങൾ രൂപപ്പെടുത്തി എടുക്കുന്നതിന് അവരെ സഹായിക്കുക.
 • അപമാനം പിന്നിട്ട കാലത്തേത് ആയിരുന്നുവെന്നും അതുകൊണ്ട് ഇനിയും അപമാനിക്കപ്പെട്ടേക്കാം എന്ന ഭീതിയിൽ അവർ എന്നും കഴിഞ്ഞുകൂടേണ്ട ആവശ്യമില്ല എന്നും മനസ്സിലാക്കുന്നതിന് അവരെ സഹായിക്കുക. അപമാനം ഇനിയും സംഭവിക്കുകയില്ല എന്ന് ഉറപ്പു വരുത്തുന്നതിനായി നിങ്ങൾ കൈക്കൊണ്ടിട്ടുള്ള മുൻകരുതലുകളെ കുറിച്ച് അവരെ ഓർമ്മിപ്പിക്കുക.
 • ലക്ഷ്യങ്ങൾ ഉണ്ടാക്കുന്നതിനും ക്രമപ്പെടുത്തുന്നതിനും അവരെ സഹായിക്കുക, എങ്ങനെയാണ് അവർ അവ നിറവേറ്റണ്ടത് എന്നതു സംബന്ധിച്ചുള്ള പദ്ധതികൾ തയ്യാറാക്കുക. ലക്ഷ്യങ്ങൾ ചെറിയവ ആകാം, നേടുവാൻ കഴിയുന്നവ, അങ്ങനെ തങ്ങളുടെ പ്രവർത്തികൾക്ക് മേൽ തങ്ങൾക്കു തന്നെ നിയന്ത്രണം ഉണ്ട് എന്ന് കുട്ടിയെ മനസ്സിലാക്കുന്നതിന് സഹായിക്കുവാൻ കഴിയും.
 • നിങ്ങൾ എന്തെങ്കിലും വാഗ്ദാനങ്ങൾ കുട്ടിക്ക് നൽകിയിട്ടുണ്ട് എങ്കിൽ അവ പാലിക്കുക. അങ്ങനെ ചെയ്യുന്നതു വഴി, മുതിർന്നവർ വിശ്വസിക്കാൻ കൊള്ളാവുന്നവരാണ് എന്ന് അവർക്കു മനസ്സിലാക്കുവാൻ സാധിക്കും.
 • മനഃക്ലേശം സൃഷ്ടിക്കുന്ന കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുന്നതിന് കുട്ടിയെ സഹായിക്കുക. അപമാനിച്ച വ്യക്തിയിൽ നിന്നും അവർ അഭിമുഖീകരിച്ച അപമാനത്തിന്‍റെ ഓർമ്മകൾ തിരികെ കൊണ്ടുവരുന്നതിന് സാദ്ധ്യതയുള്ള ആളുകളിൽ നിന്നും അകന്നു നിൽക്കുന്നതിന് കുട്ടിയെ സഹായിക്കുക. കുട്ടിയെ ഒരു വ്യത്യസ്ത/ പുതിയ സ്ഥലത്തേക്ക് കൊണ്ടുപാകുവാന്‍ ശ്രമിക്കുക.
 • കുട്ടികൾ അവരവരിൽ തന്നെ ആത്മാഭിമാനവും വിശ്വാസവും വളർത്തി എടുക്കുന്നതിന് അവരെ സഹായിക്കുക. അവർ കഴിഞ്ഞ കാലത്ത് വെല്ലുവിളികൾ ഏറ്റെടുത്തവർ ആണ് എന്നും ഈ അവസ്ഥയും കൈകാര്യം ചെയ്യുന്നതിന് അവർക്കു കഴിയും എന്ന് നിങ്ങൾ വിശ്വസിക്കുന്നു എന്നും അവരെ ഓർമ്മപ്പെടുത്തുക. അതേ സമയം തന്നെ, അവർക്ക് ആവശ്യമുള്ള പക്ഷം, പിന്തുണ നൽകുന്നതിന് നിങ്ങൾ എപ്പോഴും ഉണ്ടായിരിക്കും എന്ന് അവർക്ക് ഉറപ്പു നൽകുകയും ചെയ്യുക.
 • കുട്ടികൾക്ക് നിർല്ലോഭം പിന്തുണയും, സ്‌നേഹവും വാൽസല്യവും വാരിക്കോരി പകര്‍ന്നു നൽകുക. തങ്ങൾ സ്‌നേഹിക്കപ്പെടുന്നുണ്ട്, പരിപാലിക്കപ്പെടുന്നുണ്ട് എന്ന് അങ്ങനെ അവർ അറിയാനിട വരട്ടെ.
 • ഇനിയും അതേ അവസ്ഥ ആവർത്തിക്കപ്പെടുകയാണെങ്കിൽ തങ്ങൾ  എന്തു തരം പ്രവർത്തനരീതികൾ ആയിരിക്കും കൈക്കൊള്ളേണ്ടത് എന്ന് കുട്ടികൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ആ അവസ്ഥ കൈകാര്യം ചെയ്യുന്നതിനു സഹായം ചോദിച്ചുകൊണ്ട് കുട്ടികള്‍ക്ക് നിങ്ങളെ സമീപിക്കാം എന്ന് അവർക്ക് വീണ്ടും വീണ്ടും ഉറപ്പു കൊടുക്കുക. അവർക്ക് ആവശ്യമുള്ള അതേ സമയത്തുതന്നെ ഒരു പക്ഷേ നിങ്ങളെ സമീപിക്കുവാൻ അവർക്കു കഴിഞ്ഞില്ല എങ്കിൽ അവർക്കു ചെയ്യുവാൻ കഴിയുന്ന മറ്റു പല കാര്യങ്ങളും (ചൈൽഡ് ഹെൽപ്പ്‌ലൈൻ വിളിക്കുക തുടങ്ങിയവ)  ഉണ്ട് എന്ന് അവരെ ബോദ്ധ്യപ്പെടുത്തി കൊടുക്കുക. കുറച്ചു മുതിർന്ന കുട്ടികൾ ആണെങ്കിൽ ചില ലളിതമായ സ്വയം-പ്രതിരോധ നീക്കങ്ങൾ അഭ്യസിപ്പിച്ചു കൊടുക്കുന്നത് അവർക്ക് തങ്ങളിൽ തന്നെയുള്ള വിശ്വാസത്തിന് ഊന്നല്‍ നൽകുന്നതിന് ഉപകരിച്ചേക്കാം, അവർക്ക് അവരവരെ സ്വയം പരിപാലിക്കുവാൻ സാധിക്കും എന്ന് അവരെ മനസ്സിലാക്കുന്നതിനും കഴിഞ്ഞേക്കാം.
 • വിദഗ്ദ്ധ സഹായം സ്വീകരിക്കുന്നതിനായി എത്തിച്ചേരുക

ഉറവിടം:

White Swan Foundation
malayalam.whiteswanfoundation.org