സെറീബ്രല്‍ പോല്‍സി (മസ്തിഷ്‌ക തളർവാതം) : സങ്കൽപ്പങ്ങളും യാഥാർത്ഥ്യങ്ങളും
സങ്കൽപ്പം: മസ്തിഷ്‌ക തളർവാതം അഥവാ സെറീബ്രൽ പോൽസി (സിപി) ബാധിച്ച കുട്ടികൾക്ക് മാനസിക വളർച്ചാ മാന്ദ്യം ഉണ്ടാകും.
യാഥാർത്ഥ്യം: മസ്തിഷ്‌ക തളർവാതം ബാധിച്ചവരിൽ ഏതാണ്ട് പകുതിയോളം (50 ശതമാനം) പേർക്കു മാത്രമേ മാനസിക വളര്‍ച്ചാ മാന്ദ്യം ഉണ്ടാവുകയുള്ളു. അതു കൂടാതെ, സിപി ബാധിച്ച ചില വ്യക്തികൾക്ക് ബുദ്ധിശക്തിയുടെ അനുഗൃഹീത തലങ്ങൾ ഉണ്ടാവുകയും ചെയ്യും.
സങ്കൽപ്പം: മസ്തിഷ്‌ക തളർവാതം ബാധിച്ച കുട്ടികള്‍ സംസാരിക്കാനോ മറ്റ് ആളുകൾ പറയുന്നത് എന്താണെന്ന് വ്യക്തമായി മനസ്സിലാക്കാനോ നിർദ്ദേശങ്ങൾ അനുസരിക്കാനോ സാധിക്കുകയില്ല.
യാഥാർത്ഥ്യം: മസ്തിഷ്‌ക തളർവാതം ബാധിച്ച കുട്ടികൾ ചിലപ്പോൾ വ്യക്തമായി സംസാരിക്കുകയില്ല എങ്കിലും, അവർക്ക് അപ്പോഴും മറ്റുള്ളവർ പറയുന്നത് മനസ്സിലാക്കുവാൻ കഴിയും, നിർദ്ദേശങ്ങൾ ബുദ്ധി പൂർവ്വം പിന്തുടരാനും കഴിയും. മസ്തിഷ്‌ക തളർവാതം ബാധിച്ച മിയ്ക്ക കുട്ടികളും അതീവ ബുദ്ധിസാമർത്ഥ്യം ഉള്ളവർ ആയിരിക്കും.
സങ്കൽപ്പം: മസ്തിഷ്‌ക തളർവാതം പകരുന്നതാണ്.
യാഥാർത്ഥ്യം: മസ്തിഷ്‌ക തളർവാതം ഒരിക്കലും പകരുകയില്ല.
സങ്കൽപ്പം: പിൽക്കാല ജീവിതത്തിൽ ഒരിക്കലും മസ്തിഷ്‌ക തളർവാതം ബാധിക്കുകയില്ല.
യാഥാർത്ഥ്യം: മെനൻജൈറ്റിസ്, എൻസെഫാലൈറ്റസ് മുതലായ മസ്തിഷ്‌ക രോഗ ബാധകൾ കൊണ്ടോ അല്ലെങ്കിൽ തലയ്ക്ക് സംഭവിക്കുന്ന കടുത്ത ക്ഷതമോ മൂലം മസ്തിഷ്‌ക തളർവാതം പിന്നീടുള്ള ജീവിതത്തിലും വന്നെന്നിരിക്കും.
സങ്കൽപ്പം: മസ്തിഷ്‌ക തളർവാതം ചികിത്സിക്കുവാനോ/സുഖപ്പെടുത്തുവാനോ കഴിയും.
യാഥാർത്ഥ്യം: മസ്തിഷ്‌ക തളർവാതം ചികിത്സിച്ചു സുഖപ്പെടുത്താവുന്നതല്ല, കാരണം അതു സംഭവിക്കുന്നത് മസ്തിഷ്‌ക്കത്തിന് മാറ്റുവാന്‍ സാധിക്കാത്ത ക്ഷതം ഏൽക്കുന്നതു മൂലമാണ്. എന്നിരുന്നാലും മസ്തിഷ്‌ക്കത്തിന്‍റെ പരിക്കു മൂലം സംഭവിക്കുന്ന ശാരീരിക പ്രത്യാഘാതങ്ങൾ ചികിത്സിക്കാവുന്നതാണ്. ഇക്കാര്യത്തിൽ തകരാർ കൈകാര്യം ചെയ്യുന്നതിനാണ് മുൻഗണന ലഭിക്കുന്നത്. തന്‍റെ ദൈനംദിന കാര്യങ്ങൾ എങ്കിലും ചെയ്യുവാൻ കഴിയത്തക്ക വിധം കുട്ടിക്ക് കഴിയുന്നത്ര സ്വാതന്ത്യം നേടുന്നതിനായി സഹായിക്കുക എന്നതിലാണ് വിദഗ്ദ്ധർ ശ്രദ്ധ കേന്ദ്രീകരിക്കുക.
സങ്കൽപ്പം: മസ്തിഷ്‌ക തളർവാതം ക്രമേണ വഷളാകുന്ന തരം അസുഖമാണ്.
യാഥാർത്ഥ്യം: മസ്തിഷ്‌ക തളർവാതം പിന്നീടു മൂർച്ഛിക്കുകയോ വഷളാകുകയോ ചെയ്യാത്ത തകരാർ ആണ്. അതായത് മസ്തിഷ്‌ക്കത്തെ ബാധിച്ച ക്ഷതം സമയം മുന്നോട്ടു പോകുന്നതിന് അനുസരിച്ച് വഷളാകുകയില്ല. എന്നിരുന്നാലും ലക്ഷണങ്ങൾ വളരെ മന്ദഗതിയിലേ സംഭവിക്കുകയുള്ളു എന്നു വരാം, വളർച്ചയിൽ താമസം നേരിട്ടുവെന്നും വരാം.
സങ്കൽപ്പം: ജനനസമയത്തുണ്ടാകുന്ന ക്ഷതം മൂലം മാത്രമേ മസ്തിഷ്‌ക തളർവാതം ഉണ്ടാകുകയുള്ളു.
യാഥാർത്ഥ്യം: മസ്തിഷ്‌ക തളർവാതം സംഭവിക്കുന്നത് ജനനസമയത്തുണ്ടാകുന്ന ക്ഷതം മൂലമോ അതല്ലെങ്കിൽ ജന്മനാ ഉള്ള ന്യൂനത കൊണ്ടോ ആകാം. പ്രസവത്തിനു മുമ്പുള്ള അദ്ധ്വാനം മൂലമോ പ്രസവസമയത്ത് കുഞ്ഞിന് വേണ്ടത്ര പ്രാണവായു ലഭിക്കാതിരിക്കുകയോ ചെയ്യുന്നതു മൂലം കുഞ്ഞിനു സംഭവിക്കുന്ന ഒന്നാണ് ജനനക്ഷതം. ജന്മനാ ഉള്ള ന്യൂനത എന്നു പറയുന്നത് പലേ ഘടകങ്ങളും മൂലം, മാതാവിന് ഉണ്ടാകുന്ന രോഗം, ജനിതക പ്രവർത്തന തകരാറുകൾ തുടങ്ങിയവ,ഭ്രൂണത്തിന് സംഭവിക്കുന്ന ക്ഷതമാണ്. ജന്മസിദ്ധമായ മസ്തിഷ്‌ക തളർവാതം സംഭവിക്കുന്നത് ജനനത്തിനു മുമ്പോ ജനനവേളയിലോ സംഭവിക്കുന്ന മസ്തിഷ്‌ക ക്ഷതം മൂലമാണ്.