കുട്ടികളുടെ നേര്‍ക്കു നടക്കുന്ന ലൈംഗിക അധിക്ഷേപം - കെട്ടുകഥകളും യാഥാര്‍ത്ഥ്യങ്ങളും

കെട്ടുകഥ: പെണ്‍കുട്ടികള്‍ക്കു നേരേ മാത്രമാണ് ലൈംഗിക അതിക്രമം സംഭവിക്കുക

യാഥാര്‍ത്ഥ്യം: ഒരു കുട്ടി ലൈംഗിക അതിക്രമത്തിനു  ഇരയാവുന്നതും കുട്ടിയുടെ ലിംഗവുമായി യാതൊരു ബന്ധവുമില്ല. 2007 ല്‍ മിനിസ്ട്രി ഓഫ് വിമന്‍ ആന്‍ഡ് ചൈല്‍ഡ് ഡവലപ്മെന്‍റ് (The Ministry of Women and Child Development,  സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന മന്ത്രാലയം) നടത്തിയ  ഇന്‍ഡ്യയില്‍ കുട്ടികള്‍ക്കു നേരേ നടക്കുന്ന അതിക്രമങ്ങളുടെ പഠനത്തില്‍ കണ്ടെത്തിയത് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ള അതിക്രമങ്ങളില്‍, 52.94 ശതമാനം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍, ആണ്‍കുട്ടികള്‍ക്കു നേരേ ആയിരുന്നു എന്നതാണ്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ആണ്‍കുട്ടികളുടെ നേര്‍ക്കു നടക്കുന്ന അതിക്രമത്തെ ചിലപ്പോള്‍ കാണാറുള്ളത് ഒരു കുട്ടിയുടെ ശാരീരികവും വൈകാരികവും ലൈംഗികവുമായ സുരക്ഷ എന്നതിന് അപ്പുറം ലൈംഗിക പ്രവര്‍ത്തനത്തിനുള്ള മുന്‍കൈ  എടുക്കല്‍ എന്ന നിലയില്‍ മാത്രമാണ്. 

കെട്ടുകഥ: എന്‍റെ കുഞ്ഞ് ലൈംഗികമായി അതിക്രമിക്കപ്പെടില്ല. അപരിചിതരുടെ പരിചരണത്തില്‍ ഒരിക്കലും അവരെ വിടാതിരിക്കുന്നതിന് ഞാന്‍ ശ്രദ്ധ വയ്ക്കാറുണ്ട്. 

യാഥാര്‍ത്ഥ്യം: പലേ അവസരങ്ങളിലും കുട്ടികൾ അതിക്രമിക്കപ്പെടുന്നത് പരിചിതരായ ആളുകളിൽ നിന്നാണ് - കുട്ടിക്കും മാതാപിതാക്കൾക്കും നല്ലതു പോലെ അറിയാവുന്നവരും അവർ വിശ്വസിക്കുന്നവരും ആയ ആരെങ്കിലും ഒരാൾ. 2007 ല്‍ നടന്ന പഠനത്തിലെ ഒരു പ്രധാന കണ്ടുപിടുത്തം അധിക്ഷേപിക്കുന്നവരിൽ 50 ശതമാനവും ബന്ധുസഹോദരർ (കസിൻസ്) , മാമന്മാർ, കൂട്ടുകാർ, സഹപാഠികൾ എന്നിവരത്രേ.

കെട്ടുകഥ: അത് വരുമാനം കുറഞ്ഞ കുടുംബങ്ങളിൽ മാത്രമേ നടക്കൂ. അങ്ങനെ അധിക്ഷേപിക്കപ്പെട്ട ആരേയും തന്നെ എനിക്ക് അറിയാമെന്നു തോന്നുന്നില്ല. അത് ഇന്ത്യയിൽ സംഭവിക്കുകയില്ല.

യാഥാർത്ഥ്യം: ലൈംഗിക അധിക്ഷേപം സാധാരണയായ നടപടിക്രമങ്ങൾക്കോ പരിമിതികൾക്കോ വിരുദ്ധമായി ലിംഗ-ദേശ-സാമൂഹ്യ പദവി- സാമ്പത്തിക വ്യത്യാസങ്ങൾക്ക് അതീതമായി എല്ലായിടവും നിലനിൽക്കുന്നുണ്ട്. 

കെട്ടുകഥ: എന്‍റെ മക്കള്‍ കുട്ടികളാണ്. അവർ വളർന്നു വലുതാകുമ്പോൾ അതു മറന്നു പൊയ്‌ക്കൊള്ളും.

യാഥാർത്ഥ്യം: കുട്ടിക്കാലത്തെ ലൈംഗിക അധിക്ഷേപത്തിന്‍റെ പരിണതഫലങ്ങള്‍ക്ക് കുട്ടിയുടെ മാനസികാരോഗ്യത്തിൽ നീണ്ടു നിൽക്കുന്ന പ്രഭാവം ചെലുത്തുവാന്‍ സാധിക്കും. കുട്ടിയുടെ മേൽ  നടത്തപ്പെടുന്ന ലൈംഗിക അധിക്ഷേപത്തിന്‍റെ ഉടനേയുള്ള പ്രഭാവത്തിൽ ഉൾവലിയൽ, കടുത്ത ഭീതി, അല്ലെങ്കിൽ ചിലരുടെ കാര്യത്തിൽ മാത്രം ആക്രമണപരത എന്നിവ ഉൾപ്പെട്ടേക്കാം. കുട്ടിക്ക് വിഷാദം, പിറ്റിഎസ്ഡി, ഡിസോഷിയേറ്റീവ് തകരാറുകൾ അല്ലെങ്കിൽ അഡ്ജസ്റ്റുമെന്‍റ് തകരാറുകൾ എന്നീ അപകടങ്ങൾക്കുള്ള സാദ്ധ്യതകൾ ഉണ്ട്. കാലം കഴിയുമ്പോൾ, ലൈംഗിക അധിക്ഷേപം അനുഭവിച്ചിട്ടുള്ള കുട്ടിക്ക് തന്നെ കുറിച്ച് നിഷേധാത്മകമായ കാഴ്ച്ചപ്പാട് ഉണ്ടാകാം, ആളുകളെ വിശ്വസിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടാം, ജീവിതകാലം മുഴുവൻ അധിക്ഷേപിക്കപ്പെടുന്ന ബന്ധങ്ങളിൽ അകപ്പെട്ടു പോയെന്നും വരാം. ലൈംഗിക അധിക്ഷേപം സഹിക്കേണ്ടി വന്നിട്ടുള്ള ഒരു കുട്ടിയില്‍ കൗമാരകാലത്തോ യൗവ്വനാവസ്ഥയിലോ മാനസികാരോഗ്യപ്രശ്‌നങ്ങൾ വളർന്നുവെന്നും വരാം.  

ഇതു കൂടി വായിക്കുക:

കെട്ടുകഥ: കുട്ടികളുടെ നേര്‍ക്കു നടക്കുന്ന ലൈംഗിക അധിക്ഷേപം റിപ്പോര്‍ട്ടു ചെയ്യുന്നത് കുട്ടിയുടെ ഭാവിയ്ക്ക് നിഷേധാത്മകമായ പ്രഭാവം ചെലുത്തുന്നതിന് ഇടയായേക്കാം.

യാഥാർത്ഥ്യം: ഇന്ത്യൻ ഗവണ്മെണ്ട് നടപ്പിലാക്കിയിട്ടുള്ള പോക്‌സോ (POKSO, പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൺ ഫ്രം സെക്ഷ്വൽ ഒഫൻസസ് - ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ പരിരക്ഷിക്കുന്നത്) നിയമപ്രകാരം കുട്ടിയുടെ നേര്‍ക്കു നടന്ന ലൈംഗിക അധിക്ഷേപം ഔദ്യോഗികമായി അറിയിക്കുക എന്നത് നിർബന്ധമാണ് (ആശുപത്രികൾ നിർബന്ധമായി അറിയിക്കേണ്ടതുണ്ട്). കുറ്റവാളിക്ക് എതിരെ കേസ് എടുക്കുന്നതിന് കുടുംബം തീരുമാനിക്കുകയാണെങ്കിൽ, കുട്ടിയെ രക്ഷിക്കുന്നതിനായി അനേകം വ്യവസ്ഥകൾ ഉണ്ട്. ഉദാഹരണത്തിന്, വിശ്വാസമുള്ള ഒരു മുതിർന്ന വ്യക്തിയുടെ സാന്നിദ്ധ്യത്തിൽ ആണ് കുട്ടിയുടെ പ്രസ്താവം രേഖപ്പെടുത്തുന്നത്, കുട്ടി തിരിച്ചറിയപ്പെടുന്നതിനുള്ള വിവരങ്ങൾ വിചാരണയ്ക്ക് ഇടയിലോ അതിനു ശേഷമോ ഒരിക്കലും വെളിപ്പെടുത്തുകയില്ല, കുട്ടിയുടെ സഹായത്തിനായി വിദ്ഗ്ദ്ധർ (ഉദാഹരണത്തിന് കൗൺസിലർ, പ്രത്യേക വിദ്യാഭ്യാസ വിദഗ്ദ്ധർ, പരിഭാഷകർ തുടങ്ങിയവർ) കോടതിയിൽ ഹാജരുണ്ടാകും. 

കുട്ടിയുടെ നേര്‍ക്കു നടന്ന ലൈംഗിക അധിക്ഷേപം ഔദ്യോഗികമായി അറിയിച്ചില്ലെങ്കിൽ, കുറ്റവാളി ശിക്ഷിക്കപ്പെടാതെ പോകുന്നു എന്നതു മാത്രമല്ല, ആ വ്യക്തി മറ്റു പലേ കുട്ടികളേയും പിന്നീടും അധിക്ഷേപിക്കുന്നത് തുടരുകയും ചെയ്തു എന്നും വരാം. 

കെട്ടുകഥ: കുട്ടികളെ ലൈംഗികമായി അധിക്ഷേപിക്കുന്നത് പുരുഷന്മാർ മാത്രമാണ്.

യാഥാർത്ഥ്യം: കുറ്റവാളികളിൽ ഭൂരിപക്ഷവും പുരുഷന്മാർ ആണ് എങ്കിലും ഒരു കുറവു ശതമാനം സ്ത്രീകളും (ഏതാണ്ട് 4 % പേരോളം) കുട്ടികളുടെ മേൽ ലൈംഗിക അധിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാരായ സ്ത്രീകളെ പറ്റി സാധാരണമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്, യഥാര്‍ത്ഥത്തല്‍ നടന്നതിലും കുറവാണ്, കാരണം ഒരു സ്ത്രീ കുറ്റവാളി ഒരു ചെറിയ ആൺകുട്ടിയെ അപമാനിക്കുന്നത് ലൈംഗിക പ്രവര്‍ത്തനത്തിനുള്ള മുന്‍കൈ  എടുക്കല്‍ എന്ന നിലയില്‍ മാത്രമാണ് പലപ്പോഴും മനസ്സിലാക്കാറുള്ളത്, അതിനാൽ അത് ആരും ഗൗരവമായി കണക്കിലെടുത്തിട്ടില്ല.

കെട്ടുകഥ: ചെറിയ കുട്ടികൾ മാത്രമേ അപമാനിക്കപ്പെടുകയുള്ളു.

യാഥാർത്ഥ്യം: കുട്ടികളുടെ മേൽ നടക്കുന്ന ലൈംഗിക അധിക്ഷേപം മുതിർന്ന കുട്ടികളിലും സംഭവ്യമാണ്. യഥാർത്ഥത്തിൽ 2007 ലെ പഠനം വെളിപ്പെടുത്തിയത് കൗമാരത്തിനു തൊട്ടു മുമ്പുള്ള കുട്ടികളും കൗമാരപ്രായക്കാരും ആണ് ഏറ്റവും കൂടുതൽ അപകട സാദ്ധ്യതയുള്ളവർ എന്നത്രേ. കുട്ടികൾക്കു മേൽ നടന്നിട്ടുള്ള ആകെ അതിക്രമസംഭവങ്ങളിൽ 73 ശതമാനവും 11 നും 18 നും ഇടയ്ക്ക് പ്രായമുള്ള കുട്ടികളിൽ അത്രേ. 

കെട്ടുകഥ: ഇത്രയും വിജയിച്ച, കനിവുള്ള ഈ വ്യക്തി കുട്ടിയെ ലൈംഗികമായി അപമാനിക്കുന്നതിന് ഒരു തരത്തിലും സാദ്ധ്യതയില്ല. തീർച്ചയായും കുട്ടി അത് ഉണ്ടാക്കി പറയുന്നതാണ്.

യാഥാർത്ഥ്യം: കുട്ടികളെ അപമാനിക്കുന്ന ആളുകൾ മറ്റ് ആളുകളിൽ നിന്ന് ഏതെങ്കിലും തരത്തിൽ വിഭിന്നരായി കാണപ്പെടുകയില്ല. ലൈംഗിക കുറ്റവാളികളെ പറ്റി വിദഗ്ദ്ധ പഠനങ്ങൾ നടത്തിയിട്ടുള്ള, ലോകം മുഴുവൻ അറിയപ്പെടുന്ന സൈക്കോളജിസ്റ്റായ ഡോ അന്ന സി സോൾട്ടെർ (Dr Anna C Salter) എഴുതിയ പ്രിഡേറ്റേഴ്‌സ്: പീഡോഫൈൽസ്, റേപ്പിസ്റ്റ്‌സ്, ആൻഡ് അദർ സെക്‌സ് ഒഫൻഡേഴ്‌സ്  (Predators: Pedophiles, Rapists, And Other Sex Offenders) എന്ന പുസ്തകത്തിൽ അവർ പ്രസ്താവിക്കുന്നത് കുറ്റവാളികൾ ഒരിക്കലും നമ്മൾ സങ്കൽപ്പിക്കന്നതു പോലെ രാക്ഷസരൂപികൾ ആയിരിക്കുകയില്ല എന്നത്രേ. പലപ്പോഴും അവർ അങ്ങേയറ്റം 'മനം കവരുന്ന' സ്വഭാവം ഉള്ള 'എല്ലാവരാലും ഇഷ്ടപ്പെടുന്ന' ആളുകൾ ആയിരിക്കും. ചിലപ്പോൾ പൊതു ഇടങ്ങളിൽ അവർ അങ്ങേയറ്റം ചുമതലയുള്ള, മറ്റുള്ളവരോടു പരിഗണനയുള്ള മനോഭാവം പ്രദർശിപ്പിക്കുന്നവരും ആയേക്കാം, ഇതുമൂലം എല്ലാവർക്കും അവരെ ബഹുമാനിക്കുന്നത് എളുപ്പമായിരിക്കുകയും ചെയ്യും. മിയക്ക കുറ്റവാളികളും കുട്ടികളുമായി ഒരു ഐകമത്യം സ്ഥാപിക്കുന്നവരും അവരെ അധിക്ഷേപിക്കുന്നതിനു മുമ്പ് അവരുടെ വിശ്വാസം ആർജ്ജിച്ചെടുത്തവരും ആയിരിക്കും. ലൈംഗികമായി അധിക്ഷേപിപ്പിക്കപ്പെട്ടതിനെ കുറിച്ച് കുട്ടികൾ ഒരിക്കലും കള്ളം പറയുകയോ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയോ ചെയ്യില്ല. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org