പഠന വൈകല്യങ്ങൾ: കെട്ടുകഥകളും യാഥാർത്ഥ്യങ്ങളും
കെട്ടുകഥ: എല്ലാ പഠന വൈകല്യങ്ങളും ഒരേ പോല തന്നെയാണ്.
യാഥാർത്ഥ്യം: ഡിസ്‌ലെക്‌സിയ, ഡിസ്ഗ്രാഫിയ ഡിസ്‌കാൽക്കുലിയ, ഡിസ്പ്രാക്‌സിയ എന്നിങ്ങനെ ഒരു കൂട്ടം തകരാറുകൾ ഉൾക്കൊള്ളുന്ന ഒരു സങ്കീർണ്ണമായ അവസ്ഥയാണ് പഠന വൈകല്യങ്ങൾ എന്നത്. തകരാറിന്‍റേയും അതിന്‍റെ ലക്ഷണങ്ങളുടേയും തീവ്രത വ്യക്തിയിൽ നിന്നു വ്യക്തിയിലേക്ക് വ്യത്യസ്തമായിരിക്കും താനും.
കെട്ടുകഥ: പഠന വൈകല്യങ്ങൾ ഉള്ള കുട്ടികൾക്ക് ബുദ്ധിമാനം (ഐക്യു) കുറവായിരിക്കും.
യാഥാർത്ഥ്യം: പഠന വൈകല്യം എന്നത് ഒരു നാഡീവ്യൂഹ ബന്ധിത അവസ്ഥയാണ്, അതിനാൽ അത് ബുദ്ധിക്കുറവിന്‍റെ ഒരു ലക്ഷണമല്ല. യഥാർത്ഥത്തിൽ, പഠന വൈകല്യങ്ങൾ നേരിടുന്ന കുട്ടികൾക്ക് ശരാശരിയോ ശരാശരിയിലും മീതെയോ ഉള്ള ബുദ്ധി ഉണ്ട്.
കെട്ടുകഥ: എല്ലാ പഠന വൈകല്യങ്ങളും പ്രായപൂർത്തി അവസ്ഥ എത്തുന്നതോടെ ഭേദപ്പെടും.
യാഥാർത്ഥ്യം: ഏതാനും ചിലത് ഒഴിച്ചു നിർത്തിയാൽ, പഠന വൈകല്യങ്ങൾ സുഖപ്പെടുത്താൻ സാധിക്കുകയില്ല. ഇതിന്‍റെ അർത്ഥം കുട്ടികൾ വിജയം കൈവരിക്കില്ല എന്നല്ല. ശരിയായ പിന്തുണയോടെ, ബുദ്ധിമുട്ടുകൾ അതിജീവിക്കുന്ന രീതി കുട്ടികൾക്ക് അഭ്യസിക്കുവാൻ സാധിക്കും, തങ്ങളുടെ ജീവിതലക്ഷ്യം നേടുന്നതിലേക്ക് തങ്ങളുടെ പ്രഭാവം ഉപയോഗിക്കുവാന്‍ കഴിയുകയും ചെയ്യും.
കെട്ടുകഥ: പഠന വൈകല്യങ്ങൾ ഉള്ള കുട്ടികൾ എല്ലാവരും അലസരാണ്.
യാഥാർത്ഥ്യം: പഠന വൈകല്യങ്ങൾ അനുഭവിക്കുന്ന കുട്ടികൾ കൂടുതൽ ബുദ്ധിമുട്ടുന്നു, പക്ഷേ അവരുടെ പരിശ്രമങ്ങൾക്ക് ആവശ്യമുള്ളത്ര ഫലങ്ങൾ സിദ്ധിക്കുന്നില്ല. ഇക്കാരണം മൂലം, കുട്ടികൾ നിരുത്സാഹപ്പെട്ടു പോകുന്നു, അതിനാല്‍ അലസരാണ് എന്നു പുറമേക്ക് തോന്നിപ്പിക്കപ്പെടുകയും ചെയ്യുന്നു.
കെട്ടുകഥ: പഠന വൈകല്യങ്ങളും എഡിഎച്ച്ഡിയും പലപ്പോഴും സഹവർത്തിക്കുന്നു.
യാഥാർത്ഥ്യം: പഠന വൈകല്യങ്ങൾ അനുഭവിക്കുന്ന കുട്ടികളിൽ മൂന്നിലൊന്നു പേർക്ക് എഡിഎച്ച്ഡിയും കൂടി ഉണ്ടാകാം എന്നത് ഒരു യാഥാർത്ഥ്യമാണ്.