സവിശേഷാവശ്യങ്ങൾ ഉള്ള കൂടപ്പിറപ്പിന് ഒപ്പം വളരേണ്ടി വരുമ്പോഴുള്ള വെല്ലുവിളികൾ

അവർ അവഗണിക്കപ്പെടുന്നില്ല എന്ന് രക്ഷാകർത്താക്കൾക്ക് ഉറപ്പു വരുത്തുന്നതിന് സഹായകമാകുന്ന ചില വഴികൾ

മാനസിക രോഗം, പരിമിതി അല്ലെങ്കിൽ സവിശേഷ ആവശ്യം എന്നിവയിൽ ഏതെങ്കിലും അനുഭവിക്കുന്ന കൂടപ്പിറപ്പിന് ഒപ്പം വളരുന്ന കുട്ടികൾ വളരെ ചെറു പ്രായം മുതലേ തന്നെ തങ്ങളും കൂടപ്പിറപ്പും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് അവബോധം ഉള്ളവർ ആയിരിക്കും. അവർ കൂടുതൽ പ്രതികരണശേഷി ഉള്ളവരും തങ്ങളുടെ ചങ്ങാതിമാരേക്കാൾ കൂടുതൽ പാകത വന്നവരും തന്‍റെ കൂടപ്പിറപ്പിന് 'എല്ലാ പരിചരണവും ശ്രദ്ധയും ' കിട്ടുന്നു എന്നതിൽ അമർഷമുള്ളവരും ആയിരിക്കും.

ഒരു കൂടപ്പിറപ്പിന് സുഖമില്ല എങ്കില്‍......

  • സവിശേഷ ആവശ്യങ്ങൾ, പരിമിതി അല്ലെങ്കിൽ ചിരസ്ഥായിയായ രോഗം എന്നിവയിൽ ഏതെങ്കിലും ബാധിച്ച ഒരു കൂടപ്പിറപ്പുള്ള കുട്ടി താഴെ പറയുന്ന തോന്നലുകൾ അനുഭവിക്കുന്നുണ്ടാകാം:
  • തന്‍റെ കൂടപ്പിറപ്പിന് എന്തുകൊണ്ടാണ് കൂടുതൽ ശ്രദ്ധയും പരിചരണവും ലഭിക്കുന്നത് എന്നതു സംബന്ധിച്ച് കുട്ടിക്ക് നിശ്ചയമില്ലായ്മ തോന്നിയേക്കാം, കൂടപ്പിറപ്പിനോട് അമർഷവും തോന്നിയെന്നു വരാം
  • ഏകാന്തത അനുഭവപ്പെട്ടു എന്നോ അവഗണിക്കപ്പെട്ടു എന്ന തോന്നലും ഉളവായേക്കാം; സ്‌കൂളിലോ അയൽപക്കങ്ങളിലോ ചേർന്നു പോകുന്നതിന് ബുദ്ധിമുട്ടും അനുഭവിക്കുന്നുണ്ടാകാം.
  • ഈ അവസ്ഥയെ കുറിച്ച് അമ്പരപ്പും അനുഭവിക്കുന്നുണ്ടാകാം, അത് എങ്ങനെയാണ് തന്‍റെ കൂട്ടുകാരോട് വിശദീകരിക്കുക എന്നതു അറിയുന്നുമുണ്ടാകില്ല.
  • തന്നെയും രോഗം ബാധിച്ചേക്കാം എന്ന തോന്നൽ മൂലം വിഷമത അനുഭവിക്കുന്നുണ്ടാകം
  • കൂടുതൽ വൈകാരിക പാകത കൈവന്നിട്ടുണ്ടാകും, തന്‍റെ പ്രായത്തിലുള്ള മറ്റു കുട്ടികളേക്കാൾ കൂടുതൽ സ്വതന്ത്ര മനഃസ്ഥിതിയും ഉണ്ടാകും

മാതാപിതാക്കൾ ഈ അവസ്ഥ എങ്ങനെ കൈകാര്യം ചെയ്യും എന്നത്, ഭാഗികമായി കൂടപ്പിറപ്പ് എന്തു തരം മനോഭാവത്തോടെയാണ് വളർന്നു വരുന്നത് എന്നതിന് അനുസൃതമായിരിക്കും എന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഒരു മാതാവോ പിതാവോ എന്ന നിലയിൽ കൂടപ്പിറപ്പ് സമരസപ്പെട്ടു പോകുന്നതിനായി നിങ്ങൾക്കു ചെയ്യുവാൻ കഴിയുന്ന ചില കാര്യങ്ങൾ ഇവയാണ്:

രോഗത്തെ കുറിച്ചു സംസാരിക്കുക: നിങ്ങളുടെ കുട്ടിയോട് അതിന്‍റെ പ്രായത്തിന് അനുസൃതമായ രീതിയിൽ കൂടപ്പിറപ്പിന് ഉള്ള രോഗത്തിനെ പറ്റിയും ചില കാര്യങ്ങൾ ചെയ്യുന്നതിന് ആ കുട്ടിക്ക് സഹായം ആവശ്യമായി വന്നേക്കാം എന്നും പറയുക. സുഖമില്ലാത്ത കുട്ടിയെ പരിചരിക്കുന്നത് മാതാവിന്‍റേയോ പിതാവിന്‍റേയോ ചുമതലയാണ് എന്ന മട്ടിൽ അവതരിപ്പിക്കുന്നതിനു പകരം, സുഖമില്ലാത്ത കുട്ടിയെ പിന്തുണയ്‌ക്കേണ്ടത് മുഴുവൻ കുടുംബത്തിന്‍റേയും ചുമതലയാണ് എന്ന മട്ടിൽ അവതരിപ്പിക്കുക. രോഗത്തെ പറ്റി നിങ്ങൾക്കു തുറന്ന സംഭാഷണങ്ങൾ നടത്താം, കുടുംബം എന്ന ഘടകത്തിന് എന്താണ് ചെയ്യുവാൻ കഴിയുക എന്നും ചർച്ച ചെയ്യുകയും ആസൂത്രണം ചെയ്യുകയും ചെയ്യുക; ഓരോ വ്യക്തിക്കും എങ്ങനെയാണ് ഒറ്റയ്‌ക്കൊറ്റയ്ക്ക് സംഭാവന ചെയ്യാൻ കഴിയുക എന്നും കൂടി തീരുമാനിക്കുക.

രോഗത്തിന് എതിരെ നമ്മൾ എന്നതാണ് കാര്യം: പലപ്പോഴും, ഒരു കുട്ടി സുഖമുള്ള ആളും മറ്റൊരു കുട്ടി അങ്ങനെയല്ലാത്തതും ആയിരിക്കുന്ന ഒരു കുടുംബത്തിലെ അംഗങ്ങൾക്കിടയിലുള്ള പാരസ്പര്യത്തിന്‍റെ ക്രമരൂപം മാതാപിതാക്കൾക്കും മക്കൾക്കും ഇടയിലുള്ളത് എന്ന് ആയിരിക്കും; മാതാപിതാക്കളുടെ ശ്രദ്ധ ലഭിക്കുന്നതിനു വേണ്ടി കൂടപ്പിറപ്പിനോടു 'മത്സരിക്കുന്ന' ആൾ എന്ന നിലയിലാണ് സുഖമുള്ള കുട്ടി തന്നെത്തന്നെ സ്വയം കാണുന്നതും. കുട്ടിയോട് അവന്‍റെ/അവളുടെ കൂടപ്പിറപ്പ് എന്തു തരം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് എന്നും രോഗത്തിന്‍റെ പ്രഭാവം എന്താണെന്നും അത് തങ്ങൾക്ക് ഒരുമിച്ചു നേരിടാം എന്നും ഒരു മാതാവോ പിതാവോ എന്ന നിലയിൽ നിങ്ങൾക്ക് കുട്ടിയോട് പറയാവുന്നതാണ്.

കൂടപ്പിറപ്പിന്‍റെ പരിചരണത്തിൽ കുട്ടിയെ കൂടി ഉൾപ്പെടുത്തുക: ഒരു മാതാവോ പിതാവോ എന്ന നിലയ്ക്ക്, നിങ്ങൾക്ക് കുട്ടിയുടെ കൂടപ്പിറപ്പ് എന്തിലൂടെയാണു കടന്നു പോകുന്നത് എന്ന് മനസ്സിലാക്കി കൊടുക്കുക, അവനോടോ അല്ലെങ്കിൽ അവളോടോ അതു സംബന്ധിച്ച് സംവേദനക്ഷമത കാണിക്കുവാൻ ആവശ്യപ്പെടുകയും ചെയ്യുക. ഉദാഹരണത്തിന് ചില തരം വളർച്ചാ തകരാറുകൾ അനുഭവിക്കുന്ന കുട്ടികൾ ഉച്ചത്തിലുള്ള ശബ്ദങ്ങളോ സംഗീതമോ കേൾക്കുമ്പോൾ ആക്രമണ സ്വഭാവം പ്രദർശിപ്പിക്കാറുണ്ട്. അതുകൊണ്ട് നിങ്ങളുടെ കുട്ടിയോട് ശബ്ദം താഴ്ത്തി വയ്ക്കുന്നതിന് ആവശ്യപ്പെടുന്നതിനു പകരം, നിങ്ങൾക്ക് മറ്റൊരു രീതി സ്വീകരിക്കാം, എന്തുകൊണ്ട് എന്ന് വ്യക്തമായി പറയാം: "നിന്‍റെ സഹോദരന്/സഹോദരിക്ക് ഉച്ചത്തിലുള്ള സംഗീതം പിരിമുറുക്കം സൃഷ്ടിച്ചേക്കാം, അതുകൊണ്ട് നിനക്ക് ഇയർഫോണുകൾ ഉപയോഗിക്കുവാൻ കഴിയുമോ?" ഇങ്ങനെയാകുമ്പോൾ കൂടപ്പിറപ്പിന്‍റെ രോഗം മൂലമാണ് നിങ്ങൾ അവനോടോ അവളോടോ എന്തെങ്കിലും മാറ്റം വരുത്തുവാൻ ആവശ്യപ്പെടുന്നത് എന്ന് കുട്ടിക്ക് മനസ്സിലാകും.

കൂടപ്പിറപ്പിന്‍റെ പരിചരണത്തിൽ കുട്ടിയേയും കൂടി ഉൾപ്പെടുത്തുക: കൂടപ്പിറപ്പ് മരുന്നു കഴിക്കുന്നതിന് അവനെ അല്ലെങ്കിൽ അവളെ ഓർമ്മിപ്പിക്കണം, ആ കുട്ടിക്ക് ഒപ്പം ആഹാരം കഴിക്കണം, ആ കുട്ടിക്ക് ഒപ്പം കളിക്കണം എന്ന് കുട്ടിയോടു ആവശ്യപ്പെടാം. സഹോദരനോ സഹോദരിയോ നീട്ടുന്ന സഹായം കുട്ടിക്ക് മാനസിക പിരിമുറുക്കത്തിനു കാരണം ആകുന്നുണ്ടോ എന്ന് നിശ്ചിത ഇടവേളകളിൽ നിങ്ങൾക്കു പരിശോധിക്കുകയും ആവാം. 

രണ്ടു കുട്ടികളുടേയും ആവശ്യങ്ങൾ അംഗീകരിക്കുക:  നിങ്ങളുടെ അസുഖമില്ലാത്ത കുട്ടിയോടും സംസാരിക്കുന്നുണ്ട് എന്നത് ഉറപ്പാക്കുക, പ്രത്യേകിച്ചും കുട്ടിയുടെ കൂടപ്പിറപ്പ് നിങ്ങളുടെ കൂടുതൽ സമയം ആവശ്യപ്പെടുന്നു എന്നുള്ളപ്പോൾ. സുഖമില്ലാത്ത കുട്ടിയെ സംബന്ധിച്ച് എന്തെങ്കിലും അടിയന്തിരാവശ്യം ഉണ്ട്, ആ കുട്ടിയെ ആശുപത്രിയിൽ എത്തിക്കേണ്ടതുണ്ട് എന്ന് ഉള്ളപ്പോൾ കുട്ടിയുടെ കൂടപ്പിറപ്പിന് ഒരു പൊട്ടിയ കളിപ്പാട്ടം ഉണ്ട് എങ്കിൽ സുഖമില്ലാത്ത കുട്ടിയുടെ അവസ്ഥയാണ് കൂടുതൽ ഗുരുതരം. പക്ഷേ രോഗമുള്ള കുട്ടിയുടെ കൂടപ്പിറപ്പ് എന്തിലൂടെയാണ് കടന്നു പോകുന്നത് എന്ന് അംഗീകരിക്കുവാൻ കൂടി ഒരു നിമിഷം എടുക്കുക, അടിയന്തിരാവശ്യം കഴിഞ്ഞാൽ ഉടൻ തന്നെ അതിലേക്കു മടങ്ങി വരാനുള്ള നിങ്ങളുടെ ഉദ്ദേശം കുട്ടിയോടു പങ്കു വയ്ക്കുകയും ചെയ്യുക. 

ആശയവിനിമയ മാർഗ്ഗങ്ങൾ തുറന്നു വയ്ക്കുക, ഒന്നിച്ച് ഗുണകരമായി സമയം ചെലവഴിക്കുക: കുട്ടികളിൽ ഒരാൾക്കു പ്രത്യേക ആവശ്യങ്ങൾ ഉള്ളപ്പോൾ, രണ്ടു കുട്ടികൾക്കും വേണ്ടി തുല്യ സമയം നീക്കിവയ്ക്കുവാൻ ചിലപ്പോൾ മാതാപിതാക്കൾക്കു കഴിഞ്ഞെന്നു വരില്ല. നിങ്ങൾക്കു ചെയ്യുവാൻ കഴിയുന്ന കാര്യം സുഖമുള്ള കുട്ടിയോടൊത്ത് ഗുണകരമായ സമയം ചെലവഴിക്കുക എന്നതാണ്. ആ കുട്ടിയുടെ അടുത്ത് പതിവായി നിങ്ങൾ എത്തുന്നുണ്ട് എന്ന് നിങ്ങൾ ഉറപ്പു വരുത്തേണ്ടതുണ്ട്. നിങ്ങൾക്കോ നിങ്ങളുടെ പങ്കാളിക്കോ കുട്ടിയുമായി ഇടയ്ക്ക് തടസ്സമില്ലാതെ സമയം (തല ചീകി കൊടുക്കൽ, സ്‌കൂളിൽ പോകാൻ ഒരുങ്ങൽ അല്ലെങ്കിൽ കിടക്കുന്നതിനു മുമ്പുള്ള കഥാവായനാസമയം) ചെലവഴിക്കാം, ആ സമയത്ത് പങ്കാളി പ്രത്യേക ആവശ്യങ്ങളുള്ള കുട്ടിയുടെ കാര്യങ്ങൾ ചെയ്യുകയും ആകാം. ബോഡ് ഗെയിമുകൾ അല്ലെങ്കിൽ കുട്ടി ആസ്വദിക്കുന്ന മറ്റു പ്രവർത്തനങ്ങൾ എന്നിവയിലൂടെ നിങ്ങൾക്ക് കുട്ടിയുമായി ബന്ധപ്പെടാം; ഇത് മഞ്ഞുരുകുന്നതിനും കുട്ടി നിങ്ങളോട് സംസാരിക്കുന്നതിനും ഇട വരുത്തും.

സമൂഹ ദുഷ്പേര് അഥവാ അപമാനം എന്ന മനോഭാവം കൈകാര്യം ചെയ്യുന്നതിന് അവരെ സഹായിക്കുക: സവിശേഷ ആവശ്യങ്ങൾ ഉള്ള കൂടപ്പിറപ്പ് ഉള്ള കുട്ടികളെ ഈ അപമാന മനോഭാവം പരോക്ഷമായി ബാധിക്കുന്നു - തങ്ങളുടെ പ്രായത്തിലുള്ള കുട്ടികളുടെ ഒപ്പം ഇടപഴകുമ്പോൾ പ്രത്യേകിച്ചും കുട്ടിയുടെ സുഹൃത്തുക്കളോ സഹപാഠികളോ പരിഹസിക്കുകയോ, തന്‍റെ കൂടപ്പിറപ്പിനെ പറ്റി നിസ്സാരമായി സംസാരിക്കുകയോ ചെയ്യുമ്പോൾ, അവരുടെ കൂടെ ചേരണം എന്ന ആവശ്യത്തിനും (അതിലൂടെ അവരുടെ ചങ്ങാതിക്കൂട്ടത്തിൽ കുട്ടി അംഗീകരിക്കപ്പെടുന്നു) കൂടപ്പിറപ്പിനെ പരിപാലിക്കണം എന്ന ആഗ്രഹത്തിനും ഇടയിൽ പെട്ട് കുട്ടി വലിച്ചു കീറപ്പെടുന്നു. കൂടപ്പിറപ്പിനെ കൂടി കളികളിൽ ചേർക്കണം എന്നു മാതാപിതാക്കൾ ആവശ്യപ്പെടുമ്പോൾ ആ അവസ്ഥ കൂടുതൽ മാനസിക പിരിമുറുക്കം സൃഷ്ടിക്കുന്ന ഒന്നായി മാറുകയും ചെയ്യുന്നു. 

പകരം നിങ്ങൾക്ക് എന്താണു ചെയ്യുവാൻ കഴിയുക? കുടപ്പിറപ്പിനോടോ അതേ അവസ്ഥയുള്ള മറ്റൊരാളിനോടോ കൂടുതൽ സംവേദനക്ഷമത കാണിക്കുവാൻ അവരോടു പറയാം - "നമ്മൾ അവരെ ചീത്ത വിളിക്കുകയോ അതല്ലെങ്കിൽ അവരെ പരിഹസിക്കുകയോ ചെയ്യുന്നില്ല," എന്ന് നിങ്ങൾക്ക് കുട്ടിയോടു പറയാമല്ലോ.

ആവശ്യമുള്ള പക്ഷം കുട്ടിയോട് പിന്തുണ തേടുക: മക്കളെ വളർത്തുക എന്നുള്ളത് എളുപ്പമുള്ള കാര്യമല്ല, അത്ര നല്ല ആരോഗ്യമില്ലാത്ത കുട്ടി കൂടി ഉണ്ടെങ്കിൽ അതു കൂടുതൽ കഠിനതരവുമാണ്. നിങ്ങളെ സ്വയം പരിചരിക്കുന്നതിനുള്ള നിങ്ങളുടെ സ്വന്തം വഴികൾ തിരിച്ചറിയുക, പിന്തുണയ്ക്കുള്ള സംവിധാനങ്ങൾ അന്വേഷിക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് നിങ്ങൾ നിങ്ങളുടെ സ്വന്തം മാനസിക പിരിമുറുക്കം നിങ്ങളുടെ കുട്ടികളിലേക്കു പകരുന്നില്ല എന്നത് ഉറപ്പാക്കുകയും അവരെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പരിചരിക്കുന്നതിന് നിങ്ങളെ സഹായിക്കുകയും ചെയ്യും.

ആപൽ സൂചകങ്ങളായ ചെങ്കൊടികളെ കുറിച്ച് എപ്പോഴും ജാഗരൂകരായിരിക്കുക: നിങ്ങളുടെ മക്കളിൽ ഒരാൾക്ക് മാനസിക രോഗം ഉണ്ടെങ്കിൽ, ആ കുട്ടിയുടെ കൂടപ്പിറപ്പിനു മാനസിക രോഗം വരുന്നതിനുള്ള സാദ്ധ്യത, ജനിതകപരമായി ജനസംഖ്യയുടെ ബാക്കി ആളുകള്‍ക്ക് ഉള്ള തിനേക്കാൾ കൂടുതൽ ആയിരിക്കും. കുട്ടിയിൽ തന്‍റെ കൂടപ്പിറപ്പിന്‍റെ ഏതെങ്കിലും ലക്ഷണങ്ങൾ നിങ്ങൾ ശ്രദ്ധിക്കുന്നു എങ്കിൽ, ഉടനേ തന്നെ സഹായം തേടുക. മറ്റു ആപൽ സൂചക ചെങ്കൊടികളിൽ ഇവ ഉൾപ്പെടുന്നു: പെരുമാറ്റത്തിൽ പെട്ടുന്നുണ്ടാകുന്ന വ്യതിയാനം, നീണ്ടുനിൽക്കുന്ന കോപമോ സങ്കടമോ, കുടുംബത്തിൽ നിന്നും കൂട്ടുകാരിൽ നിന്നും ഉള്ള പിൻവലിയൽ, സ്‌കൂളിൽ പോകാനുള്ള വിസമ്മതം, പദാർത്ഥ ദുരുപയോഗം. ഇങ്ങനെയുള്ള ഏതെങ്കിലും ലക്ഷണങ്ങള്‍ നിങ്ങളുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ, കഴിയുന്നത്ര വേഗം നിങ്ങൾ ഒരു വിദഗ്ദ്ധ സഹായം തേടേണ്ടതുണ്ട്.

അവലംബം:

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org