എന്‍റെ പരിശോധനാഫലം കോവിഡ്-19 പോസിറ്റീവ് ആയി, ആളുകൾ എന്‍റെ രോഗനിർണ്ണയത്തെ കുറ്റപ്പെടുത്തി

എന്‍റെ പരിശോധനാഫലം കോവിഡ്-19 പോസിറ്റീവ് ആയി, ആളുകൾ എന്‍റെ രോഗനിർണ്ണയത്തെ കുറ്റപ്പെടുത്തി

സാമൂഹിക ദുഷ്‌കീർത്തി, കോവിഡ് -19 ലക്ഷണങ്ങൾ സമ്മതിച്ചു കൊടുക്കുന്നത് ആളുകൾക്ക് ബുദ്ധിമുട്ടാക്കി തീർക്കുന്നു

അതെല്ലാം ആരംഭിച്ചത്, മാർച്ച് 9, 2020 നാണ്, സ്വിറ്റ്‌സർലൻഡിൽ നിന്ന് ഫ്രാൻസ് വഴി ഞാൻ ഇന്ത്യയിലേക്കു മടങ്ങിയെത്തിയതു മുതൽ. ആ സമയത്ത് ലോക്ഡൗൺ ഉണ്ടായിരുന്നില്ല, ഇന്ത്യയ്ക്കു പുറത്തു നിന്നു വരുന്നവർക്കായി രോഗവ്യാപനം തടയുന്നതിനുള്ള സ്വയം - ഏകാന്തവാസ നിയമങ്ങളും - സെൽഫ് ക്വാറന്‍റൈന്‍ നിയമങ്ങൾ - ഉണ്ടായിരുന്നില്ല. എയർപോർട്ടിൽ വച്ച് എനിക്ക് കോവിഡ് -19 പരിശോധന നടത്തിയില്ല, ഒരു പ്രത്യേക പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നു വരുന്നവരെ മാത്രമേ പരിശോധിക്കേണ്ടതുള്ളു എന്നായിരുന്നു അന്ന ഉണ്ടായിരു്ന്ന നിയമങ്ങൾ; സ്വിറ്റ്‌സർലൻഡ് ഈ പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല.

ഒരു ചുമയോ പനിയോ പോലെ രോഗപ്പകർച്ച സാധൂകരിക്കുന്ന എന്തെങ്കിലും ലക്ഷണങ്ങൾ എനിക്ക് ഉണ്ടായിരുന്നില്ല; പക്ഷേ എനിക്കു വല്ലാത്ത മാനസികത്തകർച്ച അനുഭവപ്പെട്ടതിനാൽ പരിശോധന നടത്തണം എന്നു ഞാൻ ആഗ്രഹിച്ചു. തിരികെയെത്തി നാലഞ്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ മണവും രുചിയും ഇല്ലായ്മ അനുഭവപ്പെട്ടു തുടങ്ങി, പക്ഷേ അന്ന് ഇത് അറിയപ്പെടുന്ന ഒരു ലക്ഷണം ആയിരുന്നില്ല.

പിന്തുടരേണ്ടതായ ആചാര്യമര്യാദസംഹിതകളെ -പ്രോട്ടോക്കോൾ - കുറിച്ച് എനിക്ക് ഉറപ്പൊന്നും ഉണ്ടായിരുന്നില്ല, അതിനാൽ ജനറൽ ഫിസീഷ്യനോട് അതേ കുറിച്ചു ചോദിക്കുന്നതാണ് ഏറ്റവും ഉചിതം എന്ന് എനിക്കു തോന്നി. ആദ്യം പരിശോധന നടത്തുന്നതിന് എനിക്ക് അനുവാദം കിട്ടിയില്ലെങ്കിലും, രാജ്യങ്ങളുടെ പട്ടികയിൽ സ്വിറ്റ്‌സർലൻഡ് കൂടി കൂട്ടിച്ചേർക്കപ്പെട്ടതോടെ, എനിക്ക് പരിശോധന നടത്താൻ കഴിഞ്ഞു - എന്‍റെ പരിശോധനാഫലം കോവിഡ് -19 പോസിറ്റീവ് ആണ് എന്നു തെളിഞ്ഞു. ഞാൻ തകർന്നു പോയി, എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന് എനിക്കറിയില്ലായിരുന്നു. എന്നെ സംബന്ധിച്ച് അത് ഭയപ്പെടുത്തുന്ന സമയമായിരുന്നു, 'ഞാൻ കാരണം ആരെങ്കിലും മരിക്കാനിടയാകുമോ ?', 'തങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് ഈ ഡോക്ടർമാർക്ക് അറിയാമായിരിക്കുമോ അതോ രക്ഷപ്പെടാൻ മാർഗ്ഗമില്ലാത്ത വിധത്തിൽ ഞാൻ കുടുങ്ങിപ്പോയോ?', ' ഇതിന് എന്നെ കൊല്ലുവാൻ കഴിയുമോ ?' തുടങ്ങിയ പലവിധ ചിന്തകൾ എനിക്കുണ്ടായി.

എന്‍റെ പരിശോധനാഫലം ലഭിച്ച അതേ ദിവസം തന്നെ ബ്രഹത് ബംഗളുരു മഹാനഗര പാലികെ (ബിബിഎംപി, ബംഗളുരുവിന്‍റെ മുനിസിപ്പൽ കോർപ്പറേഷൻ) യുടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്‍റെ വീട്ടിൽ വന്നു, എന്‍റെ വീട്ടുടമസ്ഥനോട് എന്‍റെ അവസ്ഥയെ കുറിച്ച് അറിയിച്ചു. ഉടനേ തന്നെ മുഴുവൻ അയൽപക്കവും അറിഞ്ഞു, അവർ എന്‍റെ വീടിന്‍റെ നേരേ കൈചൂണ്ടി ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. പിന്നീട് എന്നെ ഐസലേഷനിലേക്കു മാറ്റി.

മാറി പാർക്കൽ (ഐസലേഷൻ) കാലത്ത്

മാറ്റി പാർപ്പിക്കുന്നതിനു തീരുമാനിച്ചിരുന്ന സ്ഥലത്തേക്ക് എത്തിയപ്പോൾ, ഞാൻ വല്ലാതെ പരിഭ്രമിച്ചു. അവിടെ ഞാൻ ഒറ്റയ്ക്കായിരുന്നു, എനിക്ക് മാനസിക പിരിമുറുക്കവും കരുതലില്ലായ്മയും അനുഭവപ്പെട്ടു. പൂർണ്ണമായും ഒഴിഞ്ഞു കിടക്കുന്ന നിരനിരയായിട്ടുള്ള മുറികൾ ആയിരുന്നു അവിടെയുള്ളത്, ദിവസത്തിന്‍റെ മുക്കാൽ ഭാഗവും ഞാൻ അവിടെ ഒറ്റയ്ക്കായിരുന്നു താനും. ഓരോ രണ്ടു മണിക്കൂറിനിടയ്ക്കും ഒരു വാർഡ് ബോയിയോ ഡോക്ടറോ മാത്രം എന്നെ പരിശോധിക്കുവാനായി വരുമായിരുന്നു. അങ്ങേയറ്റത്തെ പരിഭ്രമത്തിന്റേയും കരുതലില്ലായ്മയുടേയും ആ മണിക്കൂറുകളിൽ, വിശ്വസിക്കാവുന്നവർ എന്നു ഞാൻ കരുതുന്ന ചിലർക്ക് ചില ശബ്ദസന്ദേശങ്ങൾ അയച്ചു. പിന്നീട് ഏതോ ചില വാട്ട്‌സാപ്പ് ഗ്രൂപ്പുകളിൽ ഞാൻ തന്നെ അതു കണ്ടെത്തുന്നതിന് ഇടയായി. എനിക്ക് അവ പൂർണ്ണമായും ഞെട്ടിപ്പിക്കുന്നതായും ഞാൻ ചതിക്കപ്പെട്ടതായും അനുഭവപ്പെട്ടു.

അധികാരപ്പെട്ടവർ ആരോഗ്യ പ്രോട്ടോക്കോളുകൾ രൂപപ്പെടുത്തുന്നതിനു വേണ്ടി ശ്രമിച്ചുകൊണ്ടിരുന്ന തുടക്ക കാലങ്ങളിൽ ആകെ ആശയക്കുഴപ്പം ആയിരുന്നു. അതുകൊണ്ട് അവസാനത്തെ കുറച്ചു ദിവസങ്ങളിൽ ഞാൻ കണ്ടിട്ടുള്ള ആളുകളെ പിന്തുടരുന്നതിന് അവർ ശ്രമിച്ചു തുടങ്ങും എന്ന് പറഞ്ഞപ്പോൾ, അത് എത്രത്തോളം പ്രയോജനപ്രദമായി കലാശിക്കും എന്ന് എനിക്ക് സംശയമായിരുന്നു - സുഹൃത്തുക്കളേയും കുടുംബത്തേയും ഞാൻ സ്വയം അറിയിക്കുന്നതിന് ആഗ്രഹിച്ചു.

ഞാൻ കോവിഡ് -19 ന് പോസിറ്റീവായി എന്ന് ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തു. എന്നെ കണ്ടിട്ടുള്ളവർ താന്താങ്ങളുടെ അപ്പുപ്പൻ - അമ്മൂമ്മമാരേയോ മുതിർന്ന ബന്ധുജനങ്ങളേയോ കാണാൻ പോകരുത് എന്ന് ഞാൻ ആഹ്വാനം ചെയ്തു. എനിക്കു കിട്ടിയ മിയ്ക്കവാറും പ്രതികരണങ്ങളും പിന്തുണയ്ക്കുന്നത് ആയിരുന്നെങ്കിലും എന്‍റെ രോഗനിർണ്ണയം സംബന്ധിച്ച് എന്നെ കുറ്റപ്പെടുത്തിയ, 'കഠിനഹൃദയമുള്ള കൊലപാതകി ' എന്നു വരെ എന്നെ വിശേഷിപ്പിച്ച, എന്നെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട, വെറുപ്പു സന്ദേശങ്ങളും അവയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.

സാമൂഹിക ദുഷ്‌കീർത്തി അഥവാ കളങ്കം

അനിശ്ചിതമായി തുടർന്ന മറ്റൊരു സംഭവം കൂടി ഉണ്ടായിരുന്നു. ഒരു രാത്രിയിൽ, എനിക്ക് അറിയാമായിരുന്ന ഒരാളിൽ നിന്ന് രാത്രി ഒരു മണിക്ക് എനിക്ക് വിഡിയോ കോൾ ലഭിച്ചു. ആ വ്യക്തി ചോദിച്ചു, 'നിങ്ങളുടെ മുറിയിൽ എന്താണ് ഇരുട്ട് ? ദയവായി ലൈറ്റുകൾ ഇടൂ - ഒരു കൊറോണ രോഗി കാഴ്ച്ചയിൽ എങ്ങനെയുണ്ടാകും എന്ന് എനിക്കൊന്നു കാണണം.' എനിക്ക് ഇത് ഭീതിദമായി തോന്നി, അതിനു ശേഷം ആ രാത്രി മുഴുവനും എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. കോവിഡ്-19 പോസിറ്റീവായ ആരെയെങ്കിലും നിങ്ങൾക്ക് അറിയാമെങ്കിൽ, ഇത് നിസ്സാരമായി കണക്കാക്കരുത് എന്ന് ഞാൻ നിങ്ങളോട് ഉത്‌ബോധിപ്പിക്കുകയാണ്, വൈറസ് മൂലമുണ്ടായ മരണങ്ങളുടെ എണ്ണത്തെ കുറിച്ച് സംസാരിക്കുകയുമരുത്. നിങ്ങൾ അവർക്ക് പിന്തുണ കൊടുക്കുക.യും അവരോട് തന്മയീഭാവം കാണിക്കുകയും ചെയ്യേണ്ട സമയമാണ് ഇത്.

നിങ്ങൾ ഈ അവസ്ഥയിൽ ആയിരിക്കുമ്പോൾ പരിഭ്രാന്തിയുടെ വിവിധ ആവൃത്തികളിലൂടെ കടന്നു പോകുന്നത് സ്വാഭാവികമാണ്, നിങ്ങളിലേക്ക് എത്തിച്ചേരുന്നവരുടെ പരിഭ്രമം മൂലവും ഇത് ഉത്തേജിക്കപ്പെടാം. ഞാൻ ഏകാന്തവാസത്തിൽ പ്രവേശിക്കുന്നതു വരെ എന്‍റെ തന്നെ ആരോഗ്യത്തെ കുറിച്ചു ഞാൻ ഒട്ടും തന്നെ അസ്വസ്ഥതപ്പെട്ടിരുന്നില്ല, ഏകാന്തവാസത്തിൽ പ്രവേശിച്ചപ്പോഴാകട്ടെ, പുറത്തെ ലോകത്ത് എന്തു സംഭവിക്കുന്നു എന്നതിനെ കുറിച്ച് എനിക്കു മാനസിക പിരിമുറുക്കം അനുഭവപ്പെടാൻ തുടങ്ങി. വെറുപ്പിക്കുന്ന സന്ദേശങ്ങൾ വായിക്കുന്നതും എന്‍റെ മേൽനോട്ടം വഹിക്കുന്ന സംഘത്തോട് സംസാരിച്ചുകൊണ്ടു മണിക്കൂറുകൾ തന്നെ ചെലവഴിക്കുന്നതും ഒന്നും സഹായകമായില്ല. ഇതെല്ലാം എന്നെ വിഷാദത്തിലാഴ്ത്താൻ തുടങ്ങി, എനിക്ക് തലവേദനകളും തൊണ്ടവേദനയും ഉണ്ടാകാൻ തുടങ്ങി. ഇവയിൽ നിന്നെല്ലാം ഞാൻ എന്നെത്തന്നെ വിച്ഛേദിക്കേണ്ടതുണ്ട് എന്ന് പിന്നീട് സ്വയം തിരിച്ചറിഞ്ഞു.

എന്‍റെ ബുദ്ധിമുട്ടുകളുടെ പട്ടിക അധികരിക്കത്തക്ക വിധം, അധികാരികൾ എന്‍റെ വീട്ടുടമസ്ഥനെ അറിയിച്ചതു മുതൽ, അയാൾ പരിഭ്രമിക്കാൻ തുടങ്ങി, ഞാൻ മറ്റൊരു വീട് നോക്കേണ്ടി വരും എന്ന് അയാൾ സൂചിപ്പിക്കാനും തുടങ്ങി. ഇത്തരം പല സംഭവങ്ങളുടെ സഞ്ചയത്തിന്‍റെ പ്രഭാവം എനിക്ക് എന്നെ കുറിച്ചു നാണക്കേടു തോന്നിപ്പിച്ചു തുടങ്ങി. ഇത് വിചിത്രമാണ്, കാരണം നമ്മൾ സംസാരിക്കുന്നത് വൈറസിനെ കുറിച്ചാണ് - അതിൽ സദാചാരത്തിന്‍റെ ഒരു ഘടകവും ഉൾപ്പെട്ടിട്ടില്ല. എങ്കിലും, നമ്മൾ പരസ്പരം ഓരോരുത്തരേയും വെറുപ്പു കൊണ്ട് ലക്ഷ്യം വയ്ക്കുന്നതിന് ശീലിച്ചു കഴിഞ്ഞു. അതുകൊണ്ടാണ് ഞാൻ ഇവിടെ എന്‍റെ അനുഭവം പങ്കു വയ്ക്കുന്നതിന് ആഗ്രഹിച്ചത് - മാനസികാരോഗ്യം ഇപ്പോൾ വളരെ പ്രധാനമാണ്, ആളുകളിൽ നമ്മൾ നാണക്കേടു തോന്നിപ്പിക്കുന്നവെങ്കിൽ, നമ്മൾ ആരേയും സഹായിക്കുന്നില്ല.

ശാരീരികാരോഗ്യത്തിലുള്ള ഭീഷണി കൂടാതെ, നമ്മൾ സാമ്പത്തിക തകർച്ചയും അഭിമുഖീകരിക്കുന്നുണ്ട്. ഇതിന്‍റെയെല്ലാം മുകളിലായി ഒരു വൈകാരികമോ മാനസികമായോ ആയ ഭീഷണി കൂടി കൂട്ടിച്ചേർക്കുന്നത് ആരെയെങ്കിലും സഹായിക്കുമോ? നിങ്ങളുടെ ആശങ്കകൾ പോരാതെ, ഉദ്യോഗസ്ഥർ താന്താങ്ങളുടെ ജോലികൾ ചെയ്യും എന്നു നമ്മൾ വിശ്വസിക്കേണ്ടതുണ്ട്, നിങ്ങളെ സ്വയവും നിങ്ങളുടെ കുടുംബത്തേയും പരിചരിക്കുകയും ചെയ്യുന്നുണ്ട് എന്ന് ഉറപ്പിക്കുകയും ചെയ്യുക. ഇപ്പോൾ പ്രോട്ടോക്കോളുകൾ സങ്കീർണ്ണവും പലപ്പോഴും സാവകാശവും ആയിരിക്കാം, പക്ഷേ ആരോഗ്യപ്രവർത്തകരുടേയും ഉദ്യോഗസ്ഥരുടേയും വിവിധ സംഘങ്ങൾ അവരെക്കൊണ്ട് കഴിയുന്ന ഏറ്റവും നല്ല പ്രവർത്തനം കാഴ്ച്ച വയ്ക്കുന്നുണ്ട്.

എന്‍റെ ഏകാന്തവാസ കാലം അവസാനിച്ചു, ഞാൻ കോവിഡ്-19 ൽ നിന്നു സുഖം പ്രാപിക്കുകയും ചെയ്തു. നമ്മൾ കനിവിന്‍റെ മഹത്തായ പ്രവർത്തനങ്ങൾ എല്ലായിടത്തും ദർശിക്കുമ്പോൾ, 'ഞങ്ങളും നിങ്ങളും' അവസ്ഥ പോലെ

വളരെയധികം കയ്പ്പും കൂടി അതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ മനോഭാവം ആരോഗ്യപരിപാലക പ്രവർത്തകർകരുടെ ജീവിതങ്ങൾ ഒട്ടും തന്നെ എളുപ്പമാക്കി തീർക്കുന്നില്ല. നമ്മൾ തെറ്റാണ് ചെയ്യുന്നത് എന്ന് നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു, ഈ ആപൽസന്ധി തരണം ചെയ്യുന്നതിനായി നമ്മൾ ഒന്നിച്ചു പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

വൈറ്റ് സ്വാൻ ഫൗണ്ടേഷനോടു പറഞ്ഞത് അതേപടി എഴുതിയിരിക്കുകയാണ്. . അജ്ഞാതനാമാവ് ആയിരിക്കുന്നതിനാണ് ആഖ്യാതാവ് ഇഷ്ടപ്പെടുന്നത്.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org