സ്ഥലംമാറ്റത്തിന് അപ്പുറം: കുടിയേറ്റത്തിന്‍റെ വൈകാരിക പ്രഭാവം അംഗീകരിക്കുക

സ്ഥലംമാറ്റം നിങ്ങളുടെ മാനസികാരോഗ്യത്തിൽ പ്രഭാവം ചെലുത്തിയെന്നു വരാം, പക്ഷേ തൃപ്തികരമായി അതു നേരിടുന്നതിന് തയ്യാറെടുപ്പ് നിങ്ങളെ സഹായിക്കും

ഒരു പുതിയ നഗരത്തിലേക്കു താമസം മാറുന്നത് വളരെ ആവേശം ഉണർത്തുന്നത് ആകാം - ഒരു പുതിയ ജോലി, ഒരു പുതിയ ജീവിതം, ഒരു പുതിയ വീട് എന്നിവയെ കുറിച്ചുള്ള പ്രത്യാശ. എങ്കില്‍ കൂടിയും അത് മാനസിക പിരിമുറുക്കം സൃഷ്ടിക്കുന്ന ഒന്ന് ആയേക്കാം - ഒരു പുതിയ നഗരത്തിന്‍റെ ഏകാന്തതയ്ക്കായി, നിങ്ങൾക്ക് യാതൊരു തരത്തിലുമുള്ള പിന്തുണ സംവിധാനവും ഇല്ലാത്ത, ഒന്നുമില്ലായ്മയിൽ നിന്ന് നിങ്ങൾ എല്ലാം ആദ്യം മുതൽ ഒന്നേ എന്ന് തുടങ്ങേണ്ട ഒരു ഇടത്തേയ്ക്ക്, അതുവരെ സൗകര്യപ്രദവും പരിചിതവും ആയിരുന്ന എല്ലാം ഉപേക്ഷിച്ചു പോകുക എന്ന ആ ആശയം. ഇത് ഒരു വ്യക്തിയുടെ മാനസിക സ്വാസ്ഥ്യത്തിൽ പ്രഭാവം ചെലുത്തുമോ?

‌രാജ്യത്തിനകത്തു തന്നെ മാറി താമസിക്കുന്നതു  പോലും എന്തുകൊണ്ടാണ് മാനസിക പിരിമുറുക്കം സൃഷ്ടിക്കുവാൻ ഇടയുള്ളത് ആയിത്തീരുന്നത്  എന്നും എങ്ങനെയാണ് ഒരാൾക്ക് അതിനു വേണ്ടി തയ്യാറെടുക്കുവാൻ കഴിയുക എന്നും ബംഗളുരുവിലെ സക്ര വേൾഡ് ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് ഡോ. സബീന റാവു, വൈറ്റ്‌ സ്വാൻ ഫൗണ്ടേഷനിൽ നിന്നുള്ള ശ്രീരഞ്ജിത ജ്യൂർക്കർ നോടു സംസാരിച്ചു.

മാനസിക പിരിമുറുക്കം സൃഷ്ടിക്കുന്ന ഒന്ന് എന്ന നിലയ്‌ക്കോ വൈകാരികമായി നമ്മെ ബാധിക്കുന്ന ഒന്ന് എന്ന നിലിയലോ നമ്മൾ ഒരിക്കലും കുടിയേറ്റത്തെ പറ്റി ചിന്തിക്കുന്നില്ല. ഇത് ശരിയാണോ?

പ്രായോഗിക നിലപാടിൽ നിന്നുകൊണ്ടാണ് ആളുകൾ കുടിയേറ്റത്തെ വീക്ഷിക്കുന്നത് എന്ന് എനിക്കു തോന്നുന്നു - തങ്ങൾ ജീവിക്കുന്ന സമൂഹത്തിലേക്കും തങ്ങൾ ഇപ്പോൾ ആശ്രയപ്പെട്ടിരിക്കുന്ന സാമൂഹിക ഘടനകളിലേയ്ക്കും നമ്മൾ എത്രമാത്രം മുതൽ മുടക്കിയിട്ടുണ്ട്, എന്നുള്ളതിനെ പറ്റി ചിന്തിക്കാതെ, പ്രായോഗികമായ സ്ഥലം മാറ്റം എന്ന നിലയിലാണ് അവർ അതു കാണുന്നത്. ഒരു ഭാര്യയോ ഭർത്താവോ അതല്ലെങ്കിൽ ഒരു മാതാവോ പിതാവോ തന്‍റെ പങ്കാളിക്ക് ഒപ്പമോ മകന് ഒപ്പമോ കഴിയുന്നതിനായി നഗരത്തിലേക്കു മാറി താമസിക്കുകയും അവിടെ അവര്‍ക്കു ജോലി ഇല്ലാതാകുകയും ചെയ്യുന്ന അവസ്ഥയിൽ മാനസിക പിരിമുറുക്കം വളരെ കൂടുതലാണ്. എല്ലാവരും കരുതുന്നത് അത് കൂടുതൽ മേന്മയ്ക്കു വേണ്ടി ആണല്ലോ എന്നാണ്.  മാതാവോ പിതാവോ മിയ്ക്കവാറും ഉപേക്ഷിച്ചു പോകുന്നത് 40-50 വർഷങ്ങളിലെ അവരുടെ സ്ഥിരമായ സൗഹൃദങ്ങളും ബന്ധങ്ങളും ആയിരിക്കും. വളരെ പെട്ടെന്ന് അവർ ഏകാന്തത നേരിടുന്നു. അവർക്ക് ആരേയും അറിയില്ല, അവരെ സംബന്ധിച്ച് അത് പ്രസക്തമായ സംസ്കാരിക ആഘാതം ആണ്.

എന്താണ് സാംസ്‌കാരിക ആഘാതം കൊണ്ടുവരുന്നത്? എന്തായാലും അവർ രാജ്യത്തിനകത്തു തന്നെ ഉള്ള സ്ഥലത്തേക്ക് ആണല്ലോ മാറി താമസിക്കുന്നത്....

ആളുകൾ മാറ്റത്തിന്‍റെ വ്യാപ്തി മുൻകൂട്ടി കാണുന്നില്ല. ഒരേ രാജ്യത്തിനകത്തു തന്നെയാണ് തങ്ങൾ മാറാൻ പോകുന്നത്, പിന്നെ അത് എത്രത്തോളം വ്യത്യസ്തമാകാനാണ്? വിദേശത്തേയ്ക്കു പോകുമ്പോൾ ആളുകൾ കൂടുതൽ തയ്യാറെടുപ്പുകൾ നടത്തും എന്ന് എനിക്ക് തോന്നുന്നു. ഒരു വ്യത്യസ്ത രാജ്യത്തേക്കു മാറി താമസിച്ച കക്ഷികൾ എനിക്ക് ഉണ്ടായിട്ടുണ്ട്. അവർ എല്ലാം സജ്ജമാക്കിയിരുന്നു, എന്നിട്ടും - അവിടെ വളരെ തണുപ്പാണ്, എനിക്ക് അവിടെ ആരേയും അറിയില്ല, അവരുടെ ഉച്ചാരണഭേദം എനിക്ക് അറിയില്ല - നിങ്ങൾ നഗരങ്ങൾ മാറുമ്പോൾ നിങ്ങൾക്ക് കൃത്യമായും ഒരേ സാമാന്യലക്ഷണങ്ങൾ നിങ്ങൾ പ്രതീക്ഷിക്കുന്നില്ല. കൃത്യമായും അതു തന്നെയാണ് അവർ അനുഭവിക്കുന്നതും. പക്ഷേ ഇൻഡ്യയ്ക്കകത്ത് മാറുമ്പോൾ, അവർ തികച്ചും ഒരുങ്ങാത്ത അവസ്ഥയിലാണ്.

ചെറുപ്പക്കാരെ സംബന്ധിച്ച്, ഉദാഹരണത്തിന്, തങ്ങളുടെ ആദ്യ ഉദ്യോഗം ലഭിക്കുകയും നഗരത്തിലേക്കു മാറുകയും ചെയ്യുമ്പോൾ, ഇത് അവരെ എങ്ങനെയാണ് ബാധിക്കുക? കുടിയേറ്റം അവർ എങ്ങനെയാണ് അനുഭവിക്കുക?

അത് ഒരു ഇരു-മുന സാധനം എന്ന പോലെയാണ് എന്നു ഞാൻ കരുതുന്നു. ഒരു വശത്ത് അവർ വളരെ ആവേശഭരിതരാണ്, കാരണം അവർ ഒരു പുതിയ ഉദ്യോഗം തുടങ്ങുകയാണല്ലോ, ചിലർക്ക് വളരെ നല്ല പ്രതിഫലവും ലഭിക്കുന്നു. ഒരു ചെറിയ നഗരത്തിൽ നിന്ന് വലിയ ഒരു നഗരത്തിലേയ്ക്ക് മാറി പോകുന്നവരിൽ പലരും വളരെ ആവേശഭരിതരായിരിക്കും. പക്ഷേ നഗരത്തിന്‍റെ നെറികേടു സംബന്ധിച്ച് അവർ ഒട്ടും തന്നെ തയ്യാറെടുപ്പുകൾ നടത്തി കാണുകയില്ല. അതിന്‍റെ അലങ്കോലം പിടിച്ച അവസ്ഥയിൽ, അതു വളരെ ഏകാന്തമായിരിക്കും. അവരുടെ ഉദ്യോഗങ്ങളുടെ ഘടന അവരെ ഒരു പരിധി വരെ സഹായിക്കും. അവർ അങ്ങേയറ്റം കുഴപ്പം നിറഞ്ഞ ബന്ധങ്ങളിൽ ചെന്നു ചാടുന്നതായി എന്‍റെ പതിവു പ്രവർത്തനകാലത്ത് ഞാൻ കണ്ടെത്തിയിട്ടുണ്ട്. തങ്ങളുടെ ഇരുപതുകളുടെ ആദ്യകാലത്തുള്ള ചെറുപ്പക്കാരായ ആളുകളാണ് ഇങ്ങനെ അനാരോഗ്യകരമായ ബന്ധങ്ങളിൽ പെട്ടു പോകാറുള്ളത്. അവർക്ക് വെറുതെ വിട്ടുകളയത്തക്ക വിധത്തിൽ പണമുണ്ട്, അത് മദ്യത്തിനോ മയക്കുമരുന്നുകൾക്കോ വേണ്ടി ഉപയോഗിക്കാം, അവർ തങ്ങളുടെ അവസ്ഥകൾ നേരിടുന്നതിനായി അവയിലേയ്ക്കു തിരിയുകയും ചെയ്‌തേക്കാം. ഏകാന്തത, പുതിയ സാഹചര്യത്തില്‍ യോജിച്ചു പോകേണ്ടതിന്‍റെ ആകാംക്ഷ, പിൻവലിയൽ ശ്രമം ആകട്ടെ, പുകവലിയും മദ്യപാനവും ആയിത്തീരുകയും ചെയ്യുന്നു.

ബംഗളുരുവിലേക്കു താമസം മാറ്റും വരെ കൂട്ടുകുടുംബങ്ങളിൽ ജീവിച്ചു വന്ന പലരും എന്‍റെ രോഗികളായി ഉണ്ടായിട്ടുണ്ട്. പലരെ സംബന്ധിച്ചും വീട്ടിലേക്കു പറന്നു മടങ്ങുന്നത് അത്ര എളുപ്പമുള്ള ഒരു കാര്യവുമല്ല. നിങ്ങൾക്കു സങ്കടം തോന്നുന്നതു കൊണ്ടും ഏകാന്തത അനുഭവപ്പെടുന്നതു കൊണ്ടും മാത്രം നിങ്ങൾക്ക് തിരിച്ചു പോകാൻ ആവില്ലല്ലോ. പൂർണ്ണമായ പിന്തുണ - വൈകാരികവും, സാമ്പത്തികവും - യിൽ നിന്ന് നിങ്ങൾ സ്വയം ജീവിക്കേണ്ട അവസ്ഥയിലേക്കു പോകുകയാണ്. ഈ വിവര സാങ്കേതിക നഗരത്തിൽ, നിങ്ങൾ ആരാണെന്നു നിങ്ങൾ സ്വയം കണ്ടു പിടിക്കേണ്ടി വരികയാണ്.

മറ്റൊരു പ്രശ്നം വൈകാരിക പക്വത സംബന്ധിച്ചതാണ്. അവരിൽ പലരും കോളേജിൽ നിന്ന് നേരേ പുറത്തേക്കു വരികയാണ്, അവർ നേരേ ജോലിയിലേക്കു വരുന്നു, ജോലിസ്ഥലത്ത് സുഹൃത്ബന്ധങ്ങൾ സ്ഥാപിക്കുവാൻ ശ്രമിക്കുന്നു. അവർ, തങ്ങളുടെ ജോലി, സാമൂഹിക പരിതസ്ഥിതി കൂടി ആയി കാണുകയും ചെയ്യുന്നു. ജോലിസ്ഥലത്ത്, ഏറ്റവും അപഗ്രഥനപരമായ രീതി നടപ്പിലാക്കുന്നതിന് തങ്ങൾ പരിശ്രമിക്കുന്ന ഇടത്ത്, എല്ലാവരും തങ്ങളുടെ ഏറ്റവും മെച്ചപ്പെട്ട സാമൂഹ്യ ബന്ധങ്ങൾ ഉണ്ടാക്കും എന്നൊന്നും നിർബന്ധമില്ല; നിങ്ങളുടെ സാമൂഹിക ജീവിതത്തിൽ നിങ്ങൾ വൈകാരികതലം കണ്ടെത്തുന്നതിന് ആഗ്രഹിക്കുന്നുണ്ടാകാം, അങ്ങനെ നിങ്ങൾ രണ്ടുംകൂടി കൂട്ടി കലർത്തുന്നു. അനേകം സംഭവങ്ങളിൽ, തങ്ങൾ ഉൾപ്പെട്ട ബന്ധങ്ങൾ നേരാം വണ്ണം കലാശിക്കുന്നില്ല എന്നതുകൊണ്ടു മാത്രം തങ്ങളുടെ ജോലി ഉപേക്ഷിക്കുവാൻ ആഗ്രഹിച്ചുകൊണ്ട് വന്നിരുന്ന രോഗികൾ എനിക്ക് ഉണ്ടായിട്ടുണ്ട്.

വീട്ടിൽ തിരിച്ചെത്തിയാൽ നിങ്ങൾ ഒരിക്കലും ചെയ്യുകയ്യില്ലാത്ത കാര്യങ്ങൾ ചെയ്യുന്നതിന് നിങ്ങൾക്കു സ്വാതന്ത്ര്യം നൽകുന്ന തരമുള്ള നഗരത്തിന്‍റെ അജ്ഞാതാവസ്ഥ സംബന്ധിച്ച് എന്തെങ്കിലും ഒന്ന് ഉണ്ടോ?

ഒരു നൂറു ശതമാനം. വിവാഹിതരാകാതെ ദാമ്പത്യഭാവത്തില്‍ സഹവസിക്കുന്ന തരം ബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ ഇവിടെ എത്രമാത്രം പേരുണ്ട് എന്ന് എനിക്കും അത്ഭുതം തോന്നാറുണ്ട്. സാംസ്‌കാരിക പശ്ചാത്തലത്തിൽ, വിവാഹിതരാകാതെ സഹവസിക്കുന്ന തരം ബന്ധങ്ങൾ സാമൂഹികമായി അംഗീകരിക്കപ്പെട്ടിട്ടില്ല എന്ന് ഒരാൾ കരുതും.

വിവാഹിതരാകാതെ, എന്നാല്‍ ദാമ്പത്യഭാവത്തില്‍ സഹവസിക്കുന്ന, ഒരു ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളാണ് നിങ്ങൾ, അതേ സമയം നിങ്ങൾ വീട്ടിൽ എത്തുമ്പോഴോ, ഇത് മനസ്സിലായിട്ടില്ലാത്ത ഒരു കുടുംബം നിങ്ങൾക്ക് ഉണ്ട് - അത് ഏതാണ്ട് രണ്ടു വ്യത്യസ്ത തരം ജീവിതങ്ങൾ നയിക്കുന്നതു പോലെ അല്ലേ?

തീർച്ചയായും, അങ്ങനെ ചെയ്തുകൊണ്ടിരിക്കുന്ന ഒരു വലിയ കൂട്ടം ചെറുപ്പക്കാരായ ആളുകൾ ഉണ്ട് താനും. അതിനെ കുറിച്ച് അവർ വേണ്ടവിധം ചിന്തിച്ചിട്ടുണ്ട് എന്ന് എനിക്ക് ഉറപ്പു പറയാനും ആവില്ല. ഒന്നാമത്, ഒരു പുതിയ നഗരത്തിൽ ജീവിക്കുന്നതുമായി സമരസപ്പെട്ടു പോകുവാൻ ശ്രമിക്കുന്ന ഒരാളാണ് ഈ വ്യക്തി. അതു മാത്രമല്ല, അവർ ഇതുവരെ ഏതെങ്കിലും ഒരു ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടാവുകയുമില്ല. അവർ പ്രണയത്തിൽ അകപ്പെട്ടു പോയി എന്ന് അവർ സ്വയം വിശ്വസിക്കുക മാത്രമല്ല, ഈ വ്യക്തിയുമായി ഒന്നിച്ച് ദാമ്പത്യഭാവേന ജീവിക്കുകയും ചെയ്യുന്നു. ഈ നീക്കം അവരെ സംബന്ധിച്ച് എന്താണ് അർത്ഥമാക്കുന്നത് എന്ന ഒരു സംഭാഷണം പോലും പരസ്പരം നടത്താതെ സഹവസിക്കുന്ന അനേകം ആളുകളെ ഞാൻ കണ്ടിട്ടുണ്ട്. അതിനെ കുറിച്ച് അവർ വേണ്ടവിധം ചിന്തിച്ചിട്ടുണ്ട് എന്ന് എനിക്ക് ഉറപ്പു പറയാനും ആവില്ല. തനിക്ക് ഒപ്പം  ദാമ്പത്യഭാവേന സഹവസിക്കുന്ന മറ്റേയാള്‍ വിവാഹം കഴിക്കുന്നതിന് ഒരിക്കലും ആഗ്രഹിക്കുന്നില്ല എന്ന് പിന്നീട് ഒരു പങ്കാളി കണ്ടുപിടിക്കുന്നു. ഈ വ്യക്തിയെ സംബന്ധിച്ച് അതൊരു ആഘാതം എന്ന നിലിയിൽ വന്നു പതിച്ചിരിക്കുകയാണ്, അതിനാൽ ചില അവസരങ്ങളിൽ ആത്മഹത്യാ ചിന്തകൾ ഉടലെടുക്കുകയും ചെയ്യുന്നു. എന്നാല്‍ തങ്ങള്‍ സ്വയം കല്‍പ്പിച്ച അനുമാനങ്ങൾ സാധൂകരിക്കുന്നതിന് ആവശ്യമുള്ളത്ര പക്വതയാർന്ന സംഭാഷണങ്ങൾ ഒരിക്കല്‍ പോലും ഇവര്‍ക്ക് ഇടയിൽ ഉണ്ടായിട്ടുമില്ല.

വളരെ അധികം കുടിയേറ്റം സംഭവിക്കുന്നുണ്ട് ഇപ്പോൾ - നിങ്ങൾ ഏതെങ്കിലും ഒരു ജോലിസ്ഥലത്തോ അല്ലെങ്കിൽ പ്രദേശത്തോ നോക്കുകയാണെങ്കിൽ, മറ്റ് എവിടെ എല്ലാമോ നിന്ന് നഗരത്തിൽ വന്നെത്തിയ അനേകം ആളുകളെ നിങ്ങൾ കാണുന്നതിന് സാദ്ധ്യതയുണ്ട്. നമ്മെ പോലെ തന്നെ ആ സ്ഥലത്തിനും സംസ്‌കാരത്തിനും തികച്ചും പുതിയതായ മറ്റ് ആളുകളും അവിടെ ഉണ്ട് എന്ന് അറിയുന്നത് അവരുടെ ജീവിതം കൂടുതൽ എളുപ്പമാക്കി തീർക്കുമോ അതോ ബുദ്ധിമുട്ടാക്കി തീർക്കുമോ?

ജനസമൂഹത്തിന്‍റെ ഒരു സിംഹഭാഗം അവിടെ തികച്ചും യോജിച്ചു പോകുന്നതിനും ജീവിതം നയിക്കുന്നതിനും ഉള്ള വഴി കണ്ടെത്തുമ്പോൾ, നാട്ടിലെ വീടും ആഹാരവും ഏറ്റവും വലിയ കാര്യങ്ങളായി കണക്കാക്കി അവയെ കുറിച്ച് നഷ്ടബോധം പേറുന്ന - അതേ സംസ്‌കാരത്തിൽ നിന്നും സ്ഥലത്തു നിന്നു പോലും വളരെ അധികം ആളുകൾ അവിടെ ഉണ്ടായിട്ടു പോലും - ഒരു ചെറിയ ശതമാനം ആളുകൾ എപ്പോഴും ഉണ്ട്.

സ്ഥലം മാറി താമസിക്കൽ ചില തരത്തിലുള്ള മാനസിക പ്രശ്‌നങ്ങൾക്കു നിങ്ങൾ എളുപ്പത്തിൽ വശപ്പെട്ടു പോകുന്നതിന് ഇടയാക്കാറുണ്ടോ?

വളരെ വ്യക്തമായും കുടിയേറ്റത്തിന്‍റെ ഫലമായി ഉത്ഭവിക്കുന്ന രോഗാവസ്ഥകൾ ആണ് വിഷാദവും ആകാംക്ഷയും. പദാർത്ഥ ദുരുപയോഗം ആണ് മറ്റൊന്ന്. ഇത് അധികവും 20-30 പ്രായപരിധിയിൽ പെട്ട ആളുകൾക്കാവും സംഭവിക്കുക. വളരെ അധികം ആശയക്കുഴപ്പം, സ്ഥലം മാറി താമസിക്കുന്ന ആളുകളെ സംബന്ധിച്ചുള്ള ഏറ്റവും ദുഃഖകരമായ സത്യം തങ്ങളുടെ ജോലികളിൽ നിന്ന് മനസ്സിന്‍റെ ശ്രദ്ധ തിരിക്കത്തക്ക വിധം സമയം അവർക്ക് യഥാർത്ഥമായും ലഭിക്കുന്നില്ല എന്നതാണ്. അവർക്ക് 10-12 മണിക്കൂറുകൾ പണിയെടുക്കുന്ന ദിവസങ്ങൾ ആണ് ഉള്ളത്, അതിനാൽ സുഹൃത്തുക്കൾക്ക് ഒപ്പം ഒന്നു പുറത്തു ചുറ്റി നടന്നും വ്യായാമം ചെയ്തും നിങ്ങൾക്ക് ഒരു മണിക്കൂർ ചെലവഴിച്ചു കൂടേ എന്ന് നിങ്ങൾ അവരോട് നിർദ്ദേശം നൽകിയാൽ പോലും, അവർക്ക് യഥാർത്ഥമായും അതിനുള്ള സമയം തീരെ ഇല്ല. ദിവസത്തിന്‍റെ ഒടുവിൽ  അവർ ആകെ ആഗ്രഹിക്കുന്നത് ഒരു കപ്പു ചായ കുടിക്കുക, ഉറങ്ങാൻ പോകുക എന്നതു മാത്രമാണ്. അവർ വീട്ടിൽ പോകുന്നു, സിനിമകളോ യൂട്യൂബ് വിഡിയോകളോ കാണുന്നു, അല്ലെങ്കിൽ തിരക്കു പിടിച്ച് ജിമ്മിൽ പോകുന്നു. അതിനാൽ അവർ പ്രതീക്ഷിക്കാതിരുന്ന അവസ്ഥകളിലേക്ക് അവർ എത്തി പെടുന്നു എന്നതു മാത്രമല്ല, അതിനെ സംബന്ധിച്ച് എന്തെങ്കിലും ചെയ്യുവാനുള്ള സമയം അവർക്ക് ഇല്ല താനും.

നിങ്ങൾ സ്ഥലം മാറുകയാണെങ്കിൽ, ആ മാറ്റം നിങ്ങൾക്കു തന്നെ കുറഞ്ഞ മാനസിക പിരിമുറുക്കം സൃഷ്ടിക്കത്തക്ക വിധത്തിൽ ആക്കുന്നതിന് എന്താണ് ചെയ്യാൻ കഴിയുക?

മറ്റു രാജ്യങ്ങളിലേക്ക് മാറി താമസിക്കുന്നു എന്ന വിധത്തിൽ തന്നെ ഇതും നിങ്ങൾ കണക്കാക്കേണ്ടിയിരിക്കുന്നു - അങ്ങനെ വേണ്ടി വന്നിരുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യുമായിരുന്നു? അവർ ഏതു തരം ഭാഷയാണ് സംസാരിക്കുക, അവർ എന്തു തരം വേഷങ്ങളാണ് ധരിക്കുക, ആ സ്ഥലത്തിന്‍റെ സംസ്‌കാരം എന്താണ്, നിങ്ങൾക്ക് എന്തു തരത്തിലുള്ള ആഹാരമാണ് ലഭിക്കുക, ജീവിക്കുന്നതിനുള്ള ചെലവ് എത്ര ആയിരിക്കും, എന്‍റെ അതേ സംസ്‌കാരം ഉള്ള ആളുകളെ വേണം എന്നാണെങ്കിൽ, ഞാൻ എവിടെയാണ് പോകുക, പ്രചോദനാത്മകമായ രീതിയിൽ തുടരുന്നതിനുള്ള വഴികൾ എനിക്ക് എങ്ങനെയാണ് കണ്ടെത്താൻ കഴിയുക? സ്ഥലം മാറുക എന്നുളളത് ഒരിക്കലും ഒരു സാഹസകൃത്യം ആകണമെന്നില്ല എന്ന് നമ്മൾ അംഗീകരിക്കേണ്ടിയിരിക്കുന്നു. നിങ്ങൾ ചെയ്യുന്ന ഏതു പുതിയ കാര്യവും മാനസിക പിരിമുറുക്കം സൃഷ്ടിക്കുന്നതാണ് - വിവാഹം, ഒരു കുഞ്ഞ് ഉണ്ടാകുന്നത്, ഒരു വീടു വാങ്ങുന്നത്, ഒരു വീടു നിർമ്മിക്കുന്നത് - അതിൽ സ്ഥലംമാറ്റവും ഉൾപ്പെടുന്നു. സ്ഥലം മാറുന്നത് തീർച്ചയായും ചില മാനസിക സംഘർഷം സൃഷ്ടിക്കും എന്ന് നമ്മൾ അംഗീകരിച്ചു തുടങ്ങണം, അത് വെറും വിനോദം മാത്രമായി ഭവിക്കില്ല. നിങ്ങള്‍ക്കു  പരിചിതമായിരുന്ന ഒരു സ്ഥലത്തേക്കാൾ വളരെ വിഭിന്നമായ ഒരു സ്ഥലത്തേക്കാണ് നിങ്ങൾ മാറി താമസിക്കുവാന്‍ പോകുന്നത് എന്നതാണ് യഥാർത്ഥം.

നിങ്ങൾ അതേ കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, നിങ്ങൾ യുഎസ് ൽ ഉള്ള കോളേജിലേക്കു മാറി താമസിക്കുകയാണെങ്കിൽ, നിങ്ങൾ കൊണ്ടുവരേണ്ട സാധാനങ്ങളുടെ ഒരു പട്ടിക നിങ്ങളുടെ സീനിയർമാർ നിങ്ങൾക്കു നൽകും, കാണേണ്ട കാര്യങ്ങൾ, പോകേണ്ട സ്ഥലങ്ങൾ, എന്താണ് പ്രതീക്ഷിക്കേണ്ടത് തുടങ്ങിയവയും. ഇൻഡ്യയ്ക്കകത്ത് എവിടേക്കെങ്കിലും മാറി താമസിക്കേണ്ടി വരുമ്പോൾ നിങ്ങൾക്ക് അങ്ങനെ ആശ്രയിക്കത്തക്ക മാർഗ്ഗങ്ങൾ ഒന്നും തന്നെയില്ല. ആ സ്ഥലത്തേക്ക് അതിനു മുൻപു തന്നെ ചേക്കേറിയിട്ടുള്ള ആളുകളുമായി സമ്പർക്കം പുലർത്തുന്നതിന് നിങ്ങൾ ഒരു പക്ഷേ ആഗ്രഹിച്ചേക്കാം. അവരുമായി ബന്ധം പുലർത്തി എന്തു പ്രതീക്ഷിക്കണം എന്നതു സംബന്ധിച്ച് അവരോട് അനൗപചാരിക സംഭാഷണം നടത്തേണ്ട ബാദ്ധ്യത കൂടി നിങ്ങളുടെ മേലാണ് പതിക്കുക.

നിങ്ങൾക്ക് സഹായം ആവശ്യമുണ്ട് എന്ന് നിങ്ങൾ എങ്ങനെയാണ് മനസ്സിലാക്കുക?

നിങ്ങൾ തീർത്തും ഒരു ഏകാകി അല്ലെങ്കിൽ, കൂട്ടുകൂടുന്നത് മിയക്കവാറും നിങ്ങൾ ആസ്വദിക്കും, ജോലിയെ കുറിച്ച് നിങ്ങൾക്ക് ഉത്സാഹവും ഉണ്ടാകും. അത് അത്ര ആവേശകരമൊന്നും ആകുന്നില്ല എന്നു തോന്നിത്തുടങ്ങുമ്പോൾ, ജോലിക്കു പോകുന്നതിനായി ഉണർന്ന് എഴുന്നേൽക്കുന്നതിന് നിങ്ങൾക്കു ഉത്സാഹം തോന്നാതെ ആകും. അത് ഒരു ലക്ഷണം ആണ്. കൂട്ടുകാർക്ക് ഒപ്പം ചുറ്റി കറങ്ങാൻ പോകണമെന്നുള്ള തോന്നൽ ഒഴിവാക്കുന്നതാണ് നല്ലത് എന്ന് നിങ്ങൾക്കു പെട്ടെന്നു തോന്നിത്തുടങ്ങുവോ? ഒരു നിമിഷം നിൽക്കുക, നിങ്ങളുടെ ആത്മവിശ്വാസത്തിന്‍റെ മന്ത്രത്തകിട് തിരിച്ചു പിടിക്കുന്നതിനായി നിങ്ങൾക്ക് എന്തു ചെയ്യുവാൻ കഴിയും? ഒരു ജിമ്മിൽ പോകുക, ഒരു നൃത്തപഠന ക്ലാസ്സിൽ പോകുക, അല്ലെങ്കിൽ നിങ്ങൾക്കു ശരിയാകുന്ന എന്തിലെങ്കിലും ഏർപ്പെടുക.....

ജീവിതപങ്കാളികളുടെ കാര്യം എങ്ങനയാണ്? വിവാഹം മൂലമാണ് പല സ്ത്രീകളും മാറി താമസിക്കുവാൻ ഇടയാകുന്നത്, ഈ പുതിയ നഗരത്തിൽ അവർക്ക് ആകെ അറിയാവുന്ന വ്യക്തി അവരുടെ ഭർത്താവു മാത്രമാണ്, അയാൾ ആണെങ്കിലോ ജോലിക്കു പോകും, അവർ വീട്ടിൽ ഏകാകികൾ ആയിരിക്കുകയും ചെയ്യും.....

ഇവരിൽ മിയ്ക്ക സ്ത്രീകൾക്കും തങ്ങൾ പരിപാലിക്കേണ്ട ഒന്നോ രണ്ടോ കൊച്ചു കുട്ടികൾ വീട്ടിൽ ഉണ്ടാകും, അതുകൊണ്ട് അവർക്ക് വീടുവിട്ട് എവിടേയ്ക്കും പോകാൻ കഴിയില്ല. മുൻപ് വീട്ടിൽ വച്ച് വളരെ പിന്തുണ നൽകിയിരുന്ന ഭർത്താവിന്‍റെ ബന്ധുക്കളോ സ്വന്തം മാതാപിതാക്കളോ അവർക്കൊപ്പം പുതിയ ഇടത്തേയ്ക്ക് വന്നിട്ടും ഉണ്ടാകുകയില്ല. അതുകൊണ്ട് ഒരു സാമൂഹ്യ ഘടന കണ്ടുപിടിക്കുന്നതിന് അവർക്ക് സ്വയം മുൻകൈ എടുക്കുവാൻ കഴിഞ്ഞേക്കാം - ഒരു മതപരമായ സ്ഥലത്ത്, ഒരു യോഗ കേന്ദ്രത്തിൽ, ഒരു പാർക്കിൽ അല്ലെങ്കിൽ ആരുടെ എങ്കിലും വീട്ടിൽ, വച്ചുള്ള ഒരു സാമൂഹിക ഒത്തുകൂടൽ. നിങ്ങൾക്ക് നല്ല രീതിയിൽ ബന്ധം വയ്ക്കുവാൻ കഴിയും എന്നു തോന്നുന്ന ഒന്നുരണ്ടു ആളുകളെ കണ്ടുപിടിക്കുന്നതിന് ശ്രമിക്കുക. അതല്ലെങ്കിൽ അത് വിഷാദത്തിനും ഉത്കണ്ഠയ്ക്കോ അല്ലെങ്കിൽ സാമൂഹിക ഉത്കണ്ഠയ്ക്കോ  വഴി തെളിക്കുന്ന സംവിധാനം ആയി ഈ സ്ഥലംമാറ്റം മാറിപ്പോയേക്കാം.

മുതിർന്ന ആളുകളെ സംബന്ധിച്ച് എങ്ങനെയാണ്? അവരെ സംബന്ധിച്ച് അത് കൂടുതൽ കഠിനം ആയിരിക്കുകയില്ലേ?

ഇതാണ് ഏറ്റവും വലിയ വെല്ലുവിളി എന്നു ഞാൻ കരുതുന്നു, കാരണം അവർക്ക് 50-60 വർഷങ്ങളായി ഒരേ കൂട്ടുകെട്ട് ഉള്ളവരാണ്. അവർക്കു സന്ദർശിക്കുവാൻ കഴിയുന്ന ചില സ്ഥലങ്ങൾ ഉണ്ട് - മുതിർന്നവർക്കുള്ള പരിപോഷണ കേന്ദ്രങ്ങൾ, പക്ഷേ അപ്പോഴും സാമ്പത്തിക പരാധീനത നിലനിൽക്കുന്നുണ്ട്. പലേ വയോജനങ്ങൾക്കും അതിനുള്ള വരുമാനം കാണുകയില്ല, അതല്ലെങ്കിൽ അതിനു വേണ്ടി പണം ചെലവാക്കുന്നത് ഗുണകരമെന്നു തോന്നുന്നുണ്ടാവില്ല. ഇത് അവരെ വീടുകൾക്ക് ഉള്ളിൽ ഒറ്റപ്പെടുത്തി തളച്ചിടുന്നതിന് ഇടയാക്കുന്നു. അവർക്ക് ചെയ്യാവുന്നത് ഏറ്റവും അടുത്തുള്ള പാർക്കിലേക്ക്, അല്ലെങ്കിൽ മതപരമായ ഒരു ഇടത്തേയ്ക്ക് നടന്നു പോകുക എന്നത് ആണ്. മിയ്ക്ക ആളുകളും ജീവിക്കുന്നത് ഏതെങ്കിലും പാർപ്പിട സമുച്ചയത്തിൽ ആയിരിക്കും, അതുകൊണ്ട് ചുരുങ്ങിയ പക്ഷം ഒരു നടത്തയ്ക്ക് എങ്കിലും പോകുക. വെറുതെ തന്‍റെ കുട്ടിയേയോ മരുമകളേയോ മാത്രം ആശ്രയിക്കുന്നതിനു പകരം തങ്ങളെ സാമൂഹികമായി സ്വയം പിന്തുണയ്ക്കുന്ന വഴികൾ അവർ തന്നെ അന്വേഷിച്ചു കണ്ടുപിടിക്കണം.

"സ്ഥലം മാറി താമസിക്കുന്നതിന് അപ്പുറം" എന്നുള്ള, കുടിയേറ്റത്തെ കുറിച്ചും അത് എങ്ങനെയാണ് വൈകാരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നത് എന്നതിനെ കുറിച്ചും ഉള്ള ഒരു തുടർ പരമ്പരയിൽ ഉൾക്കൊള്ളിച്ചിട്ടുളള ഒരു ഭാഗമാണ് ഇത്.  കൂടുതൽ ഇവിടെ വായിക്കുക.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org