എന്താണ് മാനസിക അസുഖാവസ്ഥ?

എന്താണ് മാനസിക അസുഖാവസ്ഥ?

Q

എന്താണ് മാനസിക അസുഖാവസ്ഥ?

A

മാനസിക അസുഖാവസ്ഥ എന്നതുകൊണ്ടു പരാമർശിക്കുന്നത് ഒരു വ്യക്തിയെ വൈകാരികമായും മാനസികമായും പെരുമാറ്റപരമായും ബാധിക്കുന്ന ആരോഗ്യാവസ്ഥകൾ ആണ്. ശാരീരിക അസ്വാസ്ഥ്യം പോലെ തന്നെ, ഇക്കാര്യത്തിനും ചികിത്സ വേണ്ടതുണ്ട്.

ജീവശാസ്ത്രപരവും (ജനിതകപരമായ മുൻനിശ്ചയം പോലെ) മാനസികവും (ഉദാഹരണത്തിന് മാനസികാഘാതം) സാമൂഹികവും (വിവേചനം പോലെ) ആയ ഘടകങ്ങളുടെ ഒരു സംയോജിതം മൂലമാണ് അവ സംഭവിക്കുന്നത്.

മാനസികാസ്വാസ്ഥ്യത്തിന്‍റെ സുസ്ഥാപിതമായ രണ്ടു രീതികൾ ഇവയാണ്:

ഐസിഡി-10: ലോകാരോഗ്യസംഘടനയുടെ അന്തർദ്ദേശീയ തരംതിരിക്കലിൽ അദ്ധ്യായം V

ഡിഎസ്എം-5 അമേരിക്കൻ സൈക്യാട്രിക് അസോസിയേഷൻ വക രോഗലക്ഷണപരവും സ്ഥിതിവിവരപരവും ആയ സഹായഗ്രന്ഥം

ഈ സഹായ ഗ്രന്ഥങ്ങളിൽ 250 ൽ പരം മാനസിക തകരാറുകൾ തിരിച്ചറിയപ്പെടുകയും നാമകരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.

Q

എന്താണ് വിവിധ തരത്തിലുള്ള മാനസികാസ്വാസ്ഥ്യങ്ങൾ?

A

മാനസികാസ്വാസ്ഥ്യങ്ങൾ ഏഴു വ്യത്യസ്ത വിഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്. അവ താഴെ പറയുന്നവയാണ്:

മാനസികാവസ്ഥ തകരാറുകൾ

ഒരു വ്യക്തിയുടെ ജീവിതത്തിൽ ഉൽക്കടവ്യഥയ്ക്കു കാരണമാകത്തക്ക വിധത്തിലുള്ള, മാനസികാവസ്ഥയുടെ വളരെ നീണ്ടു നിൽക്കുന്നതും തീവ്രപ്രകൃതിയുമായ ഒരു അസ്വസ്ഥ്യം. മാനസികാവസ്ഥാ തകരാറുകളുടെ ഉദാഹരണങ്ങൾ, മറ്റുള്ളവയ്ക്ക് ഒപ്പം വിഷാദംബൈപോളാർ (വിഷാദ-ഉന്മാദ) തകരാർ തുടങ്ങിയവയാണ്.

ഉത്കണ്ഠാ തകരാറുകൾ

ഉത്കണ്ഠ (അപരിമിതമായ ആകുലപ്പെടൽ, യുക്തിരഹിത ചിന്തകൾ, ആശങ്കകൾ) പ്രധാന ലക്ഷണം ആയിട്ടുള്ള ഒരു വിഭാഗം തകരാറുകൾ. അത് ഏതെങ്കിലും ഒരു സവിശേഷ ഉത്തേജനം (ഉദാഹരണത്തിന് എന്തെങ്കിലും ഒരു പതിവിൽ കവിഞ്ഞ ഭയം ഉണ്ടാകുക എന്നതുപോലെ) മൂലം ആകാം, പക്ഷേ എല്ലായ്‌പ്പോഴും ഇത്തരത്തിലുള്ള ഒരു സംഭവം ആയിരിക്കണമെന്നില്ല. പ്രത്യക്ഷകാരണം ഒന്നുമില്ലാതെ തന്നെ ആകുലത, സംഘർഷം, അതിരു കവിഞ്ഞ ആശങ്ക എന്നിവയുടെ ഉച്ചസ്ഥായിയായ അവസ്ഥ ഒരു ഉത്കണ്ഠാ തകരാർ പ്രകടമാക്കുന്നു. ഈ ലക്ഷണങ്ങൾ ഒരു വ്യക്തിയുടെ ദൈംദിന പ്രവർത്തനങ്ങളെ സാരമായി ബാധിച്ചെന്നു വരാം.

വ്യക്തിത്വ തകരാറുകൾ

ഒരു വ്യക്തി ചിന്തിക്കുകയും അനുഭവിക്കുകയും പെരുമാറുകയും ചെയ്യുന്ന വിധമാണ് അയാളെ മറ്റൊരാളിൽ നിന്നും വ്യത്യസ്തനാക്കുന്നത്. ഒരു വ്യക്തിയുടെ വ്യക്തിത്വം അനേകം ഘടകങ്ങളാൽ - അവരുടെ അനുഭവങ്ങൾ, ബാല്യകാലവും ജവിത സാഹചര്യങ്ങളും ഉൾപ്പടെയുള്ള അവരുടെ ചുറ്റുപാട്, പാരമ്പര്യവശാൽ ഉള്ള സവിശേഷതകൾ - സ്വാധീനിക്കപ്പെടും. വ്യക്തിത്വം ജീവിതകാലം മുഴുവനും ഏറെക്കുറെ ഒരേ പോലെ തന്നെ തുടരുകയും ചെയ്യും.

ഒരു വ്യക്തിക്ക് തന്‍റെ പെരുമാറ്റത്തിൽ പ്രഭാവം ചെലുത്തുകയും തനിക്ക് പ്രവർത്തിക്കുന്നതിന് ബുദ്ധിമുണ്ടാക്കുകയും ചെയ്യുന്ന അനാരോഗ്യകരമായ ചിന്തകളുടേയും വികാരങ്ങളുടേയും ക്രമങ്ങൾ സംഭവിക്കുകയും ചെയ്യുമ്പോഴാണ് വ്യക്തിത്വ തകരാർ എന്നു പറയുന്നത്.

മനഃശാസ്ത്രപരമായ തകരാറുകൾ

സ്‌കീസോഫ്രീനീയ പോലെയുള്ള മനഃശാസ്ത്രപരമായ തകരാറുകൾ പരാമർശിക്കുന്നത് മതിവിഭ്രമം, വിഭ്രാന്തി, ക്രമരഹിതമായ സംസാരവും പെരുമാറ്റവും അല്ലെങ്കിൽ ചലിക്കാൻ കഴിയാത്ത അവസ്ഥ (മണിക്കൂറുകളോളം അനങ്ങാതെ ഇരിക്കുക) തുടങ്ങിയ ലക്ഷണങ്ങളുടെ ശക്തിയായ ആക്രമണം ആണ്. ഇത് ഏതാനും ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഒരു അവസ്ഥ അല്ലെങ്കിൽ ദീർഘകാലാടിസ്ഥാനത്തിൽ കൈകാര്യം ചെയ്യപ്പെടേണ്ടതായ ഒരു ചിരസ്ഥായിയായ ശാരീരിക സുഖമില്ലായ്ക എന്നിവയിൽ ഏതെങ്കിലും ആകാം.

ഭക്ഷണ തകരാറുകൾ

അനാരോഗ്യകരമായ ഭക്ഷണക്രമങ്ങൾക്ക് ഒരു വ്യക്തിയുടെ മേൽ ശാരീരീകവും വൈകാരികവുമായ ദോഷം ചെയ്യുവാൻ കഴിയും. വിശപ്പില്ലായ്മ (അനോറെക്‌സിയ നെർവോസവ ), ഭക്ഷണത്തോടുള്ള അത്യാർത്തി (ബുളിമിയ നെർവോസ ), അമിതമായ തീറ്റയും കുടിയും (ബിഞജ് ഈറ്റിംഗ് ഡിസോഡർ, ബിഇഡി) എന്നിവ സാധാരണ ഉദാഹരണങ്ങളാണ്.

ആഘാതാനുബന്ധ തകരാറുകൾ

അങ്ങേയറ്റം അസഹ്യപ്പെടുത്തുന്ന ഒരു സംഭവം അല്ലെങ്കിൽ സംഭവ പരമ്പര മൂലം സംഭവിക്കുന്ന തീവ്ര വൈകാരിക പ്രതികരണമാണ് ആഘാതം എന്നു പരാമർശിക്കപ്പെടുന്നത്. ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തിൽ ആഘാതം സൃഷ്ടിക്കുന്ന പ്രഭാവം മൂലം ഉണ്ടാകുന്ന അസുഖങ്ങളാണ് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ്സ് ഡിസോഡർ (പിറ്റിഎസ്ഡി, ) പോലെയുള്ള ആഘാതാനുബന്ധ തകരാറുകൾക്കു കാരണമാകുന്നത്.

പദാർത്ഥ ദുരുപയോഗ തകരാറുകൾ

പദാർത്ഥത്തിന്‍റെ -മദ്യം, നിക്കോട്ടീൻ, നിർദ്ദേശപ്രകാരമുള്ള മരുന്നുകൾ, നിയമാനുസൃതമല്ലാത്ത മരുന്നുകൾ- അമിതവും ദോഷകരവുമായ ഉപയോഗം മൂലം സംഭവിക്കുന്ന തകരാറുകൾ പദാർത്ഥ ദുരുപയോഗ തകരാറുകൾ എന്നു നിർവ്വചിക്കപ്പെടുന്നു.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org