Others

ഗര്‍ഭാവസ്ഥയിലുള്ള ഉത്ക്കണ്ഠാരോഗം

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

ഓരോ കാര്യങ്ങള്‍ ആലോചിച്ച് ആധി പിടിക്കുക എന്ന പ്രശ്നം ഗര്‍ഭിണികളില്‍ കാണുക പതിവാണ്. എന്തു കഴിക്കണം, എന്തു കഴിക്കാന്‍ പാടില്ല, എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാം എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്നിങ്ങനെ നൂറു കൂട്ടം കാര്യങ്ങള്‍ ചിന്തിച്ച് അവര്‍ വിഷമിക്കും. ഇതു വളരെ സാധാരണയാണ്. ഗര്‍ഭാവസ്ഥ ഒരേ സമയം വളരെ സന്തോഷകരവും അതേ സമയം ഭയാശങ്കകള്‍ നിലനില്‍ക്കുന്നതുമായ കാലമാണ്. എന്നാല്‍ ഈ ഭയാശങ്കകള്‍ തീക്ഷ്ണമാവുകയും (ശിൃൗശ്ലേെ) ഗര്‍ഭിണിയുടെ നിത്യജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്താല്‍ അതിനെ ഉത്ക്കണ്ഠാരോഗത്തിന്‍റെ സൂചനയായി കണക്കാക്കണം. 
ഗര്‍ഭാവസ്ഥയിലുള്ള ഉത്ക്കണ്ഠാരോഗത്തിന്‍റെ ചില ലക്ഷണങ്ങള്‍:
 • മാറ്റമില്ലാതെ സ്ഥിരമായി നിലനില്‍ക്കുന്ന അസ്വസ്ഥ ചിന്തകള്‍
 • ഇരിക്കപ്പൊറുതിയില്ലായ്മയും അസ്വസ്ഥതയും ആകാംക്ഷയും എപ്പോഴും അനുഭവപ്പെടുക
 • കൂടെക്കൂടെ അതിരുകവിഞ്ഞ സംഭ്രമവും അതിയായ ഭയവും അനുഭവപ്പെടുക
 • പേശികള്‍ വലിഞ്ഞുമുറുകുകയും ശാന്തത കൈവരിക്കാന്‍ പ്രയാസം തോന്നുകയും ചെയ്യുക
 • രാത്രി ഉറങ്ങാന്‍ വലിയ ബുദ്ധിമുട്ടുതോന്നുക
നിങ്ങളുടെ ഭയാശങ്കകള്‍ വെറും വേവലാതികള്‍ക്ക്  അപ്പുറം പോവുകയും മുകളില്‍ സൂചിപ്പിച്ച അവസ്ഥകള്‍ നിങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ഡോക്റ്ററുടെ സഹായം ആവശ്യമാണ്. ഒട്ടും വൈകാതെ നിങ്ങളുടെ ജീവിതപങ്കാളിയോടോ മറ്റേതെങ്കിലും കുടുംബാംഗത്തിനോടോ ഒരു ഡോക്റ്ററെ കാണുതിനെക്കുറിച്ച് സംസാരിക്കണം. 
ഗര്‍ഭാവസ്ഥയില്‍ ഒരു സ്ത്രീയില്‍ മാനസികമായും ശാരീരികമായും ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ പരിഗണിക്കുമ്പോള്‍ ധാരാളം സ്ത്രീകള്‍ ഉത്ക്കണ്ഠാരോഗത്തിലേക്കും വിഷാദത്തിലേക്കും വഴുതിവീഴാന്‍ സാദ്ധ്യതയുണ്ട്. മിക്കവാറും സ്ത്രീകള്‍ പ്രത്യേകിച്ച് പുറത്തുനിന്നുള്ള ഇടപെടലുകള്‍ ഒന്നും ഇല്ലാതെ തന്നെ ഈ അവസ്ഥയുമായി താദാത്മ്യം പ്രാപിക്കുകയും അങ്ങനെ ഈ പ്രശ്നത്തെ മറികടക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ചില സ്ത്രീകളില്‍ ഈ പ്രശ്നം കൂടുതല്‍ ഗൗരവതരമാകും. താഴെ പറയുന്ന വിഭാഗങ്ങളില്‍ പെട്ട സ്ത്രീകള്‍ക്ക് ഉത്കണ്ഠാരോഗം പിടിപെടാനുള്ള സാദ്ധ്യത കൂടുതലാണ്. 
 • മുമ്പ് ഉത്കണ്ഠാരോഗം ബാധിച്ചിട്ടുള്ളവര്‍
 • ഉത്കണ്‌ഠാരോഗത്തിന്‍റെ കുടുംബചരിത്രപശ്ചാത്തലമുള്ളവര്‍
 • മുമ്പുണ്ടായ ഗര്‍ഭാവസ്ഥയില്‍ പ്രതികൂലാനുഭവങ്ങള്‍ നേരിട്ടവര്‍
 • വീട്ടിലോ ജോലിസ്ഥലത്തോ അമിതമായ പിരിമുറുക്കം അനുഭവിക്കുന്നവര്‍
സാധാരണ അവസ്ഥ 
 • കുഞ്ഞിന്‍റെ ആരോഗ്യത്തെക്കുറിച്ചോ, നിങ്ങള്‍ക്ക് നല്ല അമ്മയാകാന്‍ പറ്റുമോ എന്നതിനെക്കുറിച്ചോ, കുഞ്ഞിന്‍റെ ജനനവുമായി ബന്ധപ്പെട്ട സാമ്പത്തികപ്രശ്നങ്ങളെക്കുറിച്ചോ, സമാനമായ മറ്റു കാര്യങ്ങളെക്കുറിച്ചോ ആലോചിച്ചു വേവലാതിപ്പെടുന്നത്. 
 • ഏതാനും രാത്രികളില്‍ ശരിക്ക് ഉറക്കം കിട്ടാത്തതു മൂലമുള്ള ചെറിയ ശരീരവേദനകള്‍ ഉണ്ടാകുന്നത് 
ഉത്ക്കണ്‌ഠാരോഗം ആകാന്‍സാദ്ധ്യതയുള്ള അവസ്ഥ
 • ഈ വേവലാതി മൂലം നിത്യജീവിതത്തിലെ കാര്യങ്ങളില്‍ ശ്രദ്ധപതിപ്പിക്കാന്‍ കഴിയാതാവുക, വീട്ടിലും, ജോലിസ്ഥലത്തും പണിയെടുക്കുവാന്‍ ബുദ്ധിമുട്ടുണ്ടാവുക, നിങ്ങള്‍ നേരത്തെ ആസ്വദിച്ച പല കാര്യങ്ങളും ആസ്വദിക്കാന്‍ കഴിയാതാവുക, ഭയവും പരിഭ്രാന്തിയും തുടര്‍ച്ചയായി നിങ്ങളെ ബാധിക്കുക .
 • തുടര്‍ച്ചയായ നെഞ്ചിടിപ്പു മൂലം ഉണ്ടാകുന്ന പേശീവലിവും ക്ഷീണവും.
ചികിത്സ
ഉത്ക്കണ്ഠാരോഗത്തിന്‍റെ ലക്ഷണങ്ങള്‍ വളരെ കുറഞ്ഞ അളവില്‍ മുതല്‍ ശരാശരി അളവില്‍ വരെ പ്രകടിപ്പിക്കുന്ന രോഗികള്‍ക്ക് വൈകാരിക പിന്തുണ നല്‍കുന്നതോടൊപ്പം അവരില്‍ കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറപ്പി (ഇആഠ), ഇന്‍റര്‍ പേഴ്സണല്‍ തെറപ്പി (കജഠ)തുടങ്ങിയ മനോരോഗചികിത്സാ മാര്‍ഗങ്ങളും പ്രയോഗിക്കാവുതാണ്. ഈ ചികിത്സകള്‍ ഒരു വ്യക്തിയെ തന്‍റെ ഭയം നിറഞ്ഞ ഈ ചിന്തകളുടെ വേരുകളിലേക്ക് എത്തിപ്പിക്കുവാനും അത്തരം ചിന്തകളില്‍ വേണ്ട മാറ്റമുണ്ടാക്കാനും സഹായിക്കും. കുറെക്കൂടി തീവ്രമായ രോഗാവസ്ഥയില്‍ ഔഷധ ചികിത്സ ആവശ്യമായി വരും. മനോരോഗചികിത്സകന്‍ പരമാവധി ഗുണപ്രദവും ഏറ്റവും കുറഞ്ഞ അപായസാദ്ധ്യതകളുള്ളതുമായ മരുന്നുകള്‍ കുറിക്കും. (കുറഞ്ഞ അളവില്‍  ആവശ്യമുള്ളപ്പോള്‍ മാത്രം ഉപയോഗിക്കാവുതുമായ മരുന്നുകള്‍) 
White Swan Foundation
malayalam.whiteswanfoundation.org