ജീവിതഘട്ടങ്ങൾ

വാർദ്ധക്യസഹജ ഉത്കണ്ഠ

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

 എന്താണ് വാർദ്ധക്യസഹജ ഉത്കണ്ഠ?

വാർദ്ധക്യസഹജ ഉത്കണ്ഠ എന്നു പരാമർശിക്കുന്നത് വയോജനങ്ങളുടെ ഇടയിലുള്ള ഉത്കണ്ഠാ തകരാറുകളെ കുറിച്ചാണ്. യുവജനങ്ങളുടേതു പോല  തന്നെയാണ് - ആ വ്യക്തിക്ക് ആകുലതയും ഭീതിയും സംശയങ്ങളും അനുഭവപ്പെടുന്നു - പ്രായമായവരുടെ ഇടയിലുള്ള ഉത്കണ്ഠയും. എന്നിരുന്നാലും അതു വർദ്ധിച്ച തിവ്രതയിലും പലപ്പോഴും മറ്റു ശാരീരികവും മാനസികവുമായ രോഗങ്ങൾക്കും ഒപ്പവുമായിരിക്കും സംഭവിക്കുക. ഉത്കണ്ഠ പ്രായമായവരുടെ ഇടയിൽ സാധാരണമാണ്, പക്ഷേ അതു പലപ്പോഴും വാർദ്ധക്യത്തിന്‍റെ പൊതുവായ ലക്ഷണങ്ങൾ എന്ന മട്ടിൽ അവഗണിക്കപ്പെട്ടു പോകുന്നു. ശാരീരിക രോഗം ഉണ്ട് എന്നത് വാർദ്ധക്യ സഹജ ഉത്കണ്ഠ ഉണ്ടാകുന്നതിനുള്ള അപകടസാദ്ധ്യത ഗുരുതരമായി വർദ്ധിപ്പിക്കുന്നു. 

വാർദ്ധക്യസഹജ ഉത്കണ്ഠകളുടെ ലക്ഷണങ്ങൾ എന്തെല്ലാമാണ്? 

വയോയോജനങ്ങളിൽ ഉത്കണ്ഠ ഉണ്ടാക്കുന്ന പലേ ഘടകങ്ങൾ ഉണ്ടാകാം.വയോജനങ്ങൾ പ്രദർശിപ്പിക്കുന്ന ഉത്കണ്ഠ പലപ്പോഴും പ്രായബന്ധിതമായ പ്രതികരണങ്ങൾ ആയി അവഗണിക്കപ്പെടുന്നു; അതായത്, അവരുടെ ആകുലതകൾ പലപ്പോഴും അവരുടെ ഉൽക്കട വ്യഥ എന്നതിനേക്കാൾ പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങൾ ആയിട്ടാണ് കണക്കാക്കപ്പെടാറുള്ളത്. അസുഖം കണ്ടുപിടിക്കപ്പെടാതിരിക്കുന്നതിനും അതുമൂലം കൂടുതൽ തീവ്ര വ്യഥ ഉണ്ടാകുന്നതിനും കാരണമായേക്കാം എന്നതിനാൽ ഇത് അങ്ങേയറ്റം ഹാനികരമാണ്. 

ഉൽക്കടമായ ഭീതി, അന്ത്യം അടുത്തു, നെഞ്ചു വേദന, ശ്വാസം കിട്ടാതെ വരിക തുടങ്ങിയ മറ്റ് ഉത്കണ്ഠാ തകരാറുകൾ പോലെ തന്നെയാണ് ചില ലക്ഷണങ്ങൾ. ഇവയുടെ ഒപ്പം, വാർദ്ധക്യസഹജ ഉത്കണ്ഠയുടെ ചില സവിശഷ ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്:

  • തങ്ങളുടെ കുടുംബത്തിന്‍റെ സൗഖ്യത്തെ കുറിച്ചുള്ള നിരന്തര ഭീതി - മറ്റുള്ളവരുടെ വിവരങ്ങൾ അന്വേഷിച്ചു കൊണ്ടുള്ള നിരന്തരമായ ഫോൺവിളികളിൽ കലാശിക്കുന്നു. 
  • നടക്കുക തുടങ്ങിയ പതിവു പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനു വിമുഖത കാണിക്കുക - വീണു പോയാലോ മുറിവു പറ്റിയാലോ  എന്നു തുടങ്ങിയ ഭീതി മൂലം.
  • അറിഞ്ഞുകൂടാത്ത ആളുകൾ തങ്ങളുടെ വീട്ടിൽ വരുന്നതിനെ കുറിച്ചോ ഭവനഭേദനത്തെ കുറിച്ചോ ഉള്ള ഉയർന്ന തോതിലുള്ള ഭീതി
  • ഉപേക്ഷിക്കപ്പെടുമോ എന്ന ഭയം
  • അസുഖത്തെ കുറിച്ചുള്ള അമിതമായ ആകുലതകൾ
  • ഓർമ്മ നഷ്ടം
  • തങ്ങളുടെ വീടു വിട്ടു പുറത്തു പോകുവാൻ തയ്യാറില്ലായ്മ 
  • തന്‍റെ ജീവിതപങ്കാളിയുടെ മരണത്തെ തുടർന്ന് ഉണ്ടാകുന്ന ഉയർന്ന തോതിലുള്ള ഉത്കണ്ഠ
  • നീണ്ടുനിൽക്കുന്ന ഏകാന്തതാ വിചാരങ്ങൾ

പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം പോലെയുള്ള ശാരീരിക അസുഖങ്ങൾ ഉള്ള ആളുകൾക്ക് വാർദ്ധക്യസഹജ ഉത്കണ്ഠ ഉണ്ടാകുന്നതിനുള്ള സാദ്ധ്യത കൂടുതലാണ്

വാർദ്ധക്യസഹജ ഉത്കണ്ഠയുടെ ചികിത്സ

വാർദ്ധക്യസഹജ ഉത്കണ്ഠയുടെ ലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിന് ആദ്യകാല സൂചനകൾ കണ്ടുപിടിക്കപ്പെടുക എന്നത് പ്രധാനമാണ്. പതിവായ ശാരീരികവും നാഡീശാസ്ത്രപരവും ആയ പരിശോധനകൾ കൊണ്ട് ഇതു ചെയ്യാവുന്നതാണ്. 

വാർദ്ധക്യസഹജമായ ഉത്കണ്ഠയുടെ ചികിത്സയക്ക് ശുപാർശ ചെയ്യപ്പെടുന്നത് ക്രമമായ മാനസികരോഗസവിശേഷചികിത്സയും (സൈക്കോതറപ്പി) ഒൗഷധോപയോഗവുമാണ്. വ്യഥയുടേയും ഉത്കണ്ഠയുടേയും കാരണങ്ങൾ കണ്ടുപിടിക്കപ്പെടുന്നതിനു തെറപ്പി സഹായകമാകുമ്പോൾ ലക്ഷണങ്ങളുടെ തീവ്രത ലഘൂകരിക്കുന്നതിന് ഔഷധങ്ങൾ സഹായകമാകുന്നു. 

ഇവ കൂടാതെ സ്വയം ഭരണാധികാരമുള്ള നാഡീവ്യൂഹം (ഓറ്റാണമിക് നെർവസ് സിസ്റ്റം) ക്രമീകരിക്കുന്നതിനു സഹായകമാകന്നതിന് യോഗയും സ്വയം അയച്ചു വിടുന്നതിനുള്ള മറ്റു പ്രത്യേക വിമോചക രീതികളും ശുപാർശ ചെയ്യപ്പെടുന്നുണ്ട്. വയോജനങ്ങൾ വാർദ്ധക്യസഹജമായ ഉത്കണ്ഠയെ കുറിച്ചു മനസ്സിലാക്കി അതുമായി സമരസപ്പെട്ടു പോകുന്നതിന് സാമൂഹിക പിന്തുണ, ചിട്ടയായ ദിനചര്യ, വ്യായാമം, പരിചരണം എന്നിവ അത്യന്താപേക്ഷിതമാണ്. 

വാർദ്ധക്യ സഹജ ഉത്കണ്ഠ അനുഭവിക്കുന്ന ഒരാളുടെ പരിചരണം

പരിചരിക്കപ്പെടുന്ന വയോധികവ്യക്തിയുടെ പെരുമാറ്റത്തിൽ എന്തെങ്കിലും വ്യത്യാസം കാണപ്പെടുന്നുണ്ടോ എന്ന് പരിചരിക്കുന്ന വ്യക്തി വളരെ കാര്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. ഉയർന്നു വരുന്ന ഭീതി, സംശയം, ഉൽക്കട ഭയം, പതിവു  പ്രവർത്തനങ്ങളിലുള്ള താൽപ്പര്യക്കുറവ് തുടങ്ങിയവ ആദ്യകാല ലക്ഷണങ്ങളിൽ പെടാം. തനിക്ക് എന്തെങ്കിലും ശാരീരിക അസ്വസ്ഥത തോന്നുന്നു എങ്കിൽ അതു പ്രകടിപ്പിക്കുന്നതിന് മുതിർന്ന വ്യക്തിയെ പ്രോത്സാഹനം നൽകുന്ന തരത്തിലുള്ള ഒരു ചുറ്റുപാട് സൃഷ്ടിക്കണം. ഇത് വളരെ പ്രധാനമാണ്, കാരണം, തങ്ങളെ സ്വയം പ്രകടിപ്പിക്കുന്നതിനുള്ള കഴിവില്ലായ്മ അവരുടെ ഉത്കണ്ഠ വർദ്ധിപ്പിക്കുന്നതിലേക്ക് സംഭാവന നൽകിയേക്കാം.  

ഒരു ശാരീരിക പരിശോധന ഏതെങ്കിലും നാഡീവ്യൂഹ ക്ഷയം വെളിപ്പെടുത്തുന്നു എങ്കിൽ ആ മുതിർന്ന വ്യക്തിയുടെ നാഡീവ്യൂഹപരമായ ആവശ്യങ്ങൾ അഭിസംബോധന ചെയ്യപ്പെടം വിധം ആ വ്യക്തിയുടെ പതിവു ജീവിതാനുഷ്ഠാനങ്ങളുടെ ചിട്ടയിൽ മാറ്റം വരുത്തുന്നതിനും ദൈനംദിന പ്രവർത്തനങ്ങൾ പരിഷ്‌കരിക്കുന്നതിനും ഉപയുക്തമാകും വിധമുള്ള നടപടികൾ ഉടനടി കൈക്കൊള്ളേണ്ടതുണ്ട്. അതിന്‍റെ അർത്ഥം അവരുടെ സുരക്ഷ, ആവശ്യമുള്ള പക്ഷം അവർക്ക് അധിക പിന്തുണ ലഭ്യമാക്കുക തുടങ്ങിയ അവരുടെ ആവശ്യങ്ങൽ അഭിസംബോധന ചെയ്യപ്പെടും വിധം അവരുടെ ചുറ്റുപാടിൽ ആവശ്യമുള്ള മാറ്റങ്ങൾ വരുത്തുക എന്നതാണ്. ഈ പരിചരണ പ്രക്രിയയെ പറ്റി ആ മുതിർന്ന വ്യക്തിയോട് വിശദീകരിക്കുക, അതിൽ മറ്റു പരിചരണക്കാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ പരിചയപ്പെടുത്തി കൊടുക്കുക തുടങ്ങിയവ അവർക്ക് മാറ്റങ്ങളോട് സമരസപ്പെടുന്നതിനും അവ അംഗീകരിക്കുന്നതിനും സഹായകമാകും.

ഒരു മുതിർന്ന വ്യക്തി പരിചരണം എതിർത്തു നിൽക്കുന്നുവെങ്കിൽ, ചികിത്സ തുടരുന്നതിനു പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികൾ പരിചിരിക്കുന്ന വ്യക്തി കണ്ടുപിടിക്കേണ്ടതാണ്. കുടുംബത്തിന്‍റെ മനസമാധാനത്തിനു വേണ്ടിയാണ് അതു ചെയ്യുന്നത് എന്നു തുടങ്ങി സഹായം തേടേണ്ടത് ആവശ്യമാണ് എന്ന് അവരെ ബോദ്ധ്യപ്പെടുത്തുന്നതിനുള്ള വഴികൾ അവർക്ക് സ്വീകരിക്കാവുന്നതാണ്. 

വാർദ്ധക്യസഹജ ഉത്കണ്ഠയുള്ള മുതിർന്ന വ്യക്തികൾക്ക് അവരുടെ അവസ്ഥയുമായി സമരസപ്പെടുന്നതിനും ഒരു സാർത്ഥകമായ ജീവിതം നയിക്കുന്നതിനും ഉറപ്പാക്കത്തക്ക വിധം അവർക്കു ചുറ്റും സുരക്ഷാ ഘടകങ്ങൾ സൃഷ്ടിക്കുക എന്നതാണ് പരിചരണം നൽകുന്ന ഒരു വ്യക്തിയുടെ പരമമായ ചുമതല. 

നിംഹാൻസിലെ സൈക്യാട്രിസ്റ്റ് ആയ ഡോ മാത്യ വർഗ്ഗീസ്, ന്യൂറോസൈക്കോളജിസ്റ്റ് ആയ തൻവി മല്യ എന്നിവർ പകർന്നു തന്ന അറിവുകൾ ഉൾക്കൊള്ളിച്ചു തയ്യാറാക്കിയത്. 

White Swan Foundation
malayalam.whiteswanfoundation.org