മനോരോഗചരിത്രമുള്ള  സ്ത്രീ  അമ്മയാകുന്ന  കാര്യത്തില്‍  കുടുബത്തിന്‍റെ  പങ്കും  സമീപനവും

മനോരോഗചരിത്രമുള്ള സ്ത്രീ അമ്മയാകുന്ന കാര്യത്തില്‍ കുടുബത്തിന്‍റെ പങ്കും സമീപനവും

വിദ്യാഭ്യാസവും, അതനുസരിച്ചുള്ള തിരിച്ചറിവിന്‍റെയും അടിസ്ഥാനത്തില്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നപക്ഷം മനോരോഗത്തിന്‍റെ കഷ്ടതയനുഭവിക്കുന്നവര്‍ക്കും ഗര്‍ഭധാരണം സുഗമമായ ഒരു പ്രവര്‍ത്തിയാണ്. ഗര്‍ഭധാരണത്തിന്‍റെ ഭാഗമായി വരാനിടയുള്ള ബുദ്ധിമുട്ടുകളെ മറികടക്കുവാന്‍ ഈ മുന്‍ധാരണ ഏറെ സഹായകമാവും. കുടുംബത്തിന്‍റെയും പങ്കാളിയുടെയും പിന്തുണയാണ് ഈ ഘട്ടത്തിലെ ഏറ്റവും വലിയ സഹായം. 
പങ്കാളിയുടെയും, കുടുംബത്തിന്‍റെയും കടമകള്‍: 
  • മനോരോഗത്തിനു കഴിക്കുന്ന മരുന്നുകളെപ്പറ്റി ഗൈനക്കോളജിസ്റ്റുമായി സംസാരിച്ചതിനുശേഷം ഗര്‍ഭധാരണം പ്ലാന്‍ ചെയ്യുക.
  • ബന്ധുക്കളെയും സുഹൃത്തുക്കളെയും നിങ്ങളെ തന്നെയും അസുഖത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുക. ഗര്‍ഭിണി ഒരുതരത്തിലുള്ള വേര്‍തിരിവും അവഹേളനവും അനുഭവിക്കുന്നില്ലായെന്നുറപ്പു വരുത്തുക.
  • ഗര്‍ഭിണിയായതിനുശേഷമാണ് മനോരോഗം കണ്ടുപിടിക്കപ്പെടുന്നതെങ്കിലും ഒരിക്കല്‍പ്പോലും അതിന്‍റെ പേരില്‍ സ്ത്രീയെ കുറ്റപ്പെടുത്തരുത്. ശാരീരികമായ മറ്റ് രോഗങ്ങളെപ്പോലെ മനോരോഗവും നിയന്ത്രിക്കാനും, മുന്‍കൂട്ടി പ്രവചിക്കാനുമാകില്ല. 
  • ഗര്‍ഭകാലത്ത് സാധാരണയായി കാണപ്പെടുന്ന ഉത്ക്കണ്ഠയും മനോനിലയിലുള്ള വ്യതിയാനങ്ങളും മനോരോഗികളായ സ്ത്രീകളില്‍ കൂടുതല്‍ പ്രകടമാകാനുള്ള സാധ്യത കൂടുതലാണ്.
  • മനോരോഗികളായ ഗര്‍ഭിണികള്‍ ഒരു തരത്തിലുമുള്ള ഗാര്‍ഹികപീഡനങ്ങളും അനുഭവിക്കുന്നില്ല എന്നുറപ്പുവരുത്തണം. ഇത് കുഞ്ഞിനേയും ബാധിക്കാഗൈനിടയുണ്ട്.
  • സൈക്കൊട്രൊപ്പിക്ക്(psychotropic) മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാം. അവയുടെ ഗുണദോഷങ്ങളെ പറ്റി നിങ്ങളുടെ ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്യുക. ഡോക്ടറുടെ സമ്മതമില്ലാതെ മരുന്ന്‌ ഉപേക്ഷിക്കുകയോ താല്‍കാലികമായി നിര്‍ത്തുകയോ ചെയ്യരുത്.
  • മനോരോഗലക്ഷണങ്ങള്‍ രോഗിയില്‍ പ്രകടമാകുന്നുണ്ടോയെന്ന് കൃത്യമായി നിരീക്ഷിക്കണം.
മനോരോഗമുള്ള ഒരാളെ പരിചരിക്കുക ഏറെ ബുദ്ധിമുട്ടുള്ള പ്രവര്‍ത്തിയാണ്. പരിചരണം ഏറ്റെടുക്കുന്നയാള്‍ സ്വന്തം കാര്യങ്ങളില്‍ നല്ലതുപോലെ ശ്രദ്ധ വെക്കണം. കുടുബക്കാരും, സൂഹൃത്തുക്കളും കൗണ്‍സിലറുമായി സ്വന്തം പിരിമുറുക്കങ്ങളെപ്പറ്റി തുറന്നു സംസാരിക്കണം. കൂട്ടുകുടുംബമായാണ് താമസിക്കുന്നതെങ്കില്‍ ഗര്‍ഭിണിക്ക് കൂടുംബത്തില്‍ നിന്നുള്ള പിന്തുണ വളരെ അത്യാവശ്യമാണ്. ഇന്ത്യയിലെ സ്ത്രീകള്‍ ഗര്‍ഭകാലത്തിന്‍റെ സിംഹഭാഗവും ഭര്‍ത്താവിന്‍റെ മാതാപിതാക്കളുടെ കൂടെയാണ് കഴിയുന്നത്. പലപ്പോഴും ഇത് വലിയൊരു സഹായമാണെങ്കിലും, ചിലപ്പോഴൊക്കെ ഗര്‍ഭകാലപരിചരണത്തെയും, പ്രസവാനന്തരശുശ്രൂഷകളെപ്പറ്റിയുമുള്ള പരമ്പരാഗത രീതികളുടെ പേരില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org